എല്ലാം സഹിക്കാം.ഫോര്വര്ഡിയാല് പോസ്റ്കാര്ട് മില്ല്യനെയര്, ഡെലിറ്റിയാല് തട്ടിപോകും എന്നുള്ള ആ ഇമെയിലും സഹിക്കാം. എന്നാലും സ്വര്‍ണത്തിനു ഇമ്മാതിരി കൊല്ലണ വിലയുള്ള കാലത്ത് ഒരു ദിവസം അതങ്ങു വാങ്ങിയാല്‍ അങ്ങ് ഐശ്വര്യസമൃദ്ധി... കഠിനം
സത്യം, ആ പറഞ്ഞതൊക്കെ ഉണ്ടാകും. ഉണ്ടാവണമല്ലോ. അത് കൊണ്ടു എല്ലാരും ചെന്നു പൊന്നു വാങ്ങു. വജ്രം ആയാലും മതി. ജൂവലെറിക്കാര്ക്കു വേറെ ആരാ ഉള്ളത്.
ഇന്നു വൈകിട്ട് മറക്കാതെ വാങ്ങണേ. വേണേല്‍ കൂട്ടുകാരോടും പറയണം.
Wednesday, May 7, 2008
അക്ഷയ(ആര്‍ക്കാണോ? ) ത്രിതിയ
Subscribe to:
Post Comments (Atom)
Loading
10 comments:
സുഹൃത്തിന്റെ ഫോണ്‍. അക്ഷയത്രിതിയായാ, വാങ്ങുന്നില്ലേ സ്വര്‍ണം? നിനക്കു വട്ടുണ്ടോ ന്നു ചോദിച്ചപ്പോ "ഞാന്‍ പുതിയത് വാങ്ങുന്നില്ല. മോളുടെ പാദസരം ചെറുതായി മാറ്റി വാങ്ങുന്നെ ഉള്ളു." :)
ഓ ഒരു പെണ്ണെങ്കിലും രോഷം കൊണ്ടല്ലൊ.
അതുതന്നെ കാഴ്ചക്കാരാ എനിയ്ക്കും പറയാനുള്ളത്.
ഒരുപെണ്ണെങ്കിലും രോഷം കൊണ്ടല്ലോ!!
എല്ലാ സ്ത്രികളും ഇത്തരം വട്ടിനു കൂടെ പോകും എന്നൊന്നും എനിക്ക് തോന്നുന്നില്ല. പിന്നെ നിങ്ങടെ കാശ് നിങ്ങള്‍ എന്നാ വേണേലും വാങ്ങൂ എന്ന് കരുതുന്നത് കൊണ്ടു ആരും മിണ്ടാത്തതായിരിക്കും. അതോ ഇനി അതും ഒരു പ്രെസ്റ്റീജ് ഇഷ്യൂ ആയി മാറിയോ? വാങ്ങിയില്ലേല്‍ ഒരു കുറച്ചില്.
ദേ, അനോണി ആന്റണി അണ്ണന് പറഞ്ഞിരിക്കാണ് ഇതു പണ്ടു കാലത്തു ബാലവിവാഹത്തിന്റെ ദിവസം ആയിരുന്നു എന്ന്.
http://anonyantony.blogspot.com/2008/05/blog-post_07.html
കൊള്ളാം ഇനി അതിന്റെ കൂടെ കുറവുണ്ട് നമുക്ക്.
വിശ്വാസ തൃതീയ
http://workersforum.blogspot.com/2008/05/blog-post_02.html
'ത്രിതീയ' ദിവസം മൂന്നിരട്ടി ബിസിനസ്സ് കൂടുതലെന്ന് സ്വര്ണ്ണാക്കടയില് നിന്ന് റിപ്പോര്‍ട്ട്
അല്ലേലു സ്വര്‍ണമെന്നു കേട്ടാല്‍ ഈ പെണ്ണുങ്ങള്
ചാകും അദ്യമായിട്ടാണ് ഇങ്ങനെ ഒരാളെ കാണുന്നത്
മൂന്നു വര്‍ഷങ്ങള്‍ക്കുമുന്‍പ് മൂക്കുത്തി ഇടാനായി കോഴിക്കോട്ടെ ഒരു ജ്വെല്ലറിയില്‍ പോയപ്പോ അവിടെ മുടിഞ്ഞ തിരക്ക്. അന്വേഷിച്ചപ്പോഴാ അറിഞ്ഞെ അന്നു ഈ പറഞ്ഞ തൃത്തീയ ആയിരുന്നു എന്നു.
സ്വര്‍ണ്ണം വാങ്ങാന്‍ ഒരു ദിവസം സ്പെഷ്യല്‍ ആയി കിട്ടിയാ ചുമ്മാ കളയില്ലല്ലോ. എന്ത് ഐശ്വ്ര്യമാണവോ ഈ ദിവസത്തീ വന്നു കേറുന്നത്?
വട്ടുക്കേസുകള്, അത്രെന്നെ.
ഐശ്വര്യം ആര്ക്കാണുണ്ടാകുന്നതെന്ന് ഇതുവരെ മനസ്സിലായില്ലേ? സ്വര്‍ണ്ണക്കടക്കാര്‍ക്ക്.ജനങ്ങളുടെ അന്ധവിശ്വാസത്തെ അവരും മുതലാക്കുന്നു.അത്ര തന്നെ.പ്രിയയെപ്പോലെ മറ്റുള്ളവരും വിചാരിച്ചാല്‍ ഇത്തരം കബളിപ്പിക്കല്‍ അവസാനിക്കും.
തൃതീയാ പറ്റിക്കലിനെക്കുറിച്ചുള്ള ചിത്രകാരന്റെ ബ്ലോഗ് കൂടി നോക്കുക.
-ദത്തന്
എന്റെ പൊണ്ടാട്ടിക്ക് സ്വര്‍ണ്ണം അലര്‍ജിയാ. ഉള്ളത് മുഴുവന്‍ അവര്‍ വിറ്റ് കാശാക്കി. ഞാന്‍ രക്ഷപ്പെട്ടെന്ന് പറഞ്ഞിരിക്കുവായിരുന്നു. പിന്നീടല്ലേ എനിക്കതിന്റെ രഹസ്യം മനസ്സിലായത്. ഭാര്യയുടെ സ്വര്‍ണ്ണം ആര് തന്നെ വിറ്റാലും, അതിന്റെ ചീത്തപ്പേര് ഭര്‍ത്താവിനാ. “അവന് വിറ്റ് കള്ളുകുടിച്ചു“ എന്നേ ജനം പറയൂ.
തള്ളേ... കാഞ്ഞ പുത്തി തന്നെ. :) :) :)
Post a Comment