Wednesday, May 14, 2008

അഗതാ ക്രിസ്റ്റി

ഒരു വനിതാ എഴുത്തുകാരിയെ കുറിച്ചു എഴുതാനായി ഇന്ചിപെണ്ണിന്റെ പോസ്റ്റ് കാണുമ്പോള്‍ ഞാനും ആഗ്രഹിക്കുന്നു "അഗതാ ക്രിസ്റ്റി" എന്ന എഴുത്തുകാരിയെ കുറിച്ചെനിക്കെന്തെന്കിലും ഒന്നെഴുതാന്‍ കഴിഞ്ഞെന്കില്‍ എന്ന്. വിക്കിപീഡിയ സ്റ്റഡി നടത്തിയാല്‍ എഴുതാന്‍ കഴിഞ്ഞേക്കാം. പക്ഷെ എന്റെ വായനശീലത്തിന്റെ കുറവ് കൊണ്ടു തന്നെ തനിച്ചൊരു ലേഖനം എഴുതാന്‍ എനിക്ക് കഴിയില്ല. തല്ക്കാലം എങ്കിലും.

പറഞ്ഞതു പോലെ വായനശീലം കുറവാണു. അഥവാ വായിച്ചാല്‍ തന്നെ അത് ഒത്തിരി നാള്‍ പൂര്‍ണമായ രൂപത്തില്‍ ഓര്‍മയില്‍ തങ്ങി നില്‍ക്കുകയുമില്ല.എങ്കിലും ആറിലോ ഏഴിലോ പഠിക്കുമ്പോള്‍ വായിച്ച രണ്ടു പുസ്തകം (മലയാള വിവര്ത്തനം ആയിരുന്നു ) എഴുതിയ ആളുടെ പേരു എന്തേ ഓര്‍മയില്‍ മായാതെ നില്ക്കുന്നു. അഗതാ ക്രിസ്റ്റി. അതിലെ ചില ഭാഗങ്ങള്‍ അല്ലാതെ പുസ്തകം ഏതെന്നു പോലും കൃത്യമായി ഓര്‍മയില്‍ ഇല്ല, . പിന്നെ പലപ്പോഴും അഗതാ ക്രിസ്റ്റി ഓര്‍മയില്‍ വന്നെന്കിലും പുസ്തകം അന്യോഷിക്കാനോ വായിക്കാനോ ശ്രമിച്ചില്ല.

ഇന്നിതാ വീണ്ടും.

ഇതു ഇഞ്ചി പറഞ്ഞതു പോലെ ഒരു ആത്മസംതൃപ്തിക്കുള്ള പോസ്റ്റ്.അഥവാ ഒരു വായനക്കായി എന്നെ നിര്ബദ്ധിക്കാന്. ഒരു പൂര്‍ണമായ രൂപത്തില്‍ പിന്നീട് എഡിറ്റ് ചെയ്തു മാറ്റാന്‍ ആഗ്രഹിക്കുന്നു.ഒരു നല്ല വായനയിലൂടെ.

എങ്കിലും എന്റെ വായനക്കാര്‍ക്കായി തല്ക്കാലം എന്റെ കൈയില്‍ തരാന്‍ ഈ വിക്കി റഫറന്സ് മാത്രം. എന്നോട് ക്ഷമിക്കു.

7 comments:

Inji Pennu said...

പ്രിയാ
നൈസ് ചോയ്സ്. പൊതുവേ സ്ത്രീകള്‍ കൈവെക്കാത്ത മേഖല ആയ മിസ്റ്ററി റൈറ്റേര്‍സില്‍ അഗതാ ക്രിസ്തി ഒരു സ്ത്രീയായിട്ട് കൂടി ഒപ്പത്തിനൊപ്പം നില്‍ക്കുന്നയാളാണ്.

അഗതാ ക്രിസ്റ്റിയെക്കുറിച്ചുള്ള വിക്കി ലേഖനം മലയാളത്തിലോട്ട് പരിഭാഷപ്പെടുത്തിയാലും മതി.
അത് വിക്കിയിലേക്കും ബ്ലോഗിലേക്കും ആവും. പ്രിയ വായിച്ചിട്ടുള്ളതുകൊണ്ടും മനസ്സില്‍ ഇരിക്കുന്നതുകൊണ്ടും അത് ഇഷ്ടപ്പെട്ട എഴുത്തുകാരിയാണല്ലോ. അതുകൊണ്ട് അങ്ങിനെ പരിഭാഷപ്പെടുത്താന്‍ ശ്രമിച്ചു നോക്കൂ. സാഹിത്യത്തിലെ സ്ത്രീ എഴുത്തുകാരെ പരിചയപ്പെടുത്തണം എന്നേയുള്ളൂ ഈ ഇവന്റ് കൊണ്ട് ഉദ്ദേശം. പലര്‍ക്കും അങ്ങിനെയൊരു സംഭവമുണ്ടോ എന്നു പോലും അറിയില്ല. അതുകൊണ്ടാണ്.
അല്ലെങ്കില്‍ ഒരു പുസ്തകം വാങ്ങിക്കൂ..ഒരുമാസം സമയമുണ്ടല്ലോ. :)

നന്ദി പങ്കെടുത്തതിനു.

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

വല്ലപ്പോഴുമൊക്കെ വായിക്കുന്നത് നല്ലതാണ് പ്രിയെ.നല്ല പുസ്തകങ്ങളിലൂടെ ലഭിക്കുന്ന അറിവ്
മറ്റൊന്നിലും ലഭിക്കില്ല

G.manu said...

പത്താം ക്ലാസ് വരെ അഗതാ-പുസ്തകങ്ങള്‍ വായിച്ചിരുന്നു.

smitha adharsh said...

വീണ്ടും അഗതാ കൃസ്റ്റി യെ ഒര്മപ്പെടുതിയത്തിനു നന്ദി.

dinu said...

Agatha Christy has an interesting writing style.. something that will force us to go to her next book right after we finish one..

I still remember her novel "Seven Dials" .. and that was the first one I read ...

Hmm ente vayana sheelam oru vazhikkayee... :( ini veendum thirike ethanam..

നിഗൂഢഭൂമി said...

once i wished to give the name -agatha-to my daughter -yet to be born-
now my daughter is reading agatha-though her name is not agatha

പ്രിയ said...

:) ജൂണ്‍ 14
ബ്ലോഗ് ഇവെന്റ്റ് കഴിഞ്ഞു.
പക്ഷെ ഞാന്‍ അഗത ക്രിസ്റ്റിയുടെ പുസ്തകം വായിച്ചില്ല. :( വിക്കി ലേഖനം പരിഭാഷപ്പെടുത്തിയില്ല (അറിയാത്ത പണിക്കു പോകാതിരിക്കുന്നതാണല്ലോ നല്ലത്)
മാത്രമല്ല ഞാന്‍ വല്ല സാഹിത്യനിരൂപണം എഴുതിയാല്‍ അഗതയുടെ ബുക്ക് വായിക്കണം എന്നോര്‍ത്തവര്‍ പോലും വേണ്ടെന്നു വച്ചേക്കാം.

അത് കൊണ്ടു ഈ എഴുതാതെ പോയ നിരൂപണം ആകട്ടെ മലയാളബ്ലോഗിലേക്ക് എന്റെ സംഭാവന.

Loading