Sunday, February 22, 2009

Jai Ho !!! जय हो !!! ജയ് ഹോ !!!

ഓസ്കാര്‍ നേടിയ ശ്രീ. റസൂല്‍ പൂക്കുട്ടിക്കും ശ്രീ. എ. ആര്‍. റഹ്മാനും ശ്രീ ഗുല്സര് സാഹിബിനും ആ സിനിമയിലെ കുഞ്ഞു കുട്ടികള്‍ക്കും 'സ്മൈല്‍് പിങ്കി' പ്രവര്‍ത്തകര്‍ക്കും എന്റേം വക അഭിനന്ദനങ്ങള്‍.

ഓസ്കാര്‍ ഹോളിവുഡിന്റെ ആയിക്കോട്ടെ.ആ സിനിമ ഇംഗ്ലീഷ്കാരുടെ ആയിക്കോട്ടെ. അവര്‍ നമ്മുടെ നാട്ടിലെ കഷ്ടപ്പാടുകളും മോശംകാര്യങ്ങളും (ഉള്ളതായിരിക്കും, എന്നാലും ) പറഞ്ഞെന്നും ഇരിക്കട്ടെ.

എന്തൊക്കെ ആയാലും ആ സിനിമയില്‍ കുറേ എങ്കിലും ഡയലോഗും പാട്ടുകള്‍ എല്ലാം ഹിന്ദിയിലും ആക്കിയതിന് നന്ദി പറയുന്നു.

ഈ പ്രാവശ്യത്തെ ഓസ്കാര്‍ അവാര്‍ഡ് ഒരു ഹിന്ദി പാട്ടിന് ആണ്. ഇപ്പ്രാവശ്യത്തെ ഓസ്കാര്‍ സോംഗ് പാടണമെങ്കില്‍ ആരായാലും ഹിന്ദിയില്‍ തന്നെ പാടണമല്ലോ.

Jai ho !!! जय हो !!! ജയ് ഹോ !!!

നമ്മുടെ ചേരിയെ കുറിച്ചു ഒരു വിദേശി പറഞ്ഞതിനെ പറ്റി ഇപ്പോഴും നാം ലജ്ജിക്കണം. നമ്മളിലെ തന്നെ സമ്പന്നര്‍ ഇന്നു വരെ ഈ അവസ്ഥയെ മാറ്റാന്‍ ആയി ഫലപ്രദമായി ഒന്നും ചെയ്തില്ലാത്ത സ്ഥിതിക്ക്, ഇനി ആ ലജ്ജയുടെ പേരില്‍ എങ്കിലും വമ്പന്‍ കൊട്ടാരങ്ങള്‍ കെട്ടിപ്പൊക്കുന്ന 'പട്ടികള്‍ അല്ലാത്ത മില്ലൈനേഴ്സ്' വക, ചേരിപട്ടികളെ പട്ടികളായി തന്നെ നിലനിര്‍ത്തുന്ന രാഷ്ട്രീയമില്ലൈനെഴ്സ് വക എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ വകയായി.[ഉണ്ടാകുമോ? ആവോ? ]


Jai ho !!! Lyrics here

Friday, February 13, 2009

പ്രണയദിന അമ്പാസിഡറ്

http://en.wikipedia.org/wiki/Valentine%27s_Day

സെന്റ് വാലന്റൈന്‍സ്‌ ഡേ

... Roman Emperor Claudius II, allegedly ordering that young men remain single. The Emperor supposedly did this to grow his army, believing that married men did not make for good soldiers. The priest Valentine, however, secretly performed marriage ceremonies for young men. When Claudius found out about this, he had Valentine arrested and thrown in jail...(ref: wikipedia)

പ്രണയദിനത്തലേന്ന്‌ പ്രമോദ്‌ മുത്തലിക്ക്‌ അറസ്റ്റില്‍

ബാംഗ്ലൂര്‍: വാലന്‍ൈറന്‍ ദിനം ആഘോഷിക്കുന്ന കമിതാക്കളെ നിര്‍ബന്ധപൂര്‍വം കെട്ടിച്ചുവിടുമെന്ന്‌ ഭീഷണിമുഴക്കിയ ശ്രീരാമസേനാ തലവന്‍ പ്രമോദ്‌ മുത്തലിക്കിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു... (ref: mathrubhumi)

...................................................................

യ്യോ. എന്തൊരു സാമ്യത. രണ്ടു പേരും ഒരേ കാര്യം അല്ലെ ഓഫര്‍ ചെയ്തേ? ശോ, അപ്പൊ ആ മുത്തലിക്ക്‌ പ്രണയദിനവിരുദ്ധനോ അതോ അതിന്റെ ഇന്ത്യന്‍ ബ്രാന്‍ഡ് അമ്പാസിഡറോ? ഇനി പുള്ളിയെം തീയിലെറിഞ്ഞു കൊല്ലുമോ എന്തോ? :(



(വാലന്‍ന്റൈന്‍ കഥക്ക് ബാക്കിയുണ്ട്. ജയിലരുടെ മോള്‍ക്ക് പ്രേമലേഖനം എഴുതിയതായി. വാലന്‍ന്റൈന്‍ ഡേയെ മഹത്വവല്ക്കരിക്കുന്നതല്ല. മദേഴ്സ് ഡേ, ഫാദേഴ്സ് ഡേ, എന്തിന് ഒരു ചരട് കൈയില്‍ കെട്ടി കൊടുത്തു ഇന്ത്യ ഇസ് മൈ കണ്‍ട്രി ഓള്‍ ഇന്ത്യന്‍സ് മൈ ബ്രദേഴ്സ് ആക്കുന്ന ഭാരതത്തിന്റെ സ്വന്തം രക്ഷാബന്ധന്‍ പോലും ഒരു ഡേ മാത്രം അല്ലെ?
ചുമ്മാ അങ്ങ് പിള്ളേരെല്ലാം വഴിതെറ്റും എന്നുള്ള ഡയലോഗില് ഒരു ഇഷ്യൂ ആക്കി അവര്‍ ആളായി. നമുക്കൊക്കെ വഴിതെറ്റാന്‍ എന്താ ഒരു പ്രത്യേക ഡേ വേണോ?

പ്രണയം നിരോധിക്കുക. അതാ ബെസ്റ്റ്. ഇന്ത്യ ഇസ് മൈ കണ്‍ട്രി ഓള്‍ ഇന്ത്യന്‍സ് ആര്‍് മൈ ബ്രദേഴ്സ് :)

Loading