Showing posts with label അക്ഷയ. Show all posts
Showing posts with label അക്ഷയ. Show all posts

Monday, April 27, 2009

അക്ഷയ ത്രതീയ : ദാനം ചെയ്യൂ... പുണ്യം നേടൂ!!!

CRY campaign2009
ദാനം ചെയ്യൂ... പുണ്യം നേടൂ!!!

cryയുടെ ഈ പടം തന്നെ ഇവിടെ കൊടുക്കാന്‍ കാരണം ഉണ്ട്.Project Mahan seva sansthan , Rajasthan



അക്ഷയ ത്രതീയ കല്യാണത്തിനു മുഹുര്‍ത്തം നോക്കേണ്ടാത്ത ദിവസം ആണത്രേ. രാജസ്ഥാന്,മധ്യപ്രദേശ്,ഉത്തര്‍പ്രദേശ്,ഝാര്‍ഖണ്ഡ്,ബീഹാര്‍,ഛത്തീസ്ഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളീലെല്ലാം ബാലവിവാഹം നടത്തുന്ന ദിവസം ആണത്രെ അത്.
ഏറ്റവും കൂടുതല്‍ ബാലവിവാഹം നടക്കുന്നത് ഇന്നാണ്. അതും രാജസ്ഥാന്‍ ഉള്‍പ്പെടെ ഉള്ള സംസ്ഥാനങ്ങളില്‍. ഈ ദുരാചാരം ഇന്നും നിലനില്‍ക്കാന്‍ ഒരു കാരണം ദാരിദ്യം തന്നെ ആണ്.

സ്വര്‍ണ്ണം വാങ്ങി പുണ്യം നേടുന്നതിനൊപ്പം ദാനം ചെയ്തും പുണ്യം നേടൂ.അതും ആ ദാനം അത്രക്കും ആവശ്യമായവര്‍ക്ക് തന്നെ.

(പൊട്ട സ്ലേറ്റ്, താങ്കള്‍ പറഞ്ഞ പ്രകാരം ഇതാ മീഡിയ, ബ്ലോഗ്ഗ് മീഡിയ വഴി തന്നെ 'അക്ഷയ ദാനം' തുടങ്ങാം.)

Wednesday, May 7, 2008

അക്ഷയ(ആര്‍ക്കാണോ? ) ത്രിതിയ

എല്ലാം സഹിക്കാം.ഫോര്വര്ഡിയാല് പോസ്റ്കാര്ട് മില്ല്യനെയര്, ഡെലിറ്റിയാല് തട്ടിപോകും എന്നുള്ള ആ ഇമെയിലും സഹിക്കാം. എന്നാലും സ്വര്‍ണത്തിനു ഇമ്മാതിരി കൊല്ലണ വിലയുള്ള കാലത്ത് ഒരു ദിവസം അതങ്ങു വാങ്ങിയാല്‍ അങ്ങ് ഐശ്വര്യസമൃദ്ധി... കഠിനം
സത്യം, ആ പറഞ്ഞതൊക്കെ ഉണ്ടാകും. ഉണ്ടാവണമല്ലോ. അത് കൊണ്ടു എല്ലാരും ചെന്നു പൊന്നു വാങ്ങു. വജ്രം ആയാലും മതി. ജൂവലെറിക്കാര്ക്കു വേറെ ആരാ ഉള്ളത്.
ഇന്നു വൈകിട്ട് മറക്കാതെ വാങ്ങണേ. വേണേല്‍ കൂട്ടുകാരോടും പറയണം.

Loading