Saturday, May 31, 2008

തൊട്ടുകൂടായ്മ???


ഈ ഫോട്ടോ ആണോ ആ വാക്കുകള് ആണോ കൂടുതല് പ്രധാനം ? മറക്കല്ലേ നാഷണല് ജോഗ്രഫിക്കില് ആണ് പടം

Thursday, May 15, 2008

മലയാളം ബ്ലോഗിന്റെ സാമൂഹ്യസ്വാധീനം എത്ര?

അച്ചടി മാദ്ധ്യമങ്ങളെയും ദ്യശ്യ-ശ്രവണ മാദ്ധ്യമങ്ങളെയും കുറിച്ചു എന്നും ഉയരുന്ന ഒരു ആരോപണം അവ പലര്ക്കും വേണ്ടി പക്ഷം ചേര്ന്നു പറയുന്നു എന്നതാണ്. അതിനാല്‍ തന്നെ മറ്റുള്ളവരുടെ എഡിറ്റിംഗ്‌ ആവശ്യം ഇല്ലാത്ത, മറ്റു ബാഹ്യശക്തികളുടെ സ്വാധീനം ഒന്നും എല്ക്കേണ്ടി വരേണ്ടാത്ത ബ്ലോഗ് സ്വാഭാവികം ആയും കൂടുതല്‍ സത്യങ്ങള്‍ വിളിച്ചു പറയുന്നു.
അച്ചടി-ദ്യശ്യ-ശ്രവണ മാദ്ധ്യമങ്ങള് എന്നും കറന്റ് സെന്സേഷന് ന്യൂസ് മാത്രം ഏറ്റു പിടിക്കുകയും പിന്നീട് മറ്റെന്തെങ്കിലും സംഭവം വന്നാല്‍ പഴയതിനെ പാടെ മറന്നു കളയും എന്നത് സത്യം തന്നെയാണ്. ഈ ഒരു കാര്യത്തില്‍ ബ്ലോഗ് (മലയാളംബ്ലോഗ് ) എത്ര മാത്രം വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്?
സന്തോഷ് മാധവന്‍ എന്ന വ്യക്തിയെ കുറിച്ചു കഴിഞ്ഞ രണ്ടു ദിവസം കൊണ്ടു ബ്ലോഗില്‍ വന്ന പോസ്റ്റുകള്‍ താഴെ.
1. ബഷീര്‍ വെള്ളറക്കാട്‌ : കള്ള നാണയങ്ങള്‍
2. തെക്കേടന്‍ / കലികാലന് : ‍ഏഷ്യാനെറ്റിനെ പിന്തുടരുന്ന റജീനയുടെ അഭിമുഖപ്രേതം
3. അനില്‍ശ്രീ : സന്തോഷ് മാധവന്‍ - ഒരു പ്രതീകം
4. udayam : മന്ദബുദ്ധികളുടെ ലോകത്തെ അമൃതചൈതന്യം
5. അസുരന്‍ : അമൃത ചൈതന്യ അകത്തായി , ഇനി ഉന്നതർക്കെല്ലാം മനസമാധാനത്തോടെ ഉറങ്ങാം
6. കാപ്പിലാന് : ‍സ്വാമി ആരെന്നു ഞാന് ചൊല്ലേണ്ടു ?
7. അനോണി ആന്റണി : സ്വാമി ബലാത്സംഗാനന്ദ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍.
8. നടുമുറ്റം : കൊഞ്ചനെ കോര്‍ത്ത് കൊളവനെ പിടിക്കുന്നവര്‍!!
9. വാസ്തവം ടീം : എന്തിനായിരുന്നു ഇങ്ങനെയൊരു പത്രസമ്മേളനം
10. .......................: സന്തോഷ്‌ മാധവൻ ആരുടെ പ്രതിനിധി, പ്രതീകം?
11. ബീരാന്‍ കുട്ടി : സ്വാമിയുടെ വായടച്ചോ?.
12. freepress :സ്വാമി അമൃത ചൈതന്യ...ആര്‍ഷ ഭാരതിക്ക്‌ നഷ്ടപ്പെട്ട ആത്മീയ ചൈതന്യം
13. maramaakri : ഓള്‍ കേരള തന്ത്രം ആന്‍ഡ്‌ തരികിട അക്കാദമി
14. ......................: എന്‍റെ അരുളപ്പാടുകള്‍: സ്വാമി ഫ്രോഡാനന്ദ
15. berly thomas: അഭിമുഖം- സ്വാമി ചാര്‍ളി ചൈതന്യ
16. ഷാഫി : സന്തോഷ്‌ മാധവനെ തീവ്രവാദിയെന്ന്‌ വിളിക്കരുത്‌!
(ഇത്രയേ കണ്ടുള്ളൂ, ഇനിയും ഉണ്ടോ എന്നറിയില്ല )

അതില്‍ പലരും സൂചിപ്പിച്ചിരുന്നു ഈ കേസ് ഇങ്ങനെ വഴിതിരിച്ചു വിട്ടത് കരുതിക്കൂട്ടി ആരെ ഒക്കെയോ രക്ഷിക്കാന്‍ ആണെന്ന്.

എന്തും ആയിക്കൊള്ളട്ടെ ബ്ലോഗില്‍ പറഞ്ഞ ഇക്കാര്യങ്ങള്‍ ആ കേസില്‍ എന്തെങ്കിലും സ്വാധീനം ഉണ്ടാക്കുമോ എന്നറിയാന്‍ ഒരു ആകാംക്ഷ. സമൂഹത്തിലെ പ്രശ്നങ്ങളില് മലയാളംബ്ലോഗ് എന്ന മാധ്യമം എത്ര ജനശ്രദ്ധ നേടുന്നു , എന്ത് ഗുണം ചെയുന്നു, എന്ത് സ്വാധീനം ചെലുത്തുന്നു? പുതിയ ഒരു കാര്യം വന്നാല്‍ ബ്ലോഗ്ഗെര്സും മറ്റു മാധ്യമങ്ങളെ പോലെ ഇതു പഴയ കൊട്ടയിലേക്ക് ഇടുത്തിടുമോ?

Wednesday, May 14, 2008

അഗതാ ക്രിസ്റ്റി

ഒരു വനിതാ എഴുത്തുകാരിയെ കുറിച്ചു എഴുതാനായി ഇന്ചിപെണ്ണിന്റെ പോസ്റ്റ് കാണുമ്പോള്‍ ഞാനും ആഗ്രഹിക്കുന്നു "അഗതാ ക്രിസ്റ്റി" എന്ന എഴുത്തുകാരിയെ കുറിച്ചെനിക്കെന്തെന്കിലും ഒന്നെഴുതാന്‍ കഴിഞ്ഞെന്കില്‍ എന്ന്. വിക്കിപീഡിയ സ്റ്റഡി നടത്തിയാല്‍ എഴുതാന്‍ കഴിഞ്ഞേക്കാം. പക്ഷെ എന്റെ വായനശീലത്തിന്റെ കുറവ് കൊണ്ടു തന്നെ തനിച്ചൊരു ലേഖനം എഴുതാന്‍ എനിക്ക് കഴിയില്ല. തല്ക്കാലം എങ്കിലും.

പറഞ്ഞതു പോലെ വായനശീലം കുറവാണു. അഥവാ വായിച്ചാല്‍ തന്നെ അത് ഒത്തിരി നാള്‍ പൂര്‍ണമായ രൂപത്തില്‍ ഓര്‍മയില്‍ തങ്ങി നില്‍ക്കുകയുമില്ല.എങ്കിലും ആറിലോ ഏഴിലോ പഠിക്കുമ്പോള്‍ വായിച്ച രണ്ടു പുസ്തകം (മലയാള വിവര്ത്തനം ആയിരുന്നു ) എഴുതിയ ആളുടെ പേരു എന്തേ ഓര്‍മയില്‍ മായാതെ നില്ക്കുന്നു. അഗതാ ക്രിസ്റ്റി. അതിലെ ചില ഭാഗങ്ങള്‍ അല്ലാതെ പുസ്തകം ഏതെന്നു പോലും കൃത്യമായി ഓര്‍മയില്‍ ഇല്ല, . പിന്നെ പലപ്പോഴും അഗതാ ക്രിസ്റ്റി ഓര്‍മയില്‍ വന്നെന്കിലും പുസ്തകം അന്യോഷിക്കാനോ വായിക്കാനോ ശ്രമിച്ചില്ല.

ഇന്നിതാ വീണ്ടും.

ഇതു ഇഞ്ചി പറഞ്ഞതു പോലെ ഒരു ആത്മസംതൃപ്തിക്കുള്ള പോസ്റ്റ്.അഥവാ ഒരു വായനക്കായി എന്നെ നിര്ബദ്ധിക്കാന്. ഒരു പൂര്‍ണമായ രൂപത്തില്‍ പിന്നീട് എഡിറ്റ് ചെയ്തു മാറ്റാന്‍ ആഗ്രഹിക്കുന്നു.ഒരു നല്ല വായനയിലൂടെ.

എങ്കിലും എന്റെ വായനക്കാര്‍ക്കായി തല്ക്കാലം എന്റെ കൈയില്‍ തരാന്‍ ഈ വിക്കി റഫറന്സ് മാത്രം. എന്നോട് ക്ഷമിക്കു.

Sunday, May 11, 2008

ഒരു പോക്കറ്റടി കാഴ്ച

ഇന്നലെ വൈകുന്നേരം ഒരു 7 മണിയായപ്പോള് "നേരത്തെയാ ന്നാ പിന്നെ സുഹൃത്തിനെ ചെന്നൊന്നു മുഖം കാണിക്കാം" എന്നോര്ത്ത് 6 നമ്പര് ബസില് ഫസ്റ്റ് സീറ്റിലെ വിന്ഡോ സൈഡില് ഇരുന്നു ആസ്വദിച്ചു പോകുമ്പോള് ട്രേഡ് സെന്റര് റൌണ്ട് എബൌട്ടിലെ സ്റ്റോപ്പില് ബസ്സ് നിര്ത്തി.

ഒരു 10-12 ആളുകള് കയറാന് ഉണ്ട്. ഡോറിനടുത്തേക്ക് വന്ന കൂട്ടത്തില് ഒരു മടക്കി പിടിച്ച പ്ലാസ്റ്റിക് കവറുമായി ഒരാള് ആവശ്യമില്ലാതെ തിരക്കുണ്ടാക്കാന് ശ്രമിക്കുന്നത് ഞാന് ശ്രദ്ധിക്കുന്നത് അപ്പോഴാണ്. തൊട്ടു മുന്നില് നിന്ന അല്പം പ്രായം ചെന്ന ഒരു പാകിസ്ഥാനി വ്യക്തിയുടെ ഉടുപ്പില് പിടിച്ചു തള്ളി നീക്കുകയാണ് ഇളം മഞ്ഞ ഷര്ട്ടിട്ട ഒരു മെലിഞ്ഞ ആള്. അത് കണ്ടപ്പോ എന്തോ വശപെശക് തോന്നിയെങ്കിലും സൂക്ഷിച്ചു നോക്കിയിരുന്നപ്പോള് ആ പാകിസ്ഥാനി ബസ്സില് കയറിയതോടെ അയാള് പതുക്കെ പുറകോട്ടു മാറുന്നു. എന്നിട്ട് തിരിഞ്ഞു നടക്കാന് തുടങ്ങുന്നു.

ഞാന് ആ പാകിസ്താനിയോടു "did u lost anything? check please " പറഞ്ഞപ്പോള് അധേഹത്തിനു ഇംഗ്ലിഷ് അറിയില്ല. തൊട്ടു നിന്ന ആള് ഹിന്ദിയില് പറഞ്ഞതും ഞാന് അദ്ധേഹത്തിന്റെ പോക്കറ്റ് ശ്രദ്ധിച്ചു ബസ്സിനെ പുറത്തു നിന്ന ആളെ കാണിച്ചു കൊടുത്തു. അപ്പോഴേക്കും മറ്റൊരാളും അയാളും കൂടെ ട്രേഡ് സെന്റര് സൈഡിലേക്ക് നടന്നു തുടങ്ങിയിരുന്നു.

ആ പാകിസ്താനി ഉടന് തന്നെ ബസില് നിന്നു ചാടി ഇറങ്ങി അവരുടെ പുറകെ ഓടി ചെന്നപ്പോഴേക്കും അവര് നല്ല സ്പീഡില് നടന്നു തുടങ്ങിയിരുന്നു. ബസ്സ് സ്റ്റോപ്പില് നിന്ന രണ്ടു പേര് അദ്ധേഹത്തെ സഹായിക്കാന് ഓടി ചെന്നു. ട്രേഡ് സെന്റെറിന്റെ എതിരെ വച്ചു അദ്ധേഹം ആ മഞ്ഞഷര്ട്ടുകാരനെ പിടികൂടിയതോടെ അയാള് പേഴ്സ് താഴെ ഇട്ടു ഓടി പോയി.ഞങ്ങള് എത്തിയപ്പോഴേക്കും അവര് റോഡ് മുറിച്ചു കടന്നു ഓടിയിരുന്നു.ഒരു 60 ദിര്ഹം മാത്രമെ നഷ്ടപ്പെട്ടുള്ളു. പേഴ്സിനുള്ളില് 500 ദിര്ഹം ഉണ്ടായിരുന്നത് സേഫ് ആണെന്ന് അദ്ധേഹം പറഞ്ഞു.

അവര് പറയുകയാ തിരക്കുള്ള ബസ്സ് സ്റ്റോപ്പുകളിലും നൈഫ് റോഡിലും ഇതൊക്കെ ഉണ്ടാവാറുണ്ടത്രേ. നമ്മുടെ നാട്ടിലേത് പോലൊക്കെ ഒരു ഗാംഗ് ആണത്രേ ഇവിടെയും.

തിരക്കില് ആകുമ്പോള് സൂക്ഷിക്കണേ.

Wednesday, May 7, 2008

ഈ ദാരിദ്ര്യം നാം ഇരന്നു വാങ്ങുകയാണോ?


1994ല് പുലിറ്റ്സേറ് അവാര്ഡ് നേടിയ ചിത്രം. സുഡാനിലെ കൊടും പട്ടിണിയുടെ നാളുകളില് ഒരു ചെറിയ കുട്ടി ഒരു കിലോമീറ്റര് അകലെ ഉള്ള യു എന് ക്യാംപിലേക്ക് ഇഴഞ്ഞു നിങ്ങുന്നതിന്റെ ദയനിയമായ കാഴ്ച. ഒരു കഴുകന് അതിന്റെ ഇര മരിക്കുന്നതും കാത്ത് ഇരിക്കുന്നതും.

ലോകം മുഴുവനും കണ്ടു കരഞ്ഞ ഈ ചിത്രത്തിലെ കുഞ്ഞിനു പിന്നീടെന്തു സംഭവിച്ചു എന്ന് ആര്ക്കും അറിയില്ല.ദുരന്തങ്ങളുടെ പല പല ചിത്രം പകര്ത്തിയ ശേഷം അവിടം വിട്ട കെവിന് കറ്ടെറിനു (Kevin Carter) പോലും. അതിനാല് തന്നെ പിന്നിട് ആ ചിത്രം ജനശ്രദ്ധ നേടുകയും അപ്പോള് മാത്രം ആ കുഞ്ഞിനെന്തു പറ്റിക്കാണും എന്ന ചിന്തയില്, സഹായിച്ചില്ലല്ലോ എന്ന വ്യധയില് വിഷാദത്തിനു അടിപ്പെട്ടു അദ്ധേഹം മൂന്നു മാസത്തിനു ശേഷം ആത്മഹത്യ ചെയ്തു.

...........................................................................

വര്ഷങ്ങള്ക്ക് മുന്പ് ചെറുപ്രായത്തില് എന്നോ പത്രത്തില് കണ്ട ചിത്രം പിന്നെയും പലപ്പോഴും മെയില് ബോക്സില് വന്നു പോയി. ഇന്നത് വീണ്ടും മനസിലേക്ക് ഓടിക്കയറി. ലോകത്തില് പട്ടിണി വീണ്ടും താണ്ധവമാടുമെന്ന ഒരു ഭീതി എങ്ങനെയോ മനസില് നിറയുന്നു.

...........................................................................

ഇന്നു ലോകം ഒരു ക്ഷാമത്തിലേക്കാവും നീങ്ങുന്നത്. പണം ഉള്ളപ്പോള് ഇഷ്ടപ്പെട്ട ആഹാരം വേണ്ടെന്നു വക്കണ്ട. അദ്ധാനിക്കുന്നത് നന്നായി ജീവിക്കാന് തന്നെ ആണ്. ആര്ക്കും കൊടുക്കാനും പറയുന്നില്ല. അത് നിങ്ങളുടെ ഇഷ്ടം.

എങ്കിലും പാഴാക്കി കളയാതിരുന്നു കൂടെ? വലിച്ചെറിഞ്ഞു കളയുമ്പോള് ലോകത്തിലെ കുറച്ചു മാത്രം ഉള്ള ആഹാരം ആര്ക്കും ഉപയോഗമില്ലാതാക്കി നമ്മള് മാറ്റുകയല്ലേ? പാഴാക്കി കളയുന്നതിനു കൂടെ സ്വന്തം പണം കൊടുത്തു വാങ്ങികൂട്ടുമ്പോള് ലോകത്തിലെ ഭക്ഷണത്തിന്റെ വില കൂട്ടുന്നതില് നമ്മളും പങ്കാളി ആകുകയല്ലേ?

കാണുന്ന പല കാഴ്ചകളും ആഹാരപാത്രങ്ങള് അടുക്കളയിലെ വേസ്റ്റ് ബിന്നിലേക്ക് കമഴ്തുന്ന ബാല്യങ്ങള് ആണ്.

വേണ്ടത് മാത്രം നമുക്കെടുക്കാം, കൊടുക്കാം . എടുത്തത് മുഴുവന് വേണ്ടെങ്കില് കൂടി കഴിക്കാം. ആഹാരം പാഴാക്കി കളയാതിരിക്കാം.

അക്ഷയ(ആര്‍ക്കാണോ? ) ത്രിതിയ

എല്ലാം സഹിക്കാം.ഫോര്വര്ഡിയാല് പോസ്റ്കാര്ട് മില്ല്യനെയര്, ഡെലിറ്റിയാല് തട്ടിപോകും എന്നുള്ള ആ ഇമെയിലും സഹിക്കാം. എന്നാലും സ്വര്‍ണത്തിനു ഇമ്മാതിരി കൊല്ലണ വിലയുള്ള കാലത്ത് ഒരു ദിവസം അതങ്ങു വാങ്ങിയാല്‍ അങ്ങ് ഐശ്വര്യസമൃദ്ധി... കഠിനം
സത്യം, ആ പറഞ്ഞതൊക്കെ ഉണ്ടാകും. ഉണ്ടാവണമല്ലോ. അത് കൊണ്ടു എല്ലാരും ചെന്നു പൊന്നു വാങ്ങു. വജ്രം ആയാലും മതി. ജൂവലെറിക്കാര്ക്കു വേറെ ആരാ ഉള്ളത്.
ഇന്നു വൈകിട്ട് മറക്കാതെ വാങ്ങണേ. വേണേല്‍ കൂട്ടുകാരോടും പറയണം.

Loading