Wednesday, November 26, 2008

രാഷ്ട്രിയ കൊലപാതകങ്ങള്‍ ഉണ്ടാകുന്നത്...

ബി.ജെ.പി. പ്രവര്‍ത്തകന്റെ കൊലപാതകം: ബി.ജെ.പി.ക്കാരന്‍ അറസ്റ്റില്‍

പിടിയിലായത്‌ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥി

കൊടുങ്ങല്ലൂര്‍: ബി.ജെ.പി. പ്രവര്‍ത്തകനായ ബസ്‌ ക്ലീനര്‍ ബിജിത്ത്‌ കുത്തേറ്റു മരിച്ച സംഭവത്തില്‍ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിയായ ബി.ജെ.പി. പ്രവര്‍ത്തകനെ അറസ്റ്റുചെയ്‌തു.

എറിയാട്‌ കേരളവര്‍മ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി എടവിലങ്ങ്‌ കുഞ്ഞയിനി വടക്കേവീട്ടില്‍ ശ്രീകണുനെ(18)യാണ്‌ പ്രത്യേക പോലീസ്‌ സംഘം ബുധനാഴ്‌ച രാവിലെ അറസ്റ്റ്‌ചെയ്‌തത്‌. കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

കൊല നടത്താനുപയോഗിച്ച ആയുധം പോലീസ്‌ കണ്ടെടുത്തു. ഒരു പെണ്‍കുട്ടിയോട്‌ ഇരുവര്‍ക്കുമുള്ള പ്രണയമാണ്‌ കൊലപാതകത്തില്‍ കലാശിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു.

മാതൃഭൂമി

അവസാനത്തെ വരികള്‍ വായിക്കുക.
കൊല്ലപ്പെട്ടവന്‍ ഒരു കമ്മ്യൂണിസ്റ്റ് പാര്ട്ടി അംഗം ആയിരുന്നെന്കില്‍ ആ തലക്കെട്ട് എന്താകുമായിരുന്നു? ആ കൊലപാതകം എന്താകുമായിരുന്നു?

ഇങ്ങനെ ആയിരിക്കില്ലേ പല രാഷ്ട്രിയ കലാപങ്ങളും/കൊലപാതകങ്ങളും സൃഷ്ടിക്കപ്പെട്ടതും?

മുംബൈയില്‍ ഭീകരാക്രമണം

ഒരു കൂട്ടായ പ്രാര്ത്ഥന കൂടുതല്‍ ഫലപ്രദമാണെങ്കില്...
ഇപ്പോഴാണ്‌ ഇന്ത്യക്കത് വേണ്ടത്.

നമ്മുടെ രാജ്യത്തിന്‌ വേണ്ടി നമ്മള്‍ ജനങ്ങള്ക്ക് ചെയ്യാനായി ഇപ്പോള്‍ അത് മാത്രേ ഉള്ളു.


മുംബൈയില്‍ ഭീകരാക്രമണത്തില്‍...

കാഴ്ചപ്പാടുകള്‍ഒപ്പുകടലാസിലെ "യാത്ര"
കണ്ടോ?
ഇല്ലേല്‍ പോയ് കണ്ടിട്ട് വാഎന്നിട്ട്...


ഈ പടം കാണുമ്പോള്‍ മനസ്സില്‍ തോന്നിയ വികാരം എന്താണ്?സങ്കടം?


നൊമാദും അങ്ങനെ ആണ് കമന്റിയത്. 'ഏത് തീന്‍ മേശയിലേക്കാണ് !'

പക്ഷെ അങ്ങനെ അല്ലാതെ ആരൊക്കെ ചിന്തിച്ചു, ആ പശുവിനെ വളര്‍ത്താനായി കൊണ്ടു പോകുകയാണെന്ന്? പശുവിനെയും കുട്ടികളെയും ഇതുപോലെ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക്‌ കൊണ്ടു പോകുന്നത് നമ്മള്‍ പലപ്പോഴും കണ്ടിടുണ്ടാകുമല്ലോ.

കുറേ സമയം ആ പടം കണ്ടിട്ട് കമന്റാന്‍ ആയി ചെന്നപ്പോള്‍ കണ്ട കമന്റുകള്‍ എന്നെ അത്ഭുതപ്പെടുത്തി. സ്വാഭാവികമായും ചിന്തിക്കുമല്ലോ ഞാന്‍ എന്ത് കൊണ്ടങ്ങനെ ചിന്തിച്ചില്ല എന്ന്. ഞാനും കണ്ടിട്ടുണ്ടല്ലോ പശുക്കളെ ഇങ്ങനെ അറവുശാലയിലേക്ക് കൊണ്ടു പോകുന്നത്. പിന്നെന്തേ ഞാന്‍ അത് ചിന്തിച്ചില്ല...


കാരണം " ഈ ബീഫ് എന്നത് എനിക്കൊരു ആഹാരവസ്തു അല്ല." :)

Saturday, November 22, 2008

എങ്കിലും വിശ്വാസികളെ...

ക്രിസ്തുവിന്റെ മണവാട്ടിയായ് മാറിയ 21കാരി അവള്‍ സംരക്ഷിക്കപ്പെടേണ്ട ഇടത്ത് തന്നെ ക്രുരമായി കൊല ചെയ്യപ്പെട്ടിട്ട് 16 വര്ഷം. ഒരു മകളും പെങ്ങളും കൂട്ടുകാരിയും ഒക്കെ ആയിരുന്നില്ലേ അഭയയും? ഈ നീണ്ടകാലയളവിനുള്ളില് എന്നെങ്കിലും നിങ്ങള്‍ അവള്‍ക്കായ്‌ പ്രാര്ത്ഥിച്ചിരുന്നുവോ?

കുറ്റാരോപിതരായവരെ രക്ഷിക്കാന്‍ ആയി കര്‍ത്താവിനോടു കേഴുമ്പോള്‍ നിങ്ങള്‍ സ്വന്തം മനസാക്ഷിയോട് കൂടി ചോതിക്കു അഭയക്കായ് നിങ്ങള്‍ പ്രര്ത്ഥിച്ചിരുന്നുവോ എന്ന്. കര്‍ത്താവ് അല്ല, നിങ്ങളുടെ മനസാക്ഷി എങ്കിലും നിങ്ങള്ക്ക് മാപ്പ് തരുമോ എന്ന്.


മാതൃഭൂമി വാര്‍ത്ത‍

Loading