Thursday, May 15, 2008

മലയാളം ബ്ലോഗിന്റെ സാമൂഹ്യസ്വാധീനം എത്ര?

അച്ചടി മാദ്ധ്യമങ്ങളെയും ദ്യശ്യ-ശ്രവണ മാദ്ധ്യമങ്ങളെയും കുറിച്ചു എന്നും ഉയരുന്ന ഒരു ആരോപണം അവ പലര്ക്കും വേണ്ടി പക്ഷം ചേര്ന്നു പറയുന്നു എന്നതാണ്. അതിനാല്‍ തന്നെ മറ്റുള്ളവരുടെ എഡിറ്റിംഗ്‌ ആവശ്യം ഇല്ലാത്ത, മറ്റു ബാഹ്യശക്തികളുടെ സ്വാധീനം ഒന്നും എല്ക്കേണ്ടി വരേണ്ടാത്ത ബ്ലോഗ് സ്വാഭാവികം ആയും കൂടുതല്‍ സത്യങ്ങള്‍ വിളിച്ചു പറയുന്നു.
അച്ചടി-ദ്യശ്യ-ശ്രവണ മാദ്ധ്യമങ്ങള് എന്നും കറന്റ് സെന്സേഷന് ന്യൂസ് മാത്രം ഏറ്റു പിടിക്കുകയും പിന്നീട് മറ്റെന്തെങ്കിലും സംഭവം വന്നാല്‍ പഴയതിനെ പാടെ മറന്നു കളയും എന്നത് സത്യം തന്നെയാണ്. ഈ ഒരു കാര്യത്തില്‍ ബ്ലോഗ് (മലയാളംബ്ലോഗ് ) എത്ര മാത്രം വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്?
സന്തോഷ് മാധവന്‍ എന്ന വ്യക്തിയെ കുറിച്ചു കഴിഞ്ഞ രണ്ടു ദിവസം കൊണ്ടു ബ്ലോഗില്‍ വന്ന പോസ്റ്റുകള്‍ താഴെ.
1. ബഷീര്‍ വെള്ളറക്കാട്‌ : കള്ള നാണയങ്ങള്‍
2. തെക്കേടന്‍ / കലികാലന് : ‍ഏഷ്യാനെറ്റിനെ പിന്തുടരുന്ന റജീനയുടെ അഭിമുഖപ്രേതം
3. അനില്‍ശ്രീ : സന്തോഷ് മാധവന്‍ - ഒരു പ്രതീകം
4. udayam : മന്ദബുദ്ധികളുടെ ലോകത്തെ അമൃതചൈതന്യം
5. അസുരന്‍ : അമൃത ചൈതന്യ അകത്തായി , ഇനി ഉന്നതർക്കെല്ലാം മനസമാധാനത്തോടെ ഉറങ്ങാം
6. കാപ്പിലാന് : ‍സ്വാമി ആരെന്നു ഞാന് ചൊല്ലേണ്ടു ?
7. അനോണി ആന്റണി : സ്വാമി ബലാത്സംഗാനന്ദ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍.
8. നടുമുറ്റം : കൊഞ്ചനെ കോര്‍ത്ത് കൊളവനെ പിടിക്കുന്നവര്‍!!
9. വാസ്തവം ടീം : എന്തിനായിരുന്നു ഇങ്ങനെയൊരു പത്രസമ്മേളനം
10. .......................: സന്തോഷ്‌ മാധവൻ ആരുടെ പ്രതിനിധി, പ്രതീകം?
11. ബീരാന്‍ കുട്ടി : സ്വാമിയുടെ വായടച്ചോ?.
12. freepress :സ്വാമി അമൃത ചൈതന്യ...ആര്‍ഷ ഭാരതിക്ക്‌ നഷ്ടപ്പെട്ട ആത്മീയ ചൈതന്യം
13. maramaakri : ഓള്‍ കേരള തന്ത്രം ആന്‍ഡ്‌ തരികിട അക്കാദമി
14. ......................: എന്‍റെ അരുളപ്പാടുകള്‍: സ്വാമി ഫ്രോഡാനന്ദ
15. berly thomas: അഭിമുഖം- സ്വാമി ചാര്‍ളി ചൈതന്യ
16. ഷാഫി : സന്തോഷ്‌ മാധവനെ തീവ്രവാദിയെന്ന്‌ വിളിക്കരുത്‌!
(ഇത്രയേ കണ്ടുള്ളൂ, ഇനിയും ഉണ്ടോ എന്നറിയില്ല )

അതില്‍ പലരും സൂചിപ്പിച്ചിരുന്നു ഈ കേസ് ഇങ്ങനെ വഴിതിരിച്ചു വിട്ടത് കരുതിക്കൂട്ടി ആരെ ഒക്കെയോ രക്ഷിക്കാന്‍ ആണെന്ന്.

എന്തും ആയിക്കൊള്ളട്ടെ ബ്ലോഗില്‍ പറഞ്ഞ ഇക്കാര്യങ്ങള്‍ ആ കേസില്‍ എന്തെങ്കിലും സ്വാധീനം ഉണ്ടാക്കുമോ എന്നറിയാന്‍ ഒരു ആകാംക്ഷ. സമൂഹത്തിലെ പ്രശ്നങ്ങളില് മലയാളംബ്ലോഗ് എന്ന മാധ്യമം എത്ര ജനശ്രദ്ധ നേടുന്നു , എന്ത് ഗുണം ചെയുന്നു, എന്ത് സ്വാധീനം ചെലുത്തുന്നു? പുതിയ ഒരു കാര്യം വന്നാല്‍ ബ്ലോഗ്ഗെര്സും മറ്റു മാധ്യമങ്ങളെ പോലെ ഇതു പഴയ കൊട്ടയിലേക്ക് ഇടുത്തിടുമോ?

11 comments:

നന്ദു said...

പ്രിയ, ഉചിതമായ പോസ്റ്റ്.
മറ്റ് മാദ്ധ്യമങ്ങളെപ്പോലെ തന്നെ പുതിയ സംഭവവികാസങ്ങൾ വരുമ്പോൾ ബ്ലോഗർമരുടെ ശ്രദ്ധ സ്വാഭാവികമായും പുതിയതിലേയ്ക്ക് തിരിയുക തന്നെ ചെയ്യും. ഒരു പുതിയ സംഭവം ലഭീക്കൂമ്പോൾ കുറേനാൾ അത് സജീവമായി ചർച്ചചെയ്യപ്പെടുകയും പുതിയത് ലഭിക്കുമ്പോൾ ശ്രദ്ധ അതിലേയ്ക്കാവുകയുമാണ് ഇതുവരെ കണ്ടിരിക്കുന്ന രീതി. സമാനമായ മറ്റ് സംഭവങ്ങൾ ലഭിക്കുമ്പോൾ ഒരുപക്ഷെ റഫറൻസിനായി പഴയ ചർച്ചയുടെ ലിങ്കുകൾ ഒരു പക്ഷെ കൊടുത്തെന്നു വരാം അതിൽ കവിഞ്ഞ് ഒരു തുടർ ചർച്ചയും മറ്റും കാണാറില്ല. പക്ഷെ മറ്റ് മാദ്ധ്യമങ്ങളെ അപേക്ഷിച്ച് സ്വന്തന്ത്രമായ അഭിപ്രായപ്രകടനം ബ്ലോഗുകളിൽ ഉള്ളതിനാൽ ചർച്ച പലപ്പോഴും ജീവനുള്ളതായി അനുഭവപ്പെട്ടിട്ടൂണ്ട്.

ബ്ലോഗുകളിൽ സ്വന്തന്ത്രമായ അഭിപ്രായപ്രകടനം സാദ്ധ്യമായതുകൊണ്ട് തന്നെ ഒരേ വിഷയത്തിനെ പല ആംഗിളുകളീൽ വായിക്കാനുള്ള അവസരവും ലഭിക്കുന്നൂണ്ട്.

ഇത്തരം കേസുകളിൽ ബ്ലോഗുകൾ എത്രമാത്രം സ്വധീനം ചെലുത്തുന്നു എന്നു ചോദിച്ചാൽ അതിന് ഇനിയും മലയാളം ബ്ലോഗ്ഗുകൾ കൂടുതൽ ജനങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം, അതിനായി ബ്ലോഗ്ഗ് അക്കാദമി പോലുള്ള കൂട്ടായ്മകൾ പല ജില്ലകളിലും നടത്തിയ/നടത്തുന്ന ശിൽ‌പ്പശാലകൾ ഉപകരിക്കും എന്നു തോന്നുന്നു. മലയാളം ബ്ലോഗുകൾ കൂടുതൽ ജനകീയമായെങ്കിൽ മാത്രമെ സാമൂഹിക പ്രശ്നങ്ങളിൽ ബ്ലോഗുകൾ എന്തു നിലപാടാൺ എടുക്കുന്നത് എന്ന് ജനവും മറ്റുള്ളവരും ശ്രദ്ധിക്കൂ...

പ്രിയ : “ദ്രിശ്യ-ശ്രവണ” എന്ന പ്രയോഗം ശരിയോ?
എന്റെ പരിമിതമായ അറിവു വച്ച് “ദൃശ്യ-ശ്രാവ്യ” എന്ന പ്രയോഗം അല്ലെ കൂടുതൽ ശരി?
അറിവുള്ളവർ ഒന്നു തിരുത്തണേ!

ബാബുരാജ് ഭഗവതി said...

ബ്ലോഗ് ഒരു മാധ്യമമെന്ന നിലയില്‍ വളരുകതന്നെയാണ്.
പോസ്റ്റിന് ആശംസകള്‍

maramaakri said...

Good post! :)

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

പ്രിയ പറഞ്ഞത് വളരെ ശരിയാണ്.മറ്റെതൊരു
മാധ്യമത്തെക്കാളും ബ്ലോഗ് സത്യസന്ധവും നീതിയുക്തവുമായ നിലപാടാണ് സമകാലിക
സംഭവങ്ങളൊടുള്ള വീക്ഷണത്തില്‍ പുലര്‍ത്തി
പോരുന്നത്

dinu said...

Hi,

I am new to Malayalam blogging even though I've been blogging for close to 3 years now..

I've seen a strong community of Malayalam blogs and bloggers... far better than Indian Blogs in English.

Mallu blogs are taking up serious issues, discussing them in a matured way ...

I've tried to note a few things here
http://www.offlineblog.net/2008/05/my-malayalam-blogging-experience/

( really wanted to post this comment in Malayalam .. but @ office now and have some difficulties in posting in Malayalam since we use Linux here )

RaFeeQ said...

നല്ല പോസ്റ്റ്‌.. ആരേയും പേടിക്കാതെ തുറന്നു പറയുന്ന പലരും ഇവിടെയുണ്ട്‌.. അവര്‍ക്കു ആശംസകള്‍.. :)

തിരോന്തരം പയല് said...

ബ്ലോഗ്‌ കാരണം എഴുതാതിരുന്നവര്‍ എഴുതി തുടങ്ങി, എഴുതാന്‍ വേണ്ടി ചിന്തിച്ചും തുടങ്ങി.. അതു തന്നെ ബ്ലോഗിന്റെ സ്വാധീനതിന്റെ ഉദഹരണം അല്ലേ...

smitha adharsh said...

നന്ദു ജി,തിരോന്തരം പയാല്..എന്നിവരെ പിന്താങ്ങുന്നു...നല്ല പോസ്റ്റ് പ്രിയാ..

My......C..R..A..C..K........Words said...

blog ellaavarum engane vaayikkum ennullathu oru chinthayaanu...
blog powerful maadhyamamaakatteyennu aasamsikkaam

ബഷീര്‍ വെള്ളറക്കാട്‌ said...

Thanks for this post..
സമൂഹത്തില്‍ നല്ല ചലനങ്ങളുണ്ടാക്കന്‍ ബ്ലോഗ്‌ മാധ്യമത്തിനു കഴിയട്ടെ.. അത്‌ പൊലെ വ്യക്തി ബന്ധങ്ങള്‍ക്ക്‌ പുറമെ ആശയ സംവേദനത്തിനു ഉതകട്ടെ..

നന്ദി..

കിഴക്കന്‍ said...

തരക്കേടില്ല പ്രിയ..

Loading