Thursday, February 28, 2008

ഡ്രിന്ക് & ഡ്രൈവ് : മദ്യമോ അതോ ജീവിതമോ

ഡ്രിന്ക് & ഡ്രൈവ്.

ഇന്നെനിക്കു കിട്ടിയ ഒരു ഇ മെയില് Jacqueline Saburido എന്ന ഒരു പെണ്കുട്ടിയുടെ കാര്യം ആയിരുന്നു. (http://www.texasdwi.org/jacqui.html) മുന്പും കിട്ടിയിരുന്നു ഇതേ മെയില് . അതിന് ശേഷവും പല സംഭവങ്ങളും കണ്മുന്നില് കണ്ടു ഇതു പോലെ. എന്റെ നാട്ടിലെ 24 വയസുള്ള രണ്ടു ആണ്കുട്ടികള് ബൈക്ക് accident ആയി , ഒരാള് അപ്പോള് തന്നെ മരിച്ചു. മറ്റേ ആള് ഇന്നും ജീവിച്ചിരിക്കുന്നു. താന് ആരാണെന്നു പോലും ശരിക്കറിയാതെ, 5 വയസില് അമ്മയുടെ സാരിതുമ്പ് പിടിച്ചു നടന്ന അതേ ബുദ്ധി മാത്രം ആയി. ഒരിടത്തന്നു മറ്റൊരിടത്തേക്ക് മാറി ഇരിക്കണേല് അമ്മ പിടിച്ചു കൊണ്ടു പോയി ഇരുത്തണം. വേറൊരു ചേട്ടന് വര്ഷങ്ങള്ക്ക് മുന്നേ നടന്ന accidentinte ദുരിതം ഇന്നും പേറുന്നു. കാലിലെ സ്റ്റീല് കമ്പി ഇന്നും ആ അപകടം ഓര്മിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു.

മദ്യപിക്കതവര്ക്കും ഉണ്ടാകുന്നുണ്ട് അപകടങ്ങള് , എങ്കിലും ഈ കേസുകളില് വില്ലന് മദ്യം ആയിരുന്നു.

മദ്യപിച്ചു വണ്ടി ഓടിക്കുന്നതിന്റെ ദൂഷ്യങ്ങളെ പറ്റി ഒത്തിരി ഉപദേശങ്ങള് കേള്ക്കാം ,പരസ്യങ്ങള് കാണാം. പക്ഷെ ഒരിക്കലും ഈ മദ്യത്തിനെ പറ്റി ആര്ക്കും വിരോധമില്ല. അത് പാവപെട്ട കുടുംബത്തിലെ സ്ത്രികള് ചാരായഷാപ്പ് / കള്ളുഷാപ്പ് പൂട്ടിക്കാന് നടത്തുന്ന ഒറ്റപെട്ട കാര്യങ്ങള് മാത്രം. അതും അവര് അത് ചെയുന്നത് കുടുംബത്തിലെ ആളുകളുടെ ആരോഗ്യത്തെ കരുതി അല്ല. കുടുംബത്തില് ഉണ്ടാകുന്ന ദാരിദ്രവും കലഹവും കാരണം .

ഇതു ഞാന് ബ്ലോഗില് തന്നെ പറയാന് കാരണം ഞാന് ഈ വായിക്കുന്ന ബ്ലോഗുകളില്, സൂര്യന് കീഴിലെ എല്ലാത്തിനെയും പറ്റി പറയുന്ന , ആഹാരത്തിലെ എണ്ണയുടെ അളവിനെ പറ്റി പോലും ബേജാറാവുന്ന, ബ്ലോഗുകളില് ഒന്നില് പോലും ഈ മദ്യം മോശം ആണെന്ന് കണ്ടില്ല. മറിച്ചു വെള്ളമടിച്ച് പാമ്പാവുന്നതും വാളുവക്കുന്നതും എല്ലാം ഒത്തിരി (വീര)കഥകള് കേട്ടു. ഞാന് കാണാത്തതാവുമോ? അതോ അങ്ങനെ ഒന്നില്ലേ?

മദ്യം ഹറാമായ മുസ്ലിം രാജ്യങ്ങളില് പോലും മദ്യം യഥേഷ്ടം . (അജ്മാനിലെ ആ കള്ളുകടയുടെ അത്രയും വലുത് എനിക്ക് അല്ഭുതമായിരുന്നു തോന്നിയത്.) weekend അഥവാ വെള്ളിയാഴ്ച വെള്ളമടി പാര്ട്ടിയുടെ ദിനം . ഓരോ വീടിലും സ്വന്തം ആയി ഒരു കുഞ്ഞു ബാര്. വീടിലെ കുട്ടികള്ക്ക് കൂള് ഢ്രിക്സും വലിയവര്ക്ക് ഹോട്ടും.നാളേ ആ കുഞ്ഞവനും കുഞ്ഞവളും ചുവടു മാറ്റി ഹോട്ട് രുചി നോക്കും.

മതം കഴിഞ്ഞാല് പിന്നെ മനുഷ്യന് വലുത് മദ്യം ആണോ? വേണ്ടാന്ന് വക്കാന് വയ്യാത്ത വിധം ജീവിതത്തിന്റെ ആവശ്യമാണോ ഈ വെള്ളം ? കുടിച്ചിട്ട് വണ്ടി ഓടിച്ചാല് ഉണ്ടാകുന്ന ദുരന്തം തന്നെയല്ലേ ഈ ജീവിതം ഓടിച്ചാലും?

ഹാപ്പി വീക്ക് ഏന്ഡ്

Thursday, February 21, 2008

നീ നിന്റെ കുഞ്ഞുങ്ങളെ വേദനിച്ചു പ്രസവിക്കും

ശാസ്ത്രം ഒത്തിരി പുരോഗമിച്ചു . മനുഷ്യന് ചന്ദ്രനിലും അതിനും അപ്പുറവും വരെ പോയി വന്നു. കേടായ ഹൃദയം വരെ മാറ്റി പുതിയത് വക്കാന് പഠിച്ചു, ക്ലോണ് വഴി ഭ്രുണവും ഉണ്ടാക്കാന് പഠിച്ചു. ശരിയാ മരണം മാത്രം ഒഴിവാക്കാന് ഇപ്പളും അറിയില്ല . പിന്നെ എല്ലാത്തിനും expiry date ഉള്ളതുകൊണ്ട് ജീവിതം ആയിട്ട് എന്നതിനാ exceptional കേസ് ആകുന്നെ. അതുകൊണ്ട് അത് മാത്രം വല്യ കാര്യം ആകുന്നില്ല.

പക്ഷെ ഈ പ്രസവം എന്തേ ഇന്നും വേദനയോടെ തുടരുന്നത്? ആകപ്പാടെ ഉള്ള ഒരു മാര്ഗം എന്ന് പറയുന്ന ആ Epidural Analgesia പോലും impliment ചെയ്യുന്നത് വേദനയുടെ പാരമ്യത്തില് തന്നെയാണ്. അത് deliveriyude വേദനയെ മാത്രമേ ഇല്ലാതാക്കുന്നുള്ളൂ . മാത്രമല്ല ഈ മാര്ഗം എല്ലാ അമ്മമാര്ക്കും,( ബിപി പ്രശ്നങ്ങള് ഉള്ള ), സ്വീകരിക്കാനും ആകുന്നില്ല. (Wiki) കൂടാതെ നടുവേദന, തലവേദന പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാന് ഇടയുണ്ട്.

അമ്മ പെറ്റ അനേകം പ്രഗല്ഭരായ ഡോക്ടര്സ് ഉണ്ടായിട്ടും , ഇന്നു വരെ ഒരു ഫലപ്രദമായ ഒരു "വേദനയില്ലാത്ത പ്രസവം " എന്തേ സാധ്യമല്ലാതെ വന്നു? ജീവസമൂഹം നിലവില് വന്ന അന്നുതൊട്ടെ ഉള്ള ഈ പ്രസവവേദന അനിവാര്യമായ ഒന്നായി കരുതിയിരുന്നോ? മരണം പോലെ ഒഴിവാക്കാന് ആവാത്ത ഒന്ന്? അതോ " നിന്നെ ഞാന് നൊന്തു പ്രസവിച്ചതാ " എന്ന് സെന്റി അടിക്കാനുള്ള അമ്മമാരുടെ അവകാശം കളയണ്ട എന്നോര്തോ ?

ഒരു മതത്തിലും തൃപ്തികരമായ ഒരു വിശദീകരണം ഈ വേദനക്ക് തന്നിട്ടില്ലേ? " നീ നിന്റെ കുഞ്ഞുങ്ങളെ വേദനിച്ചു പ്രസവിക്കും " എന്ന് ആ പഴം പറിച്ചു ഹബ്ബിക്ക് കൊടുത്തതിന്റെ ശിക്ഷ എന്ന് ബൈബിള്. അങ്ങനെ ആണെന്കില് ഉറുമ്പ് തൊട്ടു ആന വരെ ഉള്ള പാവം ജന്തുക്കള് എന്തിന് ഈ മനുഷ്യന്റെ അമ്മക്ക് വിധിച്ച ശിക്ഷ അനുഭവിക്കുന്നു?
----------------------------------------------------------------------
bright എഴുതിയ ലേഖനം വായിക്കുക .

2009, ഒക്ടോബര്‍ 30, വെള്ളിയാഴ്ച

വീണ്ടും ദൈവത്തിന്റെ വികൃതികള്‍ !!!

: http://russelsteapot.blogspot.com/2009/10/blog-post_30.html

Tuesday, February 19, 2008

പ്രബുദ്ധകേരളം

ഞാന് പതിവായി കാണാറുള്ള ടോം&ജെറി കാര്ട്ടൂണ് ഇന്നലെ കാണണ്ടാന്നു വച്ചു. അതിലും നല്ല പ്രകടനം അല്ലാരുന്നോ ഏഷ്യാനെറ്റ് ന്യൂസ് ഔറില്. ഹര്ത്താല്ന്നു പറഞ്ഞാല് അങ്ങനെ വേണം. പക്ഷെ ഏഷ്യാനെറ്റ് പറഞ്ഞ ആ തലക്കെട്ട് എനിക്ക് മനസിലായില്ല ."ജനം തോറ്റു" ന്നു . അതെങ്ങനെ? ജനാധിപത്യം എന്ന് പറഞ്ഞാല് ജനങ്ങള് ജനങ്ങള്ക്ക് വേണ്ടി ജയിച്ചു കൊണ്ടിരിക്കുന്നതല്ലേ? പിന്നെ എങ്ങനെയാ തോറ്റുന്നു പറഞ്ഞാല് ശരിയാവുന്നേ?

സാക്ഷരകേരളം പ്രബുദ്ധകേരളം !!!

Wednesday, February 13, 2008

ഇന്ത്യ തിരിച്ചു നടക്കുകയാണോ?

ഇന്ത്യ തിരിച്ചു നടക്കുകയാണോ?


100 വര്ഷത്തെ ബ്രിട്ടീഷ് കോളനി ആക്കപ്പെട്ടത്തിന്റെ ഏറ്റവും വലിയ ഗുണം ഭാരതം അഥവാ ഇന്ത്യ എന്നൊരു ഒറ്റ രാജ്യം ഉണ്ടായി എന്നതായിരുന്നു. തമ്മില് തല്ലികൊണ്ടിരുന്ന പല പ്രവശ്യകള് ഒന്നായി ഒരു രാജ്യം ആയി. എങ്കിലും ഇന്നും ഞാന് മലയാളിയും തമിഴനും ബീഹാരിയും മാറാത്തിയും ഒക്കെ മാത്രം. അതെല്ലാം കഴിഞ്ഞാല് വേണമെങ്കില്, വേണമെങ്കില് മാത്രം ഞാന് ഇന്ത്യന് ആകും.


ജയ് ഹിന്ദ്????

പ്രണയംഒരു ചില്ലയിലൊരുമിച്ചിരുന്നൊരായിരം കാര്യങ്ങളൊരുമിച്ചു ചൊല്ലാം
ഒരു വേള ചുണ്ടിനെ ചുണ്ടോടു ചേര്ത്തൊരു മധുരമാം ചുംബനം നുകരാം
ഒരു പ്രണയകവിതയായ്, ഒരു ജീവരാഗമായ്, ഒരു താളമായിന്നു മാറാം
ഒരു ജന്മം പല ജന്മം ഒരുമിച്ചു ചേര്ന്നൊരീ ജീവിതം സഫലമാക്കീടാം.

പ്രണയിക്കുന്നവര്ക്കായി, പ്രണയം മനസില് സൂക്ഷിക്കുന്നവര്ക്കായ് , പ്രണയദിനാശംസകള്

പ്രണയദിനാശംസകള്

ഹാപ്പി പൂ വാലെന്ടൈന്സ് ഡേ !!!
ടു ഓള് പൂവാലന്സ് & പൂവാലീസ് ഇന് ദിസ് വേള്ഡ്...
Monday, February 4, 2008

പുതിന സാന്ഡ് വിച്ച്

ബ്രേക്ക് ഫാസ്റ്റ് വെരി ഫാസ്റ്റ് ആക്കാന് സാന്ഡ് വിച്ച് കഴിഞ്ഞേ മറ്റെന്തും അല്ലേ? മാത്രമല്ല ഈ പുതിന സാന്ഡ് വിച്ചില് വൈറ്റമിന് ഋ ഒക്കെ ഉണ്ടത്രേ.
ചമ്മന്തിക്ക് :
പുതിന അഥവാ mint : 1 കെട്ട്
പച്ചമുളക് : 4 എണ്ണം (എരിവിനു അനുസരിച്ച് കൂടുകയോ കുറയ്ക്കുകയോ ചെയ്യാം. )
ചെറുനാരങ്ങ : 1 (പിഴിഞ്ഞു നീരെടുക്കുക)
ഉപ്പ് : എത്ര വേണേലും ഇട്ടോ :D
(ഈ പച്ചമുളകിനു പകരം കുരുമുളക് പൊടി ആകാം.പക്ഷെ എനിക്കിഷ്ടല്ല. പിന്നെ രണ്ടു വെളുത്തുള്ളി കൂടെ ചേര്ത്താല് ആരോഗ്യം ഉണ്ടാകും . പക്ഷെ ആ മണം അത്ര ആരോഗ്യം അല്ല. അതോണ്ട് ഞാന് അതും ഉപേക്ഷിച്ചു.)

പുതിന നന്നായി കഴുകി എടുക്കുക. (മൊത്തം പൊടിയുണ്ടാകും . അതുകൊണ്ട് ഇത്തിരി നേരം വെള്ളത്തില് മുക്കിയിട്ടു വച്ചിട്ട് പതുക്കെ ഓരോ തണ്ടായി പതുക്കെ ഒന്നുലച്ചു കഴുകി എടുക്കു, ഇല ചതഞ്ഞു പോകാതെ. അല്പസമയം വെള്ളം തോരാന് വച്ചതിനു ശേഷം ഇല അടര്ത്തി എടുക്കുക. പച്ചമുളകും പുതിന ഇലയും ചേര്ത്തു നന്നായി (ശരിക്കും നന്നായി ) അരച്ചെടുക്കുക.വെള്ളം ചേര്ക്കണ്ട. ആ നാരങ്ങാ നീര് ചേര്ക്കാന് ഉള്ളതല്ലേ. അരച്ച ആ കൂട്ടിലേക്ക് ആവശ്യത്തിനു ഉപ്പും നാരങ്ങനീരും ചേര്ത്തു ഇളക്കുക. ഈ ചമ്മന്തി ഫ്രിഡ്ജില് വച്ചാല് എത്ര ദിവസം വരെ ഇരിക്കും എന്നറിയില്ല. കാരണം എനിക്കത് 4 ദിവസത്തിനപ്പുറം വച്ചുകൊണ്ടിരിക്കാന് കഴിഞ്ഞിട്ടില്ല.

bread slices/ fingerroll bread : അതൊക്കെ എത്ര വേണംന്ന് എന്നാത്തിനാ പറയുന്നേ?
ദാല് ബിജി / എരിവുള്ള ചെറിയ സേവ് ഉള്ള mixture : :D എനിക്കിതിനൊന്നും കണക്കു പറയണ ഇഷ്ടല്ല.
സ്പ്രെഡ് ചീസ്

മതി , എനിക്കിത്രയും മതി. ഒരു സ്പൂണ് കൂടെ കിട്ടിയാല്...

എന്നിട്ട് ഒരു bread slice എടുക്കുക. ആ finger roll ആണേല് അതിനെ ഒന്നു സൈഡില് കൂടെ സമാതരമായി മുറിക്കുക. മൊത്തം രണ്ടു slice ആക്കണ്ടാ. വക്ക് ഒരുമിച്ചു തന്നെ ഇരുന്നോട്ടെ . കാരണം സ്വതേ വീതി കുറവായ കാരണം സേവ്/ mixture വീണു പോകും.
ഒരു slicil ഒരു സൈഡില് പുതിന ചട്ണി പുരട്ടുക . എന്നിട്ട് ആ ദാല്ബിജിയോ mixturo അതിന്റെ മുകളില് വിതറുക . മറ്റേ slicil ചീസ് പുരട്ടി ഒരുമിച്ചു ചേര്ത്തു ഒന്നു പതുക്കെ ഒതുക്കി, ശാപ്പിടുക . ഒരു കപ്പ് चीनी कम ബ്ലാക്ക്/ഗ്രീന് ടീ കൂടി കിട്ടിയാല് ഹാപ്പി.

അതുണ്ടാക്കാന് അറിയാവുന്നതാന്നോ? ആയിക്കോട്ടേ, അറിയില്ലാത്ത ആരേലും കാണുമല്ലോ? ഇതവര്ക്ക് വേണ്ടിയാ. മാത്രമല്ല എന്റെ ഒരു ലോജിക്ക് എന്താന്ന് വച്ചാല് എന്തേലും എവിടേലും കാണുമ്പോള് ഉണ്ടാക്കി നോക്കുക ഒരു ശീലമാ. അത് മുന്നേ അറിയാവുന്നതാനെലും . ആ ശീലം ഉള്ളവര് ഞാന് മാത്രം ആയിരിക്കില്ലലോ . അല്ലേ? പിന്നെ ഇതിലും നന്നായി അറിയാവുന്നവര് ആരേലും ഇതിനൊരു ന്യൂ വെര്ഷന് പറഞ്ഞു തന്നാല് എന്റെ ജീവിതവും ഒന്നു മെച്ചപ്പെടുലോ. ;)

(sandwich ഒറ്റ വാക്കാനെന്നറിയാം പക്ഷെ ഈ ഗൂഗ്ലി മലയാളം അതിനെ സണ്ട്വിച്ച് എന്നാക്കി മാറ്റുവാ. അതോണ്ട് രണ്ടിനെയും ഇത്തിരി അകലത്തില് നിര്ത്തി)

Loading