Thursday, January 31, 2008

പാവയ്ക്കാ സലാഡ്

പാവയ്ക്കാ സലാഡ്

എന്താ? പാവയ്ക്കാ തന്നെ ഇഷ്ടമല്ല അപ്പോളാണോ പാവയ്ക്കാ സലാഡ് എന്നോ ? അയ്യോ ഇതു ചുമ്മാ പാവയ്ക്കാ പച്ചക്ക് കൊത്തിയരിഞ്ഞതല്ലന്നേ. അല്ലേലും എനിക്കെന്നാ പഞ്ചാര ഒന്നും ഇല്ലലോ പച്ചപാവക്ക തിന്നു നോക്കാന്.

ഒരു ശ്രീലങ്കന് സലാഡ് ആണിത്. എന്റെ സുഹൃത്ത് ലത ചേച്ചിടെ വക ഒരു സ്പെഷ്യല്. അവിടെ പാവയ്ക്കാ കറി അത്രക്കങ്ങനെ പ്രിയം അല്ലത്രേ. അവര്ക്കു ഈ സാലടിനോടാ ഇഷ്ടം എന്ന്.

വേണ്ടത്
പാവയ്ക്കാ : ഒരു വലിയ പാവയ്ക്കാ (വെള്ള പാവയ്ക്കാ ആണേല് കയ്പ്പ് കുറഞ്ഞിരിക്കും.)
തക്കാളി : ഒരെണ്ണം (കണ്ടാല് ഒരു ഗ്ലാമര്, ആരോഗ്യം ഒക്കെ ഉള്ള ഇടത്തരം )
സവാള : ഒന്നു മതി
പച്ചമുളക് : അത് എരിവിനനുസരിച്ചു ഒന്നോ രണ്ടോ
നാരങ്ങ : ഒരെണ്ണം (നീരെടുക്കാന് അല്ലേ, ബാക്കി വന്നാല് കുറച്ചു വെള്ളവും പഞ്ചസാരയും ചേര്ത്തു കുടിക്കാമല്ലോ. )
എണ്ണ : ആ പാവക്കയെ അരിഞ്ഞു നന്നായി വറക്കാന് പാകത്തിന്.
മല്ലിയില : ഒരു രണ്ടു മൂന്നു തണ്ട് ( ഇല ഉള്ളത് )

പാവയ്ക്കാ മെഴുക്കുവരട്ടിക്കു നുറുക്കുന്നതുപോലെ മുറിച്ചു ( എന്നുവച്ചാല് ഒരു ഇഞ്ച് നീളം , കാലിഞ്ച് വീതി ) ഉപ്പും മഞ്ഞള്പൊടിയും ചേര്ത്തു അല്പസമയം വയ്ക്കുക.
തക്കാളിയും സവാളയും ചെറുതായി അറിയുക. പച്ചമുളകും ചെറുതായി വട്ടത്തില് അറിയുക. മല്ലിയില തണ്ടില് നിന്നു അടര്ത്തി വയ്ക്കുക.
ചീനച്ചട്ടിയില് എണ്ണ നന്നായിചൂടായി വരുമ്പോള് പാവക്ക ചേര്ത്തു ഇളം brown നിറമാകുന്നത് വരെ ഇടക്കൊക്കെ നന്നായി ഇളക്കി വറക്കുക . കോരിയെടുത്ത് എണ്ണ നന്നായി തോര്ത്തുക. (ഒരു കടലാസ്സ്/ ടിഷ്യുപെയ്പ്പേര് വിരിച്ചു ഇതു നിരത്തിയാല് മതി.)

പാവയ്ക്കാ ചൂട് ആറി കഴിയുമ്പോള് അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും സവാളയും പച്ചമുളകും ഉപ്പും നാരങ്ങാ നീരും മല്ലിയിലയും ചേര്ത്തു ഇളക്കി വിളമ്പുക. ഒരുമിച്ചു ചേര്ത്തു ഒത്തിരി നേരം വച്ചെക്കല്ലേ, പാവയ്ക്കാ ഒരു കോലം ആകും.


ഇതിനൊരു നോണ് വെജ് ചുവ കൂടി ഉണ്ടാക്കും ലത ചേച്ചി . ഞാന് അത് മിണ്ടാതിരുന്നതാ. ഉണക്കമീന് / ചെമ്മീന് വറത്തു ചേര്ക്കും. ആ എനിക്കറിഞ്ഞൂട അപ്പോള് എന്താകും എന്ന്.

എനിക്കിതങ്ങു ഇഷ്ടായി. അപ്പോള് ആരോടെങ്കിലും ഒക്കെ ഒന്നു പറയണം എന്ന് തോന്നി. അതുകൊണ്ടാ. മാത്രമല്ല മനസ്സില് മനസ്സു മാത്രം പോരല്ലോ , ശരീരം കൂടെ നോക്കണ്ടേ.

6 comments:

ശ്രീ said...

എന്തായാലും ഈ ഐഡിയ പങ്കു വച്ചതിനു നന്ദി.

ലത ചേച്ചിയ്ക്കും ഒരു സ്പെഷല് നന്ദി കൊടുത്തേക്കൂ...

പരീക്ഷിച്ചു നോക്കിയേക്കാം.
:)

sivakumar ശിവകുമാര്‍ said...

I like this post too much. Please share if you have more such special foods...

മറ്റൊരാള്‍\GG said...

എനിയ്ക്കിത് പുതിയ ഐറ്റം ആണ്.

പരീക്ഷിച്ച് നോക്കാന്‍ തയ്യാറെടുക്കുന്നു!

ഏ.ആര്‍. നജീം said...

പഷ്ട്..! ശ്രീലങ്കന്‍ ആണത്രേ ശ്രീലങ്കന്‍. നാട്ടില്‍ ഉമ്മ മിക്ക ദിവസവും ഉണ്ടാക്കാറുള്ളതാ ഇത്..
പ്രിയ കലാപരമായി വര്‍ണ്ണിക്കുന്നത് കേട്ട് എന്നാ ഒന്ന് ട്രൈ ചെയ്തേക്കാം കരുതി ഈ പാവ്യ്ക്കാ വാക്സിനേഷന്‍ ഞാനും ഉണ്ടാക്കി നോക്കി ..സംഭവം അടിപൊളി.. :)

ഇതുപോലുള്ള പുതിയ ഐറ്റങ്ങള്‍ ഇനിയും വരട്ടെ

Priya said...

നന്ദി ശ്രീ. ലത ചേച്ചിക്കും നന്ദി അറിയിക്കാം കേട്ടോ.
നന്ദി ശിവകുമാര് , വേറെയും ഉണ്ട്. മൊത്തം ഒപ്പിക്കല് ആണ് . അതുകൊണ്ട് ധൈര്യം പോരാ.
നന്ദി gg

ഇക്കാ , നന്ദി പറയുന്നില്ല. എന്റെ exclusive വിഭവതിനെ ഉമ്മ ഉണ്ടാക്കിതരനതാന്നു പറഞ്ഞില്ലേ? ച്ചേ, ഞാന് ചമ്മി പോയി . :| എന്നിട്ടെന്നാ എനിക്കിതു മുന്നേ പറഞ്ഞു തന്നില്ല. :( ഞാന് പാവയ്ക്കാ wax വരട്ടി എന്നും ഉണ്ടാക്കുന്നത് ഇക്കാക്ക് ആറിയാവുന്നതല്ലേ ? :((

;)ന്നാലും നന്ട്രി കൂപ്പുകൈ

നിരക്ഷരന്‍ said...

പിന്നേ പാവയ്ക്കാ സാലാഡ്. :)

കയ്പ്പിച്ച് കൊല്ലാനുള്ള ശ്രീലങ്കന്‍ പരിപാടീം ആയിട്ട് ഇറങ്ങീരിക്കേണല്ലേ ?
:)

Loading