Showing posts with label ഇന്ത്യ. Show all posts
Showing posts with label ഇന്ത്യ. Show all posts

Sunday, August 14, 2011

വന്ദേ മാതരം

എന്റെ മാതാപിതാക്കൾ എന്റെതായതിനാൽ ഞാൻ സ്നേഹിക്കുന്നതു പോലെ
എന്റെ രാജ്യവും എന്റെതായതിനാൽ ഞാൻ സ്നേഹിക്കുന്നു

എന്റെ ജന്മവും ജീവിതവും എന്റെ രാജ്യത്തിന്റെതു കൂടിയാണു.
എന്റെ ഐഡിന്റിറ്റിയും ഇന്ത്യാ മഹാരാജ്യത്തിനോപ്പമാണു

നമ്മുടെ രാജ്യത്തിന്റെ കുറ്റവും കുറവുകളും നമ്മൾ തന്നെ തിരുത്തി
നമ്മുടെ രാജ്യം ലോകത്തിനു തന്നെ മാത്യകയാവുന്ന ഒരു കാലം വരും

ആ പ്രതീക്ഷകളോടെ, അതിനായി ഒന്നിച്ചു പ്രയത്നിക്കാനായി

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിനു, നമ്മുടെ സ്വാതന്ത്ര്യദിനത്തിനു
ആശംസകളും അഭിവാദ്യങ്ങളും നേരുന്നു.

അമ്മേ നിനക്കു വന്ദനം !!!

-image courtesy: http://tamil.samachar.com 2008-

Friday, August 14, 2009

ഇന്ത്യ എന്റെ രാജ്യമാണ്



ഇന്ത്യ എന്റെ രാജ്യമാണ്‌.

എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്‌.

ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു.

സമ്പൂര്‍ണവും വൈവിദ്ധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു.

ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും.

ഞാന്‍ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്‌നിക്കും...










ഞാന്‍ ഈ പറഞ്ഞതില്‍ എത്രമാത്രം സത്യമുണ്ട്?

ഞാന്‍ എല്ലാവരെയും എന്റെ സഹോദരി സഹോദരന്‍മാരായി കാണുന്നുണ്ടോ?

ഞാന്‍ എന്റെ രാജ്യത്തിനെ കുറിച്ച്, ഇന്നത്തെ അവസ്ഥയില്‍ അഭിമാനം കൊള്ളുന്നുണ്ടോ?

ഞാന്‍ എന്റെ ഗുരുക്കന്മാരോടും മുതിര്‍ന്നവരോടും എപ്പോഴും ബഹുമാനത്തോടെ തന്നെ ആണോ പെരുമാറുന്നത്?

ഞാന്‍ ചെയ്യുന്നതെല്ലാം എന്റെ രാജ്യത്തിനു നന്മ വരുത്തുന്നവയാണോ?





















എങ്കിലും എന്നും എനിക്ക് എന്റെ രാജ്യം ഇന്ത്യ തന്നെയാണ്.

ഞാന്‍ എന്നും എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നുമുണ്ട്.

ലോകത്തെ ഏറ്റവും നല്ല രാജ്യം എന്റെതായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുമുണ്ട്.

എന്റെ രാജ്യത്ത് എന്നും ശാന്തിയും സമാധാനവും ഐശ്വര്യവും സമ്പല്‍സമ്യദ്ധിയും ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്.



ആ സ്നേഹത്തിന്റെ, ആഗ്രഹങ്ങളുടെ, പ്രതീക്ഷകളുടെ ആത്മാര്‍ഥത‍യില്‍ തികച്ചും അവകാശത്തോടെ എനിക്കും പറയാം

!!! ജയ് * ഹിന്ദ് !!!

Tuesday, July 21, 2009

എ.പി.ജെ അബ്ദുള്‍ കലാം: ഇദ്ദേഹം നമുക്കാരാണ്?



ന്യൂഡല്‍ഹി: മുന്‍രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിനെ ഡല്‍ഹി വിമാനത്താവളത്തില്‍ ദേഹപരിശോധനക്ക്‌ വിധേയനാക്കിയത്‌ അന്വേഷിക്കുമെന്ന്‌ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

കഴിഞ്ഞ ഏപ്രില്‍ 24ന്‌ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍വെച്ചാണ്‌ അമേരിക്കയിലെ കോണ്ടിനന്റല്‍ എയര്‍ലൈന്‍സ്‌ ഉദ്യോഗസ്ഥര്‍ കലാമിനെ ദേഹപരിശോധനയ്‌ക്ക്‌ വിധേയനാക്കിയത്‌.

കൈകള്‍ ഉയര്‍ത്താനാവശ്യപ്പെട്ട്‌ വിശദമായ ദേഹപരിശോധന നടത്തുകയാണുണ്ടായത്‌. പരിശോധനയുടെ ഭാഗമായി കലാമിനോട്‌ ഷൂസഴിക്കാനും ബാഗുകള്‍ എക്‌സറെ യന്ത്രത്തിലൂടെ കടത്തിവിടാനും ആവശ്യപ്പെട്ടു.

അമേരിക്കയിലെത്തിയ കലാമിനെ വീണ്ടും ദേഹപരിശോധന നടത്തുകയും ചെയ്‌തു. പ്രത്യേക മുറിയില്‍ കൊണ്ടുപോയാണ്‌ പരിശോധന നടത്തിയത്‌. ഇന്ത്യയില്‍വെച്ചുള്ള ദേഹപരിശോധനക്ക്‌ എയര്‍ലൈന്‍സിലെ ജീവനക്കാരായ ഇന്ത്യക്കാരാണ്‌ നേതൃത്വം നല്‍കിയത്‌.
mathrubumi news >>
------------------------------------------------------------------------------------------------------
നമ്മുടെ ആദരണീയനായ അങ്ങയെ അപമാനിക്കാന്‍ തക്ക അധികാരം ഇവര്‍ക്കാരു നല്‍കി?

മാപ്പ്.

അങ്ങയെ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന ഒരു പാവം ഇന്ത്യക്കാരിക്ക് വേറെ ഒന്നും ചെയ്യാനാകുന്നില്ലല്ലോ?

Saturday, May 9, 2009

കാണാതാവുന്ന സ്ത്രീജന്മങ്ങള്‍

നോബല്‍ ജേതാവായ ഡോ. അമര്‍ത്യസെന്നിന്റെ കണക്കനുസരിച്ച് 1986 ല്‍ 37 കോടി സ്ത്രീകള്‍ ഇന്ത്യന്‍ ജനതയില്‍ നിന്നും അപ്രത്യക്ഷമായി. 'അപ്രത്യക്ഷമായി' എന്ന വാക്കിനു 'ഇല്ലാതായി' എന്നായിരുന്നു അദ്ദേഹം കല്പ്പിച്ച അര്‍ഥം. ഇന്ത്യയുടെ ജനതയില്‍ എണ്ണപ്പെടേണ്ട 37 കോടി എങ്ങും പരാമര്‍ശിക്കപ്പെടാന്‍ പോലും അവശേഷിച്ചില്ല.

പെണ്‍ശിശുഹത്യക്ക് ഇന്ത്യന്‍ ചരിത്രത്തില്‍ എന്നും വേരുകള്‍ ഉണ്ടായിരുന്നു. ഉള്‍ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ നൂറു രൂപ വയറ്റാട്ടിക്ക് കൊടുത്താല്‍ പിറന്ന പെണ്‍കുഞ്ഞിനെ ശ്വാസം മുട്ടിച്ചോ ജീവനോടെ കുഴിച്ചിട്ടോ വിഷം കൊടുത്തോ കൊന്ന് തരും. അതല്ല അച്ഛനോ അച്ഛമ്മയോ അതു ഒരു പൈസ ചിലവില്ലതെ സ്വയം ചെയ്തുകൊള്ളും.

പെണ്‍ഭ്രൂണഹത്യ ഇന്ത്യയില്‍ നിയമവിരുദ്ധമാണിന്ന്.അള്‍ട്രാസൗണ്ട് വഴി ഭ്രൂണത്തിന്റെ ലിംഗനിര്‍ണ്ണയം നടത്തുന്നത് അനുവദനീയമല്ലാതിരുന്നിട്ടും ഓരോ വര്‍ഷവും ഒരു കോടിയോളം പെണ്‍ഭ്രൂണങ്ങള്‍ ഇന്നും നശിപ്പിക്കപ്പെട്ടുകൊണ്ടീരിക്കുന്നു.

ഇതിനോടൊപ്പം വായിക്കാന്‍ ആയി.

ചെറുപ്പക്കാരികളായ വധുക്കളുടെ സ്ത്രീധനമരണങ്ങളും കൂടിക്കൊണ്ടേ ഇരിക്കുന്നു. ഇതു മിക്കവാറും ഭര്‍ത്താവും അയാളുടെ മാതാപിതാക്കളും ചിലപ്പോള്‍ സഹോദരങ്ങളും ഒക്കെ ചേര്‍ന്നു നടത്തുന്ന കൊലപാതകം തന്നെ ആണ്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയോ അടുക്കളയില്‍ മനപൂര്‌വ്വം സ്രഷ്ടിക്കപ്പെടുന്ന അപകടങ്ങളിലോ നിര്‍ബദ്ധിച്ച് കഴിപ്പിക്കുന്ന ഉറക്കഗുളികകളിലോ തൂങ്ങിമരണങ്ങളിലോ വര്‍ഷാവര്‍ഷം ഏകദേശം ഇരുപത്തയ്യായിരത്തോളം യുവതികള്‍ ഇമ്മാതിരി ഇല്ലാതാക്കപ്പെടുന്നു അല്ലെങ്കില്‍ മരിച്ചതിനു തുല്യമായി ജീവിച്ചിരിക്കുന്നു.

ഈ വിവരങ്ങള്‍ എല്ലാം www.50millionmissing.in എന്ന വെബ്സൈറ്റില്‍ നിന്നാണ്. ആ ക്യാമ്പെയിന്റെ ഭാഗമായി ഇന്ത്യന്‍ സര്‍ക്കാരിനും കൂടി സമര്‍പ്പിക്കാന്‍ ആയി http://gopetition.com/petitions/stop-female-genocide-in-india.html എന്ന ഒരു പെറ്റീഷന്‍ (Mar 07, 2008) തയാറാക്കിയിരിക്കുന്നു.

അല്ല.എനിക്ക് ഒരു ഫോര്‍‌വേഡ് മെയില്‍ ആയി കിട്ടിയ, ഇന്നു ഈ സമയം വരെ ഞാനടക്കം വെറും 1309 ഒപ്പിട്ട അതില്‍ നിങ്ങളുടെ പേരും സ്ഥലവും ചേര്‍ത്ത് ഒപ്പിടാന്‍ അഭ്യര്‍ഥിക്കാന്‍ അല്ല ഞാന്‍ ഇതിവിടെ പറഞ്ഞത്. അങ്ങനെ ഒരു പെറ്റീഷന്‍ എന്തെങ്കിലും ഗുണം ചെയ്യുമോ എന്നും അറിയില്ല. വിശ്വസിക്കുന്നുമില്ല.

പക്ഷെ ആ രണ്ടാമത്തെ കാറ്റഗറിയില്‍ ഉള്ള വര്‍ഷാവര്‍ഷം ഇരുപത്തയ്യായിരം വച്ച് കൂടുന്ന 'ഇല്ലാതാകുന്നവരെ' കുറിച്ച് ചിന്തിക്കാനായ്‍ മാത്രം ആണ് ഇതു ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്. ക്രൂരമാണെന്നറിയാം, എങ്കിലും ആ ഇരുപത്തയ്യായിരത്തില്‍ ഒന്നാവുന്നതിനെക്കാള്‍ ഭേദം ആദ്യത്തെ കാറ്റഗറിയിലെ കോടിയില്‍ ഒന്നാവുന്നത് തന്നെയാണ് എന്നു ചിന്തിച്ച് പോകുന്നതിനാല്‍ ആണ്.

സ്ത്രീധന കൊലപാതകങ്ങള്‍ ഒന്നും എനിക്കു ഭാഗ്യത്താല്‍(ദൈവാധീനത്താല്‍) നേരിട്ടറിയില്ല. പക്ഷെ അതിനു തുല്യമായ പലസാഹചര്യങ്ങളും പ്രബുദ്ധരായ ഇന്നും നമ്മുടെ കേരളസമൂഹത്തില്‍ തന്നെ നേരിട്ടറിയാം.

ആ ഇരുപത്തയ്യായിരങ്ങള്‍, ആരും അറിയാതെ പോകുന്ന അനേകം ഇരുപത്തയ്യായിരങ്ങള് നിലനില്‍ക്കുന്നിടത്തോളം, പെണ്‍കുഞ്ഞുങ്ങളേ, നിങ്ങള്‍ ജനിക്കാതിരിക്കട്ടെ.

Wednesday, March 25, 2009

ബൂലോകർക്കും വേണ്ടേ ലോൿസഭാ സ്ഥാനാർഥിത്വം?

ബൂലോകർക്കെന്താണോരു കുറവ്?

കേരളത്തിലെമ്പാടും പ്രതിനിധികൾ ഇല്ലേ?

കേരളത്തിന് വെളിയിൽ ഇന്ത്യയിലെങ്ങും,പിന്നെ മിഡിൽഈസ്റ്റിലും യുഎസിലും യുകെയിലും ജപ്പാനിലും കൊറിയയിലും സൌത്താഫ്രിക്കയിലും (...ലും ...ലും ...ലും) എല്ലാം ബ്ലൊഗ്ഗർ പിന്തുണയില്ലേ?

ഹിന്ദു-മുസ്ലിം-ക്യസ്ത്യൻ(എതു വേണം, എതു ജാതി? എതു സമുദായം? എതു വിഭാഗം?) മതവിശ്വാസികൾ ആയ ബ്ലൊഗ്ഗർ നേതാക്കൾ/പ്രവർത്തകർ ഇല്ലേ?

ബ്ലൊഗ് വ്യാപാരി/വ്യവസായീ/തൊഴിലാളി/മുതലാളി സംഘടനകൾ ഉണ്ടാക്കാൻ കഴിവുള്ളവർ(ഇടത്/വലത്/സംഘ) ഇല്ലേ?

പ്രിയങ്കരനായ ബ്ലൊഗ്ഗർ മമ്മൂട്ടിയെ പ്രധാനമന്ത്രി സ്ഥാനാർഥി ആക്കി ബൂലോകർക്കും ഈ ലോൿസഭാ തിരഞ്ഞെടുപ്പിൽ കേരളം തൂത്തുവാരിക്കൂടേ?

പറയൂ ബ്ലോഗർമാരേ പറയൂ, അവകാശങ്ങൾ നേടണ്ടേ? ഭരണം നേടണ്ടേ? ഇന്ത്യയെ കുട്ടിച്ചോറാക്കണ്ടേ?

വേണ്ടേ ലോൿസഭാ സ്ഥാനാർഥിത്വം?

ജയ് ....????

Sunday, February 22, 2009

Jai Ho !!! जय हो !!! ജയ് ഹോ !!!

ഓസ്കാര്‍ നേടിയ ശ്രീ. റസൂല്‍ പൂക്കുട്ടിക്കും ശ്രീ. എ. ആര്‍. റഹ്മാനും ശ്രീ ഗുല്സര് സാഹിബിനും ആ സിനിമയിലെ കുഞ്ഞു കുട്ടികള്‍ക്കും 'സ്മൈല്‍് പിങ്കി' പ്രവര്‍ത്തകര്‍ക്കും എന്റേം വക അഭിനന്ദനങ്ങള്‍.

ഓസ്കാര്‍ ഹോളിവുഡിന്റെ ആയിക്കോട്ടെ.ആ സിനിമ ഇംഗ്ലീഷ്കാരുടെ ആയിക്കോട്ടെ. അവര്‍ നമ്മുടെ നാട്ടിലെ കഷ്ടപ്പാടുകളും മോശംകാര്യങ്ങളും (ഉള്ളതായിരിക്കും, എന്നാലും ) പറഞ്ഞെന്നും ഇരിക്കട്ടെ.

എന്തൊക്കെ ആയാലും ആ സിനിമയില്‍ കുറേ എങ്കിലും ഡയലോഗും പാട്ടുകള്‍ എല്ലാം ഹിന്ദിയിലും ആക്കിയതിന് നന്ദി പറയുന്നു.

ഈ പ്രാവശ്യത്തെ ഓസ്കാര്‍ അവാര്‍ഡ് ഒരു ഹിന്ദി പാട്ടിന് ആണ്. ഇപ്പ്രാവശ്യത്തെ ഓസ്കാര്‍ സോംഗ് പാടണമെങ്കില്‍ ആരായാലും ഹിന്ദിയില്‍ തന്നെ പാടണമല്ലോ.

Jai ho !!! जय हो !!! ജയ് ഹോ !!!

നമ്മുടെ ചേരിയെ കുറിച്ചു ഒരു വിദേശി പറഞ്ഞതിനെ പറ്റി ഇപ്പോഴും നാം ലജ്ജിക്കണം. നമ്മളിലെ തന്നെ സമ്പന്നര്‍ ഇന്നു വരെ ഈ അവസ്ഥയെ മാറ്റാന്‍ ആയി ഫലപ്രദമായി ഒന്നും ചെയ്തില്ലാത്ത സ്ഥിതിക്ക്, ഇനി ആ ലജ്ജയുടെ പേരില്‍ എങ്കിലും വമ്പന്‍ കൊട്ടാരങ്ങള്‍ കെട്ടിപ്പൊക്കുന്ന 'പട്ടികള്‍ അല്ലാത്ത മില്ലൈനേഴ്സ്' വക, ചേരിപട്ടികളെ പട്ടികളായി തന്നെ നിലനിര്‍ത്തുന്ന രാഷ്ട്രീയമില്ലൈനെഴ്സ് വക എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ വകയായി.[ഉണ്ടാകുമോ? ആവോ? ]


Jai ho !!! Lyrics here

Wednesday, August 13, 2008

ഇന്ത്യയുടെ അറുപത്തിയൊന്നാം പിറന്നാള്‍

അമ്മേ നിനക്കു വന്ദനം !!!



1947 ഓഗസ്റ്റ്‌ 15നു മൌന്റ്ബാറ്റണ് പ്രഭുവില്‍ നിന്നു ശ്രീ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യത്തിന്റെ അധികാരം ഇന്ത്യക്കാരുടെ തന്നെ കൈയില്‍ ഏറ്റുവാങ്ങിയ അന്നുതൊട്ട്...



സ്വന്തം രാജ്യത്തിനെ, അതിലെ എല്ലാത്തിനെയും രണ്ടായി പകുത്ത്...



ജനിച്ചു വളര്‍ന്ന നാടിനെ ഇട്ടെറിഞ്ഞു...


സ്വന്തം സഹോദരങ്ങളെ തന്നെ കൊലക്ക് കൊടുത്ത്...


ദുരിതപര്‍വങ്ങള്‍ താണ്ടിയ ഒരു ജനത ...


ഇന്നും ശാന്തമാണെന്നു പറയാന്‍ കഴിയാതെ...



തലയ്ക്കു മുകളില്‍ തൂങ്ങുന്ന അസ്വാതന്ത്രത്തിന്റെതാകാവുന്ന വാളുണ്ടായേക്കാം എന്ന കരുതല്‍ മനസ്സില്‍ സൂക്ഷിച്ചു ...



രാജ്യത്തിന്റെ പരിപൂര്‍ണസമാധാനം ഇനിയും അകലെ ആണെന്ന ദുഃഖസത്യം അറിഞ്ഞും ...




എങ്കിലും...

സ്വന്തം രാജ്യത്തിന്റെ ഓരോ നേട്ടത്തിലും സന്തോഷിച്ച് ...



ഞങ്ങള്‍ സ്വതന്ത്രരാണെന്ന് അഭിമാനിച്ചു കൊണ്ട്...



ജന്മനാടിന്റെ ജന്മദിനം ആഘോഷിക്കാന് ഒരുങ്ങുന്നു.



ഈ ലോകത്തെ കാത്തു രക്ഷിക്കുന്ന ദൈവത്തിനോട്, അത് ഈശ്വരനോ അല്ലാഹുവോ ക്രിസ്തുവോ ആയിക്കൊള്ളട്ടെ , ഞങ്ങള്‍ ഒന്നായി പ്രാര്‍ത്ഥിക്കുന്നു

" ഞങ്ങളുടെ നാടിനെ കാത്തുരക്ഷിക്കണേ, ഞങ്ങളെ നേര്‍വഴിക്കു നയിക്കണേ "



Tuesday, July 22, 2008

ആണവകരാറില് എന്റെ നിലപാട്

ഞാന്‍, പ്രിയ, ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന, നിയമപരമായ കാലാവധിയുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് അവകാശിയായ ‍,ഒരു ഇന്ത്യന്‍ രാഷ്ടീയപാര്ട്ടിയുടേയും അംഗവും അല്ലാത്ത ഞാന്, ഇന്‍ഡോ- യുസ് ആണവകരാര്‍, ഇന്ത്യന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത് പോലെ എന്റെ രാജ്യത്തിന്‌ നന്മയുണ്ടാക്കുമെന്നു ഇനിയും വിശ്വസിക്കാന്‍ കഴിയാത്തതിനാലും‍, ഇന്ത്യയുടെ ആണവായുധപദ്ധതിയേയും തോറിയം സംമ്പുഷ്ടീകരണത്തേയും ഇറാന്‍ എണ്ണക്കുഴല്‍് പദ്ധതിയേയും സര്‍വോപരി അമേരിക്കയുടെ ശത്രുതാലിസ്റ്റില് ഉള്ള പല രാജ്യങ്ങളോടുമുള്ള ഇന്ത്യന്‍ വിദേശനയത്തേയും ഇതു ദോഷകരമായ രീതിയില്‍ സ്വാധിനിക്കപ്പെട്ടേക്കാം എന്ന് ഞാന്‍ ഭയപ്പെടുന്നത് കൊണ്ടും , ഇന്ത്യന്‍ പാര്‍ലമെന്റില്‍ എന്നെ പ്രതിനിധികരിക്കുന്ന അംഗം എന്ത് തീരുമാനം എടുത്താലും, ഇന്ത്യന്‍ ഗവണ്മെന്റ് ആണവകരാറുമായി സഹകരിക്കുന്നത് ഒരു ഇന്ത്യന്‍ പൌരയെന്ന നിലക്ക് ഞാന്‍ പിന്തങ്ങുന്നില്ലെന്നും ഇതിനാല്‍ പ്രസ്താവിച്ചു കൊള്ളുന്നു.

(ഒപ്പ് )

Saturday, May 31, 2008

തൊട്ടുകൂടായ്മ???


ഈ ഫോട്ടോ ആണോ ആ വാക്കുകള് ആണോ കൂടുതല് പ്രധാനം ? മറക്കല്ലേ നാഷണല് ജോഗ്രഫിക്കില് ആണ് പടം

Loading