Tuesday, July 21, 2009

എ.പി.ജെ അബ്ദുള്‍ കലാം: ഇദ്ദേഹം നമുക്കാരാണ്?



ന്യൂഡല്‍ഹി: മുന്‍രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിനെ ഡല്‍ഹി വിമാനത്താവളത്തില്‍ ദേഹപരിശോധനക്ക്‌ വിധേയനാക്കിയത്‌ അന്വേഷിക്കുമെന്ന്‌ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

കഴിഞ്ഞ ഏപ്രില്‍ 24ന്‌ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍വെച്ചാണ്‌ അമേരിക്കയിലെ കോണ്ടിനന്റല്‍ എയര്‍ലൈന്‍സ്‌ ഉദ്യോഗസ്ഥര്‍ കലാമിനെ ദേഹപരിശോധനയ്‌ക്ക്‌ വിധേയനാക്കിയത്‌.

കൈകള്‍ ഉയര്‍ത്താനാവശ്യപ്പെട്ട്‌ വിശദമായ ദേഹപരിശോധന നടത്തുകയാണുണ്ടായത്‌. പരിശോധനയുടെ ഭാഗമായി കലാമിനോട്‌ ഷൂസഴിക്കാനും ബാഗുകള്‍ എക്‌സറെ യന്ത്രത്തിലൂടെ കടത്തിവിടാനും ആവശ്യപ്പെട്ടു.

അമേരിക്കയിലെത്തിയ കലാമിനെ വീണ്ടും ദേഹപരിശോധന നടത്തുകയും ചെയ്‌തു. പ്രത്യേക മുറിയില്‍ കൊണ്ടുപോയാണ്‌ പരിശോധന നടത്തിയത്‌. ഇന്ത്യയില്‍വെച്ചുള്ള ദേഹപരിശോധനക്ക്‌ എയര്‍ലൈന്‍സിലെ ജീവനക്കാരായ ഇന്ത്യക്കാരാണ്‌ നേതൃത്വം നല്‍കിയത്‌.
mathrubumi news >>
------------------------------------------------------------------------------------------------------
നമ്മുടെ ആദരണീയനായ അങ്ങയെ അപമാനിക്കാന്‍ തക്ക അധികാരം ഇവര്‍ക്കാരു നല്‍കി?

മാപ്പ്.

അങ്ങയെ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന ഒരു പാവം ഇന്ത്യക്കാരിക്ക് വേറെ ഒന്നും ചെയ്യാനാകുന്നില്ലല്ലോ?

12 comments:

Suvi Nadakuzhackal said...

ആളുടെ മുഖമോ സ്ഥാനമോ നോക്കിയാണോ സുരക്ഷാ പരിശോധനകള്‍ നടത്തേണ്ടത്‌? തന്റെ ജോലി വൃത്തി ആയി ചെയ്ത ഉദ്യോഗസ്ഥനെ അഭിനന്ദിക്കുക അല്ലേ വേണ്ടത്?

അനില്‍@ബ്ലോഗ് // anil said...

അബ്ദുള്‍ കലാം തീവ്രവാദിയാവാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല, അമേരിക്കക്ക് ഭയരോഗം ആണ്.
പരിശോധിച്ചത് ഇന്ത്യക്കാരനാണെങ്കില്‍ തെറ്റു പറയാനാവില്ല, കാരണം ഇദ്ദേഹം ആരാണെന്ന് അവന് അറിയാന്‍ പാടില്ല്ലായിരിക്കും.

പ്രിയ said...

suvi, ഹിലാരി ക്ലിന്റണ്‍ വന്നപ്പോള്‍ ഇതു പോലെ ഒരു വിശദമായ പരിശോധനക്ക് ശേഷം ആണ് അവര്‍ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയതെന്ന് ഞാന്‍ വിശ്വസിച്ചോട്ടെ. ജോര്‍ജ്ജ് W ബുഷ് എന്ന ലോകപോലീസ് തലവന്‍ ഓരോ വിദേശയാത്രക്ക് മുന്‍പും ഇതുപോലൊരു ഷൂവും ബെല്‍റ്റും അഴിച്ച് ദേഹപരിശോധന നടത്തിയതിനു ശേഷം മാത്രമേ US വിമാനത്താവളത്തില്‍ നിന്നും പുറപ്പെടാറുള്ളൂ എന്നും വിശ്വസിക്കട്ടെ?

അതിനെ ഒരു ഇഷ്യൂ ആക്കണ്ടാ എന്നു ശ്രീ കലാം പറഞ്ഞത് നമുക്കെല്ലാം അറിയാവുന്ന അദ്ദേഹത്തിന്റെ മാന്യത. ആ വലിയ മനസ്സ്.

Suvi Nadakuzhackal said...

പ്രിയേ,

അമേരിക്കയില്‍ ജോണ്‍ F കെന്നെടിയുടെ അനുജനായ edward കെന്നെടിയെ അവിടത്തെ നോ-ഫ്ലയിംഗ് ലിസ്റ്റില്‍ പെടുത്തപ്പെട്ടത്‌ കൊണ്ട് വിമാന യാത്ര ചെയ്യാന്‍ സമ്മതിക്കതിരുന്നിട്ടുന്ദ്‌. ആ കക്ഷി അവിടത്തെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ #2 നേതാവാണ്‌. ഒബാമ കഴിഞ്ഞാല്‍ അടുത്ത ആളെ പോലെ. നമ്മുടെ സോണിയ ഗാന്ധിയെ ഒക്കെ പോലെ. അതിനെ കുറിച്ചുള്ള വാര്‍ത്ത‍ ഇവിടെ വായിക്കാം. http://www.washingtonpost.com/wp-dyn/articles/A17073-2004Aug19.html അവിടെയൊക്കെ യാത്ര ചെയ്യുന്ന ആരും ചെരുപ്പ്‌ ഊരി പരിശോദിക്കാന്‍ നിന്ന് കൊടുക്കേണ്ടതാണ്. ഇവിടുത്തെ പോലെ രാജാക്കന്മാര്‍ക്കും, നേതാക്കള്‍ക്കും വേറൊരു നീതി അല്ല.

ഹില്ലരിയും ബുഷും ഒക്കെ സ്വന്തം ചര്റെരെദ്‌ വിമാനങ്ങളില്‍ ആണ് വരുന്നത്. ഒബാമ ആണെങ്കില്‍ എയര്‍ ഫോഴ്സ് 1 ലും.

Chau Han said...

ശ്രീ കലാമിനോട് ബഹുമാനം വച്ച് കൊണ്ട് തന്നെ പറയുകയാണ് - പരിശോധന എല്ലാ പേര്‍ക്കും ബാധകമായിരിക്കണം.

മന്ത്രിമാരും, മുന്‍ മന്ത്രിമാരും ഉണ്ടയുമായി നടക്കുന്ന ഈ കാലത്ത്, ശ്രീ കലാമിന്റെ ബാഗേജിലോ, ഷൂസിലോ തന്നെ സ്ഫോടക വസ്തുക്കള്‍ കയറ്റി വിടാന്‍ മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാവില്ല.

അല്ലെങ്കില്‍ പോലും, ജനാധിപത്യത്തില്‍ എല്ലാ പേരും തുല്യരല്ലേ?

Chau Han said...

=>

poor-me/പാവം-ഞാന്‍ said...

Sri.Kalam never complainted at all....

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

എന്തു ചെയ്യാം...

അമേരിക്കയുടെ അടിയാളരായി നമ്മള്‍ തന്നെ നമ്മളെ മാറ്റിയില്ലേ..? ഇതൊക്കെ പിന്നെ എന്ത്..?

നമ്മുടെ പ്രധാനമന്ത്രിക്ക് പോലും ബുഷിന്റെ കൂടെ നില്ക്കുമ്പോള്‍ ഒരു വിധേയന്റെ ശരീര ഭാഷയാണന്ന് അഴീക്കോടു പറഞ്ഞത് എത്ര ശരിയാണ്..!!

Del C ... ★ said...

Wow, I love the writing.. what language is it?

:)

asdfasdf asfdasdf said...

കലാമിനെ പരിശോധിച്ചത് തീര്‍ത്തും തെറ്റാണ്. ബുഷിനെയോ മാര്‍ഗരറ്റ് താച്ചറേയോ കോണ്ടിനെന്റല്‍ എയര്‍ലൈന്‍സ് ഇങ്ങനെ ദേഹ പരിശോധന നടത്തുമോ.. ഇല്ല. മൂന്നാം ലോക രാജ്യങ്ങളോടുള്ള അമേരിക്കയുടെ മനോഭാവം എന്നും ഇങ്ങനെയൊക്കെ തന്നെയാണ്.

വികടശിരോമണി said...

ഹഹഹ..അനിലിന്റെ കമന്റിനു താഴെ ഒരൊപ്പ്...:)

വയനാടന്‍ said...

അതേ. മാപ്പ്.
ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയില്ല

Loading