Tuesday, July 22, 2008

ആണവകരാറില് എന്റെ നിലപാട്

ഞാന്‍, പ്രിയ, ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന, നിയമപരമായ കാലാവധിയുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് അവകാശിയായ ‍,ഒരു ഇന്ത്യന്‍ രാഷ്ടീയപാര്ട്ടിയുടേയും അംഗവും അല്ലാത്ത ഞാന്, ഇന്‍ഡോ- യുസ് ആണവകരാര്‍, ഇന്ത്യന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത് പോലെ എന്റെ രാജ്യത്തിന്‌ നന്മയുണ്ടാക്കുമെന്നു ഇനിയും വിശ്വസിക്കാന്‍ കഴിയാത്തതിനാലും‍, ഇന്ത്യയുടെ ആണവായുധപദ്ധതിയേയും തോറിയം സംമ്പുഷ്ടീകരണത്തേയും ഇറാന്‍ എണ്ണക്കുഴല്‍് പദ്ധതിയേയും സര്‍വോപരി അമേരിക്കയുടെ ശത്രുതാലിസ്റ്റില് ഉള്ള പല രാജ്യങ്ങളോടുമുള്ള ഇന്ത്യന്‍ വിദേശനയത്തേയും ഇതു ദോഷകരമായ രീതിയില്‍ സ്വാധിനിക്കപ്പെട്ടേക്കാം എന്ന് ഞാന്‍ ഭയപ്പെടുന്നത് കൊണ്ടും , ഇന്ത്യന്‍ പാര്‍ലമെന്റില്‍ എന്നെ പ്രതിനിധികരിക്കുന്ന അംഗം എന്ത് തീരുമാനം എടുത്താലും, ഇന്ത്യന്‍ ഗവണ്മെന്റ് ആണവകരാറുമായി സഹകരിക്കുന്നത് ഒരു ഇന്ത്യന്‍ പൌരയെന്ന നിലക്ക് ഞാന്‍ പിന്തങ്ങുന്നില്ലെന്നും ഇതിനാല്‍ പ്രസ്താവിച്ചു കൊള്ളുന്നു.

(ഒപ്പ് )

19 comments:

അടകോടന്‍ said...

....ഞാന്‍ ഇന്ത്യക്ക് ഗുണകരമാകുമെന്നും വിശ്വസിക്കുന്നു.

മര്‍ക്കോസ് മാപ്ല said...

പ്രിയയുടെ പ്രസ്താവനയില്‍ പ്രധാനപ്പെട്ട പ്രശ്നങ്ങള്‍ എല്ലാം പരാമര്‍ശിച്ചുട്ടള്ളതിനാല്‍, ഈ
ആ പ്രധിഷേധത്തിന്റെ അടിയില്‍ ത്രുക്കൈ വിളയാടിയതായി അറിയിച്ചുകൊള്ളുന്നു...

http://vizwaasi.blogspot.com/2008/07/blog-post_21.html

kaithamullu : കൈതമുള്ള് said...

രണ്ട് കൂട്ടരുടെ വിശദീകരണങ്ങള്‍ കൊണ്ടും സംതൃപ്തനല്ല, ഞാന്‍.
- ഒരു ചോദ്യത്തിന് ഇത് വരെ ആരും ഉത്തരം തരുന്നില്ല:
‘അനാവശ്യമായ (അശ്ലീലകരമായ)ഈ ധൃതി ആര്‍ക്ക് അല്ലെങ്കില്‍ എന്തിന് വേണ്ടി?’

ബഷീര്‍ വെള്ളറക്കാട്‌ said...

ചുരുങ്ങിയ വരികളില്‍ പറയാനുള്ളത്‌ പറഞ്ഞിരിക്കുന്നുഈ പ്രസ്താവനയില്‍ ഒപ്പ്‌.

Joker said...

പ്രിയേ.

എന്റെ നിലപാടും അങ്ങനെയൊക്കെ തന്നെയാണ് പക്ഷെ വെറും നിലപാട് കൊണ്ട് മാത്രം എന്ത് കാര്യം.അക്കാര്യം നാലാളറിയേണ്ടേ ? ഞാന്‍ ആലോചിച്ചിട്ടിപ്പോള്‍...

കരിവാരം ആചരിക്കുന്നതിലെ സാധ്യതകള്‍
------------------------------
അത് നടക്കില്ല എന്നാണ് തോന്നുന്നത് , കാരണം ബ്ലോഗിലെ 75% പേരും അമേരിക്ക സായിപ്പിന്റെ പണീക്കാരാണ്.അന്നം വിട്ടിട്ടുള്ള പണി വേണ്ട.പിന്നെയുള്ളവര്‍ മിഡില്‍ ഈസ്റ്റ് ലെ ആളുകളാണ് അമേരിക്ക പേരിന് മുസ്ലിംഗളുടേ ശത്രു എന്നൊക്കെ പറയുന്നുണ്ടെങ്കിലും പേടി തൂറികളായ മിഡില്‍ ഈസ്റ്റിലെ എല്ലാ രാജ്യങ്ങളുടെ ഭരണാധികാരികളും അമേരിക്കയില്‍ പോയി അണ്ണനെ കണ്ട് കാണിക്ക വെച്ച് മടങ്ങുന്നവരാണ് (അത് കൊണ്ടും മിഡില്‍ ഈസ്റ്റില്‍ ഉള്ളവര്‍ക്കും നടക്കില്ല)

പിന്നെയുള്ളത് കേരളത്തിലുള്ളവരാണ്.അവര്‍ക്ക് തീരെ പറ്റില്ല മന്ത്രി ചിദംബരം പറഞ്ഞതു പോലെ ചൈനക്കാര്‍ക്ക് വേണ്ടി ആണവ കരാറിനെ എതിര്‍ക്കുന്നവരാണ് ഇവര്‍ എന്ന് പറയുന്നവര്‍ ഭൂരിപക്ഷമുള്‍ല ചൈനയുടേ സാമന്തന്മാരാണ് കേരളം ഭരിക്കുന്നത്.അത് കൊണ്ട് ഭൂരിപക്ഷം വരുന്ന പ്രധാന പ്രതിപക്ഷക്കരെയും കിട്ടില്ല.

പിന്നെയുള്ള കുറച്ച് ഇടത് പക്ഷക്കാരാണ് അവരാണെങ്കില്‍ പ്രധാന ശാസ്ത്ര രാഷ്ട്രീയ വിശാരദന്‍ ആയ കെ.പി.എസ് പോലും ഇക്കാര്യത്തില്‍ ഇടതു പക്ഷത്തിന്റെ കാല് വാരി മന്മോഹന്‍സിങ്ങിന് ഇങ്കിലാബ് വിളിക്കുകയാണ്.

പിന്നെയുള്ളത് കെ.എപി.എസിനെ ഗുരുവായി കണ്ടിട്ടൂള്ള രാജീവ് ചേലനാട്, ചിത്രകാരന്‍ തുടങ്ങിയ ആളുകളാണ്.പക്ഷെ വലത് പക്ഷ അനോണീ ആക്രമണം ഭയന്ന് അവരും ഇങ്ങനെയൊരു സാഹസത്തിന് മുതിരും എന്ന് തോന്നുന്നില്ല.

(ചുരുക്കത്തില്‍ ഒരാവശ്യത്തിന് ബ്ലോഗ് കറുപ്പിക്കാന്‍ ഒരുത്തനെയും കിട്ടുകയില്ല.)

കഷ്ടം

ഉഗാണ്ട രണ്ടാമന്‍ said...

എന്റെയും ഒപ്പ്‌...

കടത്തുകാരന്‍ said...

പ്രിയയുടെ ഈ നിലപാട് വൈറ്റ് ഹൌസില്‍ എത്തിയതിനെത്തുടര്‍ന്ന് അമേരിക്ക ഇന്ത്യയുമായുള്ള കരാറില്‍ നിന്ന് പിന്മാറുമെന്നാണ്‍ അവസാനം കിട്ടുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്
വൈറ്റ് ഹൌസില്‍ ഈ ഒപ്പും കുറിപ്പും എത്തിച്ചത് പഴ്യ നമ്മുടെ ശത്രു, ബ്ലോഗുകള്‍ കറപ്പിക്കാന്‍ കാരണക്കാരനായ കേരള്‍ ഡോട്ട്സ്കോം കാരാണെന്നുള്ള യാതൊരു തെളിവും ഇതുവരെ ലഭ്യമല്ല.

മലമൂട്ടില്‍ മത്തായി said...

നമുക്കു ആണവായുധങ്ങള്‍ വേണം, തോറിയം രിഅക്ടരുകള്‍ വേണം, അമേരിക്കയും ആയി നല്ല ബന്ധം വേണം, മറു രാജ്യങ്ങളില്‍ നിന്നും ആണവ ഇന്ധനം വേണം, ഇറാനില്‍ നിന്നും എണ്ണ വേണം. എല്ലാം ഒന്നിനോടുന്നു ബന്ധപ്പെട്ടു കിടക്കുന്നു എങ്ങിലും, നമുക്കിവയൊക്കെ കൂടിയേ തീരു, ഇവയൊക്കെയും കൈപിടിയില്‍ കൊണ്ടുവരുന്നതളിലാണ്‌ ഒരു രാജ്യമെന്ന നിലക്ക് നമ്മുടെ മിടുക്ക്. ഒരു രാജ്യത്തെയും ഒഴിവാക്കണോ, സ്ഥിരം ശത്രു/ മിത്രം ആയി കരുതാണോ സാധികില്ല, ആവശ്യം വരുന്ന മുറയ്ക്ക് നമ്മള്‍ വിവിധ രാജ്യങ്ങളുമായി കൂട്ട് കൂടി, അത് കഴിഞ്ഞാല്‍ നല്ല രീതിയില്‍ പിരിയണം.

അനില്‍@ബ്ലോഗ് said...

ഒപ്പ്.
അനില്‍

shahir chennamangallur said...
This comment has been removed by the author.
shahir chennamangallur said...

ജോക്കര്‍് ,
ഈ ഒരു വിഷയത്തില്‍, എന്റെ ബ്ലോഗ് കറുപ്പിക്കാന്‍ ഞാന്‍ ആലോചിച്ചിരുന്നു . ഇതു കണ്ടു മന്‍മോഹന്‍ ആണവ കരാറില്‍ നിന്ന്‍ പിന് വാങ്ങില്ല എന്ന് നമുക്കറിയാം .എന്നാലും നമുക്ക് ഇപ്പോഴും പണയം വെച്ചിട്ടില്ലാത്ത മനസ്സാക്ഷി ഉണ്ടെന്ന് ഉറപ്പിക്കാലോ

പിതാമഹം said...

എന്‍റെ ബ്ലോഗുകള്‍ ഒരു അഗ്രിഗേറ്ററിനും വേണ്ടേ ?

ജീവന്‍ കൊണ്ടെഴുതിയവയാണവ...

പുടയൂര്‍ said...

പ്രിയാ..
ഇന്തോ അമേരിക്കന്‍ ആണവക്കരാര്‍ തുടക്കം തൊട്ട് ഇന്നു വരെ. അതായത് ഇന്ത്യയും അമേരിക്കയും തമ്മില്‍ നടത്തിയ സംയുകത പ്രസ്താവനതൊട്ട് ഇന്നുവരെ റിപ്പോര്‍ട്ട് ചെയ്ത ഒരു മാധ്യമ പ്രവര്‍ത്തകനന്‍ എന്ന നിലയ്ക്ക് ഇക്കാര്യത്തില്‍ പ്രിയയ്ക്കൊപ്പമാണു ഞാന്‍. ആണവക്കരാര്‍ ഇന്ത്യയുടെ ഊര്‍ജ്ജ് പ്രതിസന്ധി പരിഹരിക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. പക്ഷേ അങ്ങിനെ പരിഹരിക്കപ്പെടുന്നത് ഇന്ത്യക്ക് മൊത്തമാവശ്യമുള്ള ഊര്‍ജ്ജത്തിന്റെ വെറും6 ശതമാനം മാത്രമാണ് എന്നത് ആരും കാണുന്നുല്ല. വെറും 6 ശതമാനം ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുന്ന ഒരു കരാറിനു വേണ്ടിയാണ് ഇത്രയും തല്ലുകൂടുന്നത് എന്നതാണ് കഷ്ടം.

അനൂപ്‌ കോതനല്ലൂര്‍ said...

ഞാന്‍ ആണവകരാറിനെ ശക്തമായി പിന്‍ ന്താങ്ങുന്നു.

തപസ്വിനി said...

പ്രിയ... ചില ധാരണകള്‍ കാല തിരുത്തും. ഇനി അരനൂറ്റാണ്ടുപോലും ഉപയോഗിക്കാനുള്ള ഇന്ധനം (പെട്രോളിയം)ഇനി അവശേഷിക്കുന്നില്ല. പുതിയ മാര്‍ഗ്ഗങ്ങള്‍ തേടേണ്ടിയിരിക്കുന്നു.

കൈതമുള്ള്... അനാവശ്യകരമായ ധൃതി ആണവകരാര്‍ നടപ്പാക്കുന്നതിനുള്ള സമയപരിമിതി മൂലമാണെന്നു വിശ്വസിക്കാം. ആഗസ്തിനുള്ളില്‍ നടന്നില്ലെങ്കില്‍ പിന്നെ കഴിയില്ല. അമേരിക്കന്‍ തെരഞ്ഞെടുപ്പു നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

പ്രിയ said...

മുന്‍ അണുശക്തി കമീഷന്‍ ചെയര്‍മാന്‍ ഡോ. പി കെ അയ്യങ്കാര്‍ ...
http://workersforum.blogspot.com/2008/07/10.html

അമേരിക്കയില്‍, 1977--78ല്‍ നിര്‍മ്മാണം ആരംഭിച്ച് 1996ല്‍ പൂര്‍ത്തിയായ ആണവ നിലയത്തിനു ശേഷം, നിലയങ്ങള്‍ ഒന്നും സ്ഥാപിച്ചിട്ടില്ല...

http://vizwaasi.blogspot.com/2008/07/blog-post_21.html


പെട്രോളിയം ആണ് നമുക്കാവശ്യമെന്കില് ഇറാന്‍ പൈപ്പ് ലൈന്‍ പദ്ധതിക്കല്ലേ മുന്‍ഗണന നല്‍കേണ്ടത്?

ലോകത്ത് എണ്ണ കുറയുന്നത്‌ ഇന്ത്യയെ മാത്രം ആണോ ഭാവിയില്‍ ബാധിക്കാന് പോകുന്നത്? അതോ ലോകത്തിനെ കുറിച്ചു നമുക്കു മാത്രമെ വേവലാതി ഉള്ളോ?

ഉയര്ന്ന ഉല്പ്പാദനചിലവുള്ള ഈ ആണവവൈദ്യുദി അത്രക്കൊന്നും ശക്തമല്ലാത്ത ഇന്ത്യന്‍ വ്യവസായത്തിനും കര്ഷകമെഘലക്കും താങ്ങാന്‍ ആകുമോ?

ഈ പദ്ധതി നടപ്പാക്കുന്നത് ഇന്ത്യയോട് ജോര്‍ജ് ബുഷിന്റെമാത്രം താല്പര്യത്തിന്റെ പുറത്താണോ?

ആണവനിവ്യാപനക്കറാരില് ഒപ്പിടാതെ സ്ഥിരമായ യുറേനിയം സപ്ലൈ ഉറപ്പാക്കാന്‍ ആകുമോ?

ഇന്ത്യയെ ഒരു ആണവരാഷ്ട്രമായി അന്ഗികരിക്കാന് ലോകരാഷ്ടങ്ങള്‍ മടിക്കുന്ന നിലക്ക് ഇന്‍ഡ്യയുടെ സ്വന്തം ആണവപദ്ധതിക്ക് വേണ്ടി നാം മുടക്കിയ ചെലവുകള്‍ മറക്കണോ?

വിദേശനയം അടക്കം ബാക്കി എല്ലാം മറക്കാം . ഇത്രക്കെന്കിലും ഉത്തരം ആരെങ്കിലും തരുമോ തപസ്വിനി?

കഥാകാരന്‍ said...

പ്രിയ ...
നന്നായിട്ടെഴുതിയിട്ടുണ്ടെങ്കിലും പ്രിയയുടെ നിലപാടിനോട്‌ യോജിക്ക വയ്ക..

ഒന്നാമതു ഒരു വികസ്വിത / വികസ്വര രാജ്യത്തിന്‍റെ പുരോഗതിക്ക്‌.. ഊര്‍ജ്ജത്തിന്‍റെ ആവശ്യം എത്രമാത്രമാണെന്നു നമുക്കറിയാം.....അങ്ങനെയിരിക്കെ അമേരിക്കയുമായുള്ള ഒരു സ്ട്രാറ്റജിക്‌ റിലേഷന്‍ മൂലം ഊര്‍ജ്ജ പ്രതിസന്ധിക്ക്‌ ഇത്തിരിയെങ്കിലും ആശ്വാസം ലഭിക്കുമെങ്കില്‍ അതു നല്ലതല്ലേ?? ( ഒന്നുമില്ലാത്തതിലും ഭേദമല്ലേ എന്തെങ്കിലും ഉള്ളത്? ചിലര് പറയുന്നു 6 ശതമാനം മാത്രമേ കിട്ടുകയുള്ളൂ എന്ന്‌(??!!!!) ..എങ്കില്‍ തന്നെ ഈ 6 ശതമാനം എനത്‌ വെറും 6 യൂണിറ്റ്‌ അല്ല.. ഇന്‍ഡ്യാ മഹാരാജ്യത്തേ സംബന്ധിച്ചിട്ത്തോളം ഈ 6 ശതമാനം വളരെ വലുതാണ്‌.. :) കേരളം ഇന്‍ഡ്യയുടെ 6 ശതമാനം ഉണ്ടോ??? :) )

പിന്നെ ഭൂലോക ചേട്ടന്‍ കളിക്കുന്ന അമേരിക്കയുമായുള്ള ബന്ധമാണു പ്രശ്നമെങ്കില്‍ അതിലെന്താണ്‌ തെറ്റ്‌.. റഷ്യമായി ബന്ധമാകാം, മറ്റേതു രാജ്യവുമായി ബന്ധമാകാം, ഇറാനുമായി വരെ ആകാം... പക്ഷെ കാശുള്ളതുകൊണ്ട്‌ അമേരിക്കയുമായി പറ്റില്ല എന്നു പറയുന്നതില്‍ എന്തു ന്യായം... സ്വാതന്ത്രാന്തരഭാരതം റഷ്യയുമായി എത്രയെത്ര കരാറുകളില്‍ ഒപ്പിട്ടുണ്ടാകണം ,( ഇതു വരേയുള്ള യുദ്ധോപകരണങ്ങളില്‍ ഭൂരിഭാഗവും നമ്മള്‍ വാങ്ങിയിരുന്നത്‌ റഷ്യയില്‍ നിന്നാകണം എന്നോര്‍ക്കണം) ...

പിന്നെ ഈ കരാര്‍ മൂലം നമ്മുടെ രാജ്യത്തിന്‍റെ സര്‌വ്വാധികാരവും അമേരിക്കയുടെ മുന്നില്‍ അടിയറ വെക്കുകയാണെന്ന ആരോപണം പുച്ഛിച്ചു തള്ളാനേ സാധിക്കുകയുള്ളൂ.. കാരണം ഇത് ആണവ കരാര്‍ ആണ്‌ അല്ലാതെ നമ്മുടെ ഭരണഘടന തിരുത്തിയെഴുതി അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ കാല്‍ക്കീഴില്‍ വെയ്ക്കുന്നതിനുള്ള കരാര്‍ അല്ല... മാക്സിമം ഈ കരാര്‍ മൂലം അവര്‍ക്കു ചെയ്യാവുന്നത്‌ ആണവ റിയാക്ടറുകള്‍ പരിശോധിക്കാം എന്നുള്ളത്‌ മാത്രമാണ്‌...( മാക്സിമം) അല്ലെങ്കില്‍ ആണവ ടെക്നോളജി പങ്കു വെയ്ക്കുക എന്നതുമാകാം.. 61 വര്‍ഷമായി ഇതുവരെ ഡവലപ്പ്‌ ചെയ്യാത്ത ടെക്നോളജി ഒരു വാശിപ്പുറത്ത്‌ ആരെങ്കിലും ചെയ്യുമെന്ന്‌ വിശ്വസിക്കാന്‍ നിവര്‍ത്തിയില്ലാത്തതിനാല്‍ ഇന്‍ഡ്യന്‍ ആണവ ടെക്‌നോളജിയുടെ വളര്‍ച്ചക്ക്‌ കത്തി വെച്ചു എന്ന ആരോപണത്തിനും നിലനില്പ്പില്ലാ.... (ഈയിടെ നടന്ന WTO സമ്മേളനം - വിശ്വാസ പ്രമേയത്തിനു ശേഷം- അനുസ്മരിക്കുക...അവിടെ അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങള്‍ ക്കെതിരെ ഇന്‍ഡ്യയെടുത്ത സ്റ്റാന്‍ഡ്‌ ഇതിനൊരുദാഹരണം.)

പിന്നെ വൈകുന്നേരം പവര്‍ കട്ട്‌ സമയത്ത്‌ " ഈ മുടിഞ്ഞ ഗവര്‍മെന്‍റിന്‍റെ കാലത്ത്‌ കറന്‍റുമില്ല..ഒന്നുമില്ലാ എന്നു പ്രാകുകയും" ... അതേ സമയം അതെങ്ങനെ യുണ്ടാക്കാം ഊര്‍ജ്ജപ്രതിസന്ധിക്ക്‌
എങ്ങ്നെ പരിഹാരം കാണാം എന്ന്‌ ചിന്തിക്കുന്നതിനെ എതിര്‍ക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റ്‌ ചിന്താഗതിയെ അനുകൂലിക്ക വയ്യ.....

കൂടാതെ ഈ കരാരില്‍ ഒപ്പിട്ടതും അതിന്‍റേ വിശദാംശങ്ങള്‍ പരിശോദിക്കുന്നതും 'നാലാം ക്ലാസ്സും ഗുസ്തിയും ' കഴിഞ്ഞവരല്ല എന്നും നമ്മള്‍ മനസ്സിലാക്കേണ്ടതാണ്‌.. ( മന്മോഹന്‍ സിംഗ്‌ കൊണ്ടു വന്ന സാമ്പത്തിക പരിഷ്ക്കാര‍ങ്ങളെ ആദ്യമെതിര്‍ത്തവര്‍ തന്നെ ഇപ്പോല്‍ അതിന്‍റേ ഗുണഭലമനുഭവിക്കുന്നത്‌ മനസ്സിലാക്കുക..)


ഞാന്‍ എന്‍റെ സ്റ്റാന്‍ഡു വ്യക്തമാക്കിയെന്നു വിശ്വസിക്കുന്നു.... സ്നേഹത്തേടെ

കഥാകാരന്‍ :)

ഹാരിസ്‌ എടവന said...

മന്മോഹന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായിട്ടില്ല ഒരിക്കലും.അമേരിക്കയുടെ വിനീതനായ ജോലിക്കാരന്‍ മാത്രം

പ്രിയ said...

No crisis, enough nuke fuel for 40 years: CAG
21 Feb 2009, 0106 hrs IST, Pradeep Thakur , TNN
Print Email Discuss Share Save Comment Text:
NEW DELHI: In what could trigger a fresh war of words between the government and the Left parties, an independent official survey on the
country's estimated uranium reserves has revealed that the nuclear fuel stocks are enough to meet India's fuel supply for the next 40 years.
.....


ആണവ കരാറില്‍ 6000കോടിയുടെ നഷ്ടം :സി എ ജി റിപ്പോര്‍ട്ട്

ആണവ കരാറിലൂടേ ഭാരതത്തെ എന്തിന് വഞ്ചിച്ചു?

Loading