അറിയാതെ ആണെങ്കിലും എന്റെ ബെർത്ത്ഡേ അടിപൊളിയാക്കിയ മീറ്റ് അംഗങ്ങൾക്ക് ഡാങ്ക്സ് :)
11/11/11 11:11 pM
-കഴിഞ്ഞ പ്രാവശ്യം കാർഡിന്റെ ഫോട്ടം ഇട്ട് ഞാൻ ബെർത്ത്ഡേ വിഷ് വാങ്ങി, ഈ വട്ടം മീറ്റിന്റെ ഫോട്ടം ഇട്ടൂന്നല്ലേ ആരോപിക്കാൻ പോകുന്നത് ..ബുഹഹഹ...-
പൂമുഖം | || വര്ണകാഴ്ച്ച | || ബ്ലോഗ് വായന | || പാഠഭേദം | || Vismayam | |
എനിക്ക് ഒത്തിരി ഇഷ്ടം തോന്നിയിട്ടുള്ള പാട്ടുകൾ ആണു തേന്മാവിൻ കൊമ്പത്തെ റ്റൈറ്റിൽ സോങ്ങ് ' നിലാപൊങ്കലായേലോ... യും കാലചക്രത്തിലെ 'കുടപോലെ ആകാശം;
അവ തമ്മിൽ ഒരു സിമിലാരിറ്റി ഇല്ലേ? ആ സ്ലോ ട്രാക്കും സ്വീറ്റല്ലാത്ത ശബ്ദവും
[ഇന്ന് മലയാളത്തിലെ ഫിക്ഷൻ മൂവിയെക്കുറിച്ച് ബസിൽ പറഞ്ഞപ്പോൾ അറിഞ്ഞു കാലചക്രം ഒരു സയൻസ് ഫിക്ഷൻ ആയിരുന്നെന്നും ബോക്സോഫീസിൽ പൊളിഞ്ഞെന്നും]
എന്റെ മാതാപിതാക്കൾ എന്റെതായതിനാൽ ഞാൻ സ്നേഹിക്കുന്നതു പോലെ
എന്റെ രാജ്യവും എന്റെതായതിനാൽ ഞാൻ സ്നേഹിക്കുന്നു
എന്റെ ജന്മവും ജീവിതവും എന്റെ രാജ്യത്തിന്റെതു കൂടിയാണു.
എന്റെ ഐഡിന്റിറ്റിയും ഇന്ത്യാ മഹാരാജ്യത്തിനോപ്പമാണു
നമ്മുടെ രാജ്യത്തിന്റെ കുറ്റവും കുറവുകളും നമ്മൾ തന്നെ തിരുത്തി
നമ്മുടെ രാജ്യം ലോകത്തിനു തന്നെ മാത്യകയാവുന്ന ഒരു കാലം വരും
ആ പ്രതീക്ഷകളോടെ, അതിനായി ഒന്നിച്ചു പ്രയത്നിക്കാനായി
ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിനു, നമ്മുടെ സ്വാതന്ത്ര്യദിനത്തിനു
ആശംസകളും അഭിവാദ്യങ്ങളും നേരുന്നു.
അമ്മേ നിനക്കു വന്ദനം !!!
-image courtesy: http://tamil.samachar.com 2008-
ഇന്ന് അത് കണ്ടൂ. ഹാച്ചി - ഒരു നായയുടെ കഥ. ഒരു സ്കൂൾ കുട്ടി അവന്റെ ക്ലാസ്സിലെ കുട്ടികളോട് അവന്റെ മുത്തച്ഛന്റെ വളർത്തുപട്ടിയെ കുറിച്ച് ഒത്തിരി സ്നേഹത്തോടെ ബഹുമാനത്തോടെ പറയുന്നു. ഹാച്ചി ആണു അവന്റെ ഹീറോ എന്ന്. തുടക്കമൊക്കെ നമ്മുടെയൊക്കെ വീട്ടിലെ ഒരു സാധാരണ പട്ടിയുടെ ഒക്കെ കഥ തന്നെ. കൂട്ടിലടച്ചാൽ ചാടിപ്പോകാൻ ശ്രമിക്കുന്ന, നമ്മുടേ കൈകൊണ്ട് ആഹാരം കഴിക്കാൻ ഇഷ്ടപ്പെടുന്ന, നമ്മൾ പുറത്തുപോയാൽ എങ്ങനെയെങ്കിലും മതിലു ചാടിയാണെങ്കിലും കൂടെയെത്തുന്ന, നമ്മളെ കണ്ടാൻ മേത്ത് വന്ന് കെട്ടിപ്പിടിക്കുന്ന ഒരു പട്ടിക്കുഞ്ഞ്. അവന്റെ വളർത്തച്ഛനെ രാവിലെ ട്രെയിൻ സ്റ്റേഷനിൽ കൊണ്ട് ചെന്നാക്കി, വൈകിട്ട് അദ്ദേഹത്തിനായി കാത്തിരിക്കുന്നവൻ പക്ഷെ ഒരു ദിവസം അവന്റെ മാസ്റ്റർ മടങ്ങി വന്നില്ല... |
ഞാൻ ഒരു വലിയ മൃഗസ്നേഹിയൊന്നുമല്ല. പഠിക്കുന്ന കാലത്ത് ചേട്ടൻ വീട്ടിൽ കൊണ്ടുവന്ന പട്ടിക്കുഞ്ഞായിരുന്ന കുട്ടുവിനെ ഞാൻ സ്നേഹിച്ചിടത്തോളം തന്നെ അവന്റെ അനുസരണക്കേടിൽ എനിക്ക് ദേഷ്യം വന്നിട്ടുണ്ട്. എന്റെ കൂടെ വന്ന് ഞാൻ ബസ് കയറിപ്പോവുന്നത് വരെ എന്നെ തൊട്ടുരുമ്മി നിന്നതും എന്റെയൊപ്പം ബസിൽ കയറാൻ നോക്കുന്നതും ഒക്കെ എനിക്ക് നാണക്കേട് തോന്നിപ്പിച്ചിട്ടുണ്ട്. ഞങ്ങൾ പുറത്ത് പോയാൽ അലറിക്കൂവി കരഞ്ഞ് അയ്യോ ഇവിടെ ആരും ഇല്ലേ എന്ന് നാട്ടുകാരെ മുഴുവൻ അറിയിക്കുന്നത് കണ്ട് കലിപ്പായിട്ടുണ്ട്. ചീത്ത പറഞ്ഞിട്ടുണ്ട്. തല്ലിയിട്ടുണ്ട്.പക്ഷെ അവനു ഞാൻ എത്ര വിലപ്പെട്ടതാണെന്നത് അറിഞ്ഞ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. മറ്റൊരു പട്ടി കടന്ന് പോകുന്നതു കണ്ടിട്ടും ശ്രദ്ധിക്കാതെ വിട്ടവൻ, അതെന്റെ നേരെയാണു വരുന്നത് എന്ന് കണ്ടപാടെ പാഞ്ഞെത്തി. വെറും മൃഗസഹജമായ ശ്രദ്ധയാണോ എന്നെനിക്കറിയില്ല. പക്ഷെ അവൻ എന്നെ പ്രൊട്ടക്റ്റ് ചെയ്തത് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്തത്ര, എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും മറക്കില്ലാത്ത വിധത്തിൽ വൈൽഡ് ആയിട്ടായിരുന്നു !!!
ഡാവിഞ്ചി കോഡ് സിനിമയില്‍ പ്രൊഫസര്‍ സുഹ്രത്തിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ചോദിക്കുന്ന ചോദ്യം
ടീ or കോഫീ?
- ടീ
മില്‍ക്ക് or ലെമണ്‍?
-ഏതു ടീ എന്നതിനനുസരിച്ച്
പിന്നീട്
ഏള്‍ ഗ്രേ !
- ലെമണ്‍
എനിക്കിപ്പോ അല്ലേ മനസ്സിലായത് , ഏള്‍ ഗ്രേ ചായയില്‍ പാലൊഴിച്ചാല്‍ ഒരു ടെസ്ടുമില്ല :)
The Spirit of the Beehive എന്ന 1973 സ്പാനിഷ് സിനിമയെക്കുറിച്ച് റോബിയുടെ ഗൂഗിൾ ബസ് പോസ്റ്റ് വായിച്ച് ടോറന്റ് ഡൗൺലോഡി ഇന്നു കണ്ടു.
ഇന്നു ചിൽഡ്രൻ ഓഫ് ഹെവൻ കണ്ടു. സങ്കടമുള്ളതെന്ന് കേട്ട് കണ്ടു തുടങ്ങിയപ്പോ പേടിയുണ്ടായിരുന്നു. കണ്ട് കഴിഞ്ഞപ്പോഴാണു മനസ്സിലായത് ഇത് സങ്കടമല്ല, സന്തോഷമാണെന്ന്. ഒരു ചേട്ടനും അനിയത്തിയും പരസ്പരം എങ്ങനെ താങ്ങാവുന്നു എന്നതിന്റെ ഒരു നല്ല ടച്ചിങ് ആയിട്ടുള്ള കഥ. അതും നല്ല ഫീലിങ്ങോടെ തന്നെ അവതരിപ്പിക്കുന്നു. അവന്റെ കണ്ണ് നിറയുന്നതും അവളുടെ ആശ്വസിപ്പിക്കലും അനിയത്തിക്കായുള്ള പ്രതീക്ഷകളും ചേട്ടനിലുള്ള വിശ്വാസവും.
Directed by Majid Majidi. With Mohammad Amir Naji, Amir Farrokh Hashemian, Bahare Seddiqi, Nafise Jafar-Mohammadi. 1
ഏതൊരു കുട്ടിയേയും പോലെ ജനനം
ഏതൊരു കുട്ടിയേയും പോലെ ജീവിതം
ഏതൊരു കുട്ടിയേയും പോലെ പഠനം
ഏതൊരു വിദ്യാര്ഥിയേയും പോലെ പരീക്ഷകള്
ഏതൊരു വ്യക്തിയേയും പോലെ ജീവിതപ്രശ്നങ്ങള്
ഏതൊരു ഉദ്യോഗാര്ഥിയേയും പോലെ ജോലിനേടല്
ഏതൊരു ജോലിക്കാരേയും പോലെ ജോലിചെയ്യല്
ഏതൊരു മനുഷ്യരേപ്പോലെയും ജീവിതം
ഇതിലൊരിടത്തും പെണ്ണെന്ന നിലക്ക് ആരും പ്രത്യേകപരിഗണന തന്നിട്ടില്ല. എഴുതിയ ഉത്തരങ്ങ്ങ്ങള്ക്ക് മാത്രം മാര്ക്ക്, കഴിവിനനുസരിച്ച് മാത്രം ജോലി, ചെയ്യുന്ന ജോലിക്കനുസരിച്ച് കൂലി, നല്കുന്ന സ്നേഹത്തിനനുസരിച്ച് മാത്രം തിരികെ സ്നേഹം.
പിന്നെന്തിനാണ് ഞങ്ങള് എന്ത് ചെയ്യണം, എങ്ങനെ നടക്കണം , എങ്ങനെ ജീവിക്കണം എന്നതില് മാത്രം ഇത്രമാത്രം ഉപദേശങ്ങള് ? നോക്ക് , ഇത് ഞങ്ങളുടെ ജീവിതമാണ്. ജനിച്ച് വളര്ന്ന് ഒരിക്കല് നിങ്ങളെപ്പോലെ തന്നെ മരിക്കേണ്ടതാണ് ഞങ്ങളും . ഈ ഒരു ജീവിതമേ ഞങ്ങള്ക്കുമുള്ളൂ. അത് ജീവിക്കാന് വിടൂ.
പെണ്ണിനേക്കാള് സ്വയം ഒരു കഴിവും കൂടുതല് ഉണ്ടായിട്ടല്ല നിങ്ങളൊക്കൊക്കെ ഇങ്ങനെ അഹങ്കരിക്കാനും ഉപദേശിക്കാനും നിയന്ത്രിക്കാനും അവസരം കിട്ടുന്നത്. അത് ആരുമറിഞ്ഞില്ലെങ്കിലും നിങ്ങള് സ്വയമെങ്കിലും അറിഞ്ഞേ മതിയാകൂ.
go to hell
[മക്കളെ കുറിച്ച് വറീതാവുന്ന അച്ഛന്മാരോട് (അമ്മമാരോടും) എനിക്ക് പറയാനുള്ളത് ]
കുഞ്ഞനിയത്തിമാരെ എന്റെ സ്വന്തം കുഞ്ഞായി തന്നെ വളര്ത്തിയിട്ടുണ്ട് ഞാന്. എന്റെ പതിനാറ് വയസ്സില് എന്റെ കൈകളില് വന്ന കസിന് കുഞ്ഞ് എനിക്ക് മകളെപോലെ തന്നെയാണ്. അവളുടെ ഓരോ നിമിഷവും എനിക്ക് പ്രിയപ്പെട്ടതാണ്. അവള്ക്ക് ദോഷമുണ്ടാകുന്ന ഒന്നും വരരുതെന്ന് എനിക്ക് നിര്ബന്ധവുമുണ്ട്.
എങ്കിലും ഞാന് കരുതുന്നു അച്ഛനമ്മമാര് മക്കളെ സംരക്ഷിക്കേണ്ടത് എല്ലാത്തില് നിന്നും അവരെ ഒഴിച്ചുമാറ്റി കൂട്ടിലടച്ച് നിര്ത്തിയല്ല. വരുന്ന പ്രയാസങ്ങളെ എങ്ങനെ നേരിടണം എന്ന് അവരെ പഠിപ്പിക്കുകയാണ് വേണ്ടത്. നാളെ ഈ ലോകത്ത് തനിച്ച് ജീവിക്കേണ്ടവര് ആണവര്. അന്ന് നിങ്ങളുടെ കൈ അവരെ സംരക്ഷിക്കാനും മാത്രം അകലേക്ക് എത്തിയെന്ന് വരില്ല.
വീടിനടുത്തുള്ള സ്കൂളില് പഠിച്ച ഞാന് തനിച്ച് ബസ് യാത്ര തുടങ്ങിയത് പ്രിഡിഗ്രിക്കാണ്. ഒരു കോലവുമില്ലാത്ത, മെലിഞ്ഞുണങ്ങിയ, പട്ടുപാവാടയണിഞ്ഞ, പതിനഞ്ചുകാരിക്ക് ബസിലുണ്ടായത് ഉറുമ്പ് അന്നെഴുതിയ ചേച്ചിക്കുണ്ടായ അനുഭവം ആണ്. ഒരു ബസ്സ്റ്റോപില് ബസ് നിര്ത്താന് പോവുമ്പോള് ഒരു മധ്യവയസ്ക്കന് പുറകില് നിന്നും പിടിച്ചു. ഞാന് ഞെട്ടലോടെ തന്നെ പ്രതികരിച്ചതും ആ ചേച്ചി ചെയ്തത് തന്നെയാണ്. കയ്യിരുന്ന കുട കൊണ്ട് എന്നെകൊണ്ടാകാവുന്നത്ര ശക്തിയില് തല്ലി. അയാള് ഓടിയിറങ്ങിപ്പോവുകയും ചെയ്തു.
അതിനു ശേഷം വര്ഷങ്ങള് ഇന്നു വരെ ദിനം പ്രതി യാത്ര ചെയ്തിട്ടും എന്നെ ആരും തോണ്ടാന് പോലും ഇട വന്നിട്ടില്ല. അത്രമാത്രം അലേര്ട്ട് ആണ് ഞാന്. പുറകിലേക്ക് പോയാല് മുന്നോട്ട് നോക്കി ഒതുങ്ങി നില്ക്കുനതിന് പകരം അല്പം ചരിഞ്ഞ് പുറകില് നില്ക്കുന്ന ആളെ അല്പം കാണുന്ന വിധത്തില് നില്ക്കുക, ഇരിക്കുന്ന സീറ്റിനരികില് ആരെങ്കിലും ചാരി നിന്നാല് ഇടക്കിടക്ക് ആളെ അയാള്ക്ക് മനസ്സിലാവുന്ന വിധത്തില് ശ്രദ്ധിക്കുക. തൊട്ടടുത്ത് ആര്ക്കെങ്കിലും ബുദ്ധിമുട്ടുള്ള തരത്തില് ആണെങ്കില് 'എന്ത് പറ്റിയെന്ന്' ഉറക്കെ തന്നെ ചോദിക്കുക.
ഇതൊരു കാര്യം മാത്രമാണ്. ജീവിതവും അങ്ങനെ തന്നെയാണ്. എത്ര ശ്രദ്ധിച്ചാലും ചതിക്കുഴികള് അവര്ക്ക് ചുറ്റുമുണ്ടാകും. നിങ്ങള്ക്കൊരിക്കലും അവരെ സ്ഥിരമായി സംരക്ഷിച്ച് ചേര്ത്ത് പിടിച്ച് വളര്ത്താനാവില്ല. അവര് അറിഞ്ഞ് വളരേണ്ട സൌഹൃദങ്ങളും അപകടങ്ങളും ഉണ്ട്.
കൈകുമ്പിളില് വെള്ളം എടുക്കാന് വിരലുകള് ചേര്ത്ത് പിടിക്കണം. പക്ഷെ ആ വിരലുകള് വീണ്ടും മുറുകിയാല് അതേ വെള്ളം കയ്യില് നിന്നും ചോര്ന്നു പോകും. നിങ്ങള് അതിനിട വരുത്തരുത്.
വിശ്വസിച്ചാലും ഇല്ലെങ്കിലും : ഇതില്‍ എഴുതുന്നതെല്ലാം (അങ്ങനെ എന്തേലും എഴുതുന്നുണ്ടെകില് അത് അഥവാ എഴുതാന് പ്ലാന് ചെയ്യുന്നത്) ഞാന് സ്വന്തം ആയിട്ട് എഴുതുന്നതാ . കോപ്പി പേസ്റ്റ് അല്ല... സത്യം . |
ആത്മഗതം : നജീമിക്കയുടെ പാഠഭേദം ഒക്കെ കാണുമ്പോള് എനിക്കും ഇല്ലെ ആഗ്രഹം? |