Sunday, July 10, 2011

ചിൽഡ്രൻ ഓഫ് ഹെവൻ

ഇന്നു ചിൽഡ്രൻ ഓഫ് ഹെവൻ കണ്ടു. സങ്കടമുള്ളതെന്ന് കേട്ട് കണ്ടു തുടങ്ങിയപ്പോ പേടിയുണ്ടായിരുന്നു. കണ്ട് കഴിഞ്ഞപ്പോഴാണു മനസ്സിലായത് ഇത് സങ്കടമല്ല, സന്തോഷമാണെന്ന്. ഒരു ചേട്ടനും അനിയത്തിയും പരസ്പരം എങ്ങനെ താങ്ങാവുന്നു എന്നതിന്റെ ഒരു നല്ല ടച്ചിങ് ആയിട്ടുള്ള കഥ. അതും നല്ല ഫീലിങ്ങോടെ തന്നെ അവതരിപ്പിക്കുന്നു. അവന്റെ കണ്ണ് നിറയുന്നതും അവളുടെ ആശ്വസിപ്പിക്കലും അനിയത്തിക്കായുള്ള പ്രതീക്ഷകളും ചേട്ടനിലുള്ള വിശ്വാസവും.


ദാരിദ്ര്യം അതിന്റെ മുള്ള് കൊണ്ട് കുത്തുന്നുവെങ്കിലും ഇവർ ഒരുമിച്ചുള്ളപ്പോൾ അതിനു മൂർച്ച കൂറയും
സ്വർഗ്ഗത്തിലെ കുഞ്ഞുങ്ങൾ :) :) (http://www.imdb.com/title/tt0118849/ )

ഒരു മനോഹരമായ ചേട്ടൻ-അനിയത്തി ബന്ധം. തീരുന്നതും സങ്കടത്തിലാണെങ്കിലും ഇങ്ങനെ ഒരു ചേട്ടനുള്ള അനിയത്തിയും ഇങ്ങനെ ഒരു അനിയത്തിയുള്ള ചേട്ടനും ജീവിതത്തിൽ എന്തിനേയും ഒരുമിച്ചു നിന്നു നേരിടാൻ ആകും. പരസ്പരം താങ്ങാവാൻ കഴിയും.

ബ്യൂട്ടിഫുൾ മൂവി

[ :) ഐ ലവ് യൂ മൈ ബ്രദേഴ്സ് :) :) ]
Edit

Directed by Majid Majidi. With Mohammad Amir Naji, Amir Farrokh Hashemian, Bahare Seddiqi, Nafise Jafar-Mohammadi. 1

3 comments:

കല്യാണിക്കുട്ടി said...

:-)

Muralee Mukundan , ബിലാത്തിപട്ടണം said...

വീണ്ടും കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടി ,ഈ ആഴ്ച്ചയിലെ ‘ബിലാത്തിമലയാളി‘യുടെ വരാന്ത്യത്തിൽ ഈ ലേഖനത്തിന്റെ ലിങ്ക് ഞങ്ങൾ ചേർത്തിട്ടുണ്ട് കേട്ടൊ ...
നന്ദി.
ദേ... ഇവിടെ
https://sites.google.com/site/bilathi/vaarandhyam

പ്രിയ said...

:) ഇത് ഞാൻ ചുമ്മാ...

Loading