Thursday, July 21, 2011

ഒരു തേനീച്ചക്കൂടിലെ കുഞ്ഞാത്മാവ്


The Spirit of the Beehive എന്ന 1973 സ്പാനിഷ് സിനിമയെക്കുറിച്ച് റോബിയുടെ ഗൂഗിൾ ബസ് പോസ്റ്റ് വായിച്ച് ടോറന്റ് ഡൗൺലോഡി ഇന്നു കണ്ടു.


റിയാലിറ്റിയും ഫാന്റസിയും ഇഴചേർത്ത ഒരു കുഞ്ഞുമനസ്സിൽ അതുണ്ടാക്കുന്ന സ്വാധീനവും അതിന്റെ നഷ്ടത്തിൽ അവൾക്കുണ്ടാകുന്ന സങ്കടവും വളരെ നന്നായി പറയുന്നു.
രണ്ട് കുഞ്ഞുങ്ങൾ, ആനയും ചേച്ചി ഇസബേലും. ഒരു സിനിമ കണ്ടതിന്റെ ബാക്കിയായി കുഞ്ഞുമനസ്സിൽ ഉണ്ടാകുന്ന ഫാന്റസിയെ അവളെക്കൊണ്ടാകും വിധം പൊലിപ്പിച്ച് കൊടുത്ത ചേച്ചി. റിയൽ ജീവിതത്തിലെ ഒരു സംഭവത്തിനെ ആ ഫാന്റസിയിലേക്ക് ചേർത്ത് അതിലെ ദുരന്തത്തിനെ സ്വന്തം ജീവിതത്തിലേക്ക് കൂടി സ്വീകരിച്ച കുഞ്ഞ്.

സിവിൽ വാറിനു ശേഷമുള്ള സ്പാനിഷ് ജനതയെ ആണു ഈ സിനിമ വരച്ചു കാട്ടുന്നതെന്ന് റോബിയും വിക്കിയും പറയുന്നു. അതെനിക്ക് അറിയില്ല. പക്ഷെ ആ പ്രായത്തിലെ രണ്ട് കുഞ്ഞുങ്ങളുടെ ജീവിതത്തിൽ കാണുന്നത്ര ബഹളം ഇല്ല എന്നത് എനിക്കും മനസ്സിലായി. വല്ലാത്തൊരു നിശബ്ദത മിക്കവാറും നന്നായി ഫീൽ ചെയ്യും . ആനാ, ഇസബേൽ എന്നൊക്കെ വിളിക്കുന്നതു പോലും എത്ര അടക്കിയാണു !!!

1973 ലേത് എന്നൊക്കെ കാണുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന ഒരു പഴഞ്ചൻ ഫീലിങ്ങ് പാടെ ഇല്ലാതാക്കുന്ന സിനി( ഞാൻ സിനിമ അധികം കണ്ടിട്ടില്ലാത്തതിനാൽ ആവാം :) അഞ്ച് വയസ്സുകാരിക്ക് കൺഫ്യൂഷൻ ആവാതിരിക്കാൻ അഭിനേതാക്കളുടെ പേരു തന്നെ കഥാപാത്രങ്ങൾക്കും നൽകിയത്രേ. ആനാ, മറ്റൊരു മാലാഖക്കുഞ്ഞ്. ഇസബേലിന്റെ ഒപ്പം ഷേവിങ്ങ് ക്രീം തേയ്ക്കുന്നതും ട്രെയിൻ വരുന്നത് കാക്കുന്നതും അവളുടെ സ്പിരിറ്റിനു ഷൂ കെട്ടിക്കൊടുക്കുന്നതും അച്ഛൻ വിളിക്കുമ്പോൾ തിരിഞ്ഞോടുന്നതും മോൺസ്റ്റർ വരുമ്പോൾ ഉള്ള ഭാവവും അവസാനവും നിലനിൽക്കുന്ന അവളുടെ പ്രതീക്ഷയും ഒക്കെ ഒക്കെ...

റിയലി വർത്ത് വാച്ചിങ്ങ് മൂവി.

ആന അല്ല തേനീച്ചക്കൂട്ടിലെ കുഞ്ഞാത്മാവ് എന്നല്ലേ. എന്റെ ഒരു സന്തോഷത്തിനു ടൈറ്റിൽ കുഞ്ഞാത്മാവെന്ന് ഇട്ടെന്നേ ഉള്ളൂ. :)
ആ കുഞ്ഞാവയെ ആന എന്നെങ്ങനെ വിളിക്കും. വേണമെങ്കിൽ അന്ന എന്നാക്കാം. :)

0 comments:

Loading