Thursday, October 15, 2009

വീണ്ടുമൊരു ലോകഭക്ഷ്യദിനം


ഈ ചിത്രം വീണ്ടും വീണ്ടും കാണുന്നത് സങ്കടമാണ്. എനിക്കറിയാം. പക്ഷെ സന്തോഷപ്പെടുത്തുന്ന കണക്കുകള്‍ ഒന്നും തന്നെ അല്ല യു. എന്‍ നല്‍കുന്നത്. ലോകം പട്ടിണിയില്‍ നിന്നു പട്ടിണിയിലേക്ക് നീങ്ങുകയാണ്.പകര്‍ച്ചവ്യാധികളെക്കാള്‍ ലോകജനതക്ക് ഭീക്ഷണി ദാരിദ്ര്യവും പോഷകാഹാരക്കുറവും ആണ്. ദാരിദ്ര്യം ലോകത്തെ കൂടുതല്‍ കൂടുതല്‍ അശാന്തിയിലേക്ക് നയിക്കും.അതിനാല്‍ ചില നൊമ്പരങ്ങള്‍ നമ്മെ ഇടക്കിടക്ക് ഓര്‍മ്മപ്പെടുത്തുന്നത് നമുക്കും നാം ജീവിക്കുന്ന ഈ സമൂഹത്തിനും നല്ലതാണ്

നാളെ വീണ്ടുമൊരു ലോകഭക്ഷ്യദിനം.

നമ്മുടെ ലോകത്തെ ദുരിതത്തില്‍ നിന്നു രക്ഷിക്കാന്‍ മറ്റൊന്നും ചെയ്തില്ലെങ്കിലും, ആഹാരത്തെ ബഹുമാനിക്കാന്‍,അത് പാഴാക്കി കളയാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം. നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കാം.

വേണ്ടത്ര ആഹാരം മാത്രം വാങ്ങിക്കുക. ആവശ്യത്തിനു മാത്രം വിളമ്പുക. വിളമ്പിയത് മുഴുവന്‍ കഴിക്കുക. പാഴാക്കി കളയുന്ന ആഹാരത്തിന് ലോകം നല്‍കേണ്ട വില നാം കരുതുന്നതിലും എത്രയോ അധികമാണ്.

ദാരിദ്ര്യം നാം ദാനം നല്‍കണോ?

------------------------------------------------------------------
ചൈല്‍‍‍ഡ് ഹെല്പ് ലൈന്‍ നമ്പര്‍ 1098.
വേള്‍ഡ് ഫുഡ് പ്രോഗ്രാം : 10 Things You Can Do On World Food Day

10 comments:

OAB/ഒഎബി said...

ഭക്ഷ്യ ദിനമോ? എന്നാ? അന്നൊന്ന് അടിച്ച് പൊളിച്ച് തിന്നണം.
ഇവിടെ അറബികൾ ഗുമാമ(വേസ്റ്റ്)യിലെക്കിടുന്ന ചോറ് മതി ലോകത്തിന്റെ വിശപ്പ് മറ്റാൻ!

Typist | എഴുത്തുകാരി said...

അതെ, ഭക്ഷണം പാഴാക്കി കളയാതിരിക്കുക. അത്രയെങ്കിലുംനമുക്കു ചെയ്യാമല്ലോ.

ANITHA HARISH said...

kevin kaartante aa chithram njaanum blogil ittittundu. pakshe vere aashayathil aanu tto. enthaayaalum bhkshyadinam aaghosham maathram aakaathe irunnirunnenkil....

Umesh Pilicode said...

ചിന്തിപ്പിക്കും
എന്നെയല്ല ആരെയെങ്കിലും ...........!!!!!!!!!

Unknown said...

ഒരു വറ്റ് പാഴാക്കാതിരിക്കുക എന്നതിനര്‍ത്ഥം ഒരു വറ്റ് ഉല്പാദിപ്പിക്കുക എന്നത് തന്നെയാണ്.

എറക്കാടൻ / Erakkadan said...

അടിപൊളി പോസ്റ്റ്‌

Mahesh Cheruthana/മഹി said...
This comment has been removed by the author.
Mahesh Cheruthana/മഹി said...

ഓർമ്മിക്കുവാൻ ഒരു ദിനം ഉള്ളതു തന്നെ നല്ല കാര്യം .പക്ഷെ യുദ്ധ്ക്കൊതിയൻ മാർ രാജ്യം ഭരിക്കുമ്പോൾ പട്ടിണിക്കു പ്രസക്ത്തി നഷ്ടപ്പെടുന്നു!
നല്ല ചിന്ത!
എല്ലാ ആശംസ്സകളും!

Raman said...

Divasangal kondaadumbol Daaridryavum aghoshikkaan marakkilla avar.

ശ്രീ said...

അല്ലെങ്കിലും നല്ലതൊന്നും ഇപ്പോള്‍ ഇങ്ങനെയുള്ള ദിനങ്ങളില്‍ ഓര്‍ക്കാനില്ലല്ലോ.

Loading