Showing posts with label പട്ടിണി. Show all posts
Showing posts with label പട്ടിണി. Show all posts

Thursday, October 15, 2009

വീണ്ടുമൊരു ലോകഭക്ഷ്യദിനം


ഈ ചിത്രം വീണ്ടും വീണ്ടും കാണുന്നത് സങ്കടമാണ്. എനിക്കറിയാം. പക്ഷെ സന്തോഷപ്പെടുത്തുന്ന കണക്കുകള്‍ ഒന്നും തന്നെ അല്ല യു. എന്‍ നല്‍കുന്നത്. ലോകം പട്ടിണിയില്‍ നിന്നു പട്ടിണിയിലേക്ക് നീങ്ങുകയാണ്.പകര്‍ച്ചവ്യാധികളെക്കാള്‍ ലോകജനതക്ക് ഭീക്ഷണി ദാരിദ്ര്യവും പോഷകാഹാരക്കുറവും ആണ്. ദാരിദ്ര്യം ലോകത്തെ കൂടുതല്‍ കൂടുതല്‍ അശാന്തിയിലേക്ക് നയിക്കും.അതിനാല്‍ ചില നൊമ്പരങ്ങള്‍ നമ്മെ ഇടക്കിടക്ക് ഓര്‍മ്മപ്പെടുത്തുന്നത് നമുക്കും നാം ജീവിക്കുന്ന ഈ സമൂഹത്തിനും നല്ലതാണ്

നാളെ വീണ്ടുമൊരു ലോകഭക്ഷ്യദിനം.

നമ്മുടെ ലോകത്തെ ദുരിതത്തില്‍ നിന്നു രക്ഷിക്കാന്‍ മറ്റൊന്നും ചെയ്തില്ലെങ്കിലും, ആഹാരത്തെ ബഹുമാനിക്കാന്‍,അത് പാഴാക്കി കളയാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം. നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കാം.

വേണ്ടത്ര ആഹാരം മാത്രം വാങ്ങിക്കുക. ആവശ്യത്തിനു മാത്രം വിളമ്പുക. വിളമ്പിയത് മുഴുവന്‍ കഴിക്കുക. പാഴാക്കി കളയുന്ന ആഹാരത്തിന് ലോകം നല്‍കേണ്ട വില നാം കരുതുന്നതിലും എത്രയോ അധികമാണ്.

ദാരിദ്ര്യം നാം ദാനം നല്‍കണോ?

------------------------------------------------------------------
ചൈല്‍‍‍ഡ് ഹെല്പ് ലൈന്‍ നമ്പര്‍ 1098.
വേള്‍ഡ് ഫുഡ് പ്രോഗ്രാം : 10 Things You Can Do On World Food Day

Wednesday, May 7, 2008

ഈ ദാരിദ്ര്യം നാം ഇരന്നു വാങ്ങുകയാണോ?


1994ല് പുലിറ്റ്സേറ് അവാര്ഡ് നേടിയ ചിത്രം. സുഡാനിലെ കൊടും പട്ടിണിയുടെ നാളുകളില് ഒരു ചെറിയ കുട്ടി ഒരു കിലോമീറ്റര് അകലെ ഉള്ള യു എന് ക്യാംപിലേക്ക് ഇഴഞ്ഞു നിങ്ങുന്നതിന്റെ ദയനിയമായ കാഴ്ച. ഒരു കഴുകന് അതിന്റെ ഇര മരിക്കുന്നതും കാത്ത് ഇരിക്കുന്നതും.

ലോകം മുഴുവനും കണ്ടു കരഞ്ഞ ഈ ചിത്രത്തിലെ കുഞ്ഞിനു പിന്നീടെന്തു സംഭവിച്ചു എന്ന് ആര്ക്കും അറിയില്ല.ദുരന്തങ്ങളുടെ പല പല ചിത്രം പകര്ത്തിയ ശേഷം അവിടം വിട്ട കെവിന് കറ്ടെറിനു (Kevin Carter) പോലും. അതിനാല് തന്നെ പിന്നിട് ആ ചിത്രം ജനശ്രദ്ധ നേടുകയും അപ്പോള് മാത്രം ആ കുഞ്ഞിനെന്തു പറ്റിക്കാണും എന്ന ചിന്തയില്, സഹായിച്ചില്ലല്ലോ എന്ന വ്യധയില് വിഷാദത്തിനു അടിപ്പെട്ടു അദ്ധേഹം മൂന്നു മാസത്തിനു ശേഷം ആത്മഹത്യ ചെയ്തു.

...........................................................................

വര്ഷങ്ങള്ക്ക് മുന്പ് ചെറുപ്രായത്തില് എന്നോ പത്രത്തില് കണ്ട ചിത്രം പിന്നെയും പലപ്പോഴും മെയില് ബോക്സില് വന്നു പോയി. ഇന്നത് വീണ്ടും മനസിലേക്ക് ഓടിക്കയറി. ലോകത്തില് പട്ടിണി വീണ്ടും താണ്ധവമാടുമെന്ന ഒരു ഭീതി എങ്ങനെയോ മനസില് നിറയുന്നു.

...........................................................................

ഇന്നു ലോകം ഒരു ക്ഷാമത്തിലേക്കാവും നീങ്ങുന്നത്. പണം ഉള്ളപ്പോള് ഇഷ്ടപ്പെട്ട ആഹാരം വേണ്ടെന്നു വക്കണ്ട. അദ്ധാനിക്കുന്നത് നന്നായി ജീവിക്കാന് തന്നെ ആണ്. ആര്ക്കും കൊടുക്കാനും പറയുന്നില്ല. അത് നിങ്ങളുടെ ഇഷ്ടം.

എങ്കിലും പാഴാക്കി കളയാതിരുന്നു കൂടെ? വലിച്ചെറിഞ്ഞു കളയുമ്പോള് ലോകത്തിലെ കുറച്ചു മാത്രം ഉള്ള ആഹാരം ആര്ക്കും ഉപയോഗമില്ലാതാക്കി നമ്മള് മാറ്റുകയല്ലേ? പാഴാക്കി കളയുന്നതിനു കൂടെ സ്വന്തം പണം കൊടുത്തു വാങ്ങികൂട്ടുമ്പോള് ലോകത്തിലെ ഭക്ഷണത്തിന്റെ വില കൂട്ടുന്നതില് നമ്മളും പങ്കാളി ആകുകയല്ലേ?

കാണുന്ന പല കാഴ്ചകളും ആഹാരപാത്രങ്ങള് അടുക്കളയിലെ വേസ്റ്റ് ബിന്നിലേക്ക് കമഴ്തുന്ന ബാല്യങ്ങള് ആണ്.

വേണ്ടത് മാത്രം നമുക്കെടുക്കാം, കൊടുക്കാം . എടുത്തത് മുഴുവന് വേണ്ടെങ്കില് കൂടി കഴിക്കാം. ആഹാരം പാഴാക്കി കളയാതിരിക്കാം.

Loading