Tuesday, December 1, 2009

ഒരു കാര്യം...

വിവാഹം കഴിക്കാന്‍ പോവുകയാണോ?

പറ്റിയ ആളെ കണ്ടുവോ?

പരിചയപ്പെട്ടോ?

ഇഷ്ടപ്പെട്ടോ?

എങ്ങനെ, ജോലിയും സാമ്പത്തികവും ഒക്കെ ഓക്കെ ആണോ?

വീട്ടുകാരോടും കൂട്ടുകാരോടും സംസാരിച്ചോ?

ജാതിയും ജാതകവും ഒക്കെ ചേരുന്നതാണോ?

കുടുംബമഹിമയൊക്കെ മാച്ചിംഗ് ആണല്ലോ അല്ലേ?

എന്നത്തേക്ക് നടത്താനാ തീരുമാനിച്ചിരിക്കുന്നത്?

എവിടെ വച്ചാ?

ക്ഷണിക്കേണ്ട എല്ലാവരെയും ക്ഷണിച്ചല്ലോ അല്ലേ?

ഹണിമൂണ്‍ എവിടെയാ?

അല്ലാ ഒരു മെഡിക്കല്‍ ടെസ്റ്റ് നടത്താന്‍ ഈ തിരക്കിനിടക്ക് എപ്പഴെങ്കിലും റ്റൈം കിട്ടുമോ ആവോ?


മോശമായതെന്തും തനിക്കല്ല, മറ്റുള്ളവര്‍ക്കെ സംഭവിക്കൂ. എങ്കിലും ഞാനും മറ്റുള്ളവരുടെ മറ്റുള്ളവരില്‍ പെട്ടതാണല്ലോ.

ജീവിതത്തില്‍ എന്നെങ്കിലും രക്തം സ്വീകരിച്ചിട്ടുണ്ടെങ്കില്‍‍, മുന്നേ എന്നെങ്കിലും മറ്റൊരു ശാരീരികബന്ധം ഉണ്ടായിട്ടുണ്ടെങ്കില്‍, ഹോസ്പിറ്റലില്‍/ ക്ലീനിക്കില്‍ സിറിഞ്ച് പുനരുപയോഗിച്ചിട്ടില്ലെന്ന് ഉറപ്പില്ലെങ്കില്‍ ... ഒരു ടെസ്റ്റ് നടത്തുന്നത് അനാവശ്യമാണെന്ന് കരുതാന്‍ ആകുമോ?എയ്ഡ്സ് : http://en.wikipedia.org/wiki/AIDS
ലോക എയ്ഡ്സ് ദിനം : http://worldaidsday.org/factsandstats/the-basics.aspx

8 comments:

ഖാന്‍പോത്തന്‍കോട്‌ said...

:(

അനിൽ@ബ്ലൊഗ് said...

പിന്നെ, പിന്നെ.
തീര്‍ച്ചയായും വേണം.
:)

അനൂപ്‌ കോതനല്ലൂര്‍ said...

ഒന്ന് ചെക്ക് ചെയ്യുന്നതിൽ ഒരു തെറ്റുമില്ല.

ലക്ഷ്മി~ said...

യോജിക്കുന്നു...നല്ല കാര്യം..

വിവാഹത്തിനു ശേഷവും എല്ലാ മാസവും ചെയ്താല്‍ നന്ന്..!!

ശ്രീ said...

സമീപ ഭാവിയില്‍ തന്നെ ഇതൊരു നിയമമാകാനും സാധ്യതയുണ്ട്

OAB/ഒഎബി said...

വിവാഹം കഴിഞ്ഞതാ..
രക്തം കൊടുത്തിട്ടുണ്ട്..
ഇല്ല, ഒരു ടെസ്റ്റും നടത്തിയിട്ടില്ല.
ദൈവം കാക്കട്ടെ!

ഏ.ആര്‍. നജീം said...

അവസരോചിതമായ പോസ്റ്റ്..!


AIDS- നെക്കുറിച്ചുള്ള മുന്നറിയിപ്പുകളൊന്നില്‍ മുന്‍പ് ഒരിക്കല്‍ ലോകാരോഗ്യ സംഘടന പ്രസ്ഥാവിച്ച ഒരു കാര്യം, 2020 ആകുന്നതോടെ ഇന്ത്യയിലെ ഓരോ വ്യക്തികളും അവരോ അവരുടെ ഏറ്റവും പ്രിയപ്പെട്ടവരോ HIV വാഹകരാണെന്ന സത്യം മനസ്സിലാക്കി വിഷമിക്കേണ്ടി വരും എന്നാണ്. അല്പം അതിശയോക്തിയുള്ളതായിപ്പോയില്ലെ ഈ പ്രസ്ഥാവന എന്നു ചിന്തിക്കുന്നതിനു മുന്‍പ് നമ്മള്‍ ഓര്‍ക്കേണ്ടുന്നതൊന്നുണ്ട്. മറ്റ് ലോക രാഷ്ട്രങ്ങള്‍ ഇതിനെതിരെ ഫലപ്രദമായ രീതിയില്‍ ബോധവല്‍ക്കരണം നടത്തുമ്പോള്‍ നമ്മള്‍ എവിടെയെത്തി നില്‍ക്കുന്നു..?

ഇക്കഴിഞ്ഞ AIDS ദിനത്തില്‍ ഏഷ്യാനെറ്റ് ചാനല്‍ നമ്മുടെ ചില ബസ്റ്റാന്റുകള്‍ കേന്ദ്രീകരിച്ചു കഴിയുന്ന കുറെ ലൈം‌ഗിക തൊഴിലാളികളോട് ഈ രോഗത്തെക്കുറിച്ചും ഇതിനെതിരെ വേണ്ടുന്ന മുന്‍‌കരുതലുകളെ കുറിച്ചും ഒരു അന്വഷണം നടത്തിയപ്പോള്‍ അവര്‍ പറഞ്ഞ മറുപടി. ഇത് പകരുന്ന ഒരു രോഗമെന്നല്ലാതെ കൂടുതല്‍ ഒന്നും അറിയില്ലെന്നും ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ഭയം ഉള്ളില്‍ ഉണ്ടെങ്കില്‍ പോലും മറ്റു മാര്‍ഗമില്ലാതെ ഇതില്‍ തുടരുകയുമാണെന്നുമായിരുന്നു. വിദ്യാഭ്യാസപരമായി ഉന്നതയില്‍ എന്നഹങ്കരിക്കുന്ന നമ്മുക്കിടയില്‍ ഇതാണവസ്ഥയെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ എന്തായിരിക്കും എന്നോര്‍ക്കുമ്പോള്‍ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് എത്രത്തോളം ശരിയാകാം എന്ന് ഭീതിയോടെയല്ലാതെ നമ്മുക്ക് ചിന്തിക്കാനാവുമോ..?

സമൂഹം ഉത്ഭവിക്കേണ്ടത് വ്യക്തിയിലുടെയും പിന്നെ കുടുമ്പത്തിലൂടെയുമെന്നിരിക്കെ ജീവിത പങ്കാളിക്ക് വേണ്ടി, കുടുമ്പത്തിനും അത് വഴി സമൂഹത്തിനും വേണ്ടി ഇത് നിയമം മൂലം പ്രാബല്യത്തില്‍ വരുത്തേണ്ടുന്ന ഒന്നു തന്നെ എന്നതില്‍ സംശയമില്ല.

jayanEvoor said...

ഇപ്പോഴാണ് കാണാന്‍ കഴിഞ്ഞത്.
നല്ല നിര്‍ദേശം.
ഗോവയില്‍ പ്രീ മാരിട്ടല്‍ ടെസ്റ്റ്‌ നടപ്പാക്കാന്‍ പോകുന്നു എന്നു കേട്ടിരുന്നു . നടപ്പാക്കിയോ ആവോ...

(ഇതേ വിഷയത്തില്‍ ഒരു കഥ ഞാന്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഒന്ന് നോക്കുമല്ലോ.)

Loading