ഈ ഫോട്ടോ ആണോ ആ വാക്കുകള്‍ ആണോ കൂടുതല്‍ പ്രധാനം ? മറക്കല്ലേ നാഷണല്‍ ജോഗ്രഫിക്കില് ആണ് പടം
Saturday, May 31, 2008
Subscribe to:
Post Comments (Atom)
Loading
പൂമുഖം | || വര്‍ണകാഴ്ച്ച | || ബ്ലോഗ് വായന | || പാഠഭേദം | || Vismayam | |
വിശ്വസിച്ചാലും ഇല്ലെങ്കിലും : ഇതില്‍ എഴുതുന്നതെല്ലാം (അങ്ങനെ എന്തേലും എഴുതുന്നുണ്ടെകില് അത് അഥവാ എഴുതാന്‍ പ്ലാന്‍ ചെയ്യുന്നത്) ഞാന്‍ സ്വന്തം ആയിട്ട് എഴുതുന്നതാ . കോപ്പി പേസ്റ്റ് അല്ല... സത്യം . |
ആത്മഗതം : നജീമിക്കയുടെ പാഠഭേദം ഒക്കെ കാണുമ്പോള്‍ എനിക്കും ഇല്ലെ ആഗ്രഹം? |
7 comments:
“മകനേ ഇതിന്ത്യയുടെ ഭൂപടം“ എന്ന മധു സാറിന്റെ വരികൾ ഇവിടെയെഴുതാൻ തോന്നിപ്പോകുന്നു.!.
പ്രസക്തമായ ചോദ്യം, പക്ഷെ, പാവം കുപ്പിവളകളല്ലെ.
ജാതി ഭീകരത ഇന്നും അരങ്ങ് വാഴുന്നു .. ദുരവസ്ഥയ്ക്ക് മാറ്റമില്ല പലയിടങ്ങളിലും പല മനസ്സുകളിലും
ഇത്“ സോന്തേഷ്”അല്ലേ?ആഗ്രയില്‍ എന്റെ വീട്ടില്‍ ജോലിക്കു വന്നിരുന്ന,അതെ.ഒരാഴ്ചയേ വന്നുള്ളു.അപ്പോഴേക്കും അവളൊരു ജാട്ട് ആണെന്നു ഹൌസ് ഓണര്‍ അറിഞ്ഞിരുന്നു.അയാള്‍ എന്റടുത്ത് പറഞ്ഞു,“ഇവളിവിടെ കയറിയാല്‍ ഞങ്ങളുടെ വീട്ടില്‍ ആരും വരില്ല,ആരും ഇവിടെ നിന്നും ഒന്നും കഴിക്കില്ല,അതോണ്ട് ഇവളേ ഇപ്പോ പറഞ്ഞു വിടണം.”ഞാന്‍ കുറെ വാദിച്ചു നോക്കി സോന്തേഷിനു വേണ്ടി പക്ഷെ അയാള്‍ സമ്മതിച്ചില്ല.വേറെയൊരു വീട് കിട്ടനുള്ള ബുദ്ധിമുട്ട് ആലോചിച്ച് മനസ്സില്ലാമനസ്സോടെയാണു അന്നവളെ പറഞ്ഞയച്ചത്.ഇന്നും ഒരു നൊമ്പരമായി അതെന്റെ മനസ്സില്‍ കിടപ്പുണ്ട്.
ആ മുഖം മറച്ച സാരിത്തലപ്പിനുള്ളില്‍ ഒരു പുച്ഛച്ചിരി കൊഞ്ഞനം കുത്തുന്നുണ്ട്. എന്തില്‍ നിന്നാണ് നമ്മള് സ്വാതന്ത്ര്യം നേടിയെന്ന് നിങ്ങള്‍ പറയുന്നത്?
അടിച്ചമര്‍ത്തപ്പെട്ട സ്ത്രിത്വം.ഇന്നും ഭാരതത്തിലെ
പല ഉള്‍ഗ്രാമങ്ങളിലും സ്ത്രി അടിച്ചമര്‍ത്തപ്പെട്ടവളാണ്.
ഭാരതം സ്വതന്ത്രമായിത് അരുടെ ഇടയിലാണ്
ചില ചോദ്യങ്ങള്‍ക്ക് ഇന്നും ഉത്തരമില്ല
:)
ഇന്ത്യയില്‍ മാത്രമല്ല അമേരിക്കയിലും ഓസ്ട്രേലിയയിലും ഒക്കെ ഇല്ലേ റേസിസം? ഇന്നു അമേരിക്കയില്‍ കറുപ്പും വെളുപ്പും രണ്ടു തട്ടില്‍ അല്ലെ?
ഈ ഒരു പിക്ചര്‍ കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തത് ഇന്ത്യയിലെ അയിത്തവും അമേരിക്കയിലെ റേസിസവും തമ്മില്‍ ഉള്ള ഒരു കമ്പാരിസണ്‍ ആണ്. അതിനാല്‍ ബ്ലോഗ് എന്ത് ചിന്തിക്കുന്നു എന്നറിയാന്‍ ഒരു നമ്പര്‍.ചുമ്മാ. അതിനാല്‍ ആണ് "മറക്കല്ലേ നാഷണല്‍ ജോഗ്രഫിക്കില് ആണ് പടം" എന്നും എഴുതിയത്.
ക്ഷമിക്കണം തൊട്ടു കൂടായ്മ എന്നത് എനിക്ക് നേരിട്ടറിയാത്ത കാര്യം ആണ്.എന്റെ നാട്ടില്‍ പല ജാതികള്‍ ഉണ്ടെങ്കിലും ആളുകള്‍ തമ്മില്‍ വല്യ തരംതിരിവ് ഉണ്ടായിരുന്നില്ലെന്നു തോന്നുന്നു. അതിനാല്‍ തന്നെ അതിന്റെ തീവ്രതയെ അറിയില്ല.(ഇതിനെ കുറിച്ചു കേള്‍ക്കുമ്പോള്‍ എന്നും ഓര്‍മയില്‍ വരുന്നതു വിദ്യാരംഭത്തിനു അമ്പലത്തിലെ തിരുമേനിയുടെ ഇല്ലത്തു പുസ്തകപൂജക്ക് പോകുന്നതാ. നാട്ടിലെ ഒട്ടുമിക്ക കുട്ടികളും ആ ഇല്ലത്ത് കളിച്ചു നടക്കുന്നതും. അവിടെ ആര്‍ക്കെങ്കിലും ജാതിചിന്ത ഉണ്ടായിരുന്നൊ ആവോ. ആ ഇല്ലത്തമ്മക്കെങ്കിലും)
Post a Comment