1994ല്‍ പുലിറ്റ്സേറ് അവാര്‍ഡ് നേടിയ ചിത്രം. സുഡാനിലെ കൊടും പട്ടിണിയുടെ നാളുകളില്‍ ഒരു ചെറിയ കുട്ടി ഒരു കിലോമീറ്റര്‍ അകലെ ഉള്ള യു എന്‍ ക്യാംപിലേക്ക് ഇഴഞ്ഞു നിങ്ങുന്നതിന്റെ ദയനിയമായ കാഴ്ച. ഒരു കഴുകന് അതിന്റെ ഇര മരിക്കുന്നതും കാത്ത് ഇരിക്കുന്നതും.
ലോകം മുഴുവനും കണ്ടു കരഞ്ഞ ഈ ചിത്രത്തിലെ കുഞ്ഞിനു പിന്നീടെന്തു സംഭവിച്ചു എന്ന് ആര്‍ക്കും അറിയില്ല.ദുരന്തങ്ങളുടെ പല പല ചിത്രം പകര്‍ത്തിയ ശേഷം അവിടം വിട്ട കെവിന് കറ്ടെറിനു (Kevin Carter) പോലും. അതിനാല്‍ തന്നെ പിന്നിട് ആ ചിത്രം ജനശ്രദ്ധ നേടുകയും അപ്പോള്‍ മാത്രം ആ കുഞ്ഞിനെന്തു പറ്റിക്കാണും എന്ന ചിന്തയില്‍, സഹായിച്ചില്ലല്ലോ എന്ന വ്യധയില് വിഷാദത്തിനു അടിപ്പെട്ടു അദ്ധേഹം മൂന്നു മാസത്തിനു ശേഷം ആത്മഹത്യ ചെയ്തു.
...........................................................................
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെറുപ്രായത്തില്‍ എന്നോ പത്രത്തില്‍ കണ്ട ചിത്രം പിന്നെയും പലപ്പോഴും മെയില്‍ ബോക്സില്‍ വന്നു പോയി. ഇന്നത് വീണ്ടും മനസിലേക്ക് ഓടിക്കയറി. ലോകത്തില്‍ പട്ടിണി വീണ്ടും താണ്ധവമാടുമെന്ന ഒരു ഭീതി എങ്ങനെയോ മനസില്‍ നിറയുന്നു.
...........................................................................
ഇന്നു ലോകം ഒരു ക്ഷാമത്തിലേക്കാവും നീങ്ങുന്നത്. പണം ഉള്ളപ്പോള്‍ ഇഷ്ടപ്പെട്ട ആഹാരം വേണ്ടെന്നു വക്കണ്ട. അദ്ധാനിക്കുന്നത് നന്നായി ജീവിക്കാന്‍ തന്നെ ആണ്. ആര്‍ക്കും കൊടുക്കാനും പറയുന്നില്ല. അത് നിങ്ങളുടെ ഇഷ്ടം.
എങ്കിലും പാഴാക്കി കളയാതിരുന്നു കൂടെ? വലിച്ചെറിഞ്ഞു കളയുമ്പോള്‍ ലോകത്തിലെ കുറച്ചു മാത്രം ഉള്ള ആഹാരം ആര്‍ക്കും ഉപയോഗമില്ലാതാക്കി നമ്മള് മാറ്റുകയല്ലേ? പാഴാക്കി കളയുന്നതിനു കൂടെ സ്വന്തം പണം കൊടുത്തു വാങ്ങികൂട്ടുമ്പോള് ലോകത്തിലെ ഭക്ഷണത്തിന്റെ വില കൂട്ടുന്നതില്‍ നമ്മളും പങ്കാളി ആകുകയല്ലേ?
കാണുന്ന പല കാഴ്ചകളും ആഹാരപാത്രങ്ങള് അടുക്കളയിലെ വേസ്റ്റ് ബിന്നിലേക്ക് കമഴ്തുന്ന ബാല്യങ്ങള്‍ ആണ്.
വേണ്ടത് മാത്രം നമുക്കെടുക്കാം, കൊടുക്കാം . എടുത്തത് മുഴുവന്‍ വേണ്ടെങ്കില്‍ കൂടി കഴിക്കാം. ആഹാരം പാഴാക്കി കളയാതിരിക്കാം.
18 comments:
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെറുപ്രായത്തില്‍ എന്നോ പത്രത്തില്‍ കണ്ട ചിത്രം പിന്നെയും പലപ്പോഴും മെയില്‍ ബോക്സില്‍ വന്നു പോയി. ഇന്നത് വീണ്ടും മനസിലേക്ക് ഓടിക്കയറി. ലോകത്തില്‍ ഒരു പട്ടിണി വീണ്ടും താണ്ധവമാടുമെന്ന ഒരു ഭീതി എങ്ങനെയോ മനസില്‍ നിറയുന്നു.
കാണുന്ന പല കാഴ്ചകളും ആഹാരപാത്രങ്ങള് അടുക്കളയിലെ വേസ്റ്റ് ബിന്നിലേക്ക് കമഴ്തുന്ന ബാല്യങ്ങള്‍ ആണ്.
സഹായിച്ചില്ലെങ്കിലും ലോകത്തെ ദ്രോഹിക്കാതിരിക്കാന് നമുക്കു ശ്രമിക്കാം. നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കാം.
ഞാനീ പോസ്റ്റ് വായിക്കുന്നില്ല. വായിക്കണമെങ്കില്‍ ആ പടം കാണേണ്ടി വരും. വയ്യ. ഇതേ പടം പലപ്രാവശ്യം കണ്ട് നെഞ്ച്കൂട് തകര്‍ന്നുപോയിട്ടുണ്ട്. ഇനി വയ്യ.
:( :(
ദാരിദ്യം ഒരു ശാപം തന്നെയാണ്.യുദ്ധത്തിനും മറ്റും
കോടികള്‍ തൂര്ത്തടിക്കുന്ന G8 രാഷട്രങ്ങളില്‍
പലതും അറിയുന്നില്ല ഈ ദുരിതത്തിന്റെ വേദന
വിശപ്പിന്റെ വേദന എന്തെന്നറിയണമെങ്കില്‍
എന്റെ വയറിനു വിശക്കണം
അല്ലാത്തിടത്തോളം കാലം നാം അറിയില്ല
ഈ മഹാവിപത്തിന്റെ വേദന
pattinivevikkunnathum adhikaaram irachithinnunnathum onnum kaanan nammude kannu thurakkarillallo....
kollaam ezhuthu kurachu koode sakthamaakkaamennu thonnunnu..
ഈ ചിത്രം വീണ്ടും കാണേണ്ടി വന്നതില്‍ വിഷമമുണ്ട്. പക്ഷെ യാഥാര്‍ഥ്യത്തിനു നേര്‍ക്കു പിടിച്ച കണ്ണാടിയാണത്. വരും കാലങ്ങളില്‍ ലോകം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യക്ഷാമം തന്നെയായിരിക്കും. സൂചനകള്‍ തുടങ്ങിക്കഴിഞ്ഞു..
ഈ ചിത്രം ഒരു കാലത്തും ആവര്ത്തനമാകുകില്ല, കാരണം ഇത് ഒരോ നിമിഷത്തേയും ഓര്‍മ്മപ്പെടുത്തല്‍ ആകേണ്ടുന്നതാണ്.
:(
ഞാനാ പടം കണ്ടില്ല. കണ്ടിട്ടില്ല. കാണുകയും ഇല്ല. ഈ പോസ്റ്റും വായിച്ചിട്ടില്ല. ഞാനൊരു അന്യഗ്രഹ ജീവിയാണ്.
പലതവണ സർക്കുലേറ്റഡ് മെയിലിലൂടെ ഈ ചിത്രം കാണാൻ കഴിഞ്ഞിട്ടുണ്ട്. അന്നത്തെ പട്ടിണിയുടെ ഭീകരമായ മുഖം കാട്ടിത്തരുന്ന ചിത്രം.
ഭാവിയിൽ ഭക്ഷ്യവിഭവങ്ങളുടെ ദൌർലഭ്യം ഒരിക്കൽ കൂടെ നമ്മെ വേട്ടയാടും എന്ന മുന്നറിയിപ്പ് പലേടത്തുനിന്നായി കേൾക്കാൻ തുടങ്ങിയിട്ടുണ്ട്. വിഭവങ്ങളുടെ ശരിയായ ഉപയൊഗവും നിയന്ത്രണവും കുട്ടികളെ നാം തന്നെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. കരുതലെന്ന നിലയിൽ...
നല്ല പോസ്റ്റ് പ്രിയ..
Kevin Cater ന്റെ മാനസിക നില ഒന്നു സങ്കല്പ്പിച്ചു നോക്കൂ.........
:( ഇങ്ങിനെയും മനുഷ്യരുണ്ടെന്നു അറിയുന്നതു നല്ലതാ.. :(
മുഴുവന്‍ വായിച്ചില്ല.. ആ പടം.. നോവിക്കുന്നു.. :(
ഈ ചിത്രം പല പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും ചിത്രമെടുത്ത ആള് ആത്മഹത്യ ചെയ്തു എന്നറിയുന്നത് ആദ്യം. ഒരു സ്റ്റില്‍ ഫോട്ടോ കാണുന്നവര്‍ക്ക് അതു അസഹനീയമെങ്കില്‍ അവ നേരിട്ട് കണ്ടനുഭിവിച്ച ആളുടെ മാനസീക വ്യഥ എത്രയായിരിക്കും. വരാന്‍ പോകുന്ന പ്രതിസന്ധി ഒരു നാടിനെ അല്ല, ലോകത്തെ മുഴുവനാണ് വിഴുങ്ങാന്‍ പോകുന്നത്. ആഗോളാടിസ്ഥനത്തില് പരിഹാരം കാണേണ്ടതാണെങ്കിലും ചിന്തകള്‍ നമ്മള് ഓരോരുത്തരില്‍ നിന്നും തുടങ്ങാം അല്ലേ
കെവിന് കാര്ട്ടറെക്കുറിച്ചുള്ള ഈ വിക്കിലേഖനം നോക്കൂ.
http://en.wikipedia.org/wiki/Kevin_Carter
ഈ ചിത്രം മാത്രമല്ല സുഡാനീസ് മിഷനില്‍ കണ്ട ക്ഷാമത്തിന്റെയും യുദ്ധത്തിന്റെയും ഭീകരചിത്രങ്ങളും സാമ്പത്തിക പരാധീനതയും കാരണമാണ് ആത്മഹത്യചെയ്യുന്നത് എന്നാണ് കുറിപ്പ്.
പാവം മനുഷ്യന്. ഹൃദയമില്ലാത്തവന് നമ്മളിപ്പൊഴും ജീവനോടെയുണ്ട്. :(
നന്ദി ഗുപ്തന്.വളരെ നന്ദി.
കെവിന് കാര്‍ട്ടറെ കുറിച്ചു സേര്‍ച്ച് ചെയ്തു നോക്കിയില്ലായിരുന്നു. ആ ഫോട്ടോയെ കുറിച്ചു മെയിലില്‍ കണ്ടതും മുന്പെന്നോ കേട്ടതും മാത്രം മനസില്‍ വച്ചാണ് എഴുതിയത്. അറ്റ്ലീസ്റ്റ് ആ കുഞ്ഞിനു കഴുകന് നിമിത്തം അപകടം ഉണ്ടായില്ലെന്നു അറിയുന്നത് അഥവാ വിശ്വസിക്കാന്‍ കഴിയുന്നത് തന്നെ ഒരു ആശ്വാസം. (പലപ്പോഴും പ്രസ്സ് ഫോട്ടോ കൂടുതല്‍ വേവലാതി ഉണ്ടാക്കുന്നു. അല്ലേ?)
:) ഗുപ്തരെ, ഹൃദയം ഉണ്ടെങ്കിലും ഇല്ലെങ്കിലും ആര്‍ക്കും ഗുണമില്ലാതെ വഴിക്കെറിഞ്ഞു കളഞ്ഞു തിരിച്ചു പോകുന്നതിലും നല്ലത് ജീവിക്കുന്നത് തന്നെയല്ലേ?
ഇരന്നാലും ഇരന്നില്ലെങ്കിലും പട്ടിണിയെ നാം വിലക്കെടുക്കണം
ജീവിക്കാന്‍ ,
നമുക്കല്ല വേറെ ആര്‍ക്കൊക്കെയോ
അല്ലേലും നമ്മള് ജീവിക്കണമെന്നു
ആര്‍ക്കാ ഇത്ര നിര്‍ബന്ദം ല്ലേ?
ചിത്രത്തിന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് അറിഞ്ഞുകൂട, എങ്കിലും നമ്മുടെ കൊച്ചു കേരളത്തിലെ കൊച്ചുങ്ങളുടെ പട്ടിണിമാറ്റാന്‍ ചൈല്ലൈന് പ്രവര്‍ത്തകര്‍ ഒരു പുതിയ പദ്ധതി തുടങ്ങിയിട്ടുണ്ട്. കല്യാണങ്ങള്‍ക്കും മറ്റുചടങ്ങുകള്‍ക്കും ഉണ്ടാക്കുന്ന ഭക്ഷണം ബാക്കിയാവും എന്നുതോന്നിയാല്‍ ചൈല്‍ഡ് ലൈനിന്റെ നമ്പരില്‍ വിളിച്ചാല്‍ മതി. അവര്‍ വന്നു കൊണ്ടുപൊക്കോളും, നാലുകുഞ്ഞുങ്ങളുടെ വിശപ്പെങ്കിലും മാറും. ഓര്‍ക്കുമല്ലോ അടുത്ത ചടങ്ങില്‍ ബാക്കിവരുന്ന ഭക്ഷണം കളയല്ലേ.
Child Help Line Number 1098
ഈ ചിത്രം വീണ്ടും കാണരുത് എന്ന് വല്ലതെ ആഗ്രഹിച്ചിരുന്നു.ഈ പോസ്റ്റ് മുയുവൻ വായിക്കാൻ കയിഞ്ഞില്ല
Post a Comment