Tuesday, April 8, 2008

പച്ചക്കറി കൂട്ടുകൃഷി

പച്ചക്കറിക്കൊക്കെ എന്നാ വിലയാ. ഇന്നലെ എന്റെ ചങ്ങാതി പറയാര്‍ന്നു ഈ ദുബായിലെ പൂച്ചെടികള്‍ ഒക്കെ ഇല്ലേ , റോഡ് സൈഡില്‍ ഉള്ള , അതിന്റെ ഒക്കെ ഇടയിലൂടെ വല്ല വെണ്ടയോ വഴുതനയോ തക്കാളിചെടിയോ പയരോ ഒക്കെ നട്ടു പിടിപ്പിച്ചിരുന്നേല്‍ എന്തോരും പച്ചക്കറി ഉണ്ടായേനെ ന്ന്.വെള്ളോം വളോം ഒക്കെ ഇഷ്ടം പോലെ അതിനിടുന്നുണ്ടല്ലോ . കൂട്ടത്തില്‍ ആ പച്ചക്കറിയും അങ്ങ് വളര്‍ന്നോളും ന്ന്. ഞാനും ഓര്ത്തു അത് ശരിയാണല്ലോ. നമ്മുടെ നാട്ടില് ഈ കപ്പയുടെയും വാഴയുടെയും ഒക്കെ ഒപ്പം ഇങ്ങനെ നടില്ലേ. ഇന്നല്ലേ കണ്ടേ, ദാ,




പടത്തിന് ക്ലാരിറ്റി ഇല്ലാന്ന് പറഞ്ഞിട്ടു കാര്യോല്യാട്ടോ എന്റെ പാവം മൊബൈല് ക്യാമറ കൊണ്ടിത്രയോക്കെയേ പറ്റൂ. സത്യായിട്ടും.എന്നതായാലും ഞാന്‍ ഐഡിയ പറഞ്ഞു തന്നേ. ഇനി ദുബായ് മുന്സിപ്പാലിറ്റി ആയി അവരുടെ പാടായി .

(എന്റെ ഐഡിയ അല്ല. ഇതു ശരിക്കും ഉള്ളതാ . ഞാന്‍ പടം പിടിച്ചു അതിന് ഒരു പബ്ലിസിറ്റി കൊടുത്തൂന്ന് മാത്രം)
അപ്പൊ പച്ചക്കറി പഴം പൂവ് ,പച്ചക്കറി പഴം പൂവ് ...

16 comments:

പ്രിയ said...

പച്ചക്കറി പഴം പൂവ് ...
പച്ചക്കറി പഴം പൂവ് ...
പച്ചക്കറി ???

:) തക്കാളി

Unknown said...

നമ്മുടെ നാട്ടില്‍ റോഡിന്റെ ഇരുപ്പുറവും ഇങ്ങനെ ചെടിക്കള്‍ കാണാന്‍ സാധിക്കുമോ പ്രിയെ.
ആ ചെടിക്കള്‍ ദുബായിക്കു നല്‍കുന്ന സൌന്ദര്യം പറഞ്ഞറിക്കാന്‍ കഴിയാത്തതാണു

Unknown said...

ഏല്ലാത്തിന്റെയും വില കൂടട്ടെ

ദിലീപ് വിശ്വനാഥ് said...

ആശയം കൊള്ളാം. വീടുകളില്‍ പൂന്തോട്ടം ഉണ്ടാക്കുമ്പോള്‍ ഇതു പ്രാവര്‍ത്തികമാക്കാം.

എം.എച്ച്.സഹീര്‍ said...

പടത്തിന് ക്ലാരിറ്റി ഇല്ലാന്ന് പറഞ്ഞിട്ടു കാര്യോല്യാട്ടോ എന്റെ വയസും പ്രായോം ആയ മൊബൈല് ക്യാമറ കൊണ്ടിത്രയോക്കെയേ പറ്റൂ.
sammathichu..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

എല്ലാവര്‍ക്കും ചെയ്യാ‍വുന്ന ഒരു കാര്യം,പ്രത്യേകിച്ച് വീട്ടില്‍ ചുമ്മാ‍തിരുന്ന് ബ്ലോഗുചെയ്ത് സമയം കൊല്ലുന്നവര്‍ക്ക്.. :)

എന്റെ കരാമയയപ്പാ,എന്നെ ഓടിക്കല്ലേ.

പ്രിയ said...

:O അതെങ്ങനാ വഴിപോക്കാ ,അങ്ങ് ചെല്ല് , ദുബായ് മുന്സിപ്പാലിറ്റിടെ പൂചെടികളുടെ സൈഡില് ബ്ലോഗ്ഗര് ചെന്നു പച്ചക്കറി കൃഷി തുടങ്ങിയാ പിന്നെ ഈ പ്രാവശ്യം വിഷു നാട്ടില് ആഘോഷിക്കാം. പിന്നെ സ്ഥിരം ആയി ;)
സെന്സ് വേണം, കോമണ് സെന്സ് :|
അല്ലേലും നല്ല കാര്യം പറഞ്ഞാലും ചെലര്ക്ക് കുനിഷ്ടേ തോന്നൂ. :p കലികാലം (ഷേയ്ക് ഖലിഫയുടെ ) ഷേയ്ക് സായേദ് അപ്പാ.

പപ്പൂസ് said...

എന്‍റെ വീട്ടില്‍ അമ്മ പൂച്ചെടികളുടെ ആളാണ്. ചെറിയ ഒരു ഒഴിവുകാലത്തിനിടെ കുറച്ച് സ്ഥലം വെട്ടിത്തെളിച്ച് റിസര്‍‌വ് ചെയ്ത് ഞാന്‍ ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കി.

അടുത്ത അവധിക്ക് നാട്ടില്‍ പോയപ്പോ കണ്ടത് എന്‍റെ വഴുതനേം ചേമ്പുമെല്ലാം നിരത്തി, അതിനകത്ത് അമ്മ എന്തോ പൂച്ചെടി (പാപ്പിയോ പോപ്പിയോ അങ്ങനെന്തോ ഒന്ന്) വച്ചതാണ്. :-(

എല്ലാര്‍ക്കും ഇങ്ങനെ തോന്നിയിരുന്നെങ്കില്‍. വീട്ടിലേക്ക് അത്യാവശ്യം വേണ്ട പച്ചക്കറികളൊക്കെ നമുക്കു തന്നെ ഉണ്ടാക്കാവുന്നതേ ഉള്ളു.

ശ്രീ said...

നമ്മുടെ നാട്ടിലെ റോട്ടില്‍ പറ്റില്ല, വീട്ടില്‍ ആകാം
:)

പ്രിയ said...

:) പപ്പുസ് ഇതു പോലൊരു കമന്റ് ആണ് ഞാന് ആഗ്രഹിച്ചിരുന്നത്.

പപ്പുസ് പറഞ്ഞ പോലൊരു സാഹചര്യം എനിക്കും ഉണ്ടായിരുന്നു. പക്ഷെ അതില് റോള് തിരിഞ്ഞായിരുന്നു. ഞാന് മുനവശത്തെ മുറ്റത്ത് നാട്ടു പിടിപ്പിക്കണ ചെടികളുടെ ഇടയില് അമ്മ കാന്തരിയും വെള്ള വഴുതനയും ചീരയും ഒക്കെ കൊണ്ടോയി നടും. എന്നിട്ടെന്നോട് പറയും "അതില് കായുണ്ടാവുമ്പോ എന്ത് രസാ അല്ലേടി "ന്ന്. മുറ്റത്തിന്റെ സൈഡില് എല്ലാം കുഞ്ഞു ചാക്കുകളില് മണ്ണും ചാണകവും നിറച്ചു ഓരോന്നോരോന്ന് നാട്ടു വച്ചേക്കണ കാണാനും രസാ തിന്നാനും രസാ. അറിയോ , ടെറസ്സില് ചാക്കില് മണ്ണ് നിറച്ചു നട്ടാല് കുമ്പളം ഒത്തിരി നന്നായി കായ്ക്കും. നിത്യവഴുതനവും കോവലവും ഡിസ്ക്കോ പയറും ചീരയും എല്ലാം എന്നും അടുക്കളക്കൊരു താങ്ങായിരുന്നു. ജീവിതത്തിനും.

വാല്മികി, ശരിയാ, തുടുത്ത തക്കാളിയും കുഞ്ഞു കാന്തരിയും ഒരു ഭംഗി തന്നെയാ മുറ്റത്തിനു

പച്ചക്കറി വിലയെ പറ്റി പരാതി പറയുന്നവര് എങ്ങിലും ഇങ്ങനെ എന്തെകിലും ചെയ്താല് ചെറിയ ഒരു മാറ്റം തീര്ച്ചയായും ഉണ്ടാവില്ലേ?

(ഞാന് ഭയന്കരമായി നോസ്റ്റാല്ജിക് ആവാണ്. ആ ആദ്യമഴയത് എങ്ങാന്ടന്നു പൊട്ടി മുളക്കണ നിത്യവഴുതനയെ കാണാന്. കുഞ്ഞു കുഞ്ഞു കയര് ചേര്ത്തുണ്ടാക്കിയ കോവലപന്തലിനെ കാണാന്. ഒട്ടും മൂക്കാത്ത കോവക്ക പറിച്ചു തിന്നാന്. )

വിനയന്‍ said...

ദുബായ് മുന്‍സിപ്പാലിറ്റിക്ക് ഒരു കത്തെഴുതിയാലോ ? ചിലപ്പോള്‍ ഇങ്ങനെ ഒരു ബുദ്ധി അവര്‍ക്ക് തോന്നിക്കാണില്ല.റാസല്‍ഖൈമ പോലുള്ള സ്ഥലങ്ങളില്‍ ക്യഷിക്കു വേണ്ടി യുഎ.ഇ സര്‍ക്കാര്‍ ക്യഷിക്കാര്‍ക്ക് സബ്സിഡി കൊടുക്കുന്നുണ്ട്.പക്ഷെ ഇവിടുത്തെമുടിഞ്ഞ ചൂടാണ് പ്രശ്നം.

(ഞാനിത് സീരിയസ്സായി തന്നെ എടുത്തു)

ഹരിശ്രീ said...

പ്രിയാ,

കൊള്ളാല്ലോ ഐഡിയ....

:)

ഗിരീഷ്‌ എ എസ്‌ said...

നല്ല ആശയം
ഭാവുകങ്ങള്‍

പ്രിയ said...

അതെ ആ പൂക്കള്‍ ദുബൈയുടെ റോഡിനെ ശരിക്കും മനോഹരം ആക്കുന്നു അനൂപ് . ഞാന്‍ ഇവിടെ വന്നിറങ്ങിയപ്പോ കണ്ണ് ചിമ്മാതെ അതിനെ നോക്കി നിന്നു പോയ്. അതും ഓരോ സമയത്തും അവര്‍ മാറ്റി മാറ്റി നടുന്ന പൂക്കാലം. നമ്മുടെ നാട്ടിലും ഉണ്ടേ ഇങ്ങനെ ഒരു പൂക്കാലം , വാകപ്പൂക്കള്. റോഡിനിരു വശവും നില്ക്കുന്ന ചുവന്ന പൂക്കള്‍ കണ്ടിട്ടില്ലേ?
നന്ദി അനൂപ്.
സഹീര്‍, അത് ഞാന്‍ തിരുത്തിട്ടോ .:D നന്ദി
ശ്രീ, നന്ദി , നാട്ടില്‍ വീട്ടുമുറ്റത്തേ ഇതു നടക്കു. നടക്കണം അല്ലെ?
വിനയാ, ദുബൈയില്‍ എങ്ങും കൃഷി ഇല്ലാന്ന് തോന്നണു അല്ലെ? അലൈനില്‍ ഒത്തിരി തോട്ടം ഉണ്ടല്ലേ? ദുബായ് അലൈന്‍ റോഡിലൂടെ പോകുമ്പോ കാണാറുണ്ട്.
;;) നന്ദി ഹരിശ്രീ
നന്ദി ദ്രൌപതി :)
എല്ലായിടത്തും ഓരോ കുഞ്ഞു പച്ചക്കറിതോട്ടം വന്നാല്‍ എന്ത് രസായിരിക്കും അല്ലെ?

കുറുമാന്‍ said...

ഞാനും കരാമ സെന്ററിന്റെ മുന്‍പിലെ വരികളിലെ പൂക്കള്‍ക്കിടയില്‍ അല്പം മുളകിന്‍, വഴുതന, വെണ്ട വിത്തും വരീത്തിച്ചു പാവട്ടെ.

മുരിങ്ങക്ക, മുരിങ്ങയില അല്ലെങ്കിലും വെറുതെ കിട്ടുന്നുണ്ട് ഇടക്കിടെ.

Unknown said...

നല്ല ആശയം..............

Loading