Monday, February 4, 2008

പുതിന സാന്ഡ് വിച്ച്

ബ്രേക്ക് ഫാസ്റ്റ് വെരി ഫാസ്റ്റ് ആക്കാന് സാന്ഡ് വിച്ച് കഴിഞ്ഞേ മറ്റെന്തും അല്ലേ? മാത്രമല്ല ഈ പുതിന സാന്ഡ് വിച്ചില് വൈറ്റമിന് ഋ ഒക്കെ ഉണ്ടത്രേ.
ചമ്മന്തിക്ക് :
പുതിന അഥവാ mint : 1 കെട്ട്
പച്ചമുളക് : 4 എണ്ണം (എരിവിനു അനുസരിച്ച് കൂടുകയോ കുറയ്ക്കുകയോ ചെയ്യാം. )
ചെറുനാരങ്ങ : 1 (പിഴിഞ്ഞു നീരെടുക്കുക)
ഉപ്പ് : എത്ര വേണേലും ഇട്ടോ :D
(ഈ പച്ചമുളകിനു പകരം കുരുമുളക് പൊടി ആകാം.പക്ഷെ എനിക്കിഷ്ടല്ല. പിന്നെ രണ്ടു വെളുത്തുള്ളി കൂടെ ചേര്ത്താല് ആരോഗ്യം ഉണ്ടാകും . പക്ഷെ ആ മണം അത്ര ആരോഗ്യം അല്ല. അതോണ്ട് ഞാന് അതും ഉപേക്ഷിച്ചു.)

പുതിന നന്നായി കഴുകി എടുക്കുക. (മൊത്തം പൊടിയുണ്ടാകും . അതുകൊണ്ട് ഇത്തിരി നേരം വെള്ളത്തില് മുക്കിയിട്ടു വച്ചിട്ട് പതുക്കെ ഓരോ തണ്ടായി പതുക്കെ ഒന്നുലച്ചു കഴുകി എടുക്കു, ഇല ചതഞ്ഞു പോകാതെ. അല്പസമയം വെള്ളം തോരാന് വച്ചതിനു ശേഷം ഇല അടര്ത്തി എടുക്കുക. പച്ചമുളകും പുതിന ഇലയും ചേര്ത്തു നന്നായി (ശരിക്കും നന്നായി ) അരച്ചെടുക്കുക.വെള്ളം ചേര്ക്കണ്ട. ആ നാരങ്ങാ നീര് ചേര്ക്കാന് ഉള്ളതല്ലേ. അരച്ച ആ കൂട്ടിലേക്ക് ആവശ്യത്തിനു ഉപ്പും നാരങ്ങനീരും ചേര്ത്തു ഇളക്കുക. ഈ ചമ്മന്തി ഫ്രിഡ്ജില് വച്ചാല് എത്ര ദിവസം വരെ ഇരിക്കും എന്നറിയില്ല. കാരണം എനിക്കത് 4 ദിവസത്തിനപ്പുറം വച്ചുകൊണ്ടിരിക്കാന് കഴിഞ്ഞിട്ടില്ല.

bread slices/ fingerroll bread : അതൊക്കെ എത്ര വേണംന്ന് എന്നാത്തിനാ പറയുന്നേ?
ദാല് ബിജി / എരിവുള്ള ചെറിയ സേവ് ഉള്ള mixture : :D എനിക്കിതിനൊന്നും കണക്കു പറയണ ഇഷ്ടല്ല.
സ്പ്രെഡ് ചീസ്

മതി , എനിക്കിത്രയും മതി. ഒരു സ്പൂണ് കൂടെ കിട്ടിയാല്...

എന്നിട്ട് ഒരു bread slice എടുക്കുക. ആ finger roll ആണേല് അതിനെ ഒന്നു സൈഡില് കൂടെ സമാതരമായി മുറിക്കുക. മൊത്തം രണ്ടു slice ആക്കണ്ടാ. വക്ക് ഒരുമിച്ചു തന്നെ ഇരുന്നോട്ടെ . കാരണം സ്വതേ വീതി കുറവായ കാരണം സേവ്/ mixture വീണു പോകും.
ഒരു slicil ഒരു സൈഡില് പുതിന ചട്ണി പുരട്ടുക . എന്നിട്ട് ആ ദാല്ബിജിയോ mixturo അതിന്റെ മുകളില് വിതറുക . മറ്റേ slicil ചീസ് പുരട്ടി ഒരുമിച്ചു ചേര്ത്തു ഒന്നു പതുക്കെ ഒതുക്കി, ശാപ്പിടുക . ഒരു കപ്പ് चीनी कम ബ്ലാക്ക്/ഗ്രീന് ടീ കൂടി കിട്ടിയാല് ഹാപ്പി.

അതുണ്ടാക്കാന് അറിയാവുന്നതാന്നോ? ആയിക്കോട്ടേ, അറിയില്ലാത്ത ആരേലും കാണുമല്ലോ? ഇതവര്ക്ക് വേണ്ടിയാ. മാത്രമല്ല എന്റെ ഒരു ലോജിക്ക് എന്താന്ന് വച്ചാല് എന്തേലും എവിടേലും കാണുമ്പോള് ഉണ്ടാക്കി നോക്കുക ഒരു ശീലമാ. അത് മുന്നേ അറിയാവുന്നതാനെലും . ആ ശീലം ഉള്ളവര് ഞാന് മാത്രം ആയിരിക്കില്ലലോ . അല്ലേ? പിന്നെ ഇതിലും നന്നായി അറിയാവുന്നവര് ആരേലും ഇതിനൊരു ന്യൂ വെര്ഷന് പറഞ്ഞു തന്നാല് എന്റെ ജീവിതവും ഒന്നു മെച്ചപ്പെടുലോ. ;)

(sandwich ഒറ്റ വാക്കാനെന്നറിയാം പക്ഷെ ഈ ഗൂഗ്ലി മലയാളം അതിനെ സണ്ട്വിച്ച് എന്നാക്കി മാറ്റുവാ. അതോണ്ട് രണ്ടിനെയും ഇത്തിരി അകലത്തില് നിര്ത്തി)

28 comments:

ശ്രീ said...

കൊള്ളാം
:)

നവരുചിയന്‍ said...

ഹായ് .. സാന്‍വിച്ച് .... ഞാന്‍ mixture മാറ്റി ഇച്ചിരി ബീഫ് വറുത്തു ചെര്കാന്‍ പോകുന്നു

പ്രിയ said...

:) നന്ദി ശ്രീ.
ഈ ടൈപ്പ് breakfasts ശ്രീയുടെയും സ്ഥിരം നമ്പര് ആണെന്ന് ആണെന്ന് തോന്നുന്നല്ലോ. അതെയോ?

പ്രിയ said...

അയ്യേ, ബീഫ് ഫ്രൈ വച്ചാല് ഒരു രുചിയും ഉണ്ടാവില്ലന്നെ രുചിയാ . ശരിക്കും . ആ പുതിനയും ബീഫും ഒരു type mismatch ആണ്. ചുമ്മാ മണ്ടത്തരം കാണിക്കല്ലേ

G.MANU said...

താങ്ക്സ് . ട്രൈ ചെയ്യാം

പ്രിയ said...

:) thanks for ur comment manubhai.

സാക്ഷരന്‍ said...

കോട്ടയം പുഷ്പനാഥിന്റെ മാറ്ക്ക്സിന് തിന്നിരുന്നത് ഇതേപോലൊരു സാന്ഡ്വിച്ചായിരുന്നു … ഡ്രാക്കുളയെ പിടിക്കുന്ന കാലത്തേ …

പ്രിയ said...

അതെയോ? അതില് വെളുത്തുള്ളി കൂടി ഉള്ളതായിരിക്കും അല്ലെ? എന്നാലും സാക്ഷരന്, ഡ്രാക്കുളയെ ഓര്മ്മിപ്പിക്കരുതായിരുന്നു. ഞാന് ഇനി മനസമാധാനത്തോടെ എങ്ങനെ സാന്ഡ് വിച്ച് തിന്നും?

സുമുഖന്‍ said...

"എന്തേലും എവിടേലും കാണുമ്പോള് ഉണ്ടാക്കി നോക്കുക ഒരു ശീലമാ.""
ആരുടെയൊക്കെയോ കഷ്ടകാലം :-))

പ്രിയംവദ-priyamvada said...

പാചകകുറിപ്പ്‌ രസകരം!

Pongummoodan said...

പ്രിയേ,

ഭക്ഷണപ്രിയനായ നാം ഇനി ഇടക്ക്‌ ഇതുവഴിയൊക്കെ വരുന്നതായിരിക്കും.
കാത്തിരിക്കുക, പുതിയ പുതിയ രുചിക്കൂട്ടുകളുമായി, :)

പ്രിയ said...

സുമുഖാ, അത് പറയരുത്. എപ്പളും നല്ലകാലം ആയിരിക്കാന് പറ്റില്ലലോ. ഇടക്ക് (അതോ മിക്കപ്പോളുമോ?) കഷ്ടകാലവും ഉണ്ടാകും.

പ്രിയാ, നന്ദിട്ടോ :)

പ്രഭോ പോങ്ങുമ്മൂടന്‍ , കല്പനപോലെ... (എന്നൊന്നും പറയുന്നില്ല . അതെങ്ങനാ ഇപ്പൊ കോപ്പി പേസ്റ്റ് നിരോധിച്ചിരിക്കുകല്ലേ? :( ഞാന് ഒക്കെ എന്നാ ചെയ്യും ) .
നന്ദി...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ട്രൈ ചെയ്തുനോക്കിയിട്ട് അറിയിക്കാം കെട്ടൊ..




ആളുജീവനോടെയുണ്ടെങ്കില്‍.................

നജൂസ്‌ said...

പ്രിയാ...

ഒന്ന്‌ Try ചെയ്തുനൊക്കട്ടെ.
എന്റെ വയറാണങ്കില്‍ വളരെ Sensitive ആണ്‌. നോക്കാം :)


നന്മകള്‍

യാരിദ്‌|~|Yarid said...

എല്ലാവരും കൊള്ളാം കൊള്ളാം എന്നൊക്കെ പറയുന്നതു, ഒരു വ്യത്യസ്തത ഇരിക്കട്ടെ...
ഇതു തിന്നാന്‍ കൊള്ളുകേല.. അല്ലെങ്കില്‍ തന്നെ പുതിനയുടെ ടേസ്റ്റ് പിടിക്കത്തില്ല..

പ്രിയ said...

ഈശ്വരാ... ഈ മിന്നാമിനുങ്ങും നജുവും പറയണ കേട്ടിട്ടിപ്പോ എനിക്കും പേടിയാവനുണ്ട്. ഇതുവരെ ആര്ക്കും ഒന്നും പറ്റിട്ടില്ല.ഇനിയിപ്പോ... കര്ത്താവെ, ഇതു ഉണ്ടാക്കി തിന്നുന്നവരെ എല്ലാം കാത്തു രക്ഷിക്കണേ.

വഴിപോക്കന്, മുന്നേ എനിക്ക് പുതിനാ ആകപ്പാടെ അറിയാവുന്നതു ഈ കരിമ്പ് ജ്യുസില് ചേര്ത്തു കിട്ടുന്നതാ. അതെനിക്കു തീരെ ഇഷ്ടവും അല്ലാരുന്നു. പുതിനാ ചേര്ത്താല് ആ ജ്യുസിനെ ഞാന് ഹൃദയനോമ്പരത്തോടെ തള്ളി പറഞ്ഞിരുന്നു. അതാണ് താങ്കളുടെയും ആകപ്പാടെ ഉള്ള പുതിനരുചി എങ്കില് അത് വേ ഇതു റെ.

മന്‍സുര്‍ said...

പ്രിയ...

സോറി സാന്‍ഡ്‌ വിചെന്ന്‌ കണ്ടപ്പോ ചാടി വീണത...ഇപ്പോ...പതിനാലാം നമ്പറിലുണ്ട്‌....പ്ലീസ്‌ കാണാന്‍ വരുബോല്‍ ഇനിയും ആ സാന്‍ഡ്‌ വിച്‌ കൊണ്ട്‌ വരല്ലേ.....അയ്യോ..ദേ വീണ്ടും വയറിലൊരു വേദന...


നന്‍മകള്‍ നേരുന്നു

ഉപാസന || Upasana said...

:(((

ഇതൊക്കെ ഉണ്ടാക്കി ആളെ മക്കാറാക്കാണല്ലേ
:)

ഉപാസന

പ്രിയ said...

മന്സൂരേ , ഈ ആക്രാന്തം പിടിച്ചു കഴിച്ചാല് 14am നമ്പറില് അല്ല അതിനപ്പുറവും പോകും. ( :p ) അതിനെന്നെയും എന്റെ പാവം സാന് വിച്ചിനെയും പറയല്ലേ

ഉപസനാ, മക്കാര്ന്നു വച്ചാല് ?

നിരക്ഷരൻ said...

കുറച്ച് ഉണ്ടാക്കി കൊടുത്തയക്കാമോ ?
ആളെ ഇപ്പോ വിടാം.

ധ്വനി | Dhwani said...

ആരാ ആരാ ആരാ കളിയാക്കുന്നേ? (പുതിനേടെ രുചി അറിയാഞ്ഞിട്ടാ)

നല്ല കുറിപ്പ്. ( ഞാനിനി ഈ വീട്ടില്‍ രണ്ടു ദിവസം കഞ്ഞി ഉണ്ടാക്കുന്നില്ല!)

siva // ശിവ said...

വെറുതെ പറഞ്ഞ്‌ കൊതിപ്പിക്കല്ലെ......നല്ല കുറിപ്പ്‌ കേട്ടോ......പിന്നൊരു കാര്യം....അല്ലെങ്കില്‍ വേണ്ട...ഇത്‌ ഉണ്ടാക്കി നോക്കിയിട്ട്‌ പറയാം....

ഏ.ആര്‍. നജീം said...

പഷ്ട്....

ഈ സാന്റ്‌വിച്ച് പ്രഷറും ഷുഗറും ഒള്ളവര്‍ക്ക് കൊണ്ട് കൊടുക്ക്.. വല്ല വായിക്ക് രുചിയായി കഴിക്കാന്‍ പറ്റിയ വല്ലതും ഉണ്ടെങ്കില്‍ പറ കുട്ടി ... :)

ഓടോ : പിന്നെ ഗൂഗീളില്‍ സാന്റ്‌വിച്ച് എന്നെഴുതിയാല്‍ സണ്ട്വിച്ച് ആയിപ്പോകുന്നതിന് വേര്‍പെടുത്തുകയൊന്നും വേണ്ടാട്ടോ... സാന്റ്വിച്ചിനിടയില്‍ ചീസ് സ്ലൈസ് വക്കില്ലെ അതു പോലെ sant_vich എന്നങ്ങു ടൈപ്പ് ചെയ്തു നോക്കിക്കോളൂ.... :)

~nu~ said...

ഗൊള്ളാം മണ്ടിപ്പെണ്ണേ, ഞാന്‍ നല്ലൊരു ഐറ്റം നോക്കിയിരിക്കുവായിരിന്നു...

കാനനവാസന്‍ said...

പുതിനയുടെ രുചി ഇഷ്ടമല്ല,എന്നാലു ഇതു വ്യത്യസ്തമാണെന്നു പറയുന്നോണ്ട് ഒന്നു പരീക്ഷിച്ചു നോക്കാ‍മം.....

വേറേ പ്രശ്നം ഒന്നുമുണ്ടാവില്ലല്ലൊ അല്ലെ??

പ്രിയ said...

നിരക്ഷര്ജി, ഇതു ഞാന് എന്നതിനാ നിങ്ങളെ ഒക്കെ പഠിപ്പിക്കുന്നെന്നാ വിചാരം? എനിക്ക് വല്ലപ്പോഴും " ഇവിടൊരു സാന്റ്വിച്ചേ " എന്ന് പറയുമ്പോ ഉണ്ടാക്കിതരാനാട്ടോ. അതോണ്ട് ഇവടന്നു നോ പ്രതീക്ഷ :D
ധ്വനി അപ്പൊ പട്ടിണി കെടക്കാന് തന്നെ തീരുമാനിച്ചോ :|
ശിവകുമാര്... ന്നിട്ട് എന്തായി ?

ഇക്കാ ഇക്കാ ഇക്കാ, ഇക്കാക്ക് പന്ചാരയോക്കെ വരാനുള്ള ചാന്സ് കണ്ടതോണ്ടാല്ലേ ഇതു ഞാന് ഉണ്ടാക്കി തരാന് പോകുന്നെ. സാന്റ്വിച്ച് ചീസ് വയ്ക്കാതെ തന്നെ റെഡി ആയി , D ക്ക് പകരം t കൊടുത്തു.

ദില്ലേ ... നന്ദി ( ഈ പ്രേംനസീര് വിളിക്കണ ആ വിളിക്ക് കട്ടക്ക് നില്ക്കണ ഒന്നും ഷീലയും ശരടയും ഒന്നും പറഞ്ഞിട്ടില്ലേ? ഒന്നും ഓര്മ കിട്ടുന്നില്ലലോ )

കാനനവാസന് നന്ദി :)

ഇതിപ്പോ എന്റെ കൈ വിട്ടു പോയോ. ഈ ബ്ലോഗിലെ പാചക കുറുപ്പിന്റെ അടിസ്ഥാനത്തില് ആര്ക്കും കേസ് ഒന്നും കൊടുക്കാന് ആവില്ലലോ അല്ലെ? ഇല്ലേല് ഒരു മുന്കൂര് ജാമ്യം എടുത്തു വക്കാനാ. (ട്രൈ ചെയ്യാന്ന് പറഞ്ഞു പോയവരെ പിന്നെ കണ്ടിട്ടില്ല )

ശ്രീലാല്‍ said...

ഇത് കൊള്ളാം.. പരീക്ഷിച്ചു നോക്കിയിട്ടു പറയാം. പക്ഷേ ബ്രേക്ക്‍ഫാസ്റ്റിനു ചേരുമോ..? രാവിലെത്തന്നെ പുതിനയുടെ രുചി ഒരു സുഖമുണ്ടാവില്ല എന്നു തോന്നുന്നു.

സാന്‍ഡ്‌വിച്ച് എന്ന് ഒന്നിച്ചു തന്നെ എഴുതാന്‍ പറ്റും.

സാന്‍ഡ് എന്ന് ടൈപ്പ് ചെയ്തതിനു ശേഷം അണ്ടര്‍സ്കോര്‍ കീ പ്രെസ് ചെയ്യുക ( shift + hyphen).ഈ കീ പ്രെസ്സിനു കറസ്പോണ്ടിംഗ് ആയി underscore ചിഹ്നം തെളിയില്ല. പക്ഷേ അടുത്തതായി ടൈപ്പ് ചെയ്യുന്ന വാക്ക് വേറിട്ടുതന്നെ നില്‍ക്കും. ശ്രമിച്ചു നോക്കൂ.

ഗിരീഷ്‌ എ എസ്‌ said...

ഇഷ്ടമായി
അഭിനന്ദനങ്ങള്‍...

Loading