"പുതുവര്ഷത്തിന് പൊന്പുലരികള് ഉണരുകയായ്
പ്രതീക്ഷകള് തന് പ്രഭാതങ്ങള് വിടരുകയായ്
നല്കട്ടെ സൌഭാഗ്യങ്ങള് ആവോളം നമുക്കായ്
നെടട്ടേ ലോകം ശാന്തമാം ജീവിതവും"
ഒരു വര്ഷം മുന്നേ പറഞ്ഞ വാക്കുകള്‍ എടുത്തെഴുതുമ്പോള്‍ മനസ് പിടയുന്നു
എങ്കിലും ഈ പുലരികള്‍ എന്നും പ്രതീക്ഷകളുടെതാണ്. പ്രത്യാശകളുടെതാണ്.
ഈ പുതുവര്‍ഷം ശാന്തതയുടേതാവട്ടെ, നന്മയുടേതാകട്ടെ.
നമുക്കോരോരുത്തര്‍്ക്കും അങ്ങനെ ഈ ലോകത്തിനും...
നമ്മുടെ ഓരോ കാല്‍്വയ്പ്പൂം വിജയത്തിനൊപ്പം സമാധാനത്തിലേക്ക് കൂടി ആവട്ടെ
:::::::::::::::: ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള് !!! :::::::::::::::
Thursday, January 1, 2009
പുതുവര്ഷം
Tuesday, December 30, 2008
ഒരു വര്ഷം തുടങ്ങുമ്പോള്‍
ഒരു ദിവസത്തിന്റ്റെ തുടക്കം:
വൈകിയെണീറ്റാല്, വൈദ്യുതി ഇല്ലേല്‍, ബസ്സ് മിസ്സായാല് , ഓരോ നിസ്സാരകാര്യങ്ങള്‍ പോലും മനസിനെ വിഷമിപ്പിക്കും. എന്തിന് ഇടതു തിരിഞ്ഞെഴുന്നെറ്റാല് പോലും അന്നത്തെ ദിവസത്തിന്റെ കാര്യം ഓര്ത്തു വേവലാതിപ്പെടും.
..................................................................................................................
ഒരു മാസത്തിന്റെ തുടക്കം:
ഇന്നു ഒന്നാം തീയതി.ഒന്നിനുമല്ലേലും ആ ദിവസത്തിന് പ്രത്യേക പരിഗണന ഉണ്ട്. കാരണം ആ ഒരു ദിവസം ഒരു നീണ്ട മാസത്തിന്റെ തുടക്കം ആണ്. അതിനാല്‍ എല്ലാം ഭംഗിയായി ഇരിക്കണം.
..................................................................................................................
ഒരു വര്‍ഷത്തിന്റെ തുടക്കം:
ഇന്നലത്തെ വെള്ളമടി പാര്ട്ടിടെ കെട്ട് വിട്ടിട്ടില്ല. അതിനാല്‍ ഈ വര്ഷം എങ്ങനെ ആകുമോ എന്നൊന്നും ആലോചിക്കാന്‍ കഴിയുന്നില്ല. ഹാ, ഇനിം 364 ദിവസം ഉണ്ടല്ലോ. എപ്പെഴെങ്കിലും ഒക്കെ ചിന്തിക്കാം.
..................................................................................................................
പ്രചോദനം: അല്ല പ്രകോപനം : ഇന്നു ന്യൂയെര്‍ പാര്‍ട്ടി ഉണ്ട് വെള്ളമടിച്ചു വാളുവച്ചു ആഘോഷിക്കണം എന്ന് പറഞ്ഞ ഒരു കുഞ്ഞനിയന്‍. അവന് ന്യായികരണം ഉണ്ട് "ടി ചേച്ചി, ഞാന്‍ എപ്പോഴും തണ്ണി അല്ലല്ലോടി.ആകെ ബിയര്‍ അല്ലേടി. വര്‍ഷത്തില്‍ വല്ലപ്പോഴും അല്ലേടി. അതും കൂട്ടുകാരുടെ അടുത്ത് ചെന്നു വെള്ളമടി പാര്ട്ടി വേണ്ടാന്ന് പറഞ്ഞാല്‍ അവര് പറയണ തെറി ഞാന്‍ നിനക്കു മെയില് അയക്കാം. നീ ചുമ്മാ സെന്റി ആക്കാതെ പോടീ"
..................................................................................................................
Tuesday, January 1, 2008
പുതുവര്ഷം
പുതുവര്ഷത്തിന് പൊന്പുലരികള് ഉണരുകയായ്
പ്രതീക്ഷകള് തന് പ്രഭാതങ്ങള് വിടരുകയായ്
നല്കട്ടെ സൌഭാഗ്യങ്ങള് ആവോളം നമുക്കായ്
നെടട്ടേ ലോകം ശാന്തമാം ജീവിതവും