Tuesday, December 30, 2008

ഒരു വര്ഷം തുടങ്ങുമ്പോള്‍

ഒരു ദിവസത്തിന്റ്റെ തുടക്കം:

വൈകിയെണീറ്റാല്, വൈദ്യുതി ഇല്ലേല്‍, ബസ്സ് മിസ്സായാല് , ഓരോ നിസ്സാരകാര്യങ്ങള്‍ പോലും മനസിനെ വിഷമിപ്പിക്കും. എന്തിന് ഇടതു തിരിഞ്ഞെഴുന്നെറ്റാല് പോലും അന്നത്തെ ദിവസത്തിന്റെ കാര്യം ഓര്ത്തു വേവലാതിപ്പെടും.
..................................................................................................................
ഒരു മാസത്തിന്റെ തുടക്കം:

ഇന്നു ഒന്നാം തീയതി.ഒന്നിനുമല്ലേലും ആ ദിവസത്തിന് പ്രത്യേക പരിഗണന ഉണ്ട്. കാരണം ആ ഒരു ദിവസം ഒരു നീണ്ട മാസത്തിന്റെ തുടക്കം ആണ്. അതിനാല്‍ എല്ലാം ഭംഗിയായി ഇരിക്കണം.
..................................................................................................................
ഒരു വര്‍ഷത്തിന്റെ തുടക്കം:

ഇന്നലത്തെ വെള്ളമടി പാര്ട്ടിടെ കെട്ട് വിട്ടിട്ടില്ല. അതിനാല്‍ ഈ വര്ഷം എങ്ങനെ ആകുമോ എന്നൊന്നും ആലോചിക്കാന്‍ കഴിയുന്നില്ല. ഹാ, ഇനിം 364 ദിവസം ഉണ്ടല്ലോ. എപ്പെഴെങ്കിലും ഒക്കെ ചിന്തിക്കാം.
..................................................................................................................

പ്രചോദനം: അല്ല പ്രകോപനം : ഇന്നു ന്യൂയെര്‍ പാര്‍ട്ടി ഉണ്ട് വെള്ളമടിച്ചു വാളുവച്ചു ആഘോഷിക്കണം എന്ന് പറഞ്ഞ ഒരു കുഞ്ഞനിയന്‍. അവന് ന്യായികരണം ഉണ്ട് "ടി ചേച്ചി, ഞാന്‍ എപ്പോഴും തണ്ണി അല്ലല്ലോടി.ആകെ ബിയര്‍ അല്ലേടി. വര്‍ഷത്തില്‍ വല്ലപ്പോഴും അല്ലേടി. അതും കൂട്ടുകാരുടെ അടുത്ത് ചെന്നു വെള്ളമടി പാര്ട്ടി വേണ്ടാന്ന് പറഞ്ഞാല്‍ അവര് പറയണ തെറി ഞാന്‍ നിനക്കു മെയില് അയക്കാം. നീ ചുമ്മാ സെന്റി ആക്കാതെ പോടീ"
..................................................................................................................

14 comments:

പ്രിയ said...

മദ്യത്തിന്റെ ഗുണവും ദോഷവും അറിയില്ല.അറിയാന്‍ ആഗ്രഹവും ഇല്ല.

പക്ഷെ പുതുവര്‍ഷം ആണ്. ജീവിതം ആണ്. നിങ്ങള്‍ പലര്ക്കും പ്രിയപെട്ടവരുംആണ്.

ഒഴിവാക്കാന്‍ ആകുമെങ്കില്‍ ഒഴിവാക്കുക.

വല്യമ്മായി said...

പുതുവല്‍സരാശംസകള്‍

e- പണ്ടിതന്‍ said...

ഒഴിവാക്കാന്‍ ആകുമെങ്കില്‍ ഒഴിവാക്കുക എന്നല്ല ഒഴിവാക്കുക എന്ന് തന്നെ പറയാന്‍ ആര്‍ജവം കാണിക്കണം പ്രിയേച്ചി

പ്രിയ said...

ഹഹഹ അതെങ്ങനെ നടക്കും. ഞാന്‍ അല്ല വെള്ളമടി പാര്‍ട്ടിക്ക് നടത്തുന്നത് /പോകുന്നത് . ഒഴിവാക്കാന്‍ പറഞ്ഞപ്പോള്‍ അവനില്‍ നിന്നു എനിക്ക് കിട്ടിയ മറുപടിയും കൂടെ ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ.

ഈ ലോകത്ത് ആര്ക്കും ആരെയും പറഞ്ഞു മാറ്റാന്‍ ആകില്ല.കുറച്ചു കണ്ഫ്യൂസഡ് ആക്കാം എന്നു മാത്രം.
എന്റെ പാര്‍ട്ട് ഞാന്‍ ചെയ്തു :)

പ്രിയ said...

നന്ദി വല്യമ്മായി
എല്ലാവര്ക്കും പുതുവല്‍സരാശംസകള്‍

കാസിം തങ്ങള്‍ said...

പുതുവര്‍‌ഷം നന്മകളും ഐശ്വര്യങ്ങളും നിറഞ്ഞതാ‍കട്ടെ.

ബാജി ഓടംവേലി said...

തിരിച്ചും,
നല്ലൊരു പുതു വര്‍‌ഷം ആശംസിക്കുന്നു

സസ്‌നേഹം
ബാജി ഓടംവേലി

...പകല്‍കിനാവന്‍...daYdreamEr... said...

അങ്ങനെ കൊഴുക്കട്ടെ ആഘോഷങ്ങള്...
പുതുവത്സരാശംസകള്‍....!!

ആചാര്യന്‍... said...

ഹാപ്പി ന്യൂയീയര്‍ 2009... :D

അഗ്രജന്‍ said...

“പക്ഷെ പുതുവര്‍ഷം ആണ്. ജീവിതം ആണ്. നിങ്ങള്‍ പലര്ക്കും പ്രിയപെട്ടവരുംആണ്...”

പോസ്റ്റിനേക്കാളും മികച്ചു നിൽക്കുന്നു കമന്റ്...


എല്ലാവറ്ക്കും പുതുവല്‍സരാശംസകള്‍ :)

ഹരീഷ് തൊടുപുഴ said...

പുതുവല്‍സരാശംസകള്‍....

ഭൂമിപുത്രി said...

സ്വബോധം നഷ്ട്ടപ്പെട്ട നിലയിൽ പുതുവർഷത്തിനെ വരവേൽക്കുന്നതിന്റെ നിരർത്ഥകതയെപ്പറ്റി ഞാനും ആലോചിയ്ക്കാറുണ്ട് പ്രിയ

ശ്രീഹരി::Sreehari said...

പുതുവല്‍സരാശംസകള്‍...
ഞാന്‍ വെള്ളം അടിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെങ്കിലും അടിക്കുന്നവരെ നിരുല്‍സാഹപ്പെടുത്തുന്നില്ല... :)

ശിഹാബ്‌ മൊഗ്രാല്‍ said...

അടിക്കുന്നവരെ നിരുത്സാഹപ്പെടുത്തുക തന്നെ വേണം. അടിച്ചു ഫിറ്റായി കണ്ണു ചുവന്ന്, ചുണ്ടു വിറച്ച്‌, കാലുകളിടറി വീട്ടില്‍ കേറി വരുന്നവന്‍ ഒരു ഭര്‍ത്താവോ, അച്ഛനോ, മകനോ, സഹോദരനോ ഒക്കെ ആവാമല്ലോ.. എതിരേല്‍ക്കുന്ന സ്ത്രീമനസ്സ്‌ ഒന്നാലോചിച്ചു നോക്കുക. അങ്ങനെയല്ലല്ലോ ജീവിക്കേണ്ടത്‌.

Loading