http://en.wikipedia.org/wiki/Valentine%27s_Day
സെന്റ് വാലന്റൈന്‍സ് ഡേ
... Roman Emperor Claudius II, allegedly ordering that young men remain single. The Emperor supposedly did this to grow his army, believing that married men did not make for good soldiers. The priest Valentine, however, secretly performed marriage ceremonies for young men. When Claudius found out about this, he had Valentine arrested and thrown in jail...(ref: wikipedia)
പ്രണയദിനത്തലേന്ന് പ്രമോദ് മുത്തലിക്ക് അറസ്റ്റില്‍
ബാംഗ്ലൂര്‍: വാലന്ൈറന് ദിനം ആഘോഷിക്കുന്ന കമിതാക്കളെ നിര്‍ബന്ധപൂര്‍വം കെട്ടിച്ചുവിടുമെന്ന് ഭീഷണിമുഴക്കിയ ശ്രീരാമസേനാ തലവന്‍ പ്രമോദ് മുത്തലിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു... (ref: mathrubhumi)
...................................................................
യ്യോ. എന്തൊരു സാമ്യത. രണ്ടു പേരും ഒരേ കാര്യം അല്ലെ ഓഫര്‍ ചെയ്തേ? ശോ, അപ്പൊ ആ മുത്തലിക്ക് പ്രണയദിനവിരുദ്ധനോ അതോ അതിന്റെ ഇന്ത്യന്‍ ബ്രാന്‍ഡ് അമ്പാസിഡറോ? ഇനി പുള്ളിയെം തീയിലെറിഞ്ഞു കൊല്ലുമോ എന്തോ? :(
(വാലന്‍ന്റൈന്‍ കഥക്ക് ബാക്കിയുണ്ട്. ജയിലരുടെ മോള്‍ക്ക് പ്രേമലേഖനം എഴുതിയതായി. വാലന്‍ന്റൈന്‍ ഡേയെ മഹത്വവല്ക്കരിക്കുന്നതല്ല. മദേഴ്സ് ഡേ, ഫാദേഴ്സ് ഡേ, എന്തിന് ഒരു ചരട് കൈയില്‍ കെട്ടി കൊടുത്തു ഇന്ത്യ ഇസ് മൈ കണ്ട്രി ഓള് ഇന്ത്യന്‍സ് മൈ ബ്രദേഴ്സ് ആക്കുന്ന ഭാരതത്തിന്റെ സ്വന്തം രക്ഷാബന്ധന് പോലും ഒരു ഡേ മാത്രം അല്ലെ?
ചുമ്മാ അങ്ങ് പിള്ളേരെല്ലാം വഴിതെറ്റും എന്നുള്ള ഡയലോഗില്‍ ഒരു ഇഷ്യൂ ആക്കി അവര്‍ ആളായി. നമുക്കൊക്കെ വഴിതെറ്റാന്‍ എന്താ ഒരു പ്രത്യേക ഡേ വേണോ?
പ്രണയം നിരോധിക്കുക. അതാ ബെസ്റ്റ്. ഇന്ത്യ ഇസ് മൈ കണ്ട്രി ഓള് ഇന്ത്യന്‍സ് ആര്് മൈ ബ്രദേഴ്സ് :)
Friday, February 13, 2009
പ്രണയദിന അമ്പാസിഡറ്
Labels:
പ്രണയം,
വാലെന്ടൈന്സ് ഡേ
Subscribe to:
Post Comments (Atom)
Loading
6 comments:
പ്രണയദിന ആശംസകള്‍ ഒന്നുല്ല. അയ്യട, എവിടെ പോയാലും ഞാന്‍ ഒരു ഇന്ത്യനാ. ഓള് ഇന്ത്യന്‍സ് ആര് മൈ ബ്രദേഴ്സ് )
കഷ്ടം.. എന്തൊക്കെ പ്രതീക്ഷകളായിരുന്നു! ആ സിൽമാനടൻ രാഹുൽ ബോസിനെ എന്തെങ്കിലും പറഞ്ഞ് ഇങ്ങ് ബാംഗ്ലൂരിലേക്കു വിളിച്ചു വരുത്തി രാമസേനക്കാരുടെ മുന്നിലൂടെ രണ്ടു വട്ടം അങ്ങോട്ടുമിങ്ങോട്ടും നടക്കുക. പിന്നത്തെ കാര്യമൊക്കെ അവരു നോക്കിക്കൊള്ളുമല്ലോ.. അപ്പഴാണ് ഇങ്ങനൊരു ചതി.. സർക്കാർ നീതി പാലിക്കുക.. മുത്തലിക്കണ്ണനെ തുറന്നു വിടുക...
ഓൾ ഇന്ത്യൻസ് ആർ മൈ ബ്രദേഴ്സ് എന്നൊക്കെ ഇത്ര ആവേശത്തോടെ പ്രഖ്യാപിക്കുന്നതിൽ നിന്ന് പ്രിയ വിവാഹിതയാണെന്ന് ഞാൻ ഊഹിക്കുന്നു. ഇന്ത്യയിൽ ജീവിക്കുന്ന ഒരു അവിവാഹിതയ്ക്ക് ഈ പ്രതിജ്ഞ അത്ര ആത്മാർത്ഥതയോടെ ചൊല്ലാൻ പറ്റില്ല ;-)
ഓള് ഇന്ത്യന്‍സ് ആര് മൈ ബ്രദേഴ്സ്
സുല്ല്...... ഞാന്‍ തോറ്റു
ചിന്തിക്കണം ..
congrats
കരിയറില്‍ അമ്പേ പരാജയപ്പെട്ട്, മനം തകര്‍ന്നു ജീവനൊടുക്കിയ ഏതോ കല്യാണ ബ്രോക്കറുടെ പ്രേതം ബാധിച്ചതാണ് മുത്തലിക്കിന്റെ പരാക്രമങ്ങള്‍ക്ക് കാരണം എന്നൊരു ശ്രുതിയുണ്ട്. ആള്‍താമസം തീരെ ഇല്ലാത്ത, പ്രശാന്തസുന്ദവും വിസ്തൃതവുമായ ശൂന്യസ്ഥലമാണ് ബാധയെ മുത്തലിക്കിന്റെ തലയിലേക്ക് ആകര്‍ഷിച്ചതത്രെ. :)
ഹ ഹ ഹാ......കാണാന്‍ കൊള്ളാത്ത ചെറൂപ്പക്കാരെ കാണുമ്പോള്‍ നിങ്ങളെ പോലുള്ള പെണ്ണൂങ്ങളുടെ ഒരു സ്ഥിരം ഏര്‍പ്പാടാ..ഇത് ..സഹോദരനാണ് എന്നെലാം...(അക്കരേ അക്കരെ അക്കരെ എന്ന സിനിമയില്‍ ശ്രീനിവാസന് പാര്‍വ്വതിയോടു പറഞ്ഞതാണ് ഇത്)ഈ പ്രണയം എന്നു കേള്‍ക്കുന്നതെ നാടകക്കാരനു കലിയാ..(കാരണം : നാടകക്കാരന്റെ പ്രണയം എന്ന പോസ്റ്റ് കാണുക)
Post a Comment