Friday, January 16, 2009

എനിക്ക് ലോട്ടറി അടിച്ചു

എനിക്കീ സന്തോഷവര്‍ത്തമാനം ആരോടെന്കിലും ഒക്കെ പറയാതെ വയ്യ, പ്രത്യേകിച്ച് നിങ്ങളോട്. നിങ്ങള്ക്കറിയാമല്ലോ ലോകം മുഴുവന്‍ (ഒഫ് കോഴ്സ്, ഗള്ഫ് രാജ്യങ്ങളും) സാമ്പത്തിക മാന്ദ്യത്തിന്റ്റെ പിടിയില്‍ അമര്‍ന്ന ഈ സമയത്തു 'യു ആര് ദ വിന്നര്‍' എന്ന് പറഞ്ഞു ഒരു മെയില് എന്റെ സ്വന്തം മെയില്‍ബോക്സില്‍ വന്നാല്‍ എന്റെ സന്തോഷം എന്തായിരിക്കുമെന്ന്. യെസ്, ഇന്നു രാവിലെ കൃത്യം 11 : 33 ന് എന്റെ ജീമെയിലില് ആ സന്തോഷവാര്ത്താ എന്നെ തേടി എത്തി .

ആ മെയില് നിങ്ങളുടെയും കൂടി സന്തോഷത്തിനായി ഞാന്‍ ഇവിടെ ഷെയര്‍ ചെയ്യുന്നു.

CONGRATULATIONS!! LUCKY LOTTERY WINNER

from SA2010BID LOTTERY < sabidlotterz25@gmail.com >
to
date Sat, Jan 17, 2009 at 11:33 AM
subject CONGRATULATIONS!! LUCKY LOTTERY WINNER
mailed-by gmail.com

[WINNING NOTIFICATION.rtf]


CONGRATULATIONS!!!

Message deposited in mailbox: Message content:Attachment. This e-mail and any attachment thereto are strictly confidential and are intended solely for the use of the e-mail

addressee. Please find attached a document and/or statement relating to your

WINNING NOTIFICATION. To view the attached file, double-click on the file icon, and after it has opened, choose file and then click print to print the document. To save the attached file, copyit from this e-mail and save it on your computer. Note: You require Adobe Acrobat Reader to view Adobeattachments. A free download of Adobe Acrobat Reader
is available from www.adobe.com


Yours Faithfully,
MARIA STEVE(Online-Cordinator


note : that to field data was not removed by me. ഞാന്‍ ഇങ്ങനെ ഇതിവിടെ ഷെയര്‍ ചെയ്യുമെന്നറിയാവുന്നത് കൊണ്ടാവണം അവര്‍ ആ To കോളം പൂരിപ്പിച്ചിരുന്നില്ല.എന്റെ മെയില് ഐഡി എങ്ങാനും ചോര്‍ന്നാല്‍... ഹൊ എന്റെ കാര്യത്തില് എത്ര ശ്രദ്ധാലുവാണവര്.

എന്തായാലും അതിന്റെ കൂടെ ഉള്ള .rtf ഫയല്‍ ഞാന്‍ ഓപ്പണ്‍ ചെയ്തിട്ടില്ല. എന്റെ കഷ്ടകാലം കഴിഞ്ഞിട്ട് നോക്കാം എന്നോര്‍ക്കുന്നു.എങ്കിലും എനിക്കുള്ള ആശംസകള്‍ അറിയിക്കാം.

കൂടാതെ ഒരു സഹായം കൂടെ വേണം. കിലുക്കം സിനിമയുടെ ആ CD ഒന്നു കിട്ടാന്‍ വഴിയുണ്ടോ. ഇല്ലെങ്കില്‍ ഇന്നസെന്റ് ലോട്ടറി കിട്ടുമ്പോ പറയുന്ന ആ സീനിന്റെ യു ട്യൂബ് ക്ലിപ്പ് കിട്ടിയാലും മതി. തിരിച്ചു വരുമ്പോ ഉള്ള ക്ലിപ്പ് പിന്നെ ഞാന്‍ തിരിച്ചു വരുമ്പോ മതിയാകും.നന്ദി.

..............................................................................

ഈ ലോട്ടറി പോര എന്നുണ്ടെങ്കില്‍ ദാ, അനില്ഭായ് പറഞ്ഞ യാരിദിന്റെ പോസ്റ്റ് ഇവിടെ "ഇന്റർനെറ്റിലെ കോവർ കഴുതകൾ"

19 comments:

പ്രിയ said...

ഐ അം ദ വിന്നര്‍. പ്ലീസ് ആശംസ അറിയിക്കു. :)

ഒരു “ദേശാഭിമാനി” said...

ഇതുപോലെ ചുരുങ്ങിയതി 50 ലോട്ടറിയെങ്കിലും അടിച്ചിട്ടുണ്ട് എനിക്കു. കുറച്ചു ദിവസം മുന്‍പ് ഒരുത്തന്‍ 2 മില്ല്യന്‍ ഡോളര്‍ എന്റെ പേരില്‍ അയക്കും, ആ പണം കൊണ്ട് ബിസിനസ്സ് ചെയ്യാന്‍ ഒരു മെയില്‍ വന്നു.

ആളുകള്‍ക്കു നമ്മെ പറ്റി എന്തൊരു മതിപ്പാ അല്ലേ!

അഗ്രജന്‍ said...

sabidlotterz25@gmail.com ഈ ഐഡി ഞാൻ എന്റെ കോണ്ടാക്ട് ലിസ്റ്റിൽ ആഡ് ചെയ്തു കഴിഞ്ഞു... ലോട്ടറി തുക ഇങ്ങോട്ട് മറിക്കാൻ പറ്റിയില്ലെങ്കിലും അങ്ങേരെ ഒരു ബ്ലോഗറാക്കാൻ പറ്റോന്നൊന്ന് നോക്കണം...

പ്രിയ said...

ഹഹഹ

ദേശാഭിമാനി,നിങ്ങള്ക്കൊക്കെ എപ്പഴും ഇങ്ങനെ രണ്ടും മൂന്നും മില്യണ്‍ കിട്ടണത് കൊണ്ടു ഇതു വല്യ കാര്യല്ലായിരിക്കും ന്നാലും ഈ മാന്ദ്യകാലത്ത് എനിക്കിതു വലുതാണേ. :D


അഗ്രജന്‍ മാഷേ എന്തായാലും എന്റെ ആ സമ്മാനത്തുക കിട്ടിട്ടു ബ്ലോഗ്ഗര്‍ ആക്കിയാ മതിട്ടോ. പ്ലീസ്. ( ശ്. ലോട്ടറി തുക ഇങ്ങോട്ട് മറിക്കാൻ പറ്റിയില്ലെങ്കിലും.. എന്നതില്‍ ഒരു അപകടം മണക്കുന്നു)

ചാണക്യന്‍ said...

ആശംസകള്‍.....:)

ഭൂമിപുത്രി said...

ചേരാത്ത ലോട്ടറിയ്ക്ക് സമ്മാനമടിച്ചതായി എനിയ്ക്കും എന്നും മെയില് വരുന്നുണ്ട് പ്രിയെ,വല്ല യോഗവുമുണ്ടെങ്കിൽ ഇങ്ങിനെപോയിക്കിട്ടും :-(

പ്രിയ said...

ചാണക്യാ, താങ്കള്‍ക്കെന്റെ പേഴ്സ് നിറഞ്ഞ, സേഫ് നിറഞ്ഞ, ബാങ്ക് നിറഞ്ഞ നന്ദി :)

:) അങ്ങനെ ചിന്തിക്കല്ലേ ഭൂമിപുത്രി. നമ്മള്‍ ഒരു ലോട്ടറിയിലും ചേരാത്തത് കൊണ്ടല്ലേ അവര് ചേരാതെ തന്നെ സമ്മാനം തരാന്‍ നോക്കുന്നേ. അപ്പൊ നമുക്കു വേണ്ട. :)ഞാന്‍ കളിയായിട്ടെങ്കിലും പറയാറുണ്ട് ആരെങ്കിലും ഒരു ലോട്ടറി വാങ്ങി തന്നിട്ട് അതിനെനിക്ക് സമ്മാനം കിട്ടണേ എന്ന് ;)

പക്ഷെ റിയല്‍ ലൈഫിലും ഇതില്‍ വീഴുന്നവരും ഉണ്ടല്ലോ :)ദേശാഭിമാനി പറഞ്ഞതിന് സമാനമായ ഒരു വാര്ത്താ കേരളത്തില്‍ നിന്നും റിപ്പോര്ട്ട് ചെയ്തിരുന്നു.

അനില്‍@ബ്ലോഗ് said...

എനിക്ക് എല്ലാ ദിവസവും അടിക്കും, ഫ്രീ ലോട്ടൊ വക.
ചിലനേരം സത്യമാണോ എന്നു പോലും തോന്നിപ്പോകും.
:)

നമ്മുടെ അക്കൌണ്ടില്‍ ചുമ്മാ പണം ക്രെഡിറ്റ് ചെയ്യുന്നതിനെപ്പറ്റി യാരിദ് ഒരു പോസ്റ്റിട്ടിരുന്നത് കണ്ടു കാണുമല്ലോ പ്രിയ?

പ്രിയ said...

ഉവ്വ് അനില്ഭായ്, ആ പോസ്റ്റ് കണ്ടിരുന്നു "ഇന്റർനെറ്റിലെ കോവർ കഴുതകൾ"

ഒരു സൂപ്പര്‍ പോസ്റ്റ്.

കതിരന്‍ said...

എനിക്കു ഒരിക്കല്‍ ഒരു വിധവ മെയില്‍ ചെയിതിരിക്കുന്നു അവരുടെ ഭര്‍‌ത്താവ് മരിച്ചൂ പൊയി,പക്ഷെ സ്വത്ത് മുഴുവന്‍ എന്റെ പേരില്‍ അക്കണമത്രെ......... ഭാഗ്യം ഭാര്യയെ എനിക്കു എഴുതിവച്ചതായി പറഞിട്ടില്ല!!!!!

മാണിക്യം said...

ം എന്നിട്ട് അടിച്ചൊ?

എനിക്കും അടിച്ചു എന്നോട് പരഞ്ഞു $ 100ന്റെ ഒരു അകൌണ്ട് അവരു തന്ന ബാങ്കില്‍ തുറക്ക് അങ്ങോട്ട് അയക്കാം എന്നു ഞാ‍ന്‍‌ മറുപടി എഴുതി ആ അടിച്ചേനകത്തൂന്ന് നൂറും കഴിച്ച ബാക്കി എടുത്തിട്ട് അവിടെ ഇടുകയോ എനിക്ക് ഡ്രാഫ്റ്റ് അയ്ക്കുകയോ ചെയ്യാന്‍ പിന്നെ ഇതു വരെ അടിയും വന്നില്ല കാശും വന്നില്ല ..
എന്റെ $ 100 പോയുമില്ല

കാന്താരിക്കുട്ടി said...

എനിക്കും കിട്ടലുണ്ട് ഇത്തർം ലോട്ടറികൾ.ഒട്ടും കാശില്ലാതിരിക്കുന്ന അവസ്ഥേൽ ഇങ്ങനൊരു മെയിൽ തന്നെ എത്ര ആശ്വാസകരമാ ല്ലേ !!

ഹരീഷ് തൊടുപുഴ said...

ആദ്യമായി ഇന്റെര്‍നെറ്റോക്കെ എടുത്ത് ചാറ്റിങ്ങ് ഒക്കെ തുടങ്ങിയ കാലം..
ഒരു ദിവസം ദേണ്ടെ മേയില്‍ വന്നേക്കണ്, എനിക്ക് ലോട്ടറി അടിച്ചൂന്നൂം പറഞ്ഞ്..
അടുക്കളയിലോട്ട് നീട്ടിയൊരു വിളി..
എടീ പെണ്ണുമ്പിള്ളേ; നമുക്ക് ലോട്ടെറി അടിച്ചെടീ..കോടികളാ കിട്ടാമ്പോണത്!!
സത്യം തന്നെയോ, ഇതിയാനെ..
സത്യം തന്നെടീ, ഇനി വേണം നമുക്കൊരു റോള്‍സ് റോയ്സൊക്കെ വാങ്ങിച്ച് ചെത്തിപ്പൊളിച്ച് നടക്കാന്‍..
എന്നലും എന്റെ അതിയാനേ, ഈ കോടിക്കണക്കിന് ആളുകളുണ്ടയിട്ടും നമുക്ക് തന്നെയെങ്ങെനെയാ ഇതടിക്കുന്നത്... എങ്ങനെയവരു കണ്ടുപിടിച്ചു നമ്മളെ..
നമുക്കറിയാന്‍ പാടില്ലെങ്കിലും നമ്മളെ അറിയണ കോടിക്കണക്കിന് ആളുകളുണ്ടെടീ ഈ ലോകത്തില്‍...

തറവാടി said...

പ്രിയ ,

കട്ടിങ്ങും , ടാക്സും ഒഴിച്ചെത്രകിട്ടും ? ;)

റോള്‍സ് റോയ്സില്‍ ഷെയിക്ക് സായിദ് റോടിലൂടെ പോകുമ്പോള്‍ വശത്തൂടെ പോകുന്ന ഞങ്ങളെയൊക്കെ നോക്കണേ!

വിജയലക്ഷ്മി said...

aashamsakal!kittiyaaloru panku enikkum:)

വിജയലക്ഷ്മി said...

aashamsakal!kittiyaaloru panku enikkum:)

വിജയലക്ഷ്മി said...

aashamsakal!kittiyaaloru panku enikkum:)

shihab mogral said...

Priya,
I thought gmail is an exception for these mails. Yahoo gives me a lottery every day..

മുസാഫിര്‍ said...

ശരിക്കും അടിച്ചതാണെങ്കില്‍ കുറച്ച് കടം ചോദിക്കാന്‍ വന്നതാ ഈ വഴി :(

Loading