Monday, January 5, 2009

ഡേ ഇന്‍ വണ്‍് ഔര്‍് (കോമഡി ?)

സമയം : ഇന്നലെ രാത്രി 11:30 കഴിഞ്ഞു
സന്ദര്ഭം: ന്യൂസ്‌ ചാനല്, ഡേ ഇന്‍ വണ്‍് ഔര്‍്

മലയാളത്തിലെ പഴയകാല സുപ്രസിദ്ധ നടി "അഭിലാഷ" പറഞ്ഞിരിക്കുന്നു അവര്ക്കു മലയാളത്തില്‍ ഇനിയും അഭിനയിക്കാന്‍ താല്പര്യമുണ്ട്. (അവരെ പരിചയമില്ലെന്നോ. എനിക്കും ഇല്ലായിരുന്നു. പക്ഷെ പഴയകാല ഹിറ്റ് പടങ്ങളുടെ ഒരു ലിസ്റ്റ് തന്നു. അപ്പോള്‍ മനസിലായി)

സ്റ്റുഡിയോയില്‍ (കൊച്ചി ആയിരിക്കണം) നടി അഭിലാഷ
ഒറിജിനല്‍ സ്റ്റുഡിയോയില്‍ ന്യൂസ് റീഡര്

ന്യൂസ് റീഡര് മലയാളത്തില്‍ ചോദിച്ചു എന്താണ് അഭിനയിക്കാന്‍ ഇപ്പോള്‍ താത്പര്യം ഉണ്ടെന്നു പറയാന്‍ കാര്യം , അഭിലാഷ ചുമ്മാ ചിരിച്ചോണ്ടിരിക്കുന്നു.(എന്താണോ എന്തോ)

അതെ ചോദ്യം ന്യൂസ് റീഡര് ഇംഗ്ലീഷില്‍ ചോദിച്ചു. അപ്പൊള്‍് അഭിലാഷയുടെ തമിള്‍ മറുപടി 'തമിഴില്‍ ചോദിയ്ക്കൂ' എന്ന് (അത് ശരി,അപ്പോള്‍ നോ ഇംഗ്ലീഷ്)

പാവം ന്യൂസ് റീഡര്, തമിള്‍ അറിയില്ലായിരിക്കും.പിന്നേയും ഇംഗ്ലീഷ് ചോദ്യം , അഭിലാഷ ചിരി. നോ മറുപടി.

പിന്നെ ന്യൂസ് റീഡര് 'ഏതാവതും ഡയറക്ടര് ഇരിക്കതാ / ഏതാവതും പടം ഇരിക്കതാ ' പോലെ കൊറേ ചോദ്യങ്ങള്‍ കഷ്ടപ്പെട്ടു ബുദ്ധിമുട്ടി ചോദിച്ചു.അവരെന്തോക്കെയോ ഉത്തരം പറഞ്ഞു ' കന്നഡ പടം ഉണ്ടെന്നോ, കല്യാണം കഴിഞ്ഞെന്നോ, മലയാളത്തില്‍ നടിക്കാന് താത്പര്യം ഉണ്ടെന്നോ' ഒക്കെ.

അവസാനം ന്യൂസ്റീഡര് തന്നെ ഭാഷയുടെ പ്രശ്നം ഉള്ളതുകൊണ്ട് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ ആകുന്നില്ലന്നു പറഞ്ഞു കഴച്ചിലായി.

ഞാന്‍ കൊറേ നേരം പൊട്ടിച്ചിരിച്ചു. വാര്ത്ത ആയാല്‍ അങ്ങനെ വേണം. ഒരൊറ്റ ഇന്റര്‍വ്യൂ കൊണ്ടു ന്യൂസ്, ചാന്‍സ്, പബ്ലിസിറ്റി, കോമഡി, ആഹഹ

ചാനല് ഏതെന്ന് പറയണ്ടല്ലോ. ചോദിക്കുന്നത് ഒന്നേ ഉള്ളു. എന്തിനായിരുന്നു അത്? അവരുടെ ആ വാര്‍ത്താപ്രധാന്യം പോട്ടെ. അവര് ലിപ്സ്റ്റിക് ഇടുന്നത് etc etc ഇമ്മണി കൊറേ ഷോട്ട് എല്ലാം കാണിച്ചപ്പോ ഇമ്മാതിരി ഒരു ചതി ഒട്ടും പ്രതീക്ഷിചില്ലേ. (ആ ഇന്റര്‍വ്യൂ തരപ്പെടുത്തിയവനെ ആ ന്യൂസ് റീഡര് തട്ടികളഞ്ഞു കാണുമോ എന്തോ ? ;)

അതോ സത്യത്തില്‍ പ്രേക്ഷകര്‍ക്ക്‌ ചിരിക്കാന് ഉള്ള അവസരം നല്‍കാന്‍ തന്നെ ആയിരുന്നോ ആ ജനപ്രിയ ചാനെലിന്റെ ശ്രമം ? എന്നാ താങ്ക്സ് :) പ്രിയ ചാനലേ, ഞാന്‍ നിങ്ങളുടെ സ്ഥിരം പ്രേക്ഷക ആയി മാറിയിരിക്കും.

14 comments:

പ്രിയ said...

സത്യത്തില്‍ പ്രേക്ഷകര്‍ക്ക്‌ ചിരിക്കാന് ഉള്ള അവസരം നല്‍കാന്‍ തന്നെ ആയിരുന്നോ ആ ജനപ്രിയ ചാനെലിന്റെ ശ്രമം ? എന്നാ താങ്ക്സ് :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എല്ലാ ചാനലുകളുടെയും പ്രധാനലക്ഷ്യം അതു തന്നെയല്ലെ. ചുമ്മാതാണോ കോമഡി മാത്രം വച്ച് ചാനല്‍ തന്നെ തൂടങ്ങിയത്?

ഓടോ: ഈ കണ്ണീര്‍ സീരിയലുകളിലെ അഭിനയം കണ്ടാല്‍ തന്നെ ആരും പൊട്ടിച്ചിരിക്കില്ലേ, പിന്നാ ഇത്.

Rejeesh Sanathanan said...

ഇവരെല്ലാം കൂടി നമ്മളെ ചിരിപ്പിച്ച് കൊല്ലും...:)

സുല്‍ |Sul said...

ചിരിക്കാന്‍ അവസരിക്കാന്‍ ന്യൂസ് ചാനലു വേണ്ടല്ലോ പ്രിയേ. അതിനല്ലേ പ്ലസ്. ഇതു ചാനലുകാര്‍ക്ക് പറ്റിയ ഒരക്കിടി തന്നെ. അവര്‍ എന്തായാലും ഇത്രയും പ്രതീക്ഷിച്ചു കാണില്ല. മലയാളം സംസാരിക്കാതെയാണ് അഭിലാഷ ഇത്രയും ജനപ്രിയ നായികയായതെന്നറിയാത്ത മണ്ടന്മാ‍ര്‍.

-സുല്‍

അഗ്രജന്‍ said...

നൊസ്റ്റാള്‍ജിക് പോസ്റ്റ്!

പ്രയാസി said...

അതെ അതെ വാര്‍ത്തക്കിടയിലെ ബോറഡി മാറ്റാനാ ആ കോമഡി

ഓഫ്: ആയമ്മയുടെ അഭിനയത്തെപ്പറ്റി ഒരൊറ്റയാള്‍ മുണ്ടിപ്പോവരുത്..:)

OAB/ഒഎബി said...

ഏതാണാ പ്രിയ ചാനൽ പ്രിയേ..

ഇതൊന്നും കാണാനുള്ള ഭാഗ്യം എനിക്കില്ലാതെ പോയല്ലൊ.:)

ഏ.ആര്‍. നജീം said...

ഏത് ചാനലില്‍ ആയിരുന്നു... റിപ്പീറ്റ് ടെലികാസ്റ്റ് ഉണ്ടാകുമോ ആവോ...?

അല്ല, ഇപ്പൊ എന്താ ഇവിടെ പ്രശ്നം ? ആ മാഡത്തിന് ഭാഷ അറിയില്ലെന്നുള്ളതോ, അതോ അവര്‍ വീണ്ടും അഭിനയിക്കാന്‍ താല്പ്പര്യമുണ്ടെന്നു പറഞ്ഞതോ അതുമല്ലെങ്കില്‍ അവതാരകനു ഭാഷ അറിയാത്തതോ?

ഞാന്‍ കേട്ടിടത്തോളം ഇംഗ്ലീഷിലെ വെറും വവ്വല്‍സ് മാത്രം (ഏയ്, ഈ, ഐ, ഓ, യൂ ) സംഭാഷണത്തില്‍ ഉള്‍പ്പെടുത്തി ഒരുപാട് മലയാളം ചിത്രങ്ങള്‍ വിജയിപ്പിച്ചിട്ടുള്ള നടിമാരില്‍ ഒരാളാണ് അവര്‍. അപ്പൊ ഭാഷയുടെ പ്രശ്നം ഒരു പ്രശ്നമല്ല..

പണ്ട് VKN പറഞ്ഞത്പോലെ ഹാസ്യത്തിന്റെ ഉല്പ്പത്തിക്ക് എത്രയെത്ര സാധ്യതകള്‍....!

ഹരീഷ് തൊടുപുഴ said...

അതേതു ചാനെലിലായിരുന്നു പ്രിയ??

നരിക്കുന്നൻ said...

ചാനലേതായാലും ഞാനും കണ്ടു. ആ ലിപ്സ്റ്റിക്കിടുന്നതും അവളുടെ ചിരിയും സംസാരവും മലയാള സിനിമക്ക് ഒരു പുത്തനുണർവ്വ് കൊടുക്കും എന്ന് തോന്നിച്ചു. നമ്മടെ ഷക്കീലാമ്മ ചെയ്തപോലെ മലയാളത്തിന് വേണ്ടി ത്യാഗം ചെയ്യാൻ വന്ന അവരെ നിരാശപ്പെടുത്തല്ലേ...

പ്രിയ said...

:) ആ നടപ്പും ഇരിപ്പും ചിരിയും ലിപ്സ്റ്റിക് ഇടലും ഒക്കെ ആവര്ത്തിച്ചാവര്ത്തിച്ച് കണ്ടപ്പഴാ ഇതേതാ അവതാരം എന്ന് ഞാനും നോക്കിയേ. ഒരു ലൈവ് പൊട്ടിപാളിസായത് ഒരു കാഴ്ച തന്നാരുന്നു. ആയിക്കോട്ടെ, അവര് മലയാള സിനിമയെ രക്ഷിക്കട്ടേ :D ഞാന്‍ ഒന്നും പറയുന്നില്ലേ :|

ചാത്താ, സീരിയല്‍ കാണാന്‍ അന്യായ മനക്കട്ടി വേണം. എനിക്കതില്ലേ :)

ഓ യെ ബിക്കും ഹരിഷിനും ചാനല് ഏതാന്നു മനസിലായില്ലേ? ഛെ മോശം. മലയാളത്തില്‍ ഏത് ചാനലിനാ ഇത്രേം വാര്ത്താന്യോഷണം ഉള്ളത്? കുറെ വര്ഷങ്ങള്ക്ക് മുന്നേ ഒരിക്കല്‍ രാത്രി എട്ടരക്ക് വീട്ടിലെ ടീവിയില് ഷക്കിലയെ കണ്ട് ഞാന്‍ അന്ധാളിച്ചതും ഇതേ പേരിലെ ചാനലില്‍ ആയിരുന്നു, പാതിരപടത്തിന്റ്റെ ക്ലിപ്പിംഗ് എട്ടരക്ക് പരസ്യം ചെയ്തത്.

btw ഇക്കാ, പ്രയാസിടെ കമന്റില്‍ അറിയാം ആ അഭിനയത്തിന്റ്റെ ഒരു ഒരു തിളക്കം. പിന്നെ ലൈവ് ആയതു കൊണ്ടാകാം അവര് ക്ലിപ്പിംഗ് കാണിച്ചില്ലാട്ടോ.ചിലപ്പോള്‍ ആ പഴയ കോലം ആയിരിക്കില്ല ഇപ്പോള്‍, അതാകും

Anonymous said...

ഏത് ചാനെല്‍ ആണെന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല. കേരളത്തിനു പുറത്തുള്ളവര്‍ക്ക് മനസ്സിലാകാന്‍, ഇത്രയും ക്ലൂ പോര എന്ന് തോന്നുന്നു.

പ്രിയ said...

:) Asianet News

'Day in One Hour' is a news bulletin of the Chanel.

Anonymous said...

:-) ഏഷ്യാനെറ്റ് ന്യൂസ് കാണാറുണ്ടെങ്കിലും ഈ പരിപാടി കണ്ടിട്ടില്ല. പിന്നെ 8:30 ക്ക് ഷകീലയുടെ കാര്യം പറഞ്ഞപ്പോള്‍ സൂര്യ ആണെന്ന് വിചാരിച്ചു.

Loading