Showing posts with label മാദ്ധ്യമം. Show all posts
Showing posts with label മാദ്ധ്യമം. Show all posts

Monday, January 5, 2009

ഡേ ഇന്‍ വണ്‍് ഔര്‍് (കോമഡി ?)

സമയം : ഇന്നലെ രാത്രി 11:30 കഴിഞ്ഞു
സന്ദര്ഭം: ന്യൂസ്‌ ചാനല്, ഡേ ഇന്‍ വണ്‍് ഔര്‍്

മലയാളത്തിലെ പഴയകാല സുപ്രസിദ്ധ നടി "അഭിലാഷ" പറഞ്ഞിരിക്കുന്നു അവര്ക്കു മലയാളത്തില്‍ ഇനിയും അഭിനയിക്കാന്‍ താല്പര്യമുണ്ട്. (അവരെ പരിചയമില്ലെന്നോ. എനിക്കും ഇല്ലായിരുന്നു. പക്ഷെ പഴയകാല ഹിറ്റ് പടങ്ങളുടെ ഒരു ലിസ്റ്റ് തന്നു. അപ്പോള്‍ മനസിലായി)

സ്റ്റുഡിയോയില്‍ (കൊച്ചി ആയിരിക്കണം) നടി അഭിലാഷ
ഒറിജിനല്‍ സ്റ്റുഡിയോയില്‍ ന്യൂസ് റീഡര്

ന്യൂസ് റീഡര് മലയാളത്തില്‍ ചോദിച്ചു എന്താണ് അഭിനയിക്കാന്‍ ഇപ്പോള്‍ താത്പര്യം ഉണ്ടെന്നു പറയാന്‍ കാര്യം , അഭിലാഷ ചുമ്മാ ചിരിച്ചോണ്ടിരിക്കുന്നു.(എന്താണോ എന്തോ)

അതെ ചോദ്യം ന്യൂസ് റീഡര് ഇംഗ്ലീഷില്‍ ചോദിച്ചു. അപ്പൊള്‍് അഭിലാഷയുടെ തമിള്‍ മറുപടി 'തമിഴില്‍ ചോദിയ്ക്കൂ' എന്ന് (അത് ശരി,അപ്പോള്‍ നോ ഇംഗ്ലീഷ്)

പാവം ന്യൂസ് റീഡര്, തമിള്‍ അറിയില്ലായിരിക്കും.പിന്നേയും ഇംഗ്ലീഷ് ചോദ്യം , അഭിലാഷ ചിരി. നോ മറുപടി.

പിന്നെ ന്യൂസ് റീഡര് 'ഏതാവതും ഡയറക്ടര് ഇരിക്കതാ / ഏതാവതും പടം ഇരിക്കതാ ' പോലെ കൊറേ ചോദ്യങ്ങള്‍ കഷ്ടപ്പെട്ടു ബുദ്ധിമുട്ടി ചോദിച്ചു.അവരെന്തോക്കെയോ ഉത്തരം പറഞ്ഞു ' കന്നഡ പടം ഉണ്ടെന്നോ, കല്യാണം കഴിഞ്ഞെന്നോ, മലയാളത്തില്‍ നടിക്കാന് താത്പര്യം ഉണ്ടെന്നോ' ഒക്കെ.

അവസാനം ന്യൂസ്റീഡര് തന്നെ ഭാഷയുടെ പ്രശ്നം ഉള്ളതുകൊണ്ട് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ ആകുന്നില്ലന്നു പറഞ്ഞു കഴച്ചിലായി.

ഞാന്‍ കൊറേ നേരം പൊട്ടിച്ചിരിച്ചു. വാര്ത്ത ആയാല്‍ അങ്ങനെ വേണം. ഒരൊറ്റ ഇന്റര്‍വ്യൂ കൊണ്ടു ന്യൂസ്, ചാന്‍സ്, പബ്ലിസിറ്റി, കോമഡി, ആഹഹ

ചാനല് ഏതെന്ന് പറയണ്ടല്ലോ. ചോദിക്കുന്നത് ഒന്നേ ഉള്ളു. എന്തിനായിരുന്നു അത്? അവരുടെ ആ വാര്‍ത്താപ്രധാന്യം പോട്ടെ. അവര് ലിപ്സ്റ്റിക് ഇടുന്നത് etc etc ഇമ്മണി കൊറേ ഷോട്ട് എല്ലാം കാണിച്ചപ്പോ ഇമ്മാതിരി ഒരു ചതി ഒട്ടും പ്രതീക്ഷിചില്ലേ. (ആ ഇന്റര്‍വ്യൂ തരപ്പെടുത്തിയവനെ ആ ന്യൂസ് റീഡര് തട്ടികളഞ്ഞു കാണുമോ എന്തോ ? ;)

അതോ സത്യത്തില്‍ പ്രേക്ഷകര്‍ക്ക്‌ ചിരിക്കാന് ഉള്ള അവസരം നല്‍കാന്‍ തന്നെ ആയിരുന്നോ ആ ജനപ്രിയ ചാനെലിന്റെ ശ്രമം ? എന്നാ താങ്ക്സ് :) പ്രിയ ചാനലേ, ഞാന്‍ നിങ്ങളുടെ സ്ഥിരം പ്രേക്ഷക ആയി മാറിയിരിക്കും.

Wednesday, November 26, 2008

രാഷ്ട്രിയ കൊലപാതകങ്ങള്‍ ഉണ്ടാകുന്നത്...

ബി.ജെ.പി. പ്രവര്‍ത്തകന്റെ കൊലപാതകം: ബി.ജെ.പി.ക്കാരന്‍ അറസ്റ്റില്‍

പിടിയിലായത്‌ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥി

കൊടുങ്ങല്ലൂര്‍: ബി.ജെ.പി. പ്രവര്‍ത്തകനായ ബസ്‌ ക്ലീനര്‍ ബിജിത്ത്‌ കുത്തേറ്റു മരിച്ച സംഭവത്തില്‍ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിയായ ബി.ജെ.പി. പ്രവര്‍ത്തകനെ അറസ്റ്റുചെയ്‌തു.

എറിയാട്‌ കേരളവര്‍മ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി എടവിലങ്ങ്‌ കുഞ്ഞയിനി വടക്കേവീട്ടില്‍ ശ്രീകണുനെ(18)യാണ്‌ പ്രത്യേക പോലീസ്‌ സംഘം ബുധനാഴ്‌ച രാവിലെ അറസ്റ്റ്‌ചെയ്‌തത്‌. കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

കൊല നടത്താനുപയോഗിച്ച ആയുധം പോലീസ്‌ കണ്ടെടുത്തു. ഒരു പെണ്‍കുട്ടിയോട്‌ ഇരുവര്‍ക്കുമുള്ള പ്രണയമാണ്‌ കൊലപാതകത്തില്‍ കലാശിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു.

മാതൃഭൂമി

അവസാനത്തെ വരികള്‍ വായിക്കുക.
കൊല്ലപ്പെട്ടവന്‍ ഒരു കമ്മ്യൂണിസ്റ്റ് പാര്ട്ടി അംഗം ആയിരുന്നെന്കില്‍ ആ തലക്കെട്ട് എന്താകുമായിരുന്നു? ആ കൊലപാതകം എന്താകുമായിരുന്നു?

ഇങ്ങനെ ആയിരിക്കില്ലേ പല രാഷ്ട്രിയ കലാപങ്ങളും/കൊലപാതകങ്ങളും സൃഷ്ടിക്കപ്പെട്ടതും?

Loading