Saturday, December 13, 2008

എന്താണോ എന്തോ?



കഷ്ടപ്പെട്ട് പഠിച്ചു ഐ എ എസ്സും ഐ പി എസ്സും ഒക്കെ എടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നൂറുകൂട്ടം പെരുമാറ്റച്ചട്ടം.

ഓന്ത് മൂത്ത് ഉടുമ്പായ ഈ രാഷ്ട്രിയനേതാക്കള്‍ക്ക് ചട്ടവും ഇല്ല, ചിട്ടയും ഇല്ല.

കാലഹരണപ്പെട്ടതും പെടാത്തതും ആയ പുണ്യാളന്മാര് എന്തിനാണ് തീയില്‍ ചവിട്ടിയ പോലെ ഇമ്മാതിരി പരവേശപ്പെടുന്നത്?


11 comments:

പകല്‍കിനാവന്‍ | daYdreaMer said...

ഓന്ത് മൂത്ത് ഉടുമ്പായ ഈ രാഷ്ട്രിയനേതാക്കള്‍ക്ക് ചട്ടവും ഇല്ല, ചിട്ടയും ഇല്ല.

അവര്‍ നാല്‍ക്കാലികള്‍ ആണല്ലോ...(കഴുതകള്‍ ...) അതുകൊണ്ടാ .....

ഉപാസന || Upasana said...

nalla money kittillE mashe
:-)
Upasana

പ്രിയ said...

ഉപാസനാ, മണി? ആര്‍ക്കു? ഉദ്യോഗസ്ഥര്‍ക്കോ?

പൊതുജനം അല്ലെ കഴുത?

വികടശിരോമണി said...

പൊതുജനകഴുതകളെ ഭരിക്കാനായി ജനിച്ച കോവർ‌കഴുതകളെയാണ് രാഷ്ട്രീയക്കാർ എന്നു പറയുന്നത്.

Unknown said...

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ചട്ടം വേണ്ടെന്നാണോ അതോ രാഷ്ട്രീയക്കാര്‍ക്ക് ചട്ടം വേണമെന്നാണോ? ഓരോ 5 കൊല്ലത്തിലും ശിക്ഷിക്കാന്‍ അവസരം കിട്ടുന്നുണ്ടല്ലോ. ജനങ്ങള്‍ക്ക് ശിക്ഷിക്കാന്‍ കിട്ടുന്ന ഏക വിഭാഗം രാഷ്ട്രീയക്കാരല്ലേ?

പ്രിയ said...

ചട്ടം അല്ല. രാജ്യരക്ഷയെ ബാധിക്കാത്ത പൊതുകാര്യങ്ങള്‍ (ഊഹം ആണെന്കില്‍ പോലും) ഒരു ഇന്ത്യന്‍ എന്ന നിലക്ക് സര്‍ക്കാരുദ്യോഗസ്ഥന്‍ പറയുന്നതില്‍ എന്താണ് തെറ്റ്. അത് സര്ക്കാരിന്റെ സുതാര്യതയും വിശ്വാസ്യതയും കൂട്ടുകയല്ലേ ഉള്ളു.

അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ജനം ശിക്ഷിച്ച നേതാക്കള്‍ രാഷ്ട്രീയം വിട്ടു വാനപ്രസ്ഥത്തിന് പോയതായി കേട്ടിട്ടില്ലല്ലോ. :)

Unknown said...

കുഴപ്പമൊന്നുമില്ല. എത്രത്തോളം പറയാം എന്നും, പറഞ്ഞത് അധികമായോ എന്നൊക്കെ ആരു തീരുമാനിക്കും? അങ്ങിനെ പറയാവുന്ന കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ ഉണ്ട്. അതിനു പുറത്ത് പറയുമ്പോഴാണ് ചട്ടം വരുന്നത്. രാജ്യദ്രോഹം എന്ന വാക്കൊക്കെ വളരെ സെന്‍സിറ്റീവ് അല്ലേ? പ്രത്യേകിച്ച് ഇക്കാലഘട്ടത്തില്‍. ചട്ടത്തിനു പുറത്ത് സുരേഷ്കുമാര്‍ ഒന്നും പറഞ്ഞില്ല എന്നാണ് നാളെ തീരുമാനിക്കപ്പെടുന്നതെങ്കില്‍ ചുള്ളന്‍ ഊരിപ്പോരും. പോരട്ടല്ലേ? :)

ജനാധിപത്യമല്ലേ. അതിന്റെ നേട്ട കോട്ടങ്ങള്‍ നാം അനുഭവിക്കണമല്ലോ. ജനവും ജനം തെരഞ്ഞെടുത്തവരും ഒന്നാമത് വരുമ്പൊള്‍ ജനാധിപത്യം അര്‍ത്ഥവത്താകുന്നു എന്നാണല്ലോ.

യാരിദ്‌|~|Yarid said...

ജനാധിപത്യമല്ലെ ഇവിടെ?

Sarija NS said...

ഐ എ എസ് കാരും ഐ പി എസ് കാരുമൊക്കെ രാഷ്ട്രീ‍യക്കാരുടെ തെറിവിളിക്കും പാരവയ്പ്പിനും ഇരയാകുമ്പോള്‍ ഒരു സംശയം - കഷ്ടപ്പെട്ട് പഠിച്ച് സിവില്‍ സര്‍വീസ്കാരനാവണോ അതൊ നാലാം ക്ലാസില്‍ പഠിത്തം നിര്‍ത്തി രാ‍ഷ്ട്രീയക്കാനാവണോ?

Unknown said...

രാഷ്ടീയക്കാര്‍ സ്ഥിരമായി ഐ.എ.എസ്സുകാരെ തെറി വിളിക്കുന്നുണ്ടോ, കേരളത്തിലെങ്കിലും? നാലാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തിയാല്‍ രാഷ്ടീയക്കാരനാകുവാന്‍ സാധ്യമോ? പഠിപ്പില്ല എന്നത് ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനും പരിഹാരം കാണുന്നതിനും തടസ്സമല്ല. ലോകത്തിലേറ്റവും പ്രശ്നമുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍/രാഷ്ട്രീയക്കാര്‍ ‘നാലാം ക്ലാസും ഗുസ്തിയും‘ ആണോ, അതോ പഠിച്ചവരാണോ എന്നൊന്നന്വേഷിക്കുന്നത് രസകരമായിരിക്കും.

പ്രിയ said...

അയ്യേ....യെസ്
:|

Loading