Tuesday, December 30, 2008

ഒരു വര്ഷം തുടങ്ങുമ്പോള്‍

ഒരു ദിവസത്തിന്റ്റെ തുടക്കം:

വൈകിയെണീറ്റാല്, വൈദ്യുതി ഇല്ലേല്‍, ബസ്സ് മിസ്സായാല് , ഓരോ നിസ്സാരകാര്യങ്ങള്‍ പോലും മനസിനെ വിഷമിപ്പിക്കും. എന്തിന് ഇടതു തിരിഞ്ഞെഴുന്നെറ്റാല് പോലും അന്നത്തെ ദിവസത്തിന്റെ കാര്യം ഓര്ത്തു വേവലാതിപ്പെടും.
..................................................................................................................
ഒരു മാസത്തിന്റെ തുടക്കം:

ഇന്നു ഒന്നാം തീയതി.ഒന്നിനുമല്ലേലും ആ ദിവസത്തിന് പ്രത്യേക പരിഗണന ഉണ്ട്. കാരണം ആ ഒരു ദിവസം ഒരു നീണ്ട മാസത്തിന്റെ തുടക്കം ആണ്. അതിനാല്‍ എല്ലാം ഭംഗിയായി ഇരിക്കണം.
..................................................................................................................
ഒരു വര്‍ഷത്തിന്റെ തുടക്കം:

ഇന്നലത്തെ വെള്ളമടി പാര്ട്ടിടെ കെട്ട് വിട്ടിട്ടില്ല. അതിനാല്‍ ഈ വര്ഷം എങ്ങനെ ആകുമോ എന്നൊന്നും ആലോചിക്കാന്‍ കഴിയുന്നില്ല. ഹാ, ഇനിം 364 ദിവസം ഉണ്ടല്ലോ. എപ്പെഴെങ്കിലും ഒക്കെ ചിന്തിക്കാം.
..................................................................................................................

പ്രചോദനം: അല്ല പ്രകോപനം : ഇന്നു ന്യൂയെര്‍ പാര്‍ട്ടി ഉണ്ട് വെള്ളമടിച്ചു വാളുവച്ചു ആഘോഷിക്കണം എന്ന് പറഞ്ഞ ഒരു കുഞ്ഞനിയന്‍. അവന് ന്യായികരണം ഉണ്ട് "ടി ചേച്ചി, ഞാന്‍ എപ്പോഴും തണ്ണി അല്ലല്ലോടി.ആകെ ബിയര്‍ അല്ലേടി. വര്‍ഷത്തില്‍ വല്ലപ്പോഴും അല്ലേടി. അതും കൂട്ടുകാരുടെ അടുത്ത് ചെന്നു വെള്ളമടി പാര്ട്ടി വേണ്ടാന്ന് പറഞ്ഞാല്‍ അവര് പറയണ തെറി ഞാന്‍ നിനക്കു മെയില് അയക്കാം. നീ ചുമ്മാ സെന്റി ആക്കാതെ പോടീ"
..................................................................................................................

Wednesday, December 24, 2008

മാന്ദ്യം നല്ലതിന്

തറവാടിയുടെ ചിന്തകളെ " സാമ്പത്തിക മാന്ദ്യം ഉണ്ടായിരുന്നില്ലെങ്കില്‍!" പറ്റി ഒന്നു ചിന്തിച്ചാല്‍ ,

വന്നത് വന്നു, ഇനിയെന്ത് ചെയ്യണം എന്ന് വിക്കി പറഞ്ഞതു കേട്ടാല്‍,

ഒരുപക്ഷെ നമുക്കും നമ്മുടെ പുതുതലമുറക്കും ഗുണകരം ആയേക്കും ഈ മാന്ദ്യം.

ഇതുവരെ പഠിക്കാത്തത് പഠിക്കാനും പഠിപ്പിക്കാനും ലോകം ഒരുക്കിത്തരുന്ന ഒരു അവസരം ആയി.

പ്രതീക്ഷിക്കാം !!!

Saturday, December 13, 2008

എന്താണോ എന്തോ?

കഷ്ടപ്പെട്ട് പഠിച്ചു ഐ എ എസ്സും ഐ പി എസ്സും ഒക്കെ എടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നൂറുകൂട്ടം പെരുമാറ്റച്ചട്ടം.

ഓന്ത് മൂത്ത് ഉടുമ്പായ ഈ രാഷ്ട്രിയനേതാക്കള്‍ക്ക് ചട്ടവും ഇല്ല, ചിട്ടയും ഇല്ല.

കാലഹരണപ്പെട്ടതും പെടാത്തതും ആയ പുണ്യാളന്മാര് എന്തിനാണ് തീയില്‍ ചവിട്ടിയ പോലെ ഇമ്മാതിരി പരവേശപ്പെടുന്നത്?

Loading