Wednesday, November 26, 2008

രാഷ്ട്രിയ കൊലപാതകങ്ങള്‍ ഉണ്ടാകുന്നത്...

ബി.ജെ.പി. പ്രവര്‍ത്തകന്റെ കൊലപാതകം: ബി.ജെ.പി.ക്കാരന്‍ അറസ്റ്റില്‍

പിടിയിലായത്‌ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥി

കൊടുങ്ങല്ലൂര്‍: ബി.ജെ.പി. പ്രവര്‍ത്തകനായ ബസ്‌ ക്ലീനര്‍ ബിജിത്ത്‌ കുത്തേറ്റു മരിച്ച സംഭവത്തില്‍ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിയായ ബി.ജെ.പി. പ്രവര്‍ത്തകനെ അറസ്റ്റുചെയ്‌തു.

എറിയാട്‌ കേരളവര്‍മ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി എടവിലങ്ങ്‌ കുഞ്ഞയിനി വടക്കേവീട്ടില്‍ ശ്രീകണുനെ(18)യാണ്‌ പ്രത്യേക പോലീസ്‌ സംഘം ബുധനാഴ്‌ച രാവിലെ അറസ്റ്റ്‌ചെയ്‌തത്‌. കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

കൊല നടത്താനുപയോഗിച്ച ആയുധം പോലീസ്‌ കണ്ടെടുത്തു. ഒരു പെണ്‍കുട്ടിയോട്‌ ഇരുവര്‍ക്കുമുള്ള പ്രണയമാണ്‌ കൊലപാതകത്തില്‍ കലാശിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു.

മാതൃഭൂമി

അവസാനത്തെ വരികള്‍ വായിക്കുക.
കൊല്ലപ്പെട്ടവന്‍ ഒരു കമ്മ്യൂണിസ്റ്റ് പാര്ട്ടി അംഗം ആയിരുന്നെന്കില്‍ ആ തലക്കെട്ട് എന്താകുമായിരുന്നു? ആ കൊലപാതകം എന്താകുമായിരുന്നു?

ഇങ്ങനെ ആയിരിക്കില്ലേ പല രാഷ്ട്രിയ കലാപങ്ങളും/കൊലപാതകങ്ങളും സൃഷ്ടിക്കപ്പെട്ടതും?

13 comments:

Kaithamullu said...

എത്ര പത്രങ്ങള്‍ വായിച്ചാലും എത്ര ചാനലുകള്‍ മാറി മാറി കണ്ടാലും,സത്യം മാത്രം രാഷ്ട്രീയമതവര്‍ഗ
സ്വര്‍ണപ്പാത്രങ്ങള്‍ കൊണ്ട് മറച്ച് വയ്ക്കപ്പെടുന്നു!

പ്രിയ said...

അതെ,
ഇപ്പൊ ഒരു പ്രശ്നം ഉണ്ടായാല്‍ ആദ്യം മീഡിയ നോക്കും, അതിലുല്‍പ്പെട്ടവര്‍ രണ്ടു പാര്ട്ടി അംഗങ്ങള് ആണോ എന്ന്. അതില്‍ മെച്ചം ഇല്ലെങ്കില്‍ പിന്നെ നോക്കും രണ്ടു മതക്കാരാണോ, ഇല്ലെങ്കില്‍ രണ്ടു ജാതിയോ വിഭാഗമോ എങ്കിലും ആണോ എന്ന്,
ആ മനോഭാവത്തിന്റെ ഏറ്റവും വല്ല തെളിവാ ഈ വാര്ത്താ. എന്തസബന്ധവും എഴുതാമെന്ന ചിന്ത.

(മാതൃഭൂമി നിങ്ങളും )

ഇനി പെങ്ങളെ ഒരുത്തന്‍ ശല്യപ്പെടുത്തിയാല് പോലും അവ്നിടു രണ്ടു പൊട്ടിക്കുന്നതിനു മുന്നേ ആങ്ങള നോക്കണം അവന്‍ ഏതാ പാര്ട്ടി, ഏതാ മതം എന്നൊക്കെ.ഇല്ലേല്‍ കൈവിട്ടു പോകും

അരുണ്‍ കരിമുട്ടം said...

സത്യമാ,പ്രതികരിക്കുന്നത് പോലും പേടിച്ചാ

Unknown said...

പ്രിയന്‍,
"കൊല്ലപ്പെട്ടവന്‍ ഒരു കമ്മ്യൂണിസ്റ്റ് പാര്ട്ടി അംഗം ആയിരുന്നെന്കില്‍ ആ തലക്കെട്ട്.....
ഇരു ഭാഗത്തും സന്ഘപരിവാര്‍ കാരനും കമ്മ്യുനിസ്റ്റും ആണെന്കില്‍ ശരിയാണ്,സംഭവം വഴി തിരിഞ്ഞു പോകുമായിരുന്നു.പക്ഷെ പ്രിയന്‍,താന്കള്‍ ഈ പോസ്റ്റ് ഇടുംബോഴേക്കും തന്നെ കാര്യം വഴി തിരിഞ്ഞു പോയി..
അതല്ലേ, കമ്മികള്‍ കൊല നടത്തി എന്ന് പറഞ്ഞു അവിടെ ബി.ജെ.പി ഹര്‍ത്താല്‍ നടത്തിയത്...

Unknown said...

പ്രിയേ ഒരിടത്ത് തിവ്രവാദം.മറ്റൊരിടത്ത് രാഷ്ട്രിയം.വേറെ ഒരിടത്ത് മതം.എന്നാണ് നമ്മുടെ രാജ്യത്ത് സമാധാനം ഉണ്ടാകുക.
കുട്ടികളിൽ പോലും രാഷ്ട്രിയൻ കുത്തി വയ്ക്കുന്ന വൃത്തിക്കെട്ട സംസ്ക്കാരം മാറണം

smitha adharsh said...

വിവേകത്തിനു പകരം..ഇപ്പോള്‍ കുട്ടികള്‍ വികാരങ്ങള്‍ക്ക് അടിമകള്‍ ആയിരിക്കുന്നു..എന്ത് ചെയ്യാം..നല്ലൊരു തലമുറ വളര്ന്നു വരാന്‍ ആഗ്രഹിക്കാനല്ലാതെ..!

വിജയലക്ഷ്മി said...

innu manushiyan maravichirikkukayaa.nmmude naadinte avasthhakandu,prathikarana swaathanthriyampolumillaathe ..

Sunith Somasekharan said...

palathum vyakthi vairagyamaayirikkaam .... pakshe kooduthalum rashtreeya asahishnutha kondu koodiyaanu...
ithu parayaan kaaranam enikkum oru politics undu ...

Chullanz said...

തലക്കെട്ടു മാത്രമല്ല മാറുക. കുറെ ഏറെ ജീവിതങ്ങളും മാറിയേനെ.കുറച്ചു കുട്ടികള്‍ അനാഥരായേനെ.കുറെ സ്ത്രീകള്‍ വിധവവകളും.....

B Shihab said...

എന്നാണ് നമ്മുടെ രാജ്യത്ത് സമാധാനം ഉണ്ടാകുക

നവരുചിയന്‍ said...

തെളിഞ്ഞത് നന്നായി ഇല്ലെങ്കില്‍ കേരളത്തില്‍ ഒരു രക്തസാക്ഷി ദിനം കൂടി ഉണ്ടായെനെ

അപ്പൂട്ടൻ said...

കുറച്ചു വൈകിയാണ് ഇവിടെ എത്തിയത്, ഏതായാലും വന്നസ്ഥിതിക്ക് ഒരു കമന്റ് ഇട്ടേക്കാം എന്ന് കരുതി.
ഒരു സംശയം, മരിച്ചയാളും കൊന്നയാളും തമ്മില്‍ ജാതി/മത/രാഷ്ട്രീയ വ്യത്യാസമില്ലെങ്കില്‍ പിന്നെന്തിനു ഈ പത്രം ഇവരുടെ രാഷ്ട്രീയം നോക്കി റിപ്പോര്‍ട്ടെഴുതി? നേരെ "വിദ്യാര്‍ത്ഥി ക്ലീനറെ കൊന്നു" എന്നെഴുതിയാല്‍ പോരെ? ഒരുപക്ഷെ അങ്ങിനെ എഴുതിയാല്‍ ആരും വായിക്കില്ലെന്നു കരുതിയിരിക്കാം.
എന്തും ഏതും രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള വഴക്കായി ചിത്രീകരിച്ചാലേ ചിലര്‍ക്ക് ഉറക്കം വരൂ.
ഇവിടെ വ്യക്തികള്‍ തമ്മില്‍ പ്രശ്നങ്ങളില്ല, ആശയസമരങ്ങള്‍ മാത്രം..... ആഹാ മാര്‍ക്സ് ഇതല്ലേ പറഞ്ഞത്?.

Unknown said...

nysssssssssss

Loading