Wednesday, November 26, 2008

കാഴ്ചപ്പാടുകള്‍



ഒപ്പുകടലാസിലെ "യാത്ര"




കണ്ടോ?




ഇല്ലേല്‍ പോയ് കണ്ടിട്ട് വാ



എന്നിട്ട്...


ഈ പടം കാണുമ്പോള്‍ മനസ്സില്‍ തോന്നിയ വികാരം എന്താണ്?



സങ്കടം?


നൊമാദും അങ്ങനെ ആണ് കമന്റിയത്. 'ഏത് തീന്‍ മേശയിലേക്കാണ് !'

പക്ഷെ അങ്ങനെ അല്ലാതെ ആരൊക്കെ ചിന്തിച്ചു, ആ പശുവിനെ വളര്‍ത്താനായി കൊണ്ടു പോകുകയാണെന്ന്? പശുവിനെയും കുട്ടികളെയും ഇതുപോലെ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക്‌ കൊണ്ടു പോകുന്നത് നമ്മള്‍ പലപ്പോഴും കണ്ടിടുണ്ടാകുമല്ലോ.

കുറേ സമയം ആ പടം കണ്ടിട്ട് കമന്റാന്‍ ആയി ചെന്നപ്പോള്‍ കണ്ട കമന്റുകള്‍ എന്നെ അത്ഭുതപ്പെടുത്തി. സ്വാഭാവികമായും ചിന്തിക്കുമല്ലോ ഞാന്‍ എന്ത് കൊണ്ടങ്ങനെ ചിന്തിച്ചില്ല എന്ന്. ഞാനും കണ്ടിട്ടുണ്ടല്ലോ പശുക്കളെ ഇങ്ങനെ അറവുശാലയിലേക്ക് കൊണ്ടു പോകുന്നത്. പിന്നെന്തേ ഞാന്‍ അത് ചിന്തിച്ചില്ല...


കാരണം " ഈ ബീഫ് എന്നത് എനിക്കൊരു ആഹാരവസ്തു അല്ല." :)

3 comments:

പ്രിയ said...

അതാ പറയണേ "ബി വെജിറ്റേറിയന്" ന്നു. മനസ്സിലായോ? :D


സീരിയസിലി തിങ്കിങ്ങ്, നമ്മുടെ കാഴ്ചപ്പാടുകള്‍ ഓരോന്നും നമുക്കനുസരിച്ചല്ലേ. നന്മയും തിന്മയും എല്ലാം.ഒരാളുടെ തെറ്റുകള്‍ മറ്റൊരാളുടെ ശരി ആകുന്നതും എല്ലാം .

തറവാടി said...

ചന്തയിലേക്ക് ആട്ടിത്തെളിച്ച് കൊണ്ട് പോകുന്ന നമ്പര്‍ ഇട്ട കാലികളെ കാണുമ്പോള്‍ അവ അറവിലേക്കാണല്ലോ പോകുന്നതെന്ന് തോന്നാറില്ല അല്ലെങ്കില്‍ ശ്രമിക്കാറില്ല പക്ഷെ അവയെ വാഹനങ്ങള്‍ക്ക് പോകാനായി വഴികൊടുക്കാന്‍ വേണ്ടി പൊതിരെ തല്ലുന്നത് കാണുമ്പോള്‍ ദേഷ്യം വന്ന് പറ്റിയാല്‍ അടിക്കുന്നവനെ നല്ല തെറി വിളിക്കാറുണ്ട്.

ആരെങ്കിലും നാട്ടീന്ന് വരുമ്പോള്‍ ആദ്യം പറയുന്നത് ഇറച്ചി പൊരിച്ച് കൊടുത്തയക്കണമെന്നാണ് ;)

യാരിദ്‌|~|Yarid said...

ഞാന്‍ ബീഫ് കഴിക്കാറില്ല.വെജിറ്റേറിയനുമല്ല. പക്ഷെ വല്ലാതെ തോന്നും ഇതിനെയൊക്കെ വണ്ടിയില്‍ കുത്തിതിരുകി കൊണ്ട് പോകുന്നതു കാണുമ്പോള്‍, വായില്‍ നിന്ന് നുരയും പതയുമൊക്കെ ഒലിപ്പിച്ച്, കണ്ടാല്‍ ആകെക്കൂടി ദയനീയമായി..

Loading