Saturday, November 22, 2008

എങ്കിലും വിശ്വാസികളെ...

ക്രിസ്തുവിന്റെ മണവാട്ടിയായ് മാറിയ 21കാരി അവള്‍ സംരക്ഷിക്കപ്പെടേണ്ട ഇടത്ത് തന്നെ ക്രുരമായി കൊല ചെയ്യപ്പെട്ടിട്ട് 16 വര്ഷം. ഒരു മകളും പെങ്ങളും കൂട്ടുകാരിയും ഒക്കെ ആയിരുന്നില്ലേ അഭയയും? ഈ നീണ്ടകാലയളവിനുള്ളില് എന്നെങ്കിലും നിങ്ങള്‍ അവള്‍ക്കായ്‌ പ്രാര്ത്ഥിച്ചിരുന്നുവോ?

കുറ്റാരോപിതരായവരെ രക്ഷിക്കാന്‍ ആയി കര്‍ത്താവിനോടു കേഴുമ്പോള്‍ നിങ്ങള്‍ സ്വന്തം മനസാക്ഷിയോട് കൂടി ചോതിക്കു അഭയക്കായ് നിങ്ങള്‍ പ്രര്ത്ഥിച്ചിരുന്നുവോ എന്ന്. കര്‍ത്താവ് അല്ല, നിങ്ങളുടെ മനസാക്ഷി എങ്കിലും നിങ്ങള്ക്ക് മാപ്പ് തരുമോ എന്ന്.


മാതൃഭൂമി വാര്‍ത്ത‍

16 comments:

പ്രിയ said...

കുറ്റാരോപിതരായവരെ രക്ഷിക്കാന്‍ ആയി കര്‍ത്താവിനോടു കേഴുമ്പോള്‍ നിങ്ങള്‍ സ്വന്തം മനസാക്ഷിയോട് കൂടി ചോതിക്കു അഭയക്കായ് നിങ്ങള്‍ പ്രര്ത്ഥിച്ചിരുന്നുവോ എന്ന്.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

സിസ്റ്റര്‍ അഭയക്കു വേണ്ടി സഭ പ്രാര്‍ത്ഥിച്ചില്ലെങ്കിലും വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുന്നുണ്ടാവും, പൊതു സമൂഹത്തില്‍ മനുഷ്യത്വം വറ്റിയിട്ടില്ലാത്തവരും.

പോരാളി said...

പ്രസക്‍തമായ ചോദ്യമാണ് പ്രിയേ ഇത്. നമുക്കെങ്കിലും പ്രാര്‍‌തഥിക്കാം ആ പാവപ്പെട്ട സഹോദരിക്ക് വേണ്ടി.

Kaithamullu said...

അനേകര്‍ പ്രാത്ഥിച്ചിട്ടുണ്ടാവണം, പ്രിയേ. അല്ലെങ്കില്‍ ഇങ്ങനെയൊരു ‘വളവില്‍ തീരിവ്’ ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ?

പ്രിയ said...

ഒന്നും കാണാതെ ക്രിസ്തവസഭ ഇങ്ങനെ ഒരു ഇടയലേഖനം ഇറക്കുമോ? കുറ്റാരോപിതര്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പറയുമോ? അവരെ അതില്‍ നിന്നു രക്ഷിക്കാന്‍ ഉള്ള വഴികള്‍ സഭക്ക് അറിയാവുന്നതു കൊണ്ടു മാത്രമായിരിക്കില്ലേ വിശ്വാസികളോട് പ്രാര്‍ത്ഥിക്കാന്‍ പറയാന് കഴിഞ്ഞത്, ഇല്ലെങ്കില്‍ കുറ്റം തെളിയിക്കപെട്ടാല്‍ സഭ വിശ്വാസികളോട് എന്ത് മറുപടി പറയും?ഇല്ല. അവരെ കര്‍ത്താവല്ല, സഭ രക്ഷിക്കും.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

അഭയത്തിനെത്തിയ അഭയയെ സംരക്ഷിക്കാന്‍ കഴിയാത്ത കര്‍ത്താവ്‌ എന്തു കര്‍ത്താവ്‌ (ക്രിയ പോലുമല്ലാത്ത നിഷ്ക്രിയന്‍)

(ഇതെഴുതുന്നത്‌ ഞാനല്ല, എണ്റ്റെ രോഷമാണ്‌)

ബഷീർ said...

വൈകിയാണെങ്കിലും സത്യം പ്രുറത്ത്‌ വരിക തന്നെ ചെയ്യും. കുറ്റവാളികള്‍ ആരായിരുന്നാലും ശിക്ഷിക്കപ്പെടുക തന്നെ വേണം . ഈ പ്രാര്‍ത്ഥനകള്‍ക്കുള്ള ആഹ്വാനം സംശയങ്ങള്‍ കൂട്ടുന്നു..

ഉപ ബുദ്ധന്‍ said...

ഇപ്പോ പിടിച്ചവരെല്ല യഥാര്‍ഥ പ്രതികളെന്ന് സഭ പറയുന്നു.അവര്‍ക്ക് ഒരു പാട് പേരെ വേറെയും സംശയം ഉണ്ട്!

10 നന്മനിറഞ്ഞ മറിയമേ ചൊല്ലിയാല്‍ തെറ്റിന് മാപ്പ് കിട്ടില്ല എന്ന് ഇപ്പോ എല്ലാവര്‍ക്കും മനസിലായിക്കാണും

എം.എസ്.പ്രകാശ് said...

ഇന്നത്തെ ഇടയലേഖനം വായിച്ചില്ലേ? അഭയ ആത്മഹത്യ ചെയ്ത‌താണെന്ന് ലോക്കല്‍ പോലീസും സിബിഐയും ഉറപ്പിച്ചങ്ങ് പറഞ്ഞപ്പോള്‍ പാവം സഭ അതു വിശ്വസിച്ച് ഇരുന്നു പോയതാണ്. വെറുതെ അവരെ തെറ്റിദ്ധരിക്കരുതേ.....

Suvi Nadakuzhackal said...

പ്രഗ്യാ സിംഗ് ഠാക്കൂരിന്റെ ബോംബിനിര ആയവര്‍ക്ക് വേണ്ടി പ്രിയ പ്രാര്‍ത്തിച്ചായിരുന്നോ?

പ്രിയ said...

അതൊരു ഭയങ്കര ചോദ്യം ആയിപോയല്ലോ സുവി.

ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു/പ്രാര്‍ത്ഥിക്കുന്നു , എന്റെ രാജ്യത്തിനായി. അത് ഹിന്ദുവൊ മുസ്ലിമോ ക്രിസ്ത്യാനിയോ പൊട്ടിക്കുന്ന ബോംബില്‍ മരിച്ചവര്ക്കായല്ല.ഇനി ഒരിക്കലും അങ്ങനെ ഒന്നു നമ്മുടെ നാട്ടില്‍ ഉണ്ടാവാതിരിക്കാന്‍.അങ്ങനെ ചെയ്തവര്‍ ശിക്ഷിക്കപ്പെടാന്‍.

സുവി, ഉദ്ദേശം മനസിലായി. പക്ഷെ ഹിന്ദുവായ പ്രിയ ഹിന്ദുവായ ആ കൊലപാതകിക്ക് വേണ്ടി ഒരിക്കലും പ്രാര്ത്ഥിക്കില്ല. ഒരിക്കലും അവര്‍ രക്ഷപെടണം എന്ന് ആഗ്രഹിക്കില്ല.അവര്‍ നിരപരാധി ആണെന്ന് പറയില്ല.അവര്‍ ചെയ്തതിനെ ഒരിക്കലും ന്യായികരിക്കില്ല. അത് കൈഅബദ്ധം ആണെന്ന് പോലും തെളിയിച്ചാലും.

എന്തായാലും ഇയാള്‍ അഭയയെ ആ കൊല്ലപ്പെട്ടവരോട് ഉപമിച്ചല്ലോ. അത്രയും നന്ന്. ഇനി പ്രഗ്യാസിങ്ങിനെ ആ വൈദിക(?)രോടും കന്യാസ്ത്രീ(?)യോടും ഉപമിക്കാന്‍ ആഗ്രഹിക്കുന്നോ?
അപ്പോള്‍ ഇടയലേഖനം വിശ്വാസിക്ക് വേണ്ടി തന്നെയാണ് അല്ലെ (സഭാ)വിശ്വാസി?

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

“പ്രഗ്യാ സിംഗ് ഠാക്കൂരിന്റെ ബോംബിനിര ആയവര്‍ക്ക് വേണ്ടി പ്രിയ പ്രാര്‍ത്തിച്ചായിരുന്നോ?“

അതും ഇതും തമ്മിലെന്ത് ബന്ധം സുവീ? ഓ! അച്ചന്മാരും കന്യാസ്ത്രീയും കൂടി നടത്തിയ ഭീകരാക്രമണത്തിലാണല്ലോ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്!

പിന്നെ പ്രഗ്യാസിംഗിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഹിന്ദുക്കള്‍ കൂട്ടം കൂടിയതായോ സര്‍ക്കുലര്‍ ഇറക്കിയതായോ അറിവില്ല. സഭ ചെയ്ത പോലെ.

നിരപരാധികളായവ്ര്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്ന പോലെ ആത്മഹത്യ ചെയ്ത അഭയക്കു വേണ്ടിക്കൂടി പ്രാര്‍ത്ഥിക്കൂ കുഞ്ഞാടേ.ആ പാവം സഭയിലെ അംഗമായിരുന്നില്ലേ?

നിങ്ങളൊക്കെ ഏത് പിതാവിലും ഏത് പുത്രനിലും ഏത് പരിശുദ്ധാത്മാവിലുമാ കുഞ്ഞാടേ വിശ്വസിക്കുന്നത്? കഴുത്തില്‍ ആ ക്രൂശിതന്റെ രുപവും തൂക്കി കാട്ടിക്കൂട്ടുന്ന
വിക്രസ്സുകള്‍‌
ഈ ലോകത്തിലാര്‍ക്കും അറിയില്ല? കഷ്ടം!

വിശ്വാസമാണ് പോലും വിശ്വാസം. ദൈവത്തിന്റേയും വിശ്വാസത്തിന്റേയും മൊത്തക്കച്ചവടക്കാര്‍. ത്ഫൂ...

Suvi Nadakuzhackal said...

അദ്വാനിയും ശിവസേനയും പ്രഗ്യ സിംഗ് ഠാക്കൂരിനെ പിന്തുണയ്ക്കാന്‍ ശ്രമിക്കുന്നത് പോലെ തന്നെയാണ് ക്രിസ്ത്യന്‍ സഭ നേതൃത്വവും ഈ വിഷയത്തില്‍ ഇടപെട്ടത് എന്നാണ് ഞാന്‍ ഉദേശിച്ചത് രാമചന്ദ്രന്‍ വെട്ടിക്കാടെ, പ്രിയേ. അത് കൊണ്ട് ഹിന്ദു മത വിശ്വാസികള്‍ എല്ലാവരുമോ ക്രിസ്തു മത വിശ്വാസികള്‍ എല്ലാവരുമോ അവരെ പോലെയാണ് എന്ന് ഞാന്‍ പറഞ്ഞില്ല. മതങ്ങളെ നയിക്കുന്ന നേതൃത്വം അങ്ങനെയാണെന്ന് തോന്നുന്നു. മതങ്ങളുടെ പേരില്‍ വോട്ട് തേടുന്ന രാഷ്ട്രീയക്കാരും.

പ്രിയയുടെ പോസ്റ്റില്‍ അഭയയ്ക്കു വേണ്ടി പ്രാര്‍ത്തിച്ചോ എന്ന് ചോദിക്കുന്നുണ്ട്. അതിന് മറുപടി ആയിട്ടാണ് എന്റെ ചോദ്യം. ടാക്കൂരിനു വേണ്ടി പ്രാര്‍ത്തിച്ചോ എന്നല്ല ഞാന്‍ ചോദിച്ചത്. അവിടെ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്തിച്ചോ എന്നാണ്. ഇവിടെ പ്രിയ ചോദിച്ചത് പോലെ തന്നെ.

പ്രിയ said...

സുവി. താങ്കള്‍ ഇപ്പറഞ്ഞത്‌ തന്നെയാണ് ആ കമന്റ് എഴുതിയപ്പോഴും ഉദ്ദേശിച്ചത് എന്ന് കരുതാന്‍ ശ്രമിക്കാം.

എന്റെ പോസ്റ്റിലെ ആ പ്രാര്ത്ഥന എന്നത് കൊണ്ടു ഞാന്‍ ഉദ്ദേശിച്ചത് "അഭയയുടെ ആത്മാവിന് ശാന്തി കൊടുക്കണേ. സ്വര്‍ഗ്ഗരാജ്യത്ത് അവരെ ഉള്പെടുത്തണേ" എന്ന ഒരു പ്രാര്ത്ഥന അല്ലെന്നുള്ളത് വ്യക്തമാണെന്ന് ഞാന്‍ കരുതിയിരുന്നു. "നീതി കിട്ടണമേ" എന്ന് തന്നെയാ ഞാന്‍ ഉദ്ദേശിച്ച പ്രാര്ത്ഥന.

പ്രഗ്യാസിങ്ങിന്റ്റെ പ്രവര്‍ത്തിയെ ഏത് രാഷ്ട്രീയക്കാര്‍ ന്യായികരിച്ചാലും അവര്‍ അത് ചെയ്തില്ലെന്ന് വരുന്നില്ല. അതിനാല്‍ തന്നെ അതിന്റെ ശിക്ഷയും ഇല്ലാതാകുന്നില്ല.

അങ്ങനെ ഒന്നായി കാണേണ്ടതാണോ വിശ്വാസികളോടുള്ള ഈ ആഹ്വാനം?

Suvi Nadakuzhackal said...

പ്രിയ വീണ്ടും ഇവിടെ വിശ്വാസികളെയും മത നേതാക്കളെയും തമ്മില്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. സഭാ നേതൃത്വം ആണ് ഈ ആഹ്വാനം നല്‍കിയത്. വിശ്വാസികള്‍ അല്ല. അദ്വാനിയും പ്രിയയും പോലെ അവര്‍ രണ്ടും രണ്ടാണ്.

Jayasree Lakshmy Kumar said...

സി. ബി ഐ അന്വേഷണവും ഏട്ടിലെ പശു ആകരുതെന്ന ഒറ്റ പ്രാർത്ഥനയേ ഇപ്പൊ ഉള്ളു

Loading