Saturday, August 23, 2008

പൂജ, നിര്മ്മല ശിശുഭവന്

പൂജ എന്ന ആ കുട്ടിയെ കുറിച്ചുള്ള വാര്‍ത്തകള്‍ മുന്പ് വായിച്ചിരുന്നതായി ഓര്‍ക്കുന്നു. ഇന്നു അതെ ഇമെയില്‍ വീണ്ടും വന്നു.

Dear Friends,

The below 4yrs baby name POOJA was kidnapped by a person at some place and now she is under Kerala Police custody. Since the baby could not communicate her identification clearly, Police is struggling to find her parents. The flg information was given by the baby which may or may not be correct also. Requesting all to forward her photograph to the maximum people in India to identify her parents / relatives.

Hope this will cost only your time and will help one life.

Information given by the baby:


POOJA



Father's Name : Mr. Rajkiran
Mother's Name : Mrs. Munny Devi
Language : HINDI
Place : Nagaluppi (this was pronounced by the baby which Police could not find such a place. The place must be related to the mentioned name). She is having one younger Brother & Elder Sister.

താഴെ പറയുന്ന ബ്ലോഗില്‍ 2006 ലെ ഒരു പോസ്റ്റില്‍ പറയുന്നുണ്ട് തിരുവന്തപുരം നിര്മ്മല ശിശുഭവനില് ആ കുട്ടി ഉണ്ടെന്നു.

http://publicawareness.wordpress.com/2006/11/14/help-a-child-in-need/


ആ കുട്ടി ഇപ്പോള്‍ എവിടെ ആണ്? ആര്‍ക്കെങ്കിലും അറിയുമോ?



---------------- Updated Details ----------------

നന്ദി അപ്പു :)


കേരളഫാര്‍മര്‍ ജൂണ്‍ 20 നു ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു [...നിജസ്ഥിതി മനസിലാക്കുവാന്‍ ഫോണ്‍ ചെയ്ത് ചോദിച്ചപ്പോള്‍ ഇത് രണ്ടു വര്‍ഷം പഴക്കം ചെന്ന കേസാണെന്നും പരിഹരിക്കപ്പെട്ട വിഷയമാണെന്നും മനസിലാക്കുവാന്‍ കഴിഞ്ഞു.]


--------------------------------------------------------------------------------------

6 comments:

siva // ശിവ said...

നമ്മുടെ നാട്ടിലെ പോലീസുകാര്‍ വിചാരിച്ചാല്‍ നടക്കാവുന്ന കാര്യമാ ഇത്....എന്തായാലും ഈ മിസ്സിംഗ് ആ നാട്ടിലെ പോലീസ് സ്റ്റേഷനിലെ രജിസ്റ്ററില്‍ കാണുമായിരിക്കുമല്ലോ....അപ്പോള്‍ അങ്ങനെയൊരു അന്വേഷണത്തിലൂടെ കണ്ടെത്താല്‍ കഴിയുമായിരിക്കുമല്ലോ....

ഇനിയൊരു കാര്യം: ഇങ്ങനെ തലയും വാലുമില്ലാത്ത മെയിലുകള്‍ ഉണ്ടാക്കി ആള്‍ക്കാരെ പറ്റിക്കുന്ന ഒരു കൂട്ടം ആള്‍ക്കാരുണ്ട് ഇവിടെ....ഇതും ചിലപ്പോള്‍ അങ്ങനെയുള്ള ഒരു സൃഷ്ടിയായിരിക്കാം

NB: ഇതുമായി മുന്നോ‍ട്ട് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ദയവായി അറിയിക്കൂ....ഞാന്‍ ഇപ്പോള്‍ ഇവിടെ തിരുവനന്തപുരത്താണ്....ചിലപ്പോള്‍ എനിക്ക് താങ്കളെ സഹായിക്കാ‍ന്‍ കഴിഞ്ഞാലോ....

പ്രിയ said...

അല്ല ശിവ, ഇതു നാട്ടിലെ പോലീസ് അന്യോഷിച്ചു കൊണ്ടിരുന്ന കാര്യമാണ്. പക്ഷെ ആ കുട്ടിയുടെ അച്ഛനമ്മമാരെ അന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ ആണ് നിര്‍മല ശിശുഭവനില് ആക്കിയത്.പിന്നെ അവരെ കണ്ടെത്തുവാന്‍ കഴിഞ്ഞോ എന്ന് അറിഞ്ഞില്ല.

നിര്‍മല ശിശുഭവനില് വിളിച്ചൊന്നും നമുക്കു ചോദിക്കണ്ട. കാരണം വെറുതെ കാര്യം അന്യോഷിക്കാന്‍ ആയിട്ടാവുമ്പോള് അവര്‍ക്കത് ഒരു ശല്യം മാത്രമാണ്.

ഇപ്പോള്‍ ആ മെയില് വന്നപ്പോള്‍ ആ കുട്ടി ഇപ്പോള്‍ എവിടെ എന്ന് ബ്ലോഗില്‍ ആര്ക്കെന്കിലും അറിയും എന്ന് കരുതി. മെയില് ഞാന്‍ ഫോര്‍വേഡ് ചെയ്തില്ല. പക്ഷെ ഇതു വെറും ജങ്ക് മെയില് ആണെന്ന് പറയാനും ആവില്ലല്ലോ. (ആരോ പഴയ മെയിലില്‍ നിന്നും എടുത്തു പിന്നെയും അയച്ചു തുടങ്ങിയതാവും. എനിക്ക് കിട്ടിയ മെയിലിലെ ആദ്യ അഡ്രസ്സ് Aug 19, 2008 അയച്ചതായിട്ട് ഒരു പൂനം ഗുപ്ത ആണ്.)

siva // ശിവ said...

ഓക്കെ...നന്ദി മറുപടിയ്ക്ക്...എവിടെ ആയാലും ആ കുഞ്ഞ് സുഖമായി ഇരിക്കട്ടെ....

അപ്പു ആദ്യാക്ഷരി said...

പ്രിയാ,

ഈ മെസേജില്‍ പറയുന്ന സംഭവം കഴിഞ്ഞിട്ട് ഏകദേശം രണ്ടുവര്‍ഷം ആകുന്നു എന്നാണെന്റെ ഓര്‍മ്മ. അതിനുശേഷം മാസങ്ങള്‍ക്കു ശേഷം മറ്റൊരു മെയില്‍ ഇതുമായി ബന്ധപ്പെട്ട് വന്നിരുന്നു, ഫോര്‍വേഡ് മെയിലുകളായി തന്നെ. പൂജ എന്ന പെണ്‍കുട്ടിയുടെ അച്ഛനമ്മമാരെ കണ്ടുകിട്ടി എന്നും, അതിനാല്‍ ഇതിനു മുമ്പുവന്ന മെയില്‍ ഇനി ആര്‍ക്കും ആരും ഫോര്‍വേഡ് ചെയ്യരുതേ എന്നുമായിരുന്നു അതിലെ സന്ദേശം.

പിന്നെ, ശിവ പറഞ്ഞതുപോലെ ഫോര്‍വേഡ് മെയിലുകളിലെ സന്ദേശങ്ങളില്‍ ഒട്ടുമിക്കവയും ആള്‍ക്കാരെ കളിപ്പിക്കാനുള്ളതോ, മറ്റു വ്യാജ സൈറ്റുകള്‍ക്ക് അവരുടെ രഹസ്യ പ്രോഗ്രാമുകള്‍ നമ്മുടെ കമ്പ്യൂട്ടറുകളില്‍ എത്തിക്കുവാനുള്ള കുറുക്കുവഴികളോ ഒക്കെ ആയിരിക്കും. ഇതുമായി ബന്ധപ്പെട്ട് സൈബര്‍ലോകം എന്ന ബ്ലോഗില്‍ യാരിദ് എഴുതിയ ലേഖനങ്ങള്‍ ഒന്നു നോക്കൂ. ഏറ്റവും കുറഞ്ഞത്, ഫോര്‍വേഡ് മെയിലുകളിലെ അഡ്രസുകള്‍ ഉപയോഗിച്ച് സ്പാം മെയിലുകള്‍ അയയ്ക്കുന്നവരെങ്കിലും ഉണ്ടാ‍വും. അതിനാല്‍ ഫോര്‍വേഡ് മെയിലുകള്‍ മറ്റാര്‍ക്കെങ്കിലും അയയ്ക്കുന്നതിനുമുമ്പ് അതില്‍ കാണുന്ന സകല അഡ്രസുകളും ഡിലീറ്റ് ചെയ്തു മാറ്റിയിട്ടെങ്കിലും അയയ്ക്കുക.

പ്രിയ said...

നന്ദി അപ്പു :)


കേരളഫാര്‍മര്‍ ജൂണ്‍ 20 നു ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു [...നിജസ്ഥിതി മനസിലാക്കുവാന്‍ ഫോണ്‍ ചെയ്ത് ചോദിച്ചപ്പോള്‍ ഇത് രണ്ടു വര്‍ഷം പഴക്കം ചെന്ന കേസാണെന്നും പരിഹരിക്കപ്പെട്ട വിഷയമാണെന്നും മനസിലാക്കുവാന്‍ കഴിഞ്ഞു.]

നന്ദി അപ്പു. ഞാന്‍ ആദ്യം ഗൂഗിളില്‍ സേര്ച്ച് ചെയ്തപ്പോ ആ ബ്ലോഗ് കണ്ടിരുന്നില്ല.അതിനാല്‍ ആണ് ഇങ്ങനെ ചോദിയ്ക്കാന്‍ ഇടയായത്.

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

ഇതു എങനെ ഞാനറിയാതെ പോയി........
എന്തായാലും ഞാനൊന്നു അന്വേഷിച്ചു നോക്കട്ടെ........

Loading