Sunday, August 3, 2008

തളര്‍ന്നിഴയുന്നൊരമ്മ താങ്ങാനാവാതെ മകന്‍കൊല്ലം: കനത്തുപെയ്യുന്ന കര്‍ക്കടകമഴ. തുള്ളിയും പുറത്തുപോകാത്ത കൂരയ്‌ക്കുള്ളില്‍ മഴവെള്ളത്തില്‍ കുഴഞ്ഞ്‌ ഇഴഞ്ഞുനീങ്ങുന്നൊരമ്മ. നോക്കിയിരിക്കാനല്ലാതെ ഒന്നും ചെയ്യാനാകാത്ത ഏകമകന്‍. രക്താര്‍ബുദം ബാധിച്ച മകന്റെ കണ്ണില്‍നിന്ന്‌ മഴത്തുള്ളികളെക്കാള്‍ വേഗത്തില്‍ ഇറ്റുവീഴുന്നു, കണ്ണീര്‍മഴ.

ചവറ വടക്കുംഭാഗത്താണ്‌ ഈ അമ്മയും മകനും. അഴീപ്പുറം വീട്ടില്‍ നളിനി(65)യുടെ അരയ്‌ക്കു താഴെ തളര്‍ന്നിട്ട്‌ വര്‍ഷങ്ങളായി. ഏകമകന്‍ പ്രസാദി(30)ന്‌ രക്താര്‍ബുദം ബാധിച്ചിട്ട്‌ പത്തുകൊല്ലത്തോളവും. പ്രസാദിന്റെ അച്ഛന്‍ ഭാര്‍ഗവന്‍ ആര്‍.സി.സി.യില്‍ കൊണ്ടുപോയി പ്രസാദിനെ ചികിത്സിച്ചിരുന്നു. രണ്ടുവര്‍ഷം മുമ്പ്‌ അച്ഛന്‍ മരിച്ചു. അതോടെ ഈ രണ്ട്‌ ജന്മങ്ങളും അനാഥമായി.

തകര്‍ന്നുവീഴാറായ വീട്ടിനുള്ളിലൂടെ ആകാശം കാണാം. അമ്മയ്‌ക്കും മകനും ഉറക്കംതന്നെയില്ല. വീട്ടിനുള്ളില്‍ ഇഴയുന്ന നളിനിക്ക്‌ പ്രാഥമികകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പുറത്തേക്ക്‌ ഇഴഞ്ഞിറങ്ങാനൊക്കില്ല. വീട്ടിനുള്ളില്‍ എവിടെയെങ്കിലും പ്രാഥമികകാര്യം നിര്‍വഹിച്ചശേഷം അത്‌ മറവ്‌ ചെയ്യാനും ശുചിയാക്കാനും പ്രസാദ്‌ അമ്മയെ സഹായിക്കും.

ആരെങ്കിലുമൊക്കെ സഹായിച്ചാല്‍ അതുകൊണ്ട്‌ റേഷനരി വാങ്ങി കഞ്ഞിവയ്‌ക്കും. ഇഴഞ്ഞിഴഞ്ഞ്‌ കഞ്ഞിവയ്‌ക്കുന്നത്‌ നളിനിതന്നെ. അരി കഴുകാനും കലം അടുപ്പത്ത്‌ വയ്‌ക്കാനും പ്രസാദ്‌ സഹായിക്കും.

ഏഴര സെന്റ്‌ സ്ഥലത്തെ വീടിന്റെ മുന്നിലേക്ക്‌ പുറത്തുനിന്നൊരാള്‍ക്ക്‌ പെട്ടെന്ന്‌ കയറാനാവില്ല. ഊറ്റുജലം ഇറങ്ങി പുതഞ്ഞ്‌ മുറ്റമാകെ താഴ്‌ന്നുപോകുന്ന അവസ്ഥയിലാണ്‌. രക്താര്‍ബുദം ബാധിച്ച പ്രസാദിന്‌ ഓര്‍മ്മശക്തിയില്ല. അമ്മ പറയുംപോലെ എന്തൊക്കെയോ ചെയ്യുന്നു. തിരുവനന്തപുരം കാന്‍സര്‍ സെന്ററിലെ ചികിത്സ നിലച്ചശേഷമാണ്‌ പ്രസാദിന്‌ ഓര്‍മ്മപോയത്‌.

ആഹാരവും വസ്‌ത്രവും ചികിത്സയും കിട്ടാതെ നരകയാതനയില്‍ ദിനരാത്രമെണ്ണുന്ന അമ്മയും മകനും കട്ടിളപ്പടിയില്‍ കാത്തിരിക്കുകയാണ്‌ ; ആരുടെയെങ്കിലും സഹായത്തിനായി.

മാതൃഭൂമി

----------------------------------------------------------------------------------------

മാതൃഭൂമി കൊല്ലം ബ്യൂറോയില്‍ നിന്നുള്ള നിര്‍ദേശപ്രകാരം സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ശ്രീ. ബാബു ഉണ്ണിത്താനോട് സംസാരിച്ചിരുന്നു. (+91 94472 49669) അദ്ദേഹം പറഞ്ഞത് ആ അമ്മയ്ക്കും പ്രസാദിനും ബാങ്ക് അക്കൌണ്ട് ഇല്ലെന്നും, തല്ക്കാലം അവര്‍ ഉദ്ദേശിക്കുന്നത് വേണമെങ്കില്‍ കൊല്ലം ബ്യൂറോയില്‍ തന്നെ പണം കളക്റ്റ് ചെയ്തു നേരിട്ടെത്തിക്കാം എന്നാണ്.

അടുത്തുള്ള ബ്യൂറോയില്‍ നേരിട്ടോ അല്ല്ലെന്കില് കൊല്ലം ബ്യൂറോയിലേക്ക് ഡി ഡി ആയോ അയച്ചാല്‍ അദ്ദേഹം അത് അവര്ക്കെത്തിക്കാം എന്ന് പറഞ്ഞു

address :
mathrubhumi
K. Kelappan Memorial Building, Ramankulangara, Kavanad P O,
KOLLAM

----------------------------------------------------------------------------------------
ബൂലോഗകാരുണ്യം അംഗങ്ങള്‍ ഇവരെ സഹായിക്കാന്‍ ആയി ഒരു പോസ്റ്റ് തുടങ്ങിയിട്ടുണ്ട് . ഇവര്‍ സഹായം അര്‍ഹിക്കുന്നു . അത് വഴി നമ്മുടെ ചെറിയ സഹായങ്ങള്‍ ഒരുമിച്ചു കൂട്ടി നല്കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു

8 comments:

tharikida said...

ഫോട്ടോയില്‍ അമ്മയുടെ മുഖത്തെ നിസ്സഹായത ശരിക്കും പ്രകടമാകുന്നു... അത് ഉറ്റു നോക്കുന്ന മകനും...കഥ ശരിക്കും ഉള്ളതും കൂടിയാകുമ്പോള്‍ വല്ലാത്ത ഒരു മരവിപ്പ് കാല്‍ വിരളിലൂറെ മേലോട്ട് ഇരച്ചു കയറുന്നു

രിയാസ് അഹമദ് said...

contact info?

Sands | കരിങ്കല്ല് said...
This comment has been removed by a blog administrator.
Sands | കരിങ്കല്ല് said...
This comment has been removed by the author.
ശിവ said...

ഇവിടെ ഒരുപാട് സാമൂഹ്യ പ്രവര്‍ത്തകരും സംഘടനകളും ഒക്കെ ഉണ്ടല്ലോ...അവരെ വിവരം അറിയിക്കാന്‍ ശ്രമിക്കൂ...

ബഷീര്‍ വെള്ളറക്കാട്‌ said...

അയല്‍ക്കാരന്റെ വിഷപ്പ്‌ മാറ്റാന്‍ സമയമില്ല നമുക്ക്‌ . അന്തരാഷ്ട്ര കാര്യങ്ങളുടെ ചര്‍ച്ചയില്‍ തിര്‍ക്കിലാണല്ലോ..
ദയനീയം ഈ കാഴ്ച

priya
is there is any contact number ?

പ്രിയ said...

മാതൃഭൂമി കൊല്ലം സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ശ്രീ. ബാബു ഉണ്ണിത്താന്‍ പറഞ്ഞത് ആ അമ്മയ്ക്കും പ്രസാദിനും ബാങ്ക് അക്കൌണ്ട് ഇല്ലെന്നും, തല്ക്കാലം അവര്‍ ഉദ്ദേശിക്കുന്നത് കൊല്ലം ബ്യൂറോയില്‍ തന്നെ പണം കളക്റ്റ് ചെയ്തു നേരിട്ടെത്തിക്കാം എന്നാണ്.

അടുത്തുള്ള ബ്യൂറോയില്‍ നേരിട്ടോ അല്ല്ലെന്കില് കൊല്ലം ബ്യൂറോയിലേക്ക് ഡി ഡി ആയോ അയച്ചാല്‍ അദ്ദേഹം അത് അവര്ക്കെത്തിക്കാം എന്ന് പറഞ്ഞു

address :
mathrubhumi
K. Kelappan Memorial Building, Ramankulangara, Kavanad P O,
KOLLAM


ബൂലോഗകാരുണ്യം അംഗങ്ങള്‍ ഇതിനി സംബന്ധിച്ച് ഒരു പോസ്റ്റ് തുടങ്ങിയിട്ടുണ്ട് . ഇവര്‍ സഹായം അര്‍ഹിക്കുന്നു . അത് വഴി സഹായങ്ങള്‍ ഒരുമിച്ചു കൂടി നല്കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു

ലതി said...

നല്ല കാര്യമാ ചെയ്തത്. നന്ദി.
പ്രിയക്കും, അഞ്ചല്‍ക്കാരനും,
ശ്രീ ബാബു ഉണ്ണിത്താനും.

Loading