Wednesday, August 13, 2008

ഇന്ത്യയുടെ അറുപത്തിയൊന്നാം പിറന്നാള്‍

അമ്മേ നിനക്കു വന്ദനം !!!



1947 ഓഗസ്റ്റ്‌ 15നു മൌന്റ്ബാറ്റണ് പ്രഭുവില്‍ നിന്നു ശ്രീ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യത്തിന്റെ അധികാരം ഇന്ത്യക്കാരുടെ തന്നെ കൈയില്‍ ഏറ്റുവാങ്ങിയ അന്നുതൊട്ട്...



സ്വന്തം രാജ്യത്തിനെ, അതിലെ എല്ലാത്തിനെയും രണ്ടായി പകുത്ത്...



ജനിച്ചു വളര്‍ന്ന നാടിനെ ഇട്ടെറിഞ്ഞു...


സ്വന്തം സഹോദരങ്ങളെ തന്നെ കൊലക്ക് കൊടുത്ത്...


ദുരിതപര്‍വങ്ങള്‍ താണ്ടിയ ഒരു ജനത ...


ഇന്നും ശാന്തമാണെന്നു പറയാന്‍ കഴിയാതെ...



തലയ്ക്കു മുകളില്‍ തൂങ്ങുന്ന അസ്വാതന്ത്രത്തിന്റെതാകാവുന്ന വാളുണ്ടായേക്കാം എന്ന കരുതല്‍ മനസ്സില്‍ സൂക്ഷിച്ചു ...



രാജ്യത്തിന്റെ പരിപൂര്‍ണസമാധാനം ഇനിയും അകലെ ആണെന്ന ദുഃഖസത്യം അറിഞ്ഞും ...




എങ്കിലും...

സ്വന്തം രാജ്യത്തിന്റെ ഓരോ നേട്ടത്തിലും സന്തോഷിച്ച് ...



ഞങ്ങള്‍ സ്വതന്ത്രരാണെന്ന് അഭിമാനിച്ചു കൊണ്ട്...



ജന്മനാടിന്റെ ജന്മദിനം ആഘോഷിക്കാന് ഒരുങ്ങുന്നു.



ഈ ലോകത്തെ കാത്തു രക്ഷിക്കുന്ന ദൈവത്തിനോട്, അത് ഈശ്വരനോ അല്ലാഹുവോ ക്രിസ്തുവോ ആയിക്കൊള്ളട്ടെ , ഞങ്ങള്‍ ഒന്നായി പ്രാര്‍ത്ഥിക്കുന്നു

" ഞങ്ങളുടെ നാടിനെ കാത്തുരക്ഷിക്കണേ, ഞങ്ങളെ നേര്‍വഴിക്കു നയിക്കണേ "



8 comments:

അനില്‍@ബ്ലോഗ് // anil said...

ആശംസകള്‍.

പ്രയാസി said...

:)

യാരിദ്‌|~|Yarid said...

സ്വാതന്ത്ര്യദിനാശംസകള്‍ എല്ലാവര്‍ക്കും..:)

വേണു venu said...

ജന്മനാടിന്റെ ജന്മദിനം ആഘോഷിക്കാന് ഒരുങ്ങുന്നു എന്ന ചിത്രം മതിയല്ലോ.
ആശംസകള്‍...

ഹരീഷ് തൊടുപുഴ said...

ഭാരതാംബയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി മരണം വരിച്ച് ധീരസ്വര്‍ഗം പൂകിയ സമരസേനാനികള്‍ക്കായി ആയിരമായിരം പൂച്ചെണ്ടുകള്‍ സമര്‍പ്പിക്കുന്നു...
സ്വാതന്ത്ര്യദിനാശംസകള്‍..

യൂനുസ് വെളളികുളങ്ങര said...

വരിക വരിക സോദരെ

സ്വതന്ത്യം കൊണ്ടാടുവാന്‍

ഭാരതാമ്മയുടെ മാറിടത്തില്‍

ചോരചീത്തിആയിരങ്ങള്‍

ജീവന്‍ കൊടുത്ത്‌ നേടിയെടുത്തൊര്‌

ഊര്‍ജ്ജമാണ്‌ ഈ സ്വാതന്ത്യം

....................
....................
....................
....................
.....................
സാതന്ത്യദിന ആശംസകള്‍

Rare Rose said...

കണ്‍ തുറന്നു ചിന്തിക്കാന്‍ പറയുന്ന പോസ്റ്റ്...നമ്മുടെ വീര സേനാനികള്‍ ചോര ചീന്തി നമ്മള്‍ക്ക് നേടി തന്ന സ്വാതത്ര്യത്തിനു 61 ആം പിറന്നാള്‍...കോട്ടങ്ങള്‍ക്കിടയിലും കൈ വന്ന നേട്ടങ്ങളില്‍ അഭിമാനിച്ച് നേര്‍വഴിയേകണമേ എന്നു പ്രാര്‍ത്ഥിച്ച് ഞാനും സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു...:)

ശ്രീ said...

സ്വാതന്ത്ര്യ ദിനാശംസകള്‍!

Loading