ഞാന്, പ്രിയ, ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന, നിയമപരമായ കാലാവധിയുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് അവകാശിയായ ,ഒരു ഇന്ത്യന്‍ രാഷ്ടീയപാര്ട്ടിയുടേയും അംഗവും അല്ലാത്ത ഞാന്, ഇന്‍ഡോ- യുസ് ആണവകരാര്‍, ഇന്ത്യന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത് പോലെ എന്റെ രാജ്യത്തിന് നന്മയുണ്ടാക്കുമെന്നു ഇനിയും വിശ്വസിക്കാന്‍ കഴിയാത്തതിനാലും, ഇന്ത്യയുടെ ആണവായുധപദ്ധതിയേയും തോറിയം സംമ്പുഷ്ടീകരണത്തേയും ഇറാന്‍ എണ്ണക്കുഴല്‍് പദ്ധതിയേയും സര്‍വോപരി അമേരിക്കയുടെ ശത്രുതാലിസ്റ്റില് ഉള്ള പല രാജ്യങ്ങളോടുമുള്ള ഇന്ത്യന്‍ വിദേശനയത്തേയും ഇതു ദോഷകരമായ രീതിയില്‍ സ്വാധിനിക്കപ്പെട്ടേക്കാം എന്ന് ഞാന്‍ ഭയപ്പെടുന്നത് കൊണ്ടും , ഇന്ത്യന്‍ പാര്‍ലമെന്റില്‍ എന്നെ പ്രതിനിധികരിക്കുന്ന അംഗം എന്ത് തീരുമാനം എടുത്താലും, ഇന്ത്യന്‍ ഗവണ്മെന്റ് ആണവകരാറുമായി സഹകരിക്കുന്നത് ഒരു ഇന്ത്യന്‍ പൌരയെന്ന നിലക്ക് ഞാന്‍ പിന്തങ്ങുന്നില്ലെന്നും ഇതിനാല്‍ പ്രസ്താവിച്ചു കൊള്ളുന്നു.
(ഒപ്പ് )
Tuesday, July 22, 2008
ആണവകരാറില് എന്റെ നിലപാട്
Labels:
ആണവകരാര്‍,
ഇന്ത്യ,
പ്രസ്താവന,
സാമൂഹ്യപാഠം
കാല്‍വിനും ഹോബ്സും പിന്നെ ന്യൂക്ലിയര്‍ വേസ്റ്റും
എന്തായാലും ഇന്നു രണ്ടിലൊന്ന് തീരുമാനം ആകും. ഹോബ്സിനെ കട്ടിലിനടിയില്‍ ചെന്നാല് കാണാം. നമ്മളെയോ?
ഇരിക്കട്ടെ നമുക്കും ഒരു ന്യൂക്ലിയര്‍ വേസ്റ്റ് ബിന്‍ :p
ഇന്നത്തെ കാല്‍വിന്‍ ആന്‍ഡ് ഹോബ്സ് കാര്‍ട്ടൂണ്‍ സ്ട്രിപ് മനപൂര്‍വമായിരിക്കുമോ?
Subscribe to:
Posts (Atom)
Loading