ന്യൂഡല്‍ഹി: മുന്‍രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിനെ ഡല്‍ഹി വിമാനത്താവളത്തില്‍ ദേഹപരിശോധനക്ക് വിധേയനാക്കിയത് അന്വേഷിക്കുമെന്ന് വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ 24ന് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍വെച്ചാണ് അമേരിക്കയിലെ കോണ്ടിനന്റല്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥര്‍ കലാമിനെ ദേഹപരിശോധനയ്‌ക്ക് വിധേയനാക്കിയത്.
കൈകള്‍ ഉയര്‍ത്താനാവശ്യപ്പെട്ട് വിശദമായ ദേഹപരിശോധന നടത്തുകയാണുണ്ടായത്. പരിശോധനയുടെ ഭാഗമായി കലാമിനോട് ഷൂസഴിക്കാനും ബാഗുകള്‍ എക്‌സറെ യന്ത്രത്തിലൂടെ കടത്തിവിടാനും ആവശ്യപ്പെട്ടു.
അമേരിക്കയിലെത്തിയ കലാമിനെ വീണ്ടും ദേഹപരിശോധന നടത്തുകയും ചെയ്‌തു. പ്രത്യേക മുറിയില്‍ കൊണ്ടുപോയാണ് പരിശോധന നടത്തിയത്. ഇന്ത്യയില്‍വെച്ചുള്ള ദേഹപരിശോധനക്ക് എയര്‍ലൈന്‍സിലെ ജീവനക്കാരായ ഇന്ത്യക്കാരാണ് നേതൃത്വം നല്‍കിയത്.
mathrubumi news >>
------------------------------------------------------------------------------------------------------
നമ്മുടെ ആദരണീയനായ അങ്ങയെ അപമാനിക്കാന്‍ തക്ക അധികാരം ഇവര്‍ക്കാരു നല്‍കി?
മാപ്പ്.
അങ്ങയെ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന ഒരു പാവം ഇന്ത്യക്കാരിക്ക് വേറെ ഒന്നും ചെയ്യാനാകുന്നില്ലല്ലോ?
Tuesday, July 21, 2009
എ.പി.ജെ അബ്ദുള്‍ കലാം: ഇദ്ദേഹം നമുക്കാരാണ്?
Labels:
ഇന്ത്യ,
എ.പി.ജെ അബ്ദുള്‍ കലാം
Subscribe to:
Posts (Atom)
Loading