Monday, April 27, 2009

അക്ഷയ ത്രതീയ : ദാനം ചെയ്യൂ... പുണ്യം നേടൂ!!!

CRY campaign2009
ദാനം ചെയ്യൂ... പുണ്യം നേടൂ!!!

cryയുടെ ഈ പടം തന്നെ ഇവിടെ കൊടുക്കാന്‍ കാരണം ഉണ്ട്.Project Mahan seva sansthan , Rajasthan



അക്ഷയ ത്രതീയ കല്യാണത്തിനു മുഹുര്‍ത്തം നോക്കേണ്ടാത്ത ദിവസം ആണത്രേ. രാജസ്ഥാന്,മധ്യപ്രദേശ്,ഉത്തര്‍പ്രദേശ്,ഝാര്‍ഖണ്ഡ്,ബീഹാര്‍,ഛത്തീസ്ഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളീലെല്ലാം ബാലവിവാഹം നടത്തുന്ന ദിവസം ആണത്രെ അത്.
ഏറ്റവും കൂടുതല്‍ ബാലവിവാഹം നടക്കുന്നത് ഇന്നാണ്. അതും രാജസ്ഥാന്‍ ഉള്‍പ്പെടെ ഉള്ള സംസ്ഥാനങ്ങളില്‍. ഈ ദുരാചാരം ഇന്നും നിലനില്‍ക്കാന്‍ ഒരു കാരണം ദാരിദ്യം തന്നെ ആണ്.

സ്വര്‍ണ്ണം വാങ്ങി പുണ്യം നേടുന്നതിനൊപ്പം ദാനം ചെയ്തും പുണ്യം നേടൂ.അതും ആ ദാനം അത്രക്കും ആവശ്യമായവര്‍ക്ക് തന്നെ.

(പൊട്ട സ്ലേറ്റ്, താങ്കള്‍ പറഞ്ഞ പ്രകാരം ഇതാ മീഡിയ, ബ്ലോഗ്ഗ് മീഡിയ വഴി തന്നെ 'അക്ഷയ ദാനം' തുടങ്ങാം.)

5 comments:

പ്രിയ said...

ദാനം ചെയ്യൂ... പുണ്യം നേടൂ!!!

ഇതാ മീഡിയ, ബ്ലോഗ്ഗ് മീഡിയ വഴി തന്നെ 'അക്ഷയ ദാനം' തുടങ്ങാം.

അനില്‍@ബ്ലോഗ് // anil said...

നടക്കട്ടെ.
എന്തിനും ഒരു ദിവസം ഉണ്ടാവുന്നത് നല്ലതാ.

സമാന്തരന്‍ said...

മന:പൂര്‍വ്വം ചില ഇടപെടലുകളുകള്‍ ചുരുങ്ങിയത് നമുക്കിടയില്‍നിന്നെങ്കിലുമായിക്കൂടെ..? ദുരാചാരങ്ങള്‍ കൂടാതെ ഈ ദിവസത്തിന്റെ പേരില്‍ വന്‍ കിട ചെറുകിട സ്ഥാപനങ്ങള്‍ ചേര്‍ന്ന് സമൂഹത്തില്‍ സൃഷ്ടിച്ചെടുക്കുന്നത് അവനവനെ മാത്രം വളര്‍ത്തുന്ന ഒരു ജനതയെയാണ്.
അക്ഷയ പാത്രം അക്ഷയ പാത്രമായത് അതില്‍ നിന്ന് എടുത്തു കൊടുക്കുക എന്ന ആശയമുള്ളതു കൊണ്ടാണ് . ‍ഇങ്ങനെയൊരു തിരിച്ചറിവ് നമുക്കിടയിലുണ്ടാവില്ലേ..

പ്രിയയുടെ അഭിപ്രായത്തോട് യോജിച്ചു കൊണ്ട്,
സ്നേഹത്തോടെ..

Anonymous said...

പ്രിയയോടൊപ്പം ഞാനും.......
യുക്തിവാദി.ബിവി

smitha adharsh said...

നല്ല മനസ്സ്...ദാനത്തെക്കാള്‍ നല്ല ചിന്ത വേറൊന്നില്ല എന്നല്ലേ...
ആശംസകള്‍..

Loading