Saturday, June 14, 2008

ബ്ലോഗ് v/s മറ്റുമാധ്യമങ്ങള്‍

മറ്റേത് മാധ്യമതിനെയും (അച്ചടി, ഓണ്‍ലൈന്‍ : വെബ്സൈറ്റ്,ഡിസ്കഷന്‍ ഫോറം, ഓര്‍ക്കുട്ട്, അതുപോലുള്ള മറ്റു ഗ്രൂപ്പ് ഇവയെ എല്ലാം ) കടത്തിവെട്ടാന് തക്ക പവറ്ഫുള്‍് ആണോ സത്യത്തില്‍ ഈ ബ്ലോഗുകള്‍.

1) ഒരു വ്യക്തിക്ക് സ്വന്തം അഭിപ്രായം ആരുടെയും ഇടപെടല്‍ ഇല്ലാതെ പറയാന്‍ ഉപയോഗിക്കാം.(അത് ചിലപ്പോള്‍ വായില്‍ തോന്നുന്നത് കോതക്ക്‌ പാട്ട് എന്നത് പോലെയും ആവാം ) ഒരു വെബ്സൈറ്റ് ചെയ്യുന്നതും അത് തന്നെ അല്ലെ?

2) വായിക്കുന്നവന് സ്വന്തം അഭിപ്രായം പറയാം.പക്ഷെ ഡിസ്കഷന്‍ ഫോറംസ് ഇതിലും കൂടുതല്‍ അഭിപ്രയസ്വാതന്ത്രം കൊടുക്കുന്നില്ലേ?

3) വൈവിധ്യമാര്ന്ന അറിവുകള്‍. അതും പല നല്ല ഡിസ്കഷന്‍ ഫോറംസ് നല്‍കുന്നുണ്ട്.

മാത്രവുമല്ല ഇന്റര്നെറ്റ് ഉപയോഗിക്കുന്നവരില്‍ ഒരു വലിയ വലിയ വിഭാഗം ഇന്നും ബ്ലോഗില്‍ തല്പരല്ല. അതെ സമയം നിലവാരം ഉള്ള ഡിസ്കഷന്‍ ഫോറംസ് ഇതിലും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നു എന്ന് തോന്നുന്നു.

ഒരു സംശയം. ഒത്തിരി നാളായി മനസില്‍ ഓര്‍ക്കുന്നതാ.എങ്കിലും ഇപ്പോഴത്തെ കാരണം ആട്ടിന്തോലും സമാന്തര കോണ്സ്പിറസി തിയറിയും :)

ഡിസ്കഷന്‍ ഫോറം, ഓര്കൂട്ട്, ബ്ലോഗ് ഇതില്‍ ഇതാണ് ബെസ്റ്റ് എന്ന് ചോദിച്ചാല് എന്ത് പറയും?

(ഇതെന്റെ ചോദ്യം അല്ല. മുന്നോരിക്കല്‍ അതിലെ ആദ്യത്തെ രണ്ടെണ്ണത്തിനെ കുറിച്ചുള്ള ഒരു ചോദ്യം വന്നപ്പോള്‍ ഡിസ്കഷന്‍ ഫോറംസില് അധികസമയം ചെലവഴിക്കുന്നവര്‍ അതെന്നും ഓര്‍ക്കുട്ടില്‍ ഉള്ളവര്‍ ഓര്‍ക്കുട്ട് എന്നും രണ്ടിലും സ്ഥിരം കയറിയിറങ്ങുന്ന ആള്‍ :) രണ്ടും എന്ന് പറഞ്ഞതാ.)

13 comments:

യാരിദ്‌|~|Yarid said...

പിന്നെപ്പറയാം അഭിപ്രായം..:)

ജിജ സുബ്രഹ്മണ്യൻ said...

ഇതിനു ഒരു അഭിപ്രായം പറയാന്‍ ഒരാഴ്ച സമയം വേണം പ്രിയേച്ചീ ..അതിനു കാരണം എനിക്കു ഓര്‍ക്കുട്ട്,വീക്കുട്ട്,കൂട്ടം,ഇങ്ങനെ കുറ്ച്ചു കാര്യങ്ങളെ കുറിച്ചേ വിവരം ഉള്ളൂ..ബാക്കി ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കീട്ട് വരാം..

ഏറനാടന്‍ said...

ഇതൊരു കുഴപ്പിക്കുന്ന ചോദ്യമാണല്ലോ പ്രിയാ.. എനി ക്ലൂ? ഡയല്‍ എ ഫ്രന്റ് ഓപ്ഷന്‍ ഉപയോഗിക്കാവോ ‘കോന്‍ ബനേഗാ ക്രോര്‍പതി’ പ്രൊഗ്രാമിലെപ്പോലെ..?

യാരിദ്‌|~|Yarid said...

പ്രിയ, ഓര്‍ക്കുട്ടും, ഡിസ്ക്കഷന്‍ ഫോറവും, ബ്ലോഗും. മൂന്നും മൂന്നാ‍ണ്. ഓര്‍ക്കുട്ടില്‍ അങ്ങനെ ഒരു ക്രിയേറ്റിവായിട്ടുള്ള ഒരു ഡിസ്ക്കഷനൊ ഒന്നും തന്നെ നടക്കുന്നില്ല. അതൊരു സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റ് ആയതു കൊണ്ട് തന്നെ കൂടുതലും ചെറുപ്പകാരായിരിക്കും അതിലെ അംഗങ്ങള്‍. മറ്റുള്ളവര്‍ ഇല്ലെന്നല്ല, പക്ഷെ അധികം അങ്ങനെ ആരും അതില്‍ ആക്റ്റീവ് ആയിരിക്കില്ല.ഓര്‍ക്കുട്ട് മലയാളത്തില്‍ വളരെ നല്ലതു പോലെ ചര്‍ച്ചകള്‍ നടക്കുന്ന ഒന്നു രണ്ടെണ്ണം ഉണ്ട്. അതിലൊന്നു “മലയാളം” കമ്മ്യൂണീറ്റിയും മറ്റൊന്നു “ മാതൃഭൂമി വാരിക വായനക്കാര്”മാണ്. അതില്‍ തന്നെ രണ്ടാമതു പറഞ്ഞതില്‍ രാഷ്ട്രിയ ചര്‍ച്ചയാണ്‍ കൂടുതലും കണ്ടു വരുന്നത്.

ഡിസ്ക്കഷന്‍ ഫോറം: ഡിസ്ക്കഷന്‍ ഫോറങ്ങളില്‍ ക്രിയേറ്റിവ് ആയിട്ടുള്ള ചര്‍ച്ചകള്‍ ശരിക്കും നടക്കുന്നുണ്ട്. 50 ശതമാനം ഡിസ്ക്കഷന്‍ ഫോറങ്ങളും ടെക്നിക്കല്‍ സംബന്ധമായ ഒന്നാണ്. അവിടെ നടക്കുന്നതു ബ്ലോഗിലെ പോലെ ആവശ്യമില്ലാത്ത ചറ്ച്ചകളൊ വിവാദങ്ങളൊ ഒന്നും തന്നെയല്ല. ബ്ലോഗ് കാണുന്നതു പോലെ ഡിസ്ക്കഷന്‍ ഫോറങ്ങളേ കാണരുത്. രണ്ടിന്റെയും ലക്ഷ്യം രണ്ടാണ്. റീജിയണല്‍ ഭാഷകളിലുള്ള ഡിസ്ക്കഷന്‍ ഫോറങ്ങളും കുറവാണ്. മലയാളത്തില്‍ തന്നെ എന്തു മാത്രം ഡിസ്ക്കഷന്‍ ഫോറങ്ങളുണ്ട്? എന്റെ അറിവില്‍ ഒന്നും തന്നെയില്ല(മലയാളം ഉപയോഗിക്കുന്ന ഡിസ്ക്കഷന്‍ ഫോറം) . 20-ഓളം ഡിസ്കഷന്‍ ഫോറങ്ങളില്‍ അംഗമാണ് ഞാന്‍. അതിലൊന്നില്‍ അസ്സിസ്റ്റന്റ് അഡ്മിനും.ഡിസ്ക്കഷന്‍ ഫോറങ്ങള്‍ കൂട്ടായ്മയാണ്.ഒരേ വിഷയത്തില്‍ താല്പര്യമുള്ള ഒരു കൂട്ടം ഇന്റര്‍നെറ്റ് ഉപയോഗ്ക്താക്കളുടെ ഒരു കൂട്ടം. ബ്ലോഗ് പോലുള്ള വ്യക്ത്യധിഷ്ട്യതമായ മാധ്യമമല്ല. അതു കൊണ്ട് തന്നെ കൂടൂതല്‍ ക്രിയേറ്റിവ് ആയ ചര്‍ച്ചകളും മറ്റും അവിടെ നടക്കുന്നു.

ബ്ലോഗ്: ബ്ലോഗിനെക്കുറീച്ച് ഒന്നും പറയാന്‍ ആളല്ല ഞാന്‍. മലയാളം ബ്ലോഗ് കമ്മ്യൂണിറ്റിയില്‍ കാണുന്നതു പോലുള്ള ഗ്രൂപ്പിസവും, തമ്മിലടിയും മറ്റുമൊക്കെ മറ്റു ഭാഷകളിലെ ബ്ലോഗുകളില്‍ കുറവാണെന്നാണ്‍ തോന്നുന്നത്. അറിഞ്ഞിടത്തോളം അങ്ങനെ വരാനെ സാധ്യതയുള്ളൂ. ഇംഗ്ലീഷ് ബ്ലോഗുകളെ സംബന്ധിച്ചീടത്തോളം ദിവസേന നൂറുക്കണക്കിനു പോസ്റ്റുകളാണ്‍ വരുന്നത്. അതു കൊണ്ട് തന്നെ അവിടങ്ങളില്‍ ക്രിയേറ്റിവ് ആയിട്ടുള്ള ഡിസ്ക്കഷനും കുറവാണ് ( എന്റെ അഭിപ്രായം- ഞാന്‍ ഇംഗ്ലിഷ് ബ്ലോഗുകള്‍ വളരെക്കുറവെ വായിക്കാറുള്ളൂ- അതും വല്ലപ്പോഴും)

Unknown said...

എനീക്കും വലിയ സംശയം തന്നെയാണ്

പ്രിയ said...

വളരെ വളരെ നന്ദി യാരിദ്.
പലപ്പോഴും മലയാളം ബ്ലോഗ് പ്രിന്റ്മീഡിയയെ കാലഹരണപ്പെടുതും എന്ന രീതിയില്‍ പലരും പറയുന്നതു കണ്ടപ്പോള്‍ ഇത്രകാലം ആയിട്ടും വെബ്സൈറ്റുകള്‍ അത് ചെയ്യാന്‍ പറ്റിയിട്ടില്ലല്ലോ എന്ന് ഞാന്‍ ചിന്തിക്കാറുണ്ട് .
യാരിദ് പറഞ്ഞതു പോലെ 100% മലയാളം ഉപയോഗിക്കുന്ന ഒരു ഡിസ്കഷന്‍ ഫോറം നിലവില്‍ ഇല്ല. അങ്ങനെ ഒന്നു ഉണ്ടെങ്കില്‍ അതൊരു നല്ല കാര്യം ആണ്.

(മലയാളം ബ്ലോഗ്ഗിലെ ഗ്രൂപിസം ഇത്തിരി കൂടുതല്‍ ആണ് :p അല്ല, എനിക്ക് പ്രശ്നം ഉണ്ടായിട്ടല്ല. പക്ഷെ ചിലപ്പോഴെങ്കിലും അത് മടുപ്പിക്കുന്ന വിധം വളരെ വ്യക്തിപരമായ തര്ക്കത്തിലെക്കെത്തുന്നു. )
(ബ്ലോഗ്ഗിലേക്ക് എന്നെയും അടുപ്പിച്ചത് ഈ മലയാളം തന്നെയാണ്. ഇവിടെ തന്നെ പിടിച്ചു നിര്‍ത്തുന്നതും :) )

ഏറനാടന്‍, വിളിച്ചോളൂ. (എന്നെ ഒഴികെ വേറെ) ആരെ വേണേലും വിളിച്ചോളൂ. :)
കാന്താരി, ന്നാ പെട്ടെന്ന് അന്യോഷിച്ചിട്ടു പറയണേ ;;)
അനൂപേ എന്നാ ആലോചിക്കൂ.

Inji Pennu said...

ചക്കയാണോ മാമ്പഴമാണോ വാഴപ്പഴമാണോ നല്ലത് എന്ന് ചോദിച്ച പോലെ ആയില്ലോ പ്രിയ.

ഓര്‍ക്കുട്ട്- സോഷ്യല്‍ നെറ്റവര്‍ക്കിങ്ങ് ടൂള്‍.പുതിയ ആളുകളെ പരിചയപ്പെടാനും ബന്ധങ്ങള്‍ സ്ഥാ‍പിക്കാനും.

ഡിസ്കഷന്‍ ഫോറം - പേര് സൂചിപ്പിക്കുന്നതു പോലെ ഒരു പ്രത്യേക കാര്യത്തെക്കുറിച്ചുള്ള ഡിസ്കഷന്‍. പാചകമോ ടെക്നോളജിയോ അങ്ങിനെ എന്തും. ഇതും ഒരു സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങിനു ഉപയോഗിക്കുന്നവരുണ്ട്.

ബ്ലോഗ് - ഡിസ്കഷന്‍ ഫോറമുകള്‍ സ്വന്തമല്ല. അതിനു സ്വന്തം അവകാശം എന്നോ മറ്റോ പറയുവാന്‍ തക്കതില്ല. എന്നു വെച്ചാല്‍ ബ്ലോഗിലെ പോലെ ഒരു individivual സ്പേസല്ല. ബ്ലോഗിനു നമുക്കൊരു കണ്ട്രോള്‍ ഉണ്ട്. എന്ത് വേണം വേണ്ട എന്ന് തീരുമാനിക്കുവാനും അങ്ങിനെ അനവധി.
ഉദാഹരണത്തിനു ബ്ലോഗ് ഒരു വീടാണെങ്കില്‍ ഡിസ്കഷന്‍ ഫോറം ആല്‍ത്തറയാണ്. രണ്ടിനും വളരെയധികം വ്യത്യസങ്ങള്‍. പക്ഷെ ഒരു ബ്ലോഗിലെ ഒരു പോസ്റ്റ് ഒരു ഡിസ്കഷന്‍ ഫോറത്തിന്റെ സ്വഭാവം പ്രകടിപ്പിക്കാം. ഓര്‍ക്കുട്ട് പോലേയും ഡിസ്കഷന്‍ ഫോറം പോലേയും ബ്ലോഗും ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ ബ്ലോഗ് പോലെ ഓര്‍ക്കുട്ടോ ഡിസ്കഷന്‍ ഫോറമോ പറ്റില്ലല്ലോ.

ഗ്രൂപ്പിസം അത് ഇതൊക്കെ ഒരു പരിധി വരെ തോന്നലാണ്. അതൊന്നും ബ്ലോഗെഴുത്തിനെ സീരിയസ് ആയി എടുക്കുന്നുണ്ടെങ്കില്‍ ബാധിക്കുന്ന പ്രശ്നങ്ങളേയല്ല. എന്തിനാണ് എന്റെ ബ്ലോഗ് എന്ന് വ്യക്തമായ ലക്ഷ്യങ്ങളുണ്ടെങ്കില്‍ ഇതൊന്നും ഒരു പ്രശ്നമല്ല. എല്ലാവര്‍ക്കും ബ്ലോഗ് അതുകൊണ്ട് എനിക്കും ബ്ലോഗ് എന്നാവുമ്പോഴാണെന്ന് തോന്നുന്നു ഇതെല്ലാം ബാധിക്കുന്നത്. എല്ലായിടത്തും എല്ലാ ഭാഷകളിലും ചേരിതിരിയലും, ബഹളവും ഒക്കെയുണ്ട്. മനുഷ്യരല്ലേ ബ്ലോഗെഴുതുന്നത്, കമ്പ്യൂട്ടറുകളല്ലല്ലോ. അതുകൊണ്ട് മനുഷ്യ സ്വഭാവം കാണിക്കും. അതൊന്നും ബ്ലോഗിനെ സീരിയസ് ആയി എടുക്കുന്നുണ്ടെങ്കില്‍ ബാധിക്കേണ്ട കാര്യങ്ങളല്ല.

വിനയന്‍ said...

മറ്റ് മാധ്യമങ്ങളുമായി താരതമ്യ പ്പെടുത്തുമ്പോള്‍ തന്നെ ബ്ലോഗിനെ മലയാളികള്‍ ഗൌരവാമിട്ടേടുത്തോ എന്ന സംശയം ബലമായിട്ടുണ്ടേനിക്ക്.ശരാശരി നല്ല രീതിയില്‍ നിലവാരമുള്ള പോസ്റ്റുകള്‍ ഇടുന്ന ബ്ലോഗുകള്‍ 10 % താഴെയാണ്.എന്നാല്‍ ഹിറ്റ് കൂട്ടുന്നതിന് വേണ്ടി വിവാദപോസ്റ്റുകള്‍ ഇടുന്ന ബ്ലോഗുകള്‍ ഈ കണക്കില്‍ പെടുകയില്ല.

എന്നാല്‍ ഗൌരവമുള്ളതും,പുതുമയാര്‍ന്നതുമായ ബ്ലോഗുകള്‍ വിരലില്‍ എണ്ണാവുന്നതേയുള്ളൂ.ഗൌരവം എന്നതു കൊണ്ട് ഞാനുദ്ദേശിക്കുന്നത് ഒരു പോസ്റ്റെഴുതണം എന്ന് വാശിപിടിച്ഛ് എഴുതാതെ വ്യക്തവും വിശദവുമായിട്ടുള്ളവ അത് നര്‍മമ്മോ,രാഷ്ട്രീയമോ മറ്റെന്തിലുമോ ഒക്കെയാവാം.ആഴചയിലും ദിവസവും കണക്കാക്കി മുറ തെറ്റാതെ പോസ്റ്റുകള്‍ ഇടുന്ന വിരുതന്മാരും ഊണ്ടായിരുന്നു മലയാളം ബ്ലോഗുകളില്‍ പക്ഷെ ഇന്ന് അതൊന്നും കാണാനില്ല.തുടക്കം മുതല്‍ക്കേ നല്ല രീതിയില്‍ മുന്നോട്ടു പ്പോകുന്നതുമൂണ്ട്.

ബ്ലോഗര്‍മാരുടെ പേരുകള്‍ ഞാന്‍ ഇവിടെ പറായുന്നില്ല ഒരു പക്ഷെ അങ്ങനെ പറഞ്ഞാല്‍ ഞാന്‍ പറയുന്ന ആള്‍ഊകള്‍ തല്പര കക്ഷികളുടേ ഗ്രൂപ്പിന് പുറത്താണേങ്കില്‍ പിന്നെ വിവാദം വരാന്‍ മറ്റൊന്നും വേണ്ട.
ഞാന്‍ ബ്ലോഗുകളില്‍ കാണുന്ന ചില മേന്മകള്‍ ഉണ്ട്

1.വളരെ ജനാധിപത്യപരമായ ഒരു സംവിധാനം, തൂറന്ന ചര്‍ച്ചകള്‍ക്ക് ഏറ്റവും പറ്റിയ മാധ്യമം.

2.വ്യക്തമായ റഫറാന്‍സുകള്‍ ലിങ്കുകളും ഉപയോഗിച്ച് വിഷയം അവതരിപ്പിക്കാം.

3.നിര്‍ദ്ദേശങ്ങാളും ചര്‍ച്ചക്ക് ഉതകുന്ന തരത്തിലുള്ള മറ്റ് കാര്യങ്ങളും മറ്റുള്ളവര്‍ക്ക് നിര്‍ദ്ദേശിക്കാം.

4.ചര്‍ച്ചയില്‍ പങ്കെടുക്കാത്തവര്‍ ആണെങ്കില്‍ പോലും അവര്‍ വെറും വായനക്കാര്‍ ആണേങ്കില്‍ പോലും അവര്‍ക്ക് വിവിധ പക്ഷങ്ങള്‍ മനസ്സിലാക്കാം.
5.മോഡറേറ്റര്‍ക്ക് കമന്റുകളിലൂടേ ചര്‍ച്ച നിയത്രിക്കാം എന്ന ഒരു പ്രത്യേകതയും ഇതിനുണ്ട്.
6.സന്തം സ്യ്ഷ്ടികള്‍ മറ്റുള്‍ലവര്‍ക്ല്ക് മുന്നിലെത്തിക്കുവാന്‍ ഇതുപോലെ ഒരു സങ്കേതം മുന്‍പുണ്ടായിട്ട്ടീല്ല.ഇന്റര്‍ നെറ്റിന്റെ ഉപയോഗം വ്യാപകമാവുന്നതോടേ ഇതും ജനകീയമാവുക തന്നെ ചെയ്യും.

---------------------
മലയാളം ബ്ലോഗുകള്‍ നേരിടുന്ന വെല്ലുവിളീകള്‍

1.ഗ്ഗ്രൂപ്പിസം : സ്ഥിരം പുറം ചൊറിച്ചിലിനും ബ്ലോഗ് ഹിറ്റ് കൂട്ടുന്നതിനും വേണ്ടിയുള്ള ചെറിയ ചെറിയ ഗ്രൂപ്പുകള്‍.അത് ചെറിയ ചെറിയ വിവാദത്തില്‍ നിന്ന് തുടങ്ങി അവസാ‍നം വലിയ സംഭവമാക്കി മാറ്റും.

2. സ്വയം മഹാന്മാര്‍ ചമയുക.എഡിറ്റിംഗ് എന്ന കടമ്പയില്ലാതെ വന്ന് പലതു എഴുതിപ്പിടിപ്പിച്ച് അവസാനം ഭയങ്കര എഴുത്തുകാരനായി എന്ന് സ്വ്വയം അഹങ്കരിക്കുന്നപ്രവണത ബ്ലോഗിംഗില്‍ കൂടിയിരിക്കുന്നു.തന്റെ ചിന്തകള്‍ തന്റേതു മാത്രമാണേന്ന് ചിന്ത ഒട്ടു മിക്ക ബ്ലോഗര്‍മാര്‍ക്ക് ഇന്ന് ഇല്ല.വിമര്‍ശനവുമായി ഒരു കമന്റ് വന്നാല്‍ ഉടനടി അവന്റെ പിന്നാലെ പോയി ആക്രമിക്കുന്ന അസഹിഷ്ണുത കൂടിയിരിക്കുന്നു.

3. സ്ത്രീ ബ്ലോഗുകള്‍ : സ്ത്രീ ബ്ലോഗുകളുടേ വരവോറ്റുകൂടി ബ്ലോഗില്‍ വിവാദങ്ങാള്‍ കൂടുതലായി കാണാം.ഇത് ഒരു പുതിയ പ്രവണതയാണ്.ഒരു ബ്ലോഗര്‍ എന്തിനു വേണ്ടിയാണേങ്കിലും ഒരു സ്ത്രീ ബ്ലോഗില്‍ ഒരു നിര്‍ദ്ദോശമായ കമന്റാണെങ്കില്‍ പോലും അതില്‍ കയറിപ്പിടിച്ച് അമ്മാവന്മാരാകുന്ന പ്രവണതകൂടിയിട്ടുണ്ട് ഇപ്പോള്‍.ഇക്കഴിഞ്ഞ കരിവാരം പോലും അതിന്റെ ഉല്‍ഭവം തപ്പി പോയാല്‍ അവിടേയെത്തും.

4.ബ്ലോഗുകള്‍ പുസ്തകം ആക്കാന്‍ തുടങ്ങിയതോടെ .തന്റെ ബ്ലോഗിന് കൂടുതല്‍ വായനക്കാരെ ഉണ്ടാക്കി ഫേമസാക്കാനുള്ള ശ്രമം പല വിവാദ ബ്ലൊഗുകാര്‍ക്കും ഉണ്ട്.പറ്റൊരു പ്രത്യേകത ഈ വിവാദമുണ്ടാ‍ാക്കുന്ന പല ബ്ലോഗര്‍മാരും സ്വന്തം പേരില്‍ അല്ല എന്നതാണ് ഏറ്റവും രസകരമായ വസ്തുത.

ശ്രീ.രാജീവ് ചേലനാട്ട്,രാജ് നീട്ടിയത്ത്,സുകുമാര്‍ അഞ്ചരക്കണ്ടി.തുടങ്ങിയ ബ്ലോഗിനെ ഗൌരവമായി ക്കാണുന്നവര്‍ അവര്‍ സ്വന്തം പേരില്‍ തന്നെ ബ്ലൊഗ് ചെയ്യുന്നവരാണ് എന്ന് കാണാം.

ഒരു പക്ഷെ മറ്റു പേരുകളില്‍ ബ്ലോഗുന്നവര്‍ മനസ്സിലുള്ള കോമ്പ്ലക്സ് നിമിത്തമാര്യിരിക്കാം എന്ന് ഞാന്‍ കരുതുന്നു.

--------
ഇത്തരം ഒരു ചര്‍ച്ച ഇതിനു മുമ്പും വന്നിരിക്കുന്നു എങ്കിലും.ഈ ഉദ്യമം ഏതായാലും നന്നായി.

നന്ദി

Sapna Anu B.George said...

ഉഗന്‍

വേണു venu said...

പ്രിയാ,
അച്ചടിയും, ഓര്‍ക്കുട്ടും, ഡിസ്ക്കഷന്‍ ഫോറവും അതാതിന്‍റെ സ്വഭാവങ്ങള്‍ കൊണ്ടു തന്നെ ബ്ലോഗാവുന്നില്ല.
എന്നാല്‍ വ്യത്യസ്തനാമീ പാവം ബ്ലോഗിനെ സത്യത്തിലാരും...തിരിച്ചറിഞ്ഞിട്ടില്ല എന്നതു മാത്രമാണു് സത്യം.
ബ്ലോഗില്‍ അച്ചടിയും, ഓര്‍ക്കൂട്ടും, ഡിസ്ക്കഷന്‍ ഫോറവും എല്ലാം ഉള്‍ക്കൊണ്ടിരിക്കുന്നു. ഗീതയില്‍ പറഞ്ഞിരിക്കുന്നതു പോലെ എന്നില്‍ എല്ലാം അടങ്ങിയിരിക്കുന്നു.
അങ്ങനെ ആണോ.:)

sambharam said...

enthayalenthu..
vayikooo
ezhuthuuuu
valaroooo

യാരിദ്‌|~|Yarid said...

വേണു മാഷെ, ബ്ലോഗും ഡിസ്കഷന്‍ ഫോറങ്ങളും രണ്ടു രീതിയിലുള്ള സ്വഭാവങ്ങളുള്ള മാധ്യമങ്ങളു തന്നെയാണ്. ഞാന്‍ നേരത്തെ പറഞ്ഞതു പോലെ വ്യക്തിധിഷ്ടിതമായ ഒരു മാധ്യമമാണ് ബ്ലോഗുകള്‍. എന്നാല്‍ ഡിസ്കഷന്‍ ഫോറങ്ങളില്‍ ചര്‍ച്ച നല്ല രീതിയില്‍ പോകുന്നതിനും മറ്റുമായി അസ്സിസ്റ്റന്റ് അഡ്മിന്മാരും മോഡറേറ്റര്‍മാരുമുണ്ട്. സത്യത്തില്‍ അവരാണ്‍ ഡിസ്ക്കഷന്‍ ഫോറങ്ങളെ നിലനിര്‍ത്തികൊണ്ടു പോകുന്നതു, ആരോഗ്യകരമായ ചര്‍ച്ചകള്‍ . അല്ലാതെ മലയാളം ബ്ലോഗുകളില്‍ കാണുന്നതു പോലുള്ള ഗ്രൂപ്പുകളല്ല ഡിസ്കഷന്‍ ഫോറങ്ങളിലുള്ളതു. എന്തെങ്കിലും ഒരു പ്രത്യേക വിഷയങ്ങളിലുള്ള ചര്‍ച്ചകളാണ്‍ എപ്പൊഴും അവിടെ നടക്കുന്നത്. അല്ലാതെ ചക്കക്ക് ചുക്ക് എന്നു പറയുന്ന മാതിരിയുള്ളവയല്ല.

മലയാ‍ളം ബ്ലോഗില്‍ ഗ്രൂപ്പുണ്ട് എന്നുള്ളതു പരസ്യമായ രഹസ്യം തന്നെയാണ്, ആരു അതിന്റെ ഖണ്‌ടിച്ചാലും സത്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഗ്രൂപ്പുകളുടെയും, പുറം ചൊറിയലിന്റെയും തമ്മിലടിയുടെയും കഥകളാണ്‍ കൂടുതലും കണ്ടു വരുന്നത്. അല്ലെങ്കില്‍ തന്റെ മേധാവിത്വം പ്രകടിപ്പിക്കാനുള്ള ഒരു വേദി.മലയാളം ബ്ലോഗിന്റെ പിതാക്കന്മാരും, മാതാക്കന്മാരും തങ്ങളാണ് എന്നു ഭാവിക്കുന്ന ചിലരു തന്നെയാണ് ഓരൊ കാര്യങ്ങളും വഷളാക്കുന്നത്.പലപ്പൊഴും നിസ്സാരമായ കാര്യങ്ങളിലുള്ള ഈഗൊ വളര്‍ത്തി വലുതാക്കി അതിനെ ആവശ്യമില്ലാത്ത ഒരു തലത്തിലേക്ക് എത്തിക്കുന്നതും അവരു തന്നെയാണ്. ഇങ്ങനത്തെ ഗ്രൂപ്പുകള്‍ നിലനില്‍ക്കുന്നിടത്തോളം കാലം വിവാദങ്ങള്‍ക്കൊന്നും ഇവിടെ ഒരു പഞ്ഞവുമുണ്ടാകില്ല.

ബ്ലോഗിലു മോഡറേറ്റര്‍ ഇല്ല പകരം കമന്റ് മോഡറേഷന്‍ മാത്രമെയുള്ളു എന്നാണ്‍ ഞാന്‍ കരുതുന്നതു. ബ്ലോഗിലുള്ള അനുമതികള്‍ ഒന്നുകില്‍ ഒരു മെമ്പറായി പോസ്റ്റുകള്‍ മാത്രം ഇടാം. മറ്റു മെമ്പറുമാരുടെ പോസ്റ്റുകളൊ അല്ലെങ്കില്‍ അവരുടെ പോസ്റ്റുകളിലിടുന്ന കമന്റുകളൊ ഡിലിറ്റ് ചെയ്യാനൊ സാധിക്കില്ല. പകരം അഡ്മിനിസ്ട്രേറ്റര്‍ പദവി ഉള്ളവര്‍ക്ക് എന്തും ചെയ്യാം. അങ്ങനെ ചെയ്യുമ്പോള്‍ ഇടക്ക് ബൂലോഗക്ലബില്‍ ആരൊ എന്തൊ ചെയ്തു എന്നു പറഞ്ഞതു പോലെ യഥാര്‍ഥത്തില്‍ ആ ബ്ലോഗ് ക്രിയേറ്റ് ചെയ്ത ആളിനെ പുറം കാലുകൊണ്ടടിച്ചു ദൂരെക്കളയാം എന്നൊരു ഗുണമെ ഉള്ളൂ.

എന്നിരുന്നാലും ബ്ലോഗിനുള്ള ഗുണം തങ്ങളുടെ അഭിപ്രായം ഒരാളിനെയും പേടിക്കാതെ എങ്ങനെ വേണമെങ്കിലും എഴുതാം എന്നുള്ളതാണ്. അതിനു മറുപടി കിട്ടുന്നതു വേറെ കാര്യം.

അവസാനം ഞാന്‍ ഒരു തീരുമാനത്തിലെത്തി..
ബ്ലോഗ് അതിന്റെ രീതിയിലും, ഡിസ്കഷന്‍ ഫോറങ്ങള്‍ അതിന്റേതായ വഴിയിലും മികച്ച മാധ്യമങ്ങളു തന്നെ...രണ്ടിന്റെയും ഉദ്ദേശം വെവ്വേറേയുമാണ്.!

Unknown said...

പൂര്‍ണ്ണമായും മലയാളികള്‍ക്കുള്ള ഒരു ഫോറം ഇതാ തുടങ്ങിയിട്ടേ ഉള്ളൂ.

Loading