Saturday, March 1, 2008

നാല് വര്ഷത്തില് ഒരു പിറന്നാളുകാരി

ഞാന് മുന്പാലോചിക്കാറുണ്ട് ഈ ഫെബ്രുവരി 29 പിറന്നാള് വന്നാല് അവര് എങ്ങനാ വര്ഷാവര്ഷം പിറന്നാള് ആഘോഷിക്കുന്നതെന്നു. കുറെ അന്യോഷിച്ചു ഈ ലീപ് ഇയര് ബെര്ത്ത് ഡേ ക്കാരി / കാരന് അറിയുന്നവര് ഉണ്ടോ എന്ന് .

ദാ , വന്നല്ലോ ഞങ്ങടെ വനമാല.

എന്റെ ഏടത്തിയമ്മക്ക് കുഞ്ഞു വാവയുണ്ടായി . ഇന്നലെ വൈകിട്ട്. പെണ്കുഞ്ഞ്. ഫെബ്രുവരി 29 , തൃക്കേട്ട നക്ഷത്രം.

കുഞ്ഞമ്മണുവും അമ്മയും ദൈവാനുഗ്രഹത്താല് സുഖായിരിക്കുന്നു.

അപ്പോള് ഒന്നാം പിറന്നാളിന് ഞങ്ങടെ കുഞ്ഞാവക്ക് സ്കൂളില് പോവാം അല്ലേ :-*

13 comments:

നമ്മൂടെ ലോകം said...

ഇന്നലെ എന്റെ ഒരു സുഹൃത്തിന്റെ ഫാമിലിയിലും ഒരു പുതിയ പെണ്ണുവാവ പിറന്നു. കോലഞ്ചേരി ആശുപത്രിയില്ലായിരുന്നു പ്രസവം.

ഒരു വയസാകാന്‍ 4 കൊല്ലം കഴിയണം. അഞ്ചു വയസ്സാകുമ്പോള്‍ കല്യാണം കഴിപ്പിക്കണം. ഇങ്ങനെയൊക്കെയാ ഇവരുടെ കാര്യം! :)

നജൂസ്‌ said...

100 ആം വയസ്സില്‌ 25 ആം ജന്മദിനം കൊണ്ടാടാം. :)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നജൂസെ കൊടുകൈ.. ഹിഹി..
100 ആം വയസ്സില്‌ 25 ആം ജന്മദിനം കൊണ്ടാടാം. :)

ഗോപക്‌ യു ആര്‍ said...

നമ്മുടെ മൊറാര്‍ജി ദേശായിയുടേയും ജന്മദിനം ഫെബ്രുവരി 29 ആയിരുന്നു.
ഫെബ്രുവരി 30-ന്‌ പണം തിരിച്ചു തരാമെന്ന് പറഞ്ഞ്‌ പറ്റിച്ച ഒരു നമ്പൂതിരി ഫലിതമുണ്ട്‌.

ബഷീർ said...

wishes

യാരിദ്‌|~|Yarid said...

മലയാള വറ്ഷം കണക്കു കൂട്ടീ എടൂത്താല്‍ മതി. അപ്പൊഴെല്ലാവര്‍‌ഷവും പിറന്നാളാഘോഷിക്കാം..;) കുഞ്ഞു വാവക്കീ മനോഹരമായ ലോകത്തിലേക്ക് സ്വാഗതം..:)

ഹരിത് said...

നാലുവര്‍ഷത്തിലൊരിക്കല്‍ അടിപൊളിയായി ബര്‍ത്ത്ഡേ ആഘോഷിക്കുന്ന രണ്ട് ലീപ്പ് ഇയര്‍ ബര്‍ത്ത്ഡേ സുഹൃത്തുക്കള്‍ എനിക്കുണ്ട്.

Satheesh said...

ഇന്ന് കാലത്ത് പത്രത്തില്‍ വായിച്ചു- feb 29 ലെ പ്രസവം ഒഴിവാക്കാന്‍ 28-ന്‍ രാത്രി11:45ന്‍ induce ചെയ്ത് പ്രസവം നടത്തിച്ച ഒരു ഫാമിലിയുടെ കഥ!:)
വാവക്കും അമ്മക്കും അച്ഛനും ആശംസകള്‍!

ദിലീപ് വിശ്വനാഥ് said...

കൊള്ളാലോ, വാവയ്ക്ക് ഇനി നാലു വര്‍ഷം കഴിഞ്ഞേ ഉള്ളു പിറന്നാള്‍ അല്ലേ?

ഭൂമിപുത്രി said...

കൌതുകമുണര്‍ത്തുന്ന ഒരു വാര്‍ത്തയാണല്ലോയിതു

ശ്രീ said...

എന്റെ ഒരു സുഹൃത്തിനും ഇങ്ങനെയാണ്. 24 വര്‍ഷത്തിനിടെ അവനാഘോഷിച്ചത് വെരും 7 പിറന്നാളുകള്‍ മാത്രം.
:)

എന്തായാലും വാവയ്ക്ക് ആശംസകള്‍!

പ്രിയ said...

നന്ദി സുഹൃത്തുക്കളെ :)

എതിരന്‍ കതിരവന്‍ said...

എന്റെ കല്യാണം ഫെബ്. 29 നു് ആ‍യിരുന്നു! ഭാര്യയ്ക്ക് വിവാഹവാര്‍ഷികസമ്മാനം കൊടുക്കുന്ന പതിവ് ഇല്ലാത്തതിനാല്‍ വലിയ ലാഭമൊന്നും ഉണ്ടാകുന്നില്ല.

Loading