Wednesday, February 13, 2008

പ്രണയം



ഒരു ചില്ലയിലൊരുമിച്ചിരുന്നൊരായിരം കാര്യങ്ങളൊരുമിച്ചു ചൊല്ലാം
ഒരു വേള ചുണ്ടിനെ ചുണ്ടോടു ചേര്ത്തൊരു മധുരമാം ചുംബനം നുകരാം
ഒരു പ്രണയകവിതയായ്, ഒരു ജീവരാഗമായ്, ഒരു താളമായിന്നു മാറാം
ഒരു ജന്മം പല ജന്മം ഒരുമിച്ചു ചേര്ന്നൊരീ ജീവിതം സഫലമാക്കീടാം.

പ്രണയിക്കുന്നവര്ക്കായി, പ്രണയം മനസില് സൂക്ഷിക്കുന്നവര്ക്കായ് , പ്രണയദിനാശംസകള്

7 comments:

നജൂസ്‌ said...

വെറുതെ കിനാവു കാണാലെ

ശ്രീ said...

നല്ല ചിത്രം. നല്ല വരികള്‍!
:)

ശ്രീനാഥ്‌ | അഹം said...

ആശംസകള്‍...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എത്ര മറക്കാന്‍ ശ്രമിച്ചാലും ...മായാത്ത
മനസ്സില്‍ എന്നും പുതുമഴയായ്
ഓര്‍മ്മകളിലേ വാടാമലരുകളായ്
തുടിപ്പുണര്‍ത്തും ഒരു മധുരനോവിന്‍
കാണാകനിയത്രെ...പ്രണയം.

thoufi | തൗഫി said...

ഇനിയും പറഞ്ഞുതീര്‍ന്നിട്ടില്ലാത്ത,
ഇനിയും നിര്‍വചിക്കാനാവാത്ത,
എത്ര നിര്‍വചിച്ചാലും പൂര്‍ണ്ണമാകാത്ത
ഒന്നത്രെ പ്രണയം.

നാലാള്‍ കാണ്‍കെ കൊട്ടിഘോഷിച്ചിട്ടൊ ചാനലുകളിലേക്ക് സന്ദേശങ്ങളയച്ചൊ അല്ല,
ഉള്ളിലുള്ള ഇഷ്ടത്തെ പ്രകടിപ്പിക്കേണ്ടത്.

മനസ്സ് മനസ്സിനോട് സംവദിക്കേണ്ടത്
അഗാധമായ ഹൃദയ ബന്ധങ്ങളിലൂടെയാവണം.

പ്രണയത്തെ ദിനമാക്കിയും ആഘോഷമാക്കിയും
നമ്മുടെ നാട്ടില്‍ തായലന്റ് മോഡല്‍ വ്യവസായത്തിന്
മണ്ണൊരുക്കുകയാണ് കമ്പോളമുതലാളിത്തം.
കടല്‍ കടന്നെത്തിയ കാര്‍ഡുമുതലാളിയുടെ
കച്ചവടതന്ത്രത്തെ കരുതിയിരിക്കുക.

--മിന്നാമിനുങ്ങ്

ഏ.ആര്‍. നജീം said...

പ്രിയ,
നല്ല വരികള്‍ അതിനൊത്ത ചിത്രവും

ബിലേറ്റഡ് ഹാപ്പി വാലെന്റൈന്‍സ് ഡേ..:)

പ്രിയ said...

വരിക്കൊത്ത പടം അല്ല ഇക്കാ. ആ പടത്തിനോപ്പിച്ചു വരി ഒപ്പിച്ചതാ . എപ്പടി ? (ഹാ സഫലമീ യാത്ര ;) )

നന്ദി ശ്രീ . :)
നാജു എന്നതിനാ വെറുതെയാക്കണേ, കാര്യയിട്ടു കണ്ടോന്നേ കിനാവ്.
നന്ദി ശ്രീനാഥ് , നന്ദി സജി

Loading