ഡ്രിന്ക് & ഡ്രൈവ്.
ഇന്നെനിക്കു കിട്ടിയ ഒരു ഇ മെയില്‍ Jacqueline Saburido എന്ന ഒരു പെണ്‍കുട്ടിയുടെ കാര്യം ആയിരുന്നു. (http://www.texasdwi.org/jacqui.html) മുന്‍പും കിട്ടിയിരുന്നു ഇതേ മെയില്‍ . അതിന് ശേഷവും പല സംഭവങ്ങളും കണ്മുന്നില് കണ്ടു ഇതു പോലെ. എന്റെ നാട്ടിലെ 24 വയസുള്ള രണ്ടു ആണ്‍കുട്ടികള്‍ ബൈക്ക് accident ആയി , ഒരാള്‍ അപ്പോള്‍ തന്നെ മരിച്ചു. മറ്റേ ആള് ഇന്നും ജീവിച്ചിരിക്കുന്നു. താന്‍ ആരാണെന്നു പോലും ശരിക്കറിയാതെ, 5 വയസില്‍ അമ്മയുടെ സാരിതുമ്പ് പിടിച്ചു നടന്ന അതേ ബുദ്ധി മാത്രം ആയി. ഒരിടത്തന്നു മറ്റൊരിടത്തേക്ക് മാറി ഇരിക്കണേല്‍ അമ്മ പിടിച്ചു കൊണ്ടു പോയി ഇരുത്തണം. വേറൊരു ചേട്ടന് വര്‍ഷങ്ങള്‍ക്ക് മുന്നേ നടന്ന accidentinte ദുരിതം ഇന്നും പേറുന്നു. കാലിലെ സ്റ്റീല്‍ കമ്പി ഇന്നും ആ അപകടം ഓര്‍മിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു.
മദ്യപിക്കതവര്ക്കും ഉണ്ടാകുന്നുണ്ട് അപകടങ്ങള്‍ , എങ്കിലും ഈ കേസുകളില്‍ വില്ലന്‍ മദ്യം ആയിരുന്നു.
മദ്യപിച്ചു വണ്ടി ഓടിക്കുന്നതിന്റെ ദൂഷ്യങ്ങളെ പറ്റി ഒത്തിരി ഉപദേശങ്ങള്‍ കേള്‍ക്കാം ,പരസ്യങ്ങള്‍ കാണാം. പക്ഷെ ഒരിക്കലും ഈ മദ്യത്തിനെ പറ്റി ആര്‍ക്കും വിരോധമില്ല. അത് പാവപെട്ട കുടുംബത്തിലെ സ്ത്രികള്‍ ചാരായഷാപ്പ് / കള്ളുഷാപ്പ് പൂട്ടിക്കാന്‍ നടത്തുന്ന ഒറ്റപെട്ട കാര്യങ്ങള്‍ മാത്രം. അതും അവര്‍ അത് ചെയുന്നത് കുടുംബത്തിലെ ആളുകളുടെ ആരോഗ്യത്തെ കരുതി അല്ല. കുടുംബത്തില്‍ ഉണ്ടാകുന്ന ദാരിദ്രവും കലഹവും കാരണം .
ഇതു ഞാന്‍ ബ്ലോഗില്‍ തന്നെ പറയാന്‍ കാരണം ഞാന്‍ ഈ വായിക്കുന്ന ബ്ലോഗുകളില്‍, സൂര്യന് കീഴിലെ എല്ലാത്തിനെയും പറ്റി പറയുന്ന , ആഹാരത്തിലെ എണ്ണയുടെ അളവിനെ പറ്റി പോലും ബേജാറാവുന്ന, ബ്ലോഗുകളില്‍ ഒന്നില്‍ പോലും ഈ മദ്യം മോശം ആണെന്ന് കണ്ടില്ല. മറിച്ചു വെള്ളമടിച്ച് പാമ്പാവുന്നതും വാളുവക്കുന്നതും എല്ലാം ഒത്തിരി (വീര)കഥകള്‍ കേട്ടു. ഞാന്‍ കാണാത്തതാവുമോ? അതോ അങ്ങനെ ഒന്നില്ലേ?
മദ്യം ഹറാമായ മുസ്ലിം രാജ്യങ്ങളില്‍ പോലും മദ്യം യഥേഷ്ടം . (അജ്മാനിലെ ആ കള്ളുകടയുടെ അത്രയും വലുത് എനിക്ക് അല്‍ഭുതമായിരുന്നു തോന്നിയത്.) weekend അഥവാ വെള്ളിയാഴ്ച വെള്ളമടി പാര്‍ട്ടിയുടെ ദിനം . ഓരോ വീടിലും സ്വന്തം ആയി ഒരു കുഞ്ഞു ബാര്‍. വീടിലെ കുട്ടികള്‍ക്ക് കൂള്‍ ഢ്രിക്സും വലിയവര്‍ക്ക് ഹോട്ടും.നാളേ ആ കുഞ്ഞവനും കുഞ്ഞവളും ചുവടു മാറ്റി ഹോട്ട് രുചി നോക്കും.
മതം കഴിഞ്ഞാല്‍ പിന്നെ മനുഷ്യന് വലുത് മദ്യം ആണോ? വേണ്ടാന്ന് വക്കാന്‍ വയ്യാത്ത വിധം ജീവിതത്തിന്റെ ആവശ്യമാണോ ഈ വെള്ളം ? കുടിച്ചിട്ട് വണ്ടി ഓടിച്ചാല്‍ ഉണ്ടാകുന്ന ദുരന്തം തന്നെയല്ലേ ഈ ജീവിതം ഓടിച്ചാലും?
ഹാപ്പി വീക്ക് ഏന്‍ഡ്
Thursday, February 28, 2008
ഡ്രിന്ക് & ഡ്രൈവ് : മദ്യമോ അതോ ജീവിതമോ
Subscribe to:
Post Comments (Atom)
Loading
16 comments:
ആ പെണ്‍കുട്ടിയെ ഞാനൊരിക്കല്‍ ഓപ്ടാ വിന്‍ഫ്രി ഷോയില്‍ കണ്ടിരുന്നു. പ്രിയ പറഞ്ഞതു പോലെ എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട് ഇവിടെ മദ്യപിക്കുന്നത് എന്തോ വലിയ കാര്യമാണെന്ന മട്ട്.
അതിലും എനിക്ക് സഹിക്കാന്‍ പറ്റാത്ത ഒന്നാണ് പുകവലി. കാരണം വലിക്കാത്തവന്റെയും മൂക്കിലോട്ട് കയറ്റി വിടുകയാണല്ലോ പുക. :(
“ഇതു ഞാന്‍ ബ്ലോഗില്‍ തന്നെ പറയാന്‍ കാരണം ഞാന്‍ ഈ വായിക്കുന്ന ബ്ലോഗുകളില്‍, സൂര്യന് കീഴിലെ എല്ലാത്തിനെയും പറ്റി പറയുന്ന , ആഹാരത്തിലെ എണ്ണയുടെ അളവിനെ പറ്റി പോലും ബേജാറാവുന്ന, ബ്ലോഗുകളില്‍ ഒന്നില്‍ പോലും ഈ മദ്യം മോശം ആണെന്ന് കണ്ടില്ല. മറിച്ചു വെള്ളമടിച്ച് പാമ്പാവുന്നതും വാളുവക്കുന്നതും എല്ലാം ഒത്തിരി (വീര)കഥകള്‍ കേട്ടു. ഞാന്‍ കാണാത്തതാവുമോ? അതോ അങ്ങനെ ഒന്നില്ലേ?“
താങ്കളുടെ പോസ്റ്റിനോട് നൂറ് ശതമാനം യോജിക്കുന്നു.
മറ്റൊരാളിണ്റ്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. മദ്യപാനത്തിണ്റ്റെ വീരാപദാനകഥകള്‍ വര്‍ണ്ണിക്കുന്ന കുറെയധികം ബ്ളോഗുകള് ഞാന്‍ വായിച്ചിരുന്നു. ഈ പോസ്റ്റ് വളരെ ഉചിതമായി തോന്നുന്നു അഭിനന്ദനങ്ങള്‍
നമ്മുടെ സ്ഥിരം വളിപ്പ് കഥകളില്‍ നിന്നു ഒരു മോചനം ...മദ്യം എന്തിന്റെ പേരിലായാലും അനാവശ്യം തന്നെ ...പലപ്പോഴും ഇതിന് ഇരകളാകുന്നത് നമ്മുടെ സഹോദരിമാരാന് ...അവര്‍ക്ക് വേണ്ടി സംസാരിക്കാനും ആളുണ്ടായല്ലോ ...നന്ദി ...
മദ്യം വിഷമാണ്. അതു വിഷമമാണ് കുടിക്കാന്‍. ഇത്രെംകഷ്ടപെട്ടു കുടിക്കുന്ന കുടിയന്മാരുടെ പാടിവരറിയുന്നുണ്ടൊ?/
അതു പോലെ സിഗരറ്റ് വലിക്കുകയാണ്. ഈ വലിച്ചു കൊണ്ട് നടക്കുന്നതിന്റെ പാട് ആരെങ്കിലും അറിയുന്നുണ്ടൊ>>
ഞാനൊരു കള്ളു കുടിയനല്ലെയ്... എന്നു വെച്ചു പുണ്യവാളനുമല്ല...
മദ്യം കുഴപ്പം ഉണ്ടാക്കുന്നില്ല, മദ്യപിക്കുന്ന മനുഷ്യന് ആണു കുഴപ്പക്കാരന്‍. അപ്പോ മദ്യത്തെ പറഞ്ഞിട്ടേന്നാ കാര്യം??
"Guns don't kill people, stupid ***** fuckers with guns kill people" - എന്നൊരു ഇംഗ്ലീഷ് സിനിമയിലെ ഡയലോഗ് ഓര്‍മ്മ വരുന്നു.
മദ്യം വിഷം ആണു അതു കഴിക്കരുതെന്നു നാരായണ ഗുരു മാത്രമേ പറഞ്ഞിട്ടുള്ളു, പക്ഷെ അവരുടെ ആള്ക്കാര് തന്നെ ചെത്തി സാധനം ഇറക്കി താഴെ കൊണ്ടു വന്നു ജനങ്ങളെ കുടിപ്പിക്കുന്നു.
മദ്യം കഴിച്ചു എല്ലാവരും വണ്ടി ഓടിക്കുന്നില്ലല്ലോ? ഞാന്‍ കഠിനമായി എതിര്‍ക്കുന്ന ഒരു കാര്യം ആണു മദ്യം കഴിച്ചു വാഹനം ഓടിക്കുന്നത്. ഒരു പെഗ്ഗ് മാത്രം അടിച്ചിട്ടു വാഹനം ഓപ്പറേറ്റ് ചെയ്തു ആക്സിഡന്റ് ആയാലും ജനം പറയും അവന് പൂക്കൂറ്റി ആയി അടിച്ചിട്ടോടിച്ചിട്ടാ എന്നു.
പുകവലി സത്യത്തില്‍ വലിക്കുന്നവനും സഹിക്കാന്‍ പറ്റാത്ത കാര്യമാ :)
വല്ലപ്പോഴും (മാസത്തിലൊരിക്കലോ, അല്ലെങ്കില്‍ 2 ആഴ്ച്ചയിലൊരിക്കലോ) ബിയര്‍ അല്ലെങ്കില്‍ ഇത്തിരി വൈന്‍ കഴിക്കുന്ന ഒരാളാണ് ഞാന്‍.
പക്ഷെ, മദ്യം ഹറാമായിട്ട് കരുതുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ പോകുമ്പോള്‍ അബദ്ധത്തിന് പോലും മദ്യം കഴിക്കാറില്ല. മദ്യപിച്ച് ഒരിക്കലും ഇതുവരെ വണ്ടി ഓടിച്ചിട്ടില്ല. മദ്യപിച്ച് വഴക്കുണ്ടാക്കിയിട്ടില്ല, ശബ്ദം ഉയര്‍ത്തി സംസാരിച്ചിട്ടില്ല. ഇതിനൊക്കെ പുറമെ മദ്യത്തിന്റെ ലഹരി എന്റെ നിയന്ത്രണത്തിന് വെളിയില്‍ പോകാനുള്ള അവസരം ഒരിക്കലും ഉണ്ടാക്കിയിട്ടില്ല. ചുരുക്കിപ്പറഞ്ഞാല്‍ മദ്യപാനം ഒരു പാപമാണെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല.
എന്തായാലും, താങ്കളുടെ ഈ പോസ്റ്റിന്റെ സദുദ്ദേശത്തെ അഭിനന്ദിക്കുന്നു.
:)
നല്ല ഒരു വിഷയം നന്നായി അവതരിപ്പിച്ചതിനു അഭിനന്ദനങ്ങള്‍!
ബ്ലോഗിലെ മദ്യപുരാണത്തില് എനിക്കും ഒരു പങ്കുണ്ടെന്നു തോന്നുന്നു. ബ്ലോഗെഴുതുമ്പോള്‍ വിഷയം മദ്യമോ മത്തായിയോ മാര്ക്സിസ്സമോന്നു നോക്കാറില്ല. ബോറടിക്കാതെയും ബോറടിപ്പിക്കാതെയും എഴുതാന്‍ സാധിക്കുന്ന എന്തും വിഷയമാകും. ടൈപ്പ് ചെയ്യാനിരിക്കുമ്പോള്‍ ആദ്യം തോന്നുന്നത് പോസ്റ്റാകുന്നു. തലച്ചോറിലെ കോശങ്ങള്‍ക്ക് ഒരു വ്യായാമം. ഒരു റിലാക്സേഷന്. സമൂഹത്തിലെ മറ്റു പല പ്രശ്നങ്ങളും നോക്കുമ്പോള്‍ മദ്യം അത്ര വലിയ വിഷയമാണോ?
മദ്യപാനം മാനസിക പക്വതയും അവനവനെ കുറിച്ച് തിരിച്ചറിവും ബോധവുമുള്ളവര്‍ മാത്രമേ ചെയ്യാവൂ. അതും വ്യക്തിഗതമായി ആവശ്യമെന്നു തോന്നുന്നെങ്കില്‍ മാത്രം. സ്വയം നിയന്ത്രിക്കാനറിയാത്തവരുടെ മദ്യപാനമാണ് ഈ പറഞ്ഞ ദൂഷ്യഫലങ്ങള്‍ക്കു കാരണം.
മറ്റുളളവരുടെ കാര്യമറിയില്ല. ഒരു തണുത്ത ബിയറും കുറച്ചു ഗസലും വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ (കടപ്പാട് ഏതോ മോഹന്‍ലാല്‍ സിനിമ) ഉപയോഗപ്രദമാണെന്നു തന്നെ പറയാം. പൊതുവെയുള്ള മസിലയയാനും കടുംവെട്ടു സ്വഭാവം മാറാനും അല്‍പ്പം മനുഷ്യപ്പറ്റു വരാനുമൊക്കെ മദ്യം കാരണമാകുന്നുവെന്ന് അനുഭവസ്ഥരുടെ സാക്ഷിമൊഴി!:-)കൂടുതല്‍ റിസപ്റ്റീവും കമ്യൂണിക്കേറ്റീവും ആകുന്നുണ്ടായിരിക്കാം.
ഒരു കുപ്പി കൊക്കക്കോല കുടിക്കുന്ന വൈവിധ്യമാര്‍ന്ന ദോഷഫലമൊന്നും ഒരു പെഗ് മദ്യത്തിനില്ല. അജിനോമോട്ടോ സമൃദ്ധമായ ചൈനീസ് ഫുഡ് കഴിക്കുന്ന ദോഷവും. ഹെയര്‍ ഡൈ ഉണ്ടാക്കു്ന്നത്ര ടോക്സിന് പോലും മദ്യം ഉണ്ടാക്കുന്നില്ല. മെഡിസിനല്‍ വാല്യുവിനെ കുറിച്ച് ചരകസംഹിത മുതല്‍ മോഡേണ്‍ മെഡിസിന് വരെ പറയുന്നുണ്ട്. കല്‍ക്കട്ടയില്‍ ഒരു ദിവസം ശ്വസിക്കുന്നത് 70 സ്ടോങ് സിഗരറ്റു വലിക്കുന്നതിനു തുല്യമാണെന്നു പത്തു പതിനഞ്ചു വര്‍ഷം മുന്‍പ് വായിച്ചിരിക്കുന്നു.
മദ്യം കുടുംബം തകര്‍ക്കുന്നുവെന്നത് പലപ്പോഴും കേള്‍ക്കാറുണ്ട്. സത്യമാണ്. പക്ഷെ കേരളത്തില്‍ അവിഹിത ബന്ധങ്ങളുണ്ടാക്കുന്ന ടെന്ഷനോളമൊന്നും മദ്യം ഉണ്ടാക്കുന്നതായി തോന്നുന്നില്ല.
മാനസിക പ്രശ്നങ്ങള്‍ കാരണമുണ്ടാകുന്ന ആത്മഹത്യ വര്‍ദ്ധിച്ചു വരുന്നു.
മദ്യത്തെ ന്യായീകരിക്കുന്നില്ല. മറ്റൊരാള്‍ മദ്യപിക്കുന്നതു കൊണ്ട് ദോഷങ്ങളുണ്ടാകാത്തിടത്തോളം മദ്യത്തെയും മദ്യപാനിയെയും സഹിക്കാം. മറിച്ചാണെങ്കില്‍ കരണമടിച്ചു പുകയ്ക്കാം. വ്യക്തിപരമായ കാര്യങ്ങളില്‍ കള്‍ച്ചറല്‍ പോലീസിങ്ങ് ആവശ്യമാണോ?
പിന്നെ ക്ലീഷേയായി തേഞ്ഞുപോയ ഒരു മൊഴി സത്യമാണ്, മദ്യപിക്കുന്നതു കൊണ്ട് മാത്രം സിഗരറ്റു വലിക്കുന്നതു കൊണ്ടു മാത്രം ഒരുത്തന് ചീത്തയാകുന്നില്ല. അതില്ലാത്തതുകൊണ്ട് നല്ല മനുഷ്യനും.
മറ്റുളളവരുടെ കാര്യമറിയില്ല. ഒരു തണുത്ത ബിയറും കുറച്ചു ഗസലും വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ (കടപ്പാട് ഏതോ മോഹന്‍ലാല്‍ സിനിമ) ഉപയോഗപ്രദമാണെന്നു തന്നെ പറയാം. ഇതു സത്യമാണ് മാഷെ..!!!
നമതു വാഴും കാലം പറഞ്ഞതാണതിന്റെ ഒരു ശരി..:)
പണ്ട് ചറ്ച്ചിലിന്റെ ചുരുട്ടുവലിയെക്കുറിച്ഛൊരൊ ചോദിച്ചപ്പോഴദ്ധേഹം തിരിച്ചു കുറെ ചോദ്യങ്ങള്‍ ചോദിച്ചതായി കേട്ടിട്ടുണ്ട്. !!!
തികച്ചും കാലികപ്രസക്തമായ ഒരു വിഷയം ഇവിടെ അവതരിപ്പിച്ചതിന് സ്പെഷ്യല്‍ താങ്ക്സ്.. :)
മദ്യം കഴിച്ചാല്‍ വയറ്റില്‍ ഇടാതെ തലയില്‍ കയറ്റിയാല്‍ , വാഹനം ഓടിക്കുന്നത് മാത്രമല്ല എല്ലാം അപകടം തന്നെ
നന്ദി, എല്ലാവര്ക്കും വളരെ നന്ദി.
നമതും നിരക്ഷര്ജിയും വഴിപോക്കനും പറഞ്ഞ ഒരു ഗ്ലാസ് ബിയര്‍ അല്ലേല്‍ വൈനിന്റെ കാര്യം ഞാനും കുറ്റപ്പെടുത്തുന്നില്ല. ഒരു softdrink പോലെ മറ്റൊന്ന്. ഒരിക്കല്‍ എന്റെ ചേച്ചി പറഞ്ഞിരുന്നു ഒരു ചികത്സയുടെ ഭാഗമായി ഡോക്ടര്‍ തന്നെ, ബ്ലഡ് circulation കൂടാന്‍ ഉപകരിക്കുംന്നു പറഞ്ഞു അത് recommend ചെയ്തതായി. ( അത് വേണോ? അല്ലാതെ ദിവസവും നാലുവട്ടം ആ പാര്കില് നടന്നാലും ബ്ലഡ് circulate ആവും, ഇല്ലേ?)
പക്ഷെ ഈ കടുത്ത ചവര്‍പ്പുള്ള വെള്ളം കഷ്ടപ്പെട്ട് നെഞ്ഞെരിച്ചു കുടിച്ചു, പിന്നെ വയര്‍ എരിച്ചു വാള് വക്കുന്നതിനെ കുറിച്ചാണ് ഞാന്‍ ഈ വണ്ടര്‍ ആവുന്നെ.
(വെള്ളമടിക്കാത്തവന്‍ നല്ലവന്‍ ആകണമെന്നിലാ, വെള്ളമടിച്ചതോണ്ട് നല്ലവന്‍ ചീത്ത ആകുകയുമില്ലായിരിക്കാം. എങ്കിലും മദ്യം കഴിക്കാതെ മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ വഴികള്‍ ഇല്ലേ നമതെ ? )
വഴിപോക്കന് , വിഷമം അറിയുന്നു അതോണ്ടല്ലേ ഞാന്‍ ഇങ്ങനെ കരഞ്ഞു നിലവിളിക്കുന്നെ. മനസിലാക്കൂ... :D (പിന്നെ ഈ ലോകത്ത് ചെയുന്നവനെകിലും വ്യക്തമായ ന്യായികരണം ഇല്ലാത്ത ഒന്നും ഇല്ല . അത് കള്ളാണെന്കിലും കൊലയാണെങ്കിലും മറ്റു ചിലതനെന്കിലും )
വിന്‍സ് , ചെല കാര്യങ്ങള്‍ നേതാക്കളുടെ കൈയില്‍ നില്‍ക്കില്ല. അതാണ് "മദ്യം വിഷമാണ് " ഉപദേശത്തിനും സംഭവിച്ചത്.
നന്ദി ആഷ, മറ്റൊരാള്‍, മീനാക്ഷി, ഡോക്ടര്‍ , ഇക്കാ :)
ഓ.. ഒരു ഗ്ലാസ്സു കൊണ്ടെന്നാ ആവാനാന്നേ...:-) നല്ല കുടിയന്മാരു വാളുവെക്കത്തില്ല പ്രിയാ. ഇല്ലാത്ത കാശു കൊടുത്തു വാങ്ങുന്ന കള്ള് ഛര്‍ദ്ദിച്ചു കളയാന്‍ പ്രാന്തുണ്ടോ ലൈനാണ് അവരുടെ സൈക്കോളജി!
മദ്യം കഴിച്ചാല്‍ മാനസിക സംഘര്‍ഷവും ദുഖവും ഒന്നും മാറത്തില്ല. ആ ഒഴിവുകഴിവൊക്കെ എസ്കേപിസം. പിന്നെ മദ്യപാനികളല്ലാത്തവരുടെ തെറ്റിദ്ധാരണയും. പിന്നെ റിലാക്സ് ചെയ്യാന്‍ ചുമ്മാ ഒരു രസം. ജോലിത്തിരക്കും അലച്ചിലുമൊക്കെ കഴിഞ്ഞ് തിരിച്ചെത്തി തണുത്ത ഒരു കുപ്പി ബിയറുമായിരിക്കാന് ഒരു പ്രത്യേക സുഖം.ന്യായീകരണമൊന്നുമില്ലാത്ത ഓരോ അഭിരുചികള്‍.
അയ്യോ നമതെ ഞാന്‍ ഈ പോസ്റ്റ് വിടാന്‍ പോവാ. ഇങ്ങനെ ചുമ്മാ രസംന്നൊക്കെ പറഞ്ഞ അതെന്നന്നറിയാന് ഞാന്‍ ഇനി പോയി ഒരു ബിയര്‍ അടിച്ച് നോക്കാന്‍ tendancy ഉണ്ടാക്കല്ലേ. ലാസ്റ്റ് ഞാന്‍ പുതിയ പോസ്ടിടും. "നിങ്ങളെന്നെ വെള്ളത്തിലാക്കി "
അപ്പോള്‍ സത്യത്തില്‍ ടെന്‍ഷന്‍ (ടെങ്ക്ഷന്) മാറ്റാന്‍ ഇതു ഉപകരിക്കില്ലാന്നുള്ളത് സത്യാ? ശോ പാവം എന്തോരും നിരാശാപിള്ളേര് വെറുതെ ഈ പരിപാടിക്ക് പോയി ക്കാണും. നമുക്കൊരു ബോധവല്‍ക്കരണ ക്ലാസ്സ് തുടങ്ങണം. ഇല്ലയോ?
മതം കഴിഞ്ഞാല്‍ പിന്നെ മനുഷ്യന് വലുത് മദ്യം ആണോ? വേണ്ടാന്ന് വക്കാന്‍ വയ്യാത്ത വിധം ജീവിതത്തിന്റെ ആവശ്യമാണോ ഈ വെള്ളം ? കുടിച്ചിട്ട് വണ്ടി ഓടിച്ചാല്‍ ഉണ്ടാകുന്ന ദുരന്തം തന്നെയല്ലേ ഈ ജീവിതം ഓടിച്ചാലും?
ചീയേഴ്സ് പ്രിയാ...
മദ്യം ഒരളവ് കഴിഞ്ഞാല്‍ പ്രശ്നം തന്നെ. തമാശക്ക് തുടങ്ങി പിന്നെ അതൊരു ശീലമായി. മദ്യപിച്ച് വരുത്തി വച്ചിട്ടുള്ള പ്രശ്നങ്ങള്‍ക്ക് നോ ഹാന്‍ഡ്സ് ആന്റ് മാത്തമാറ്റിക്സ്. ഇപ്പോ ക്വാട്ട വെട്ടികുറച്ചതിനാല്‍ ഒരു വിധം ഒകെ. എങ്കിലും ചിലപ്പോള്‍ കൈവിട്ട് പോകാറുണ്ട്. മദ്യപിച്ചുള്ള് ഡ്രവിങ്ങിന് ഫുള്സ്റ്റോപ്പിട്ടിട്ട് കുറച്ചായി.
ജോലി സ്ഥലത്തെ പ്രശ്നങ്ങളൊക്കെ ഒതുക്കി, തിരക്കേറിയ പാതയിലൂടെ മണിക്കൂറുകളോളം വണ്ടി ഓടിച്ച്, വീട്ടില്‍ എത്തിയിട്ട് കുളികഴിഞ്ഞു ഒരു തണുത്ത ബിയറുമായി അലസനായി ഇരിക്കുന്നതിന്റെ ഒരു സുഖം. അത് അതാണ് പ്രശ്നം.
Post a Comment