ശാസ്ത്രം ഒത്തിരി പുരോഗമിച്ചു . മനുഷ്യന് ചന്ദ്രനിലും അതിനും അപ്പുറവും വരെ പോയി വന്നു. കേടായ ഹൃദയം വരെ മാറ്റി പുതിയത് വക്കാന്‍ പഠിച്ചു, ക്ലോണ്‍ വഴി ഭ്രുണവും ഉണ്ടാക്കാന്‍ പഠിച്ചു. ശരിയാ മരണം മാത്രം ഒഴിവാക്കാന്‍ ഇപ്പളും അറിയില്ല . പിന്നെ എല്ലാത്തിനും expiry date ഉള്ളതുകൊണ്ട് ജീവിതം ആയിട്ട് എന്നതിനാ exceptional കേസ് ആകുന്നെ. അതുകൊണ്ട് അത് മാത്രം വല്യ കാര്യം ആകുന്നില്ല.
പക്ഷെ ഈ പ്രസവം എന്തേ ഇന്നും വേദനയോടെ തുടരുന്നത്? ആകപ്പാടെ ഉള്ള ഒരു മാര്‍ഗം എന്ന് പറയുന്ന ആ Epidural Analgesia പോലും impliment ചെയ്യുന്നത് വേദനയുടെ പാരമ്യത്തില്‍ തന്നെയാണ്. അത് deliveriyude വേദനയെ മാത്രമേ ഇല്ലാതാക്കുന്നുള്ളൂ . മാത്രമല്ല ഈ മാര്‍ഗം എല്ലാ അമ്മമാര്‍ക്കും,( ബിപി പ്രശ്നങ്ങള്‍ ഉള്ള ), സ്വീകരിക്കാനും ആകുന്നില്ല. (Wiki) കൂടാതെ നടുവേദന, തലവേദന പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാന്‍ ഇടയുണ്ട്.
അമ്മ പെറ്റ അനേകം പ്രഗല്ഭരായ ഡോക്ടര്‍സ് ഉണ്ടായിട്ടും , ഇന്നു വരെ ഒരു ഫലപ്രദമായ ഒരു "വേദനയില്ലാത്ത പ്രസവം " എന്തേ സാധ്യമല്ലാതെ വന്നു? ജീവസമൂഹം നിലവില്‍ വന്ന അന്നുതൊട്ടെ ഉള്ള ഈ പ്രസവവേദന അനിവാര്യമായ ഒന്നായി കരുതിയിരുന്നോ? മരണം പോലെ ഒഴിവാക്കാന്‍ ആവാത്ത ഒന്ന്? അതോ " നിന്നെ ഞാന്‍ നൊന്തു പ്രസവിച്ചതാ " എന്ന് സെന്റി അടിക്കാനുള്ള അമ്മമാരുടെ അവകാശം കളയണ്ട എന്നോര്തോ ?
ഒരു മതത്തിലും തൃപ്തികരമായ ഒരു വിശദീകരണം ഈ വേദനക്ക് തന്നിട്ടില്ലേ? " നീ നിന്റെ കുഞ്ഞുങ്ങളെ വേദനിച്ചു പ്രസവിക്കും " എന്ന് ആ പഴം പറിച്ചു ഹബ്ബിക്ക് കൊടുത്തതിന്റെ ശിക്ഷ എന്ന് ബൈബിള്‍. അങ്ങനെ ആണെന്കില് ഉറുമ്പ് തൊട്ടു ആന വരെ ഉള്ള പാവം ജന്തുക്കള്‍ എന്തിന് ഈ മനുഷ്യന്റെ അമ്മക്ക് വിധിച്ച ശിക്ഷ അനുഭവിക്കുന്നു?
----------------------------------------------------------------------
bright എഴുതിയ ലേഖനം വായിക്കുക .
Thursday, February 21, 2008
നീ നിന്റെ കുഞ്ഞുങ്ങളെ വേദനിച്ചു പ്രസവിക്കും
: http://russelsteapot.blogspot.com/2009/10/blog-post_30.html
Subscribe to:
Post Comments (Atom)
Loading
13 comments:
ദൈവം ആദമിനെ മയക്കി കിടത്തിയിട്ടാണ് വാരിയെല്ല് ഊരി എടുത്തതെന്ന്. ആ സ്നേഹം പോലും ഹവ്വയോട് കാണിച്ചില്ലല്ലോ :(
:(
ഇങ്ങനെ ചിന്തിച്ചാലോ? ശരീരത്തിലും ഹൃദയത്തിലും മനസ്സിലും ഒളിഞ്ഞിരിക്കുന്ന ശക്തി തിരിച്ചറിയാനും കൂടിയാണ് ആ വേദനയെന്ന്. എവിടെയോ വായിച്ചതാണ് ‘The best kept secret in a labor room is not that the pain is monstrous, but that we women have the power to bear it'.
:)
വേദനിച്ചു പ്രസവിച്ചാല്‍ സ്നേഹം കൂടില്ലേ ?
രേഷ്മ, അത് ശരിക്കും ആണോ? ഒരു ആശ്വാസവാക്ക് മാത്രായിരിക്കില്ലേ അത്?
വേദനിക്കാത്ത അച്ഛന്മാരും മക്കളെ ഒത്തിരി സ്നേഹിക്കുന്നില്ലേ മോനു?
ഹ ഹാ...
വലിയ കാര്യമായി..
വര്‍ഷത്തിലോ അല്ലെങ്കിലും ജീവിതത്തില്‍ രണ്ട് മൂന്ന് തവണയോ ഒരു വേദന സഹിക്കുന്നതാണൊ ഇത്ര വലിയ പ്രയാസം..! മുന്നൂറ്ററുപത്തി അഞ്ചേകാല്‍ ദിവസവും വേദന തിന്നുന്ന പുരുഷ കേസരികളുടെ വേദന ആരും കാണുന്നില്ലല്ലോ ഈശ്വരാ.. :(
അല്ല, ഇപ്പൊ അതിന് വേദന എവിടെ തിന്നുന്നു..? നമ്മള് ഏറ്റവും അടുത്തുള്ള നല്ല നക്ഷത്രവും മുഹൂര്‍ത്തവും നോക്കി അടുത്തുള്ള പ്രൈവറ്റ് ആശുപത്രിയിലോട്ട് ഒന്ന് ചെന്നാല്‍ മതി.. ഒന്നും അറിയാതെ അവര്‍ എല്ലാം കഴിച്ചു തരും.. ചിലവ് അല്പം കൂടും എന്ന് മാത്രം..
ശുദ്ധമനസ്സ് ആയത് കൊണ്ട് നന്നായി ഉറങ്ങുന്നതിനിടെ വാരിയെല്ല് ഊരിയിട്ട് പോലും ആദം അറിഞ്ഞില്ല.. ഇപ്പോ പെണ്ണുങ്ങള് ഉറങ്ങി കിടക്കുമ്പോള്‍ വാരിയെല്ല് പോയിട്ട് ഒരു വള പോലും ഓരാന്‍ പറ്റുന്നില്ല അപ്പോ ഉണരും ( അയ്യെ, എന്റെ ഭാര്യയുടെ കാര്യമല്ലാട്ടോ ) :)
വര്‍ഷത്തിലോ അല്ലേല്‍ ജീവിതത്തിലോ ഒരിക്കല്‍ ആയിരിക്കാം. പക്ഷെ അത് മരണവേദന തന്നല്ലേ ഇക്കാ. രേഷ്മ പറഞ്ഞതു പോലെ പെണ്ണിന് താങ്ങാന്‍ കഴിയുന്നതും ആയിരിക്കാം. ഇല്ലേല് ഒന്നു പ്രസവിച്ച പെണ്ണ് രണ്ടാമതൊന്നു കൂടി സഹിക്കാന്‍ തയ്യാറാകില്ലലോ. പിന്നെ മുഹുര്ത്തവും സമയവും എല്ലാം നോക്കി ചെല്ലാന്‍ എല്ലാര്ക്കും പറ്റില്ല. കാരണം ആ മുഹുര്ത്തമെപ്പഴാനെന്നു ആര്‍ക്കറിയാം .
ഇതിനുത്തരം ഇല്ലാത്തതു കൊണ്ട ഇക്കാ ഈ മുടന്തന്‍ ന്യായം കൊണ്ടെന്നെന്നു എനിക്കറിയാം . എന്നാലും ...
(പോത്ത് പോലെ ഉറങ്ങുകാന്നു കേട്ടിട്ടുണ്ടോ? ഞാന്‍ ചുമ്മാ ചോദിച്ചതാ )
ഖുര്‍ ആന്‍ പറയുന്നു. " എല്ലാ ശരീരവും മരണത്തിന്റെ വേദന അറിയുമെന്ന് "
പ്രസവ വേദന.. അത് മരണവേദനയുടെ പാതിയാണെന്ന് കൂടി പറയുന്നു.
( സ്വാഭാവിക പ്രസവത്തിന്റെ കാര്യമാണു പറഞ്ഞത് )
ഇന്ന് വേദനയില്ലാതെ (സിസേറിയന് ) പ്രസവങ്ങള്‍ നടക്കുന്നെങ്കിലും, അതിനു ശേഷം സിസേറിയന് കാരണമായി വേദന പലരും അനുഭവിച്ചു കൊണ്ടിരിക്കുന്നുവെന്നതാണു വസ്ഥുത..
അങ്ങിനെ വേദന തിന്നുന്നതിനാലാവാം മാതാവിന്റെ കാലിന്നടിയിലാണു ( അഥവാ മാതാവിന്റെ അഥീനതയിലാണു ) മക്കളുടെ സ്വര്‍ഗം എന്ന് നബി (സ) പ്രഖ്യാപിച്ചത്.
എല്ലാ മാതാക്കളും സുഖമായിരിക്കട്ടെ..
ഇന്നാണ് കാണുന്നത്.
:)
പ്രസവം വേദനയാണെന്ന് ആരു പറയുന്നു പ്രിയ?
അല്പം ബുദ്ധിമുട്ടുള്ളതാണെന്ന് തോന്നുന്നു,കുറച്ച് സ്ട്രയിന്‍ ചെയ്യണ്ടി വരുന്നുണ്ട്. അത് ഒഴിച്ചാല്‍ വേദനയാണ് ഉണ്ടാവുന്നതെന്ന് തോന്നുന്നില്ല. ഹോര്‍മോണുകളുടെ ഒരു പൂരപ്പറമ്പാണ് “പ്രസവം“ എന്ന പ്രകൃയ. നോര്മലില് നിന്നും ഒരുപാട് വ്യത്യാസം വന്നിരിക്കുന്ന അവസ്ഥയിലെ തോന്നലുകള്‍ ശരിയാണെന്ന് ഞാന്‍ കരുതുന്നില്ല. വ്യത്യസ്ഥമായി അനുഭവപ്പെടുന്ന എന്തോ ഒരു ഫീലിംഗ് ഉണ്ടാവാം പക്ഷെ അത് വേദനയാകണമെന്നില്ല.
പ്രസവിക്കുമ്പോള്‍ നിലവിളിക്കുന്ന ഏക ജീവിയും മനുഷ്യനാണെന്ന് തോന്നുന്നു.
വിശ്വസിക്കണോ? ഇതു ഞാൻ വിശ്വസിക്കണോ?
ഇല്ല.
കാരണം
1)സ്വാഭാവികപ്രസവം എന്ന പ്രക്രിയ വേദന ഉണ്ടാവാതെ സാദ്ധ്യമല്ല എന്നത് ജനറൽ സെൻസിൽ മനസ്സിലാക്കാവുന്നതെയുള്ളൂ. ഇല്ലെങ്കിൽ വേദന എന്ന സെൻസിനെ ഇല്ലാതാക്കാൻ തക്ക കഴിവുള്ളതായിരിക്കണം ആ സമയത്തുണ്ടാകുന്ന ഹൊർമോൺസ്. (തോന്നുന്നില്ല,മെൻസസ് പോലും അസഹനീയമായ വിഷമങ്ങൾ ചില പെൺകുട്ടികൾക്ക് ഉണ്ടാക്കുന്നുണ്ട്)
പിന്നെ ഉള്ളത് വേദനയുടെ കാഠിന്യം കൊണ്ട് അത് അറിയാതെ പോകണം.(അതും തോന്നുന്നില്ല.) അനുഭവിച്ചവർ തന്നെ അതു ഇല്ലെന്ന് പറഞ്ഞിട്ടില്ല.
സിസ്സേറിയൻ പലപ്പൊഴും സ്വാഭാവികപ്രസവം നടക്കാത്തപ്പോഴേ ചെയ്യാറുള്ളൂ.അനുഭവിക്കാൻ ഉള്ളത് അനുഭവിച്ച് കഴിഞ്ഞ്.കൂടാതെ ഒരു ഓപ്പറേഷൻ കഴിഞ്ഞ് ഉള്ള ബുദ്ധിമുട്ടുകൾ കാത്തിരിക്കുന്നു.
2) മ്യഗങ്ങൾ വലിയ വായിൽ കരയുന്നുടാവില്ല. പക്ഷെ അതിനർഥം അവക്ക് അസ്വസ്ഥതയും വേദനയും ഇല്ലാ എന്നാവില്ലല്ലോ.
അനിൽ ഭായ്,വേദന ഉണ്ടായിരിക്കില്ല എന്നു പറഞ്ഞാൽ അസത്യം. കണ്ണടച്ചാലും ഇരുട്ട് ആവുന്നില്ല.
പക്ഷെ എന്തുകൊണ്ട്? എന്തുകൊണ്ട് ഈ ശാപം?
അനില്‍@ബ്ലോഗ്,
ഈ വിഷയത്തില്‍ ഇത്ര ആധികാരികതയോ?
:-)
The Common Man | പ്രാരാബ്ധം,
ചുമ്മാ അടിക്കുന്നതിനു ചിലവൊന്നുമില്ലല്ലോ.
:)
കുറേ തരം മൃഗങ്ങള്‍ പ്രസവിക്കുന്നത് കണ്ടിട്ടുണ്ട്, കുറേ ഡിസ്കവറിയിലും മറ്റും, ഒന്നിലും മൃഗങ്ങള്‍ “വേദന” പ്രകടമായി കാട്ടുന്നില്ല. മനുഷ്യന് പ്രസവിക്കുമ്പോള്‍ അലര്‍ച്ചകള്‍ കേള്‍ക്കാം, ഡിസ്കവറിയിലും, ലേബര്‍ റൂമിന്റെ പുറത്ത് കാത്തുനില്ക്കുമ്പോഴും.
ചിലപ്പോള്‍ മൃഗങ്ങള്‍ ഇത് പ്രകൃതിയുടെ നിയോഗമായി അംഗീകരിക്കുന്നതാവാം, നമുക്കത് ചര്‍ച്ചാ വിഷയവും.
Post a Comment