Tuesday, February 19, 2008

പ്രബുദ്ധകേരളം

ഞാന് പതിവായി കാണാറുള്ള ടോം&ജെറി കാര്ട്ടൂണ് ഇന്നലെ കാണണ്ടാന്നു വച്ചു. അതിലും നല്ല പ്രകടനം അല്ലാരുന്നോ ഏഷ്യാനെറ്റ് ന്യൂസ് ഔറില്. ഹര്ത്താല്ന്നു പറഞ്ഞാല് അങ്ങനെ വേണം. പക്ഷെ ഏഷ്യാനെറ്റ് പറഞ്ഞ ആ തലക്കെട്ട് എനിക്ക് മനസിലായില്ല ."ജനം തോറ്റു" ന്നു . അതെങ്ങനെ? ജനാധിപത്യം എന്ന് പറഞ്ഞാല് ജനങ്ങള് ജനങ്ങള്ക്ക് വേണ്ടി ജയിച്ചു കൊണ്ടിരിക്കുന്നതല്ലേ? പിന്നെ എങ്ങനെയാ തോറ്റുന്നു പറഞ്ഞാല് ശരിയാവുന്നേ?

സാക്ഷരകേരളം പ്രബുദ്ധകേരളം !!!

6 comments:

നജൂസ്‌ said...

ജനാധിപത്യം എന്ന് പറഞ്ഞാല് ജനങ്ങള് ജനങ്ങള്ക്ക് വേണ്ടി ജയിച്ചു കൊണ്ടിരിക്കുന്നതല്ലേ?

ഇവിടെ Asia Net പറഞ്ഞ തോല്‍വി വളരെ വ്യക്തമല്ലേ. തിരഞ്ഞെടുക്കുന്നതില്‍ ജനം വീണ്ടും തോറ്റിരിക്കുന്നു.

ഡോക്ടര്‍ said...

എവിടെയും തോല്കാന്‍ ജനമുണ്ടല്ലോ ....നമ്മുടെ നാടു ഇനി ഇപ്പോഴാ നന്നാവുക ...നമ്മുടെ വിധി ...ലോകത്ത് വേറെ എവിടെയെങ്കിലും ഇത്ര മാത്രം ഹര്ത്താലുകലുണ്ടോ ??????

നിലാവര്‍ നിസ said...

തോല്വികള്‍ ഏറ്റു വാങ്ങാന്‍ ജനത്തിന്റെ ജീവിതം ഇനിയും ബാക്കി..

തോന്ന്യാസി said...

കേരളത്തിന്, കേരളീയര്‍ക്ക് കിട്ടിയ ശാപമാണ് ഹര്‍ത്താല്‍

നവരുചിയന്‍ said...

തോന്ന്യാസി അങ്ങനെ പറയരുത്

കേരളിയരുടെ ദേശിയ ഉത്സവം ആണ് ഹര്‍ത്താല്‍ .....

ഏ.ആര്‍. നജീം said...

ഞങ്ങളുടെ പാര്‍ട്ടി അടുത്ത തവണ ജയിച്ചു ഭരണത്തില്‍ വന്നാല്‍ എല്ലാ മാസത്തെയും ആദ്യത്തേയും അവസാനത്തേയും ചൊവ്വാഴ്ച ഹര്‍ത്താല്‍ ദിവസമായി അങ്ങ് പ്രഖ്യാപിക്കാനാണ് പരിപാടി ഏത് രജീസ്ട്രേഡ് രാഷ്ട്രീയപാര്‍ട്ടികള്‍ക്കു വേണമെങ്കിലും ബുക്ക് ചെയ്യാം.. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് മുന്‍‌ജനഗണമനഗണ

അപ്പോഴാകുമ്പോള്‍ ബിവറേജസ്സില്‍ നിന്നും ആവശ്യത്തിനുള്ളവ സ്റ്റോക്ക് ചെയ്യാനും കപ്പയും താറാവ് പൊരിച്ചതും ഒക്കെ ഉണ്ടാക്കാനും ഒക്കെ സമയം കിട്ടുമല്ലോ...

( ഹോ എന്നെ സമ്മതിക്കണം )

Loading