Wednesday, February 13, 2008

ഇന്ത്യ തിരിച്ചു നടക്കുകയാണോ?

ഇന്ത്യ തിരിച്ചു നടക്കുകയാണോ?


100 വര്ഷത്തെ ബ്രിട്ടീഷ് കോളനി ആക്കപ്പെട്ടത്തിന്റെ ഏറ്റവും വലിയ ഗുണം ഭാരതം അഥവാ ഇന്ത്യ എന്നൊരു ഒറ്റ രാജ്യം ഉണ്ടായി എന്നതായിരുന്നു. തമ്മില് തല്ലികൊണ്ടിരുന്ന പല പ്രവശ്യകള് ഒന്നായി ഒരു രാജ്യം ആയി. എങ്കിലും ഇന്നും ഞാന് മലയാളിയും തമിഴനും ബീഹാരിയും മാറാത്തിയും ഒക്കെ മാത്രം. അതെല്ലാം കഴിഞ്ഞാല് വേണമെങ്കില്, വേണമെങ്കില് മാത്രം ഞാന് ഇന്ത്യന് ആകും.


ജയ് ഹിന്ദ്????

11 comments:

നവരുചിയന്‍ said...

അപ്പൊ എപ്പോള്‍ ആണ് നാം മനുഷ്യന്‍ ആകുക ?? . ഇതിന് മുന്‍പോ പിന്‍പോ ???

ഒരു “ദേശാഭിമാനി” said...

ഉണ്ര്ന്നിരിക്കുമ്പോഴെല്ലം ചിന്തിക്കുന്ന ഒരേ ഒരു കാര്യം ഇതാണനിയാ!

മി | Mi said...

കറകറക്റ്റ്! മുംബൈക്ക് താഴോട്ടുള്ള എല്ല്ലാ സംസ്ഥാനക്കാരെയും ‘മദ്രാസി’ എന്നു വിളിക്കുന്ന ചില നോര്‍ത്തിന്ത്യക്കാരുടെ പുച്ഛം കണ്ട് ഇവനൊക്കെ എന്നാ വിവരം വെക്കുക എന്നോര്‍ത്തിട്ടുണ്ട്. (അതിനു ബദലായി മുംബൈക്കു മേലോട്ടുള്ള എല്ലാവനേയും ‘ബിഹാറി’ എന്നു വിളിച്ചാല്‍ അവന്മാരുടെ നാക്ക് താനെ അടങ്ങുമെന്ന് ഒരു സുഹൃത്ത് പറഞ്ഞിട്ടുണ്ട്!)

Areekkodan | അരീക്കോടന്‍ said...

Yes...Jai Hind !!! Fir bhee dil hae Hindusthani...

പ്രിയ said...

ലോലന് , മുംബൈക്കാരനെ എന്ത് വിളിക്കണം? അവര് ആണോ ഇന്ത്യയുടെ അളവുകോല്?

Rejesh Keloth said...

whatever we say, nothing is going to happen... the system here will run like this... helpless... hopeless... mumbaivala, madrasi or beehari..

നിലാവര്‍ നിസ said...

ഇന്ത്യനില്‍ നിന്നു മനുഷ്യനിലേക്കു കൂടി നമ്മുടെ മനസ്സ്, കാഴ്ച വളരട്ടേ..

ശ്രീലാല്‍ said...

ജയ് ഹിന്ദിനു ശേഷം ചോദ്യചിഹ്നത്തിന്റെ ആവശ്യമില്ല പ്രിയാ. അതൊരുത്തരമല്ലേ..?

കാപ്പിലാന്‍ said...

एह हे हिन्दुस्त्जानी
मन भी हिंदुस्थानी
भीर भी हिन्दुस्तानी
मेरा दिल हे हिंदुस्थानी

sv said...

9% സാമ്പത്തിക വളര്‍ച്ചയോടെ ഇന്ത്യന്‍ ഓഹരി വിപണി കുതിച്ചുയരുന്നു. എവിടെയൊ ഒരമ്മ സ്വന്തം കുഞ്ഞിനെ150 രൂപക്കു വില്‍ക്കുന്നു.

നക്സലൈറ്റുകള്‍ ഉണ്ടാവുന്നത്......

ഏ.ആര്‍. നജീം said...

ചില സത്യങ്ങള്‍ ഉണ്ട് നമ്മുക്ക് ഒരു തരം നിസംഗത മാത്രം ഉളവാക്കുന്നവയായി തോന്നാറുണ്ട്. പ്രതികരിക്കാനോ ഏത് ശരി ഏത് തെറ്റ് എന്ന് തീരുമാനിക്കാനോ കഴിയാത്ത അവസ്ഥ..

എന്തൊക്കെ കുറവുകള്‍ ഉണ്ടായാലും മാതൃരാജ്യത്തെ മാതാവിനെപ്പോലെ കരുതണം എന്നുള്ളത് കൊണ്ട് ആകാം. അല്ലെങ്കില്‍ ചില സന്ദര്‍‌ഭങ്ങളില്‍ 'കൊളോണിയല്‍ കസിന്‍സ്" ആല്‍ബത്തില്‍ 'കൃഷ്ണാ നീ ബേഗനേ വരൂ" എന്ന് വിലപിക്കുന്നത് പോലെ ബ്രിട്ടീഷ്‌കാരെ തിരികെ വിളിക്കുന്നതാണ് നല്ലതെന്ന് തോന്നിപ്പോകും ആണ് നല്ലതെന്ന് തോന്നിപ്പോകും...

ജയ് ഹിന്ദ്...!!!

Loading