ഇന്നലെ വൈകുന്നേരം ഒരു 7 മണിയായപ്പോള് "നേരത്തെയാ ന്നാ പിന്നെ സുഹൃത്തിനെ ചെന്നൊന്നു മുഖം കാണിക്കാം" എന്നോര്ത്ത് 6 നമ്പര് ബസില് ഫസ്റ്റ് സീറ്റിലെ വിന്ഡോ സൈഡില് ഇരുന്നു ആസ്വദിച്ചു പോകുമ്പോള് ട്രേഡ് സെന്റര് റൌണ്ട് എബൌട്ടിലെ സ്റ്റോപ്പില് ബസ്സ് നിര്ത്തി.
ഒരു 10-12 ആളുകള് കയറാന് ഉണ്ട്. ഡോറിനടുത്തേക്ക് വന്ന കൂട്ടത്തില് ഒരു മടക്കി പിടിച്ച പ്ലാസ്റ്റിക് കവറുമായി ഒരാള് ആവശ്യമില്ലാതെ തിരക്കുണ്ടാക്കാന് ശ്രമിക്കുന്നത് ഞാന് ശ്രദ്ധിക്കുന്നത് അപ്പോഴാണ്. തൊട്ടു മുന്നില് നിന്ന അല്പം പ്രായം ചെന്ന ഒരു പാകിസ്ഥാനി വ്യക്തിയുടെ ഉടുപ്പില് പിടിച്ചു തള്ളി നീക്കുകയാണ് ഇളം മഞ്ഞ ഷര്ട്ടിട്ട ഒരു മെലിഞ്ഞ ആള്. അത് കണ്ടപ്പോ എന്തോ വശപെശക് തോന്നിയെങ്കിലും സൂക്ഷിച്ചു നോക്കിയിരുന്നപ്പോള് ആ പാകിസ്ഥാനി ബസ്സില് കയറിയതോടെ അയാള് പതുക്കെ പുറകോട്ടു മാറുന്നു. എന്നിട്ട് തിരിഞ്ഞു നടക്കാന് തുടങ്ങുന്നു.
ഞാന് ആ പാകിസ്താനിയോടു "did u lost anything? check please " പറഞ്ഞപ്പോള് അധേഹത്തിനു ഇംഗ്ലിഷ് അറിയില്ല. തൊട്ടു നിന്ന ആള് ഹിന്ദിയില് പറഞ്ഞതും ഞാന് അദ്ധേഹത്തിന്റെ പോക്കറ്റ് ശ്രദ്ധിച്ചു ബസ്സിനെ പുറത്തു നിന്ന ആളെ കാണിച്ചു കൊടുത്തു. അപ്പോഴേക്കും മറ്റൊരാളും അയാളും കൂടെ ട്രേഡ് സെന്റര് സൈഡിലേക്ക് നടന്നു തുടങ്ങിയിരുന്നു.
ആ പാകിസ്താനി ഉടന് തന്നെ ബസില് നിന്നു ചാടി ഇറങ്ങി അവരുടെ പുറകെ ഓടി ചെന്നപ്പോഴേക്കും അവര് നല്ല സ്പീഡില് നടന്നു തുടങ്ങിയിരുന്നു. ബസ്സ് സ്റ്റോപ്പില് നിന്ന രണ്ടു പേര് അദ്ധേഹത്തെ സഹായിക്കാന് ഓടി ചെന്നു. ട്രേഡ് സെന്റെറിന്റെ എതിരെ വച്ചു അദ്ധേഹം ആ മഞ്ഞഷര്ട്ടുകാരനെ പിടികൂടിയതോടെ അയാള് പേഴ്സ് താഴെ ഇട്ടു ഓടി പോയി.ഞങ്ങള് എത്തിയപ്പോഴേക്കും അവര് റോഡ് മുറിച്ചു കടന്നു ഓടിയിരുന്നു.ഒരു 60 ദിര്ഹം മാത്രമെ നഷ്ടപ്പെട്ടുള്ളു. പേഴ്സിനുള്ളില് 500 ദിര്ഹം ഉണ്ടായിരുന്നത് സേഫ് ആണെന്ന് അദ്ധേഹം പറഞ്ഞു.
അവര് പറയുകയാ തിരക്കുള്ള ബസ്സ് സ്റ്റോപ്പുകളിലും നൈഫ് റോഡിലും ഇതൊക്കെ ഉണ്ടാവാറുണ്ടത്രേ. നമ്മുടെ നാട്ടിലേത് പോലൊക്കെ ഒരു ഗാംഗ് ആണത്രേ ഇവിടെയും.
തിരക്കില് ആകുമ്പോള് സൂക്ഷിക്കണേ.
Showing posts with label കളവ്. Show all posts
Showing posts with label കളവ്. Show all posts
Sunday, May 11, 2008
ഒരു പോക്കറ്റടി കാഴ്ച
Labels:
കളവ്
Subscribe to:
Posts (Atom)
Loading