Friday, November 11, 2011

യു ഏ ഇ അൽ ജസീറ ബസ് മീറ്റ് 2011

യു ഏ ഇ അൽ ജസീറ ബസ് മീറ്റ് 2011 പടംസ് എന്റെ വക


അറിയാതെ ആണെങ്കിലും എന്റെ ബെർത്ത്ഡേ അടിപൊളിയാക്കിയ മീറ്റ് അംഗങ്ങൾക്ക് ഡാങ്ക്സ് :)
11/11/11 11:11 pM
-കഴിഞ്ഞ പ്രാവശ്യം കാർഡിന്റെ ഫോട്ടം ഇട്ട് ഞാൻ ബെർത്ത്ഡേ വിഷ് വാങ്ങി, ഈ വട്ടം മീറ്റിന്റെ ഫോട്ടം ഇട്ടൂന്നല്ലേ ആരോപിക്കാൻ പോകുന്നത് ..ബുഹഹഹ...-

Monday, November 7, 2011

FYI : ഹോം നഴ്സിംഗ്, കോലഞ്ചേരി

കോലഞ്ചേരി മെഡിക്കല്‍ കോളേജ് (എറണാകുളം ജില്ലാ) അടുത്ത് ഒരു 'Butterflies Home Nursing Service & Day Care Centre ' ഉണ്ട്. ആലീസ് എന്നാണ് അത് നടത്തുന്ന ആളുടെ പേര്. അവരുടെ തറവാട് വീട് തന്നെയാണ് ഓഫീസ്. ഞാന്‍ മനസ്സിലാക്കിയിടത്തോളം വളരെ ഉത്തരവാദിത്വത്തോടെ ആണ് അവര്‍ അത് നടത്തുന്നത്.1000 രൂപ രജിസ്ട്രേഷന്‍ (മൂന്നു മാസത്തേക്ക് , ഒരു കോണ്ട്രാക്റ്റ് കാലാവധി) + 6500/- രൂപയാണ് ഒരു മാസത്തേക്ക് (26 days) ചാര്‍ജ്.(ഇതില്‍ ചെറിയ തുക കമ്മീഷന്‍ ആയി എടുക്കുന്നതൊഴികെ ഉള്ള തുക ജോലിക്ക് വിടുന്നവര്‍ക്ക് മാസാവസാനം കിട്ടും) പുറമേ ഹോം നേഴ്സിന് ആഹാരം / താമസം/ ബേസിക് ചിലവുകള്‍ നല്‍കണം. ഹോസ്പിറ്റലില്‍ സഹായത്തിനു നില്‍ക്കാനും വീട്ടില്‍ സഹായത്തിനു നില്‍ക്കാനും ആളെ അയക്കും.രോഗിയുടെ പരിചരണം കൂടാതെ വീട്ടിലെ ജോലിക്ക് കൂടി സഹായിക്കണം എന്നാകില്‍ Rs.2000 കൂടി നല്‍കണം. കുടുംബത്തിലെ സ്ത്രീകള്‍ ആരെങ്കിലും നേരിട്ട് ചെന്ന് ആളെ വിളിച്ചു കൊണ്ട് വരണം.

[സഹായത്തിനു വേണ്ടത് പുരുഷന്‍ ആണെങ്കില്‍ ഡെയ്ലി വേജസ് ആയിട്ടാണ് ആളെ അയക്കുക.Rs. 300/day]

ഫോണ്‍ നമ്പര്‍ (ഓഫീസ്) : 0484 2688525 (മൊബൈല്‍) : 94476 20709


*For Your Info*

Loading