എനിക്ക് ഒത്തിരി ഇഷ്ടം തോന്നിയിട്ടുള്ള പാട്ടുകൾ ആണു തേന്മാവിൻ കൊമ്പത്തെ റ്റൈറ്റിൽ സോങ്ങ് ' നിലാപൊങ്കലായേലോ... യും കാലചക്രത്തിലെ 'കുടപോലെ ആകാശം;
അവ തമ്മിൽ ഒരു സിമിലാരിറ്റി ഇല്ലേ? ആ സ്ലോ ട്രാക്കും സ്വീറ്റല്ലാത്ത ശബ്ദവും
[ഇന്ന് മലയാളത്തിലെ ഫിക്ഷൻ മൂവിയെക്കുറിച്ച് ബസിൽ പറഞ്ഞപ്പോൾ അറിഞ്ഞു കാലചക്രം ഒരു സയൻസ് ഫിക്ഷൻ ആയിരുന്നെന്നും ബോക്സോഫീസിൽ പൊളിഞ്ഞെന്നും]
Sunday, August 21, 2011
രണ്ട് പാട്ടുകൾ
Labels:
songs
Sunday, August 14, 2011
വന്ദേ മാതരം
എന്റെ മാതാപിതാക്കൾ എന്റെതായതിനാൽ ഞാൻ സ്നേഹിക്കുന്നതു പോലെ
എന്റെ രാജ്യവും എന്റെതായതിനാൽ ഞാൻ സ്നേഹിക്കുന്നു
എന്റെ ജന്മവും ജീവിതവും എന്റെ രാജ്യത്തിന്റെതു കൂടിയാണു.
എന്റെ ഐഡിന്റിറ്റിയും ഇന്ത്യാ മഹാരാജ്യത്തിനോപ്പമാണു
നമ്മുടെ രാജ്യത്തിന്റെ കുറ്റവും കുറവുകളും നമ്മൾ തന്നെ തിരുത്തി
നമ്മുടെ രാജ്യം ലോകത്തിനു തന്നെ മാത്യകയാവുന്ന ഒരു കാലം വരും
ആ പ്രതീക്ഷകളോടെ, അതിനായി ഒന്നിച്ചു പ്രയത്നിക്കാനായി
ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിനു, നമ്മുടെ സ്വാതന്ത്ര്യദിനത്തിനു
ആശംസകളും അഭിവാദ്യങ്ങളും നേരുന്നു.
അമ്മേ നിനക്കു വന്ദനം !!!
-image courtesy: http://tamil.samachar.com 2008-
Labels:
ഇന്ത്യ,
സ്വാതന്ത്ര്യദിനം
Thursday, August 4, 2011
Hachi : A Dog's Tale
Hachi: A Dog's Tale (2009)
Hachiko: A Dog's Story (original title)
ഇന്ന് രാവിലെ മെയിൽ ബോക്സ് തുറന്നപ്പോൾ എന്റെ സുഹൃത്തിന്റെ ഒരു ഫോർവേഡ് മെയിൽ . man's best friend എന്ന് പറഞ്ഞ് വളർത്തുപട്ടിയെക്കുറിച്ച് നല്ല കുറേ പടങ്ങൾ
He is your friend, your partner, your defender, your dog.
You are his life, his love, his leader.
He will be yours, faithful and true, to the last beat of his heart.
അപ്പോഴാണു രണ്ട് ദിവസം മുന്നേ മറ്റൊരു സുഹൃത്ത് "റിയൽ സ്റ്റോറിയെ ബേസ് ചെയ്തുള്ളതാ, ഇഷ്ടപ്പെടും " എന്ന് പറഞ്ഞ് തന്ന സിനിമ കണ്ടില്ലല്ലോ എന്നോർത്തത്.
ഇന്ന് അത് കണ്ടൂ. ഹാച്ചി - ഒരു നായയുടെ കഥ. ഒരു സ്കൂൾ കുട്ടി അവന്റെ ക്ലാസ്സിലെ കുട്ടികളോട് അവന്റെ മുത്തച്ഛന്റെ വളർത്തുപട്ടിയെ കുറിച്ച് ഒത്തിരി സ്നേഹത്തോടെ ബഹുമാനത്തോടെ പറയുന്നു. ഹാച്ചി ആണു അവന്റെ ഹീറോ എന്ന്. തുടക്കമൊക്കെ നമ്മുടെയൊക്കെ വീട്ടിലെ ഒരു സാധാരണ പട്ടിയുടെ ഒക്കെ കഥ തന്നെ. കൂട്ടിലടച്ചാൽ ചാടിപ്പോകാൻ ശ്രമിക്കുന്ന, നമ്മുടേ കൈകൊണ്ട് ആഹാരം കഴിക്കാൻ ഇഷ്ടപ്പെടുന്ന, നമ്മൾ പുറത്തുപോയാൽ എങ്ങനെയെങ്കിലും മതിലു ചാടിയാണെങ്കിലും കൂടെയെത്തുന്ന, നമ്മളെ കണ്ടാൻ മേത്ത് വന്ന് കെട്ടിപ്പിടിക്കുന്ന ഒരു പട്ടിക്കുഞ്ഞ്. അവന്റെ വളർത്തച്ഛനെ രാവിലെ ട്രെയിൻ സ്റ്റേഷനിൽ കൊണ്ട് ചെന്നാക്കി, വൈകിട്ട് അദ്ദേഹത്തിനായി കാത്തിരിക്കുന്നവൻ പക്ഷെ ഒരു ദിവസം അവന്റെ മാസ്റ്റർ മടങ്ങി വന്നില്ല... |
ഞാൻ ഒരു വലിയ മൃഗസ്നേഹിയൊന്നുമല്ല. പഠിക്കുന്ന കാലത്ത് ചേട്ടൻ വീട്ടിൽ കൊണ്ടുവന്ന പട്ടിക്കുഞ്ഞായിരുന്ന കുട്ടുവിനെ ഞാൻ സ്നേഹിച്ചിടത്തോളം തന്നെ അവന്റെ അനുസരണക്കേടിൽ എനിക്ക് ദേഷ്യം വന്നിട്ടുണ്ട്. എന്റെ കൂടെ വന്ന് ഞാൻ ബസ് കയറിപ്പോവുന്നത് വരെ എന്നെ തൊട്ടുരുമ്മി നിന്നതും എന്റെയൊപ്പം ബസിൽ കയറാൻ നോക്കുന്നതും ഒക്കെ എനിക്ക് നാണക്കേട് തോന്നിപ്പിച്ചിട്ടുണ്ട്. ഞങ്ങൾ പുറത്ത് പോയാൽ അലറിക്കൂവി കരഞ്ഞ് അയ്യോ ഇവിടെ ആരും ഇല്ലേ എന്ന് നാട്ടുകാരെ മുഴുവൻ അറിയിക്കുന്നത് കണ്ട് കലിപ്പായിട്ടുണ്ട്. ചീത്ത പറഞ്ഞിട്ടുണ്ട്. തല്ലിയിട്ടുണ്ട്.പക്ഷെ അവനു ഞാൻ എത്ര വിലപ്പെട്ടതാണെന്നത് അറിഞ്ഞ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. മറ്റൊരു പട്ടി കടന്ന് പോകുന്നതു കണ്ടിട്ടും ശ്രദ്ധിക്കാതെ വിട്ടവൻ, അതെന്റെ നേരെയാണു വരുന്നത് എന്ന് കണ്ടപാടെ പാഞ്ഞെത്തി. വെറും മൃഗസഹജമായ ശ്രദ്ധയാണോ എന്നെനിക്കറിയില്ല. പക്ഷെ അവൻ എന്നെ പ്രൊട്ടക്റ്റ് ചെയ്തത് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്തത്ര, എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും മറക്കില്ലാത്ത വിധത്തിൽ വൈൽഡ് ആയിട്ടായിരുന്നു !!!
ഹാച്ചിക് അഥവാ ഹാച്ചി എന്ന മിണ്ടാപ്രാണി അതിനെ സ്നേഹിക്കുന്നയാളെ നിശബ്ദമായി അതിന്റെ മരണം വരെ എത്രമാത്രം സ്നേഹിക്കാനാകും എന്നത് എറ്റവും സന്തോഷമുണ്ടാക്കുന്ന സങ്കടമാണു.
Subscribe to:
Posts (Atom)
Loading