Saturday, June 7, 2008

ഒരു ഗോസിപ്പ്.അല്ല, സംശയം

ഇമെയിലില്‍ വന്ന ഒരു മെസ്സേജ്. സത്യമാണോ എന്നറിയില്ല എന്ന് എനിക്ക് ഫോര്‍വേഡ് ചെയ്ത സുഹൃത്തിന്റ്റെ കുറിപ്പ് കൂടി ഉണ്ട്. അതിനാല്‍ എനിക്കും ഉറപ്പില്ല സത്യമാണോ എന്ന്.

അപ്പോള്‍ സത്യമല്ലെങ്കില് (ഒരു പത്രക്കുറിപ്പിലും പെണ്‍കുട്ടിയുടെ ചിത്രം ഇങ്ങനെ കൊടുക്കാറില്ല.കൊടുക്കാന്‍ പാടില്ല എന്ന് ആണ് ഞാന്‍ അറിഞ്ഞിരുന്നത്‌) ഒരു പെണ്‍കുട്ടിയെ കരിവാരി തേക്കാന്‍ ഉള്ള ശ്രമം ആയിരിക്കില്ലേ ഇത്?

സത്യമെങ്കില് :) ഇല്ല, എനിക്ക് അഭിപ്രായം ഒന്നും ഇല്ല. എങ്കിലും ഫോട്ടോ എങ്ങനെ ഇതില്‍ വന്നു?






ps: കഥക്ക് ഞാന്‍ കുടുതല്‍ പ്രചാരം കൊടുക്കുന്നു എങ്കിലും ഫോട്ടോ ഞാന്‍ മറച്ചിട്ടുണ്ട്.

23 comments:

ആഷ | Asha said...

ആവോ അറിയില്ല പ്രിയേ

കാവലാന്‍ said...

എനിക്കും കിട്ടിയിരുന്നു സത്യമല്ലെങ്കിലെങ്ങനെ ഫോട്ടൊ കൊടുക്കും ഗുലുമാലാവില്ലേ.

പ്രിയ said...

ഇതൊരു മാഗസിന്‍ ന്യൂസ്പ്പേപ്പര് വാര്‍ത്ത‍ ക്ലിപ് അല്ല ഉറപ്പായും. ആ ടെക്സ്റ്റ് അലൈന്മെന്റ്റ് ജസ്റ്റിഫൈഡ് അല്ല.

ഈ ഫോട്ടോ ഉള്ളത് കൊണ്ടാണ് ഇതു സത്യം അല്ലെന്നും എനിക്ക് തോന്നിയത്. പ്രൈവസി ഇഷ്യൂ ഇല്ലേ ഇങ്ങനെ പടം കൊടുക്കുന്നതില്‍. ആ മിസ്കോളി പെണ്ണ് കൊണ്ടുപോയവന്റെ ഫോട്ടോ ഇല്ല താനും. എനിക്ക് തോന്നുന്നു ഈ പെണ്‍കുട്ടിയെ അവഹേളിക്കാനായി ആരോ ഉണ്ടാക്കിയ വാര്‍ത്ത‍ ആണെന്ന്.മിക്കവാറും മെയില് വഴി ആയിരിക്കും ഇതു വിതരണം ചെയ്യപ്പെട്ടതും.

ജിജ സുബ്രഹ്മണ്യൻ said...

സംഭവം സത്യമാണെങ്കിലും അല്ലെങ്കിലും ഇങ്ങനെ ഒരു ഫോട്ടോ കൊടുക്കരുതായിരുന്നു...

Unknown said...

ഇതു പോ‍ലെ എത്ര സംഭവങ്ങള്‍ നമ്മൂടെ നാട്ടില്‍
നടക്കുന്നു. ഇതൊന്നും കണ്ടില്ലാന്നു നടിക്കുക
അത്ര തന്നെ

ഫസല്‍ ബിനാലി.. said...

മാസങ്ങള്‍ക്കു മുമ്പ് എനിക്കും കിട്ടിയിരുന്നു ഈമെയില്‍ വഴി ഇത്, പക്ഷെ അതില്‍ ഫൊട്ടോ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഒന്നുകില്‍ ഈ കഥ, വെറും കഥ എന്ന നിലക്ക് ആദ്യം ആരെങ്കിലും ഉണ്ടാക്കിയതാകാം. അതിനു ശേഷം ആരുടേയെങ്കിലും കൈ കടന്നു കൂടി അവര്‍ക്കിഷ്ടമുള്ള അല്ലെങ്കില്‍ ഇഷ്ടമില്ലാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ ആഡ് ചെയ്തു, മറ്റൊരു സാധ്യത കഥ ഉണ്ടാക്കിയ ആളു തന്നെ ആദ്യം ഈ ഫോട്ടോയും ചെഅര്‍ത്തിട്ടുണ്ടായിരുന്നിരിക്കണം

D U B A Y K K A R A N said...

എനിക്കിത് വായിക്കാന്‍ പറ്റണില്ലാ......
എന്തുവാ കാര്യം....?

യൂനുസ് വെളളികുളങ്ങര said...

ഉത്തരം പറയൂ ഇ ചോദ്യത്തിന്‍
അവള്‍ എന്റെ ഭാ‍ര്യയെ പോലെയാണ്
അവളുടേ മുഖത്ത് നോക്കി ഞാന് എപ്പോഴും പുഞ്ജിരിക്കുന്നു, ആകാംഷയോടേ !
അവളോട് ഒരു കാര്യം ഞാന്‍ ഓര്‍മ്മിക്കാന്‍ കൊടുത്താല്‍
ഞാന്‍ ചോദിക്കുന്ന സമയത്ത് അവള്‍ എനിക്ക് പറഞ്ഞുതരും
അവളെ ഉപയോഗിച്ച് ആളുകളെ വശീകരിച്ച് പണം ഉണ്ടാക്കാം
പക്ഷേ പിടിക്കപെട്ടാല്‍ ഞാന്‍ ജയിലില്‍ പോകേണ്ടിവരും
അവളെ അമിതമായി ഉപയോഗിച്ചാല്‍ മാരകരോഗത്തിന്‍ അടിമയാകും
അവള്‍ ആരാണ്‍ ?
http://thamaravadunnu.blogspot.com ലെക്ക് comment ചെയ്തോളൂ

ശ്രീ said...

ഇതേ മെയില്‍ എനിയ്ക്കും കിട്ടിയിരുന്നു. ഇതു പോലെ സംശയം തോന്നിയതു കൊണ്ട് ഞാനത് ആര്‍ക്കും ഫോര്‍വേഡ് ചെയ്യാന്‍ നിന്നില്ല. ഇന്‍‌ബോക്സില്‍ നിന്നും ഡിലീറ്റുകയും ചെയ്തു.

ബഷീർ said...

പൊന്നാനിക്കാര്‍ക്കെങ്കിലും ഇതിനെ പറ്റി അറിയുമെങ്കില്‍ എഴുതുക.
ഈ കഥ ഞാനും കേട്ടിരുന്നു. വായിച്ചിട്ടില്ല ഒരു പത്രത്തിലും

ഇന്നത്തെ കാലത്ത്‌ കണ്മുന്നില്‍ കാണുന്നത്‌ തന്നെ വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും ഇതില്‍ വിവരിച്ച പോലൂള്ള കാര്യങ്ങള്‍ പലതും പലയിടത്തും നടക്കുന്നുണ്ട്‌. പ്രത്യേകിച്ച്‌ മൊബിലിന്റെ അതിപ്രസരം കൊണ്ടുള്ള വിനകളായി..


ആ കാമുകനു ആശ്വസിയ്ക്കാം. .. ഒരു വയ്യാവേലി ഒഴിവായതില്‍..


OT
can anybody answer ( medicine )for this younus .. i dont know what happend to him

പ്രിയ said...

അതെ ബഷീര് ജി,
കേരളഫാര്‍മര്‍ ആ ഇന്റര്‍വ്യൂ യില്‍ പറഞ്ഞിരുന്നു ബ്ലോഗ്ഗെര്സിനോട് ചോദിച്ചാല്‍ എന്തിനും ഉത്തരം മണിക്കൂറുകള്ക്കകം കിട്ടുമെന്നു. ചുമ്മാതാ. ദോ, ഞാന്‍ ഇതു ചോദിച്ചിട്ടു ആരും പറഞ്ഞില്ല സത്യമാണോ അല്ലെയോന്നു. ഇങ്ങനെ നടക്കുന്നുണ്ട് പലയിടത്തും. എന്നാലും ശ്രീ ചെയ്തപോലെ ഇങ്ങനത്തെ മെയില് കിട്ടുമ്പോള്‍ ഫോര്വടതിരിക്കുക തന്നെയാ നല്ലത്.

ഓ ടി ക്കുള്ള മറുപടി ... മരമാക്രിക്ക് റെഫര്‍ ചെയ്യാം. :)

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

ഇന്നലെ(11/6/08) ഞാന്‍ വായിച്ച ഏതോ പത്രത്തില്‍(മനോരമയോ മംഗളമോ ആണ് ) ഒരു വാര്‍ത്ത കണ്ടായിരുന്നു.മിസ്‌ഡ്
കോള്‍ വഴി പരിചയപ്പെട്ട് വിവാഹം കഴിച്ചവരെക്കുറിച്ച് ! അവരുടെ ഫോട്ടോയും ഉണ്ടായിരുന്നു.ഇത്തരം വാര്‍ത്തകളോട് താല്പര്യം ഇല്ലാഞ്ഞതുകൊണ്ട് കൂറ്റുതല്‍ വായിച്ചില്ല... അതിലെ പയ്യനും വടക്കുള്ളതായിരുന്നു.ഇതു തന്നെ ആവാനാണ് സാധ്യത...

പകിടന്‍ said...

sambhavam sathyaanel foto kodukkunnathu kondoru kuzhapavumilla....odipoya penninum vaayikunna aalkaarkkum.foto vannaalum illenkilum aa penninu swayam nyaayeekarikaan saadhikum...nyaayeekarikaan patum ennullathukondalle odipoye..??apo foto vannaalum kuzhapamilla...ithente abhipraayam maathra...

പ്രിയ said...

നന്ദി തെക്കേടന്‍. അപ്പോള്‍ സംഭവം ശരിയാണ് അല്ലെ.
എങ്കിലും സാധാരണഗതിയില്‍ ഇങ്ങനെ ഫോട്ടോ കൊടുക്കാറില്ല. ഇതു ഒരു മെയില് ആയി ചുറ്റിത്തിരിയുകയാണ്‌.

പകിടന്‍ വിവാഹതലേന്നു കാമുകനോടൊപ്പം മുങ്ങിയ പെണ്‍കുട്ടികള്‍ ഉണ്ട്. വിവാഹത്തിന്റെ അന്ന് കാമുകിയോടൊപ്പം ഒളിച്ചോടിയ പയ്യന്മാരും ഉണ്ട്.ഒത്തിരി വാര്‍ത്തകള്‍ അമ്മാതിരി വായിച്ചിട്ടുണ്ട് പക്ഷെ അവരുടെ ഒന്നും ഫോട്ടോ എവിടെയും കൊടുക്കാറില്ല. ഉവ്വോ?

Pongummoodan said...

പ്രിയേ,
സംഗതി വാസ്തവം തന്നെ.

Pongummoodan said...

കാന്താരിക്കുട്ടി,
ഫോട്ടൊ കൊടുത്തതില്‍ യാതൊരു തെറ്റുമില്ലെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. :)
ആട്ടെ എന്താ ഉദ്ദേശം? :)

ജിജ സുബ്രഹ്മണ്യൻ said...

പ്രിയേച്ചീ..ആ പോങ്ങുമ്മൂടനു ഒരു മറുപടി കൊടുത്തോട്ടെ...
അതേയ് എനികു യാതൊരു ഉദ്ദേശവും ഇല്ലാ ട്ടോ...ഇങ്ങനെ മെയിലുകള്‍ അയക്കുമ്പോള്‍ അല്ലെങ്കില്‍ പെണ്‍കുട്ടികളേ പറ്റി അപഖ്യാതി പരത്തുമ്പോള്‍ ഫോട്ടോ കൂടെ ഉണ്ടെങ്കില്‍ അവള്‍ പെട്ടെന്ന് അറിയപ്പെടും..നിരപരാധി ആയ ഒരു കുട്ടി ആണെങ്കില്‍ അവള്‍ക്ക് അതൊരു പാട് വിഷമം ആവില്ലേ....ആണുങ്ങളുടെ അത്രയും ഒരു മനക്കരുത്തു പെണ്‍കുട്ടികള്‍ക്ക് ഉണ്ടാവില്ലാ എന്നാണെനിക്കു തോന്നുനതു..അതു കൊണ്ടാണ് ഫോട്ടോ കൊടുക്കരുതായിരുന്നു എന്നു ഞാന്‍ എഴുതിയത്....

ബഷീർ said...

ആണുങ്ങളുടെ അത്രയും ഒരു മനക്കരുത്തു പെണ്‍കുട്ടികള്‍ക്ക് ഉണ്ടാവില്ലാ എന്നാണെനിക്കു തോന്നുനതു..അതു കൊണ്ടാണ് ഫോട്ടോ കൊടുക്കരുതായിരുന്നു എന്നു ഞാന്‍ എഴുതിയത്

-=========================
ഈ കമന്റ്‌ ഫെമിനിസ്റ്റുകള്‍ കാണുന്നില്ലേ.. : )

ജിജ സുബ്രഹ്മണ്യൻ said...

എന്റമ്മച്ചിയേ ഞാന്‍ ഇവിടെ വന്നിട്ടും ഇല്ലാ..ഒന്നും പറഞ്ഞിട്ടും ഇല്ലാ.........എന്റെ തല രക്ഷിക്കട്ടെ..യ്യോ..........

പ്രിയ said...

പ്രേമിച്ച പയ്യന്റെ ഒപ്പം പോയത് (അതിപ്പോ മോബൈല്പ്രേമമോ ഓണ്‍ലൈന്‍ പ്രേമമോ എന്തുമായിക്കൊള്ളട്ടെ.) ഇങ്ങനെ ഫോട്ടോ ഇട്ടു പ്രചരിപ്പിക്കേണ്ട കാര്യം ഉണ്ടോ. എങ്കില്‍ എന്ത് കൊണ്ടു ആ പയ്യന്റെ ഫോട്ടോ ഇല്ല?

(ഓണ്‍ലൈന്‍ പ്രേമവിവാഹത്തിന്റെ കഥയും ദമ്പതികളുടെ ഫോട്ടോയും നാം കണ്ടിട്ടുണ്ട്. പക്ഷെ ഇതൊരുമാതിരി ആ പെങ്കൊച്ചിനെ മാത്രം അവഹേളിക്കുന്നതായി പോയില്ലേ?)

നന്ദു said...

പലരും പറഞ്ഞപോലെ തന്നെ ഇത് എനിക്കും കിട്ടിയിരുന്നു. വെറുതെ വായിച്ചു കളഞ്ഞു.

പോങ്ങുമ്മൂടൻ, ഇവിടെ കാന്താരിക്കുട്ടി പറഞ്ഞതിൽ കാര്യമുണ്ട്. ഒരു കേസിൽ പ്രതിയെ അറസ്റ്റ് ചെയ്താൽ പോലും നിയമപരമായി ആ കുറ്റം തെളിയിക്കപ്പെടുന്നതുവരെ അയാൾ നിരപരാധിയാണ്. അങ്ങനെയുള്ള ഒരു വ്യക്തിയുടെ ചിത്രം കൊടുക്കുന്നത് ശരിയുമല്ല. പ്രതിയാണെന്നുള്ള നിഗമനത്തിലായിരിക്കും അറസ്റ്റും മറ്റും. ഒരുപക്ഷെ അയാൾ കുറ്റം ചെയ്യാത്ത വ്യക്തിയാണെങ്കിൽ ആ വ്യക്തിയുടെ ചിത്രം അച്ചടിച്ചു വന്നതിന്റെ മാനഹാനിമൂലം ആ വ്യക്തി സമൂഹത്തിൽ ജീവിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്താൽ അതിനുത്തരവാദി ആരായിരിക്കും?. അതുകൊണ്ട് കഴിയുന്നതും പ്രദർശിപ്പിക്കാതിരിക്കുകയാണ് നല്ലത് എന്നാണ് എന്റെയും അഭിപ്രായം.
ഇപ്പോഴും സമൂഹത്തിൽ ആണുങ്ങളെക്കാൾ ചീത്തപ്പേര് കൂടുതലും എളുപ്പവും ബാധിക്കുന്നത് സ്ത്രീകൾക്കു തന്നെയാണ്.ഈ വാർത്തയിലും പെൺകുട്ടിയ്ക്ക് പകരം ആണിന്റെ ചിത്രമായിരുന്നെങ്കിൽ പോങ്ങുമ്മൂടനോ ഞാനൊ അതു ഒരു പക്ഷെ ശ്രദ്ധിക്കുകപോലുമില്ല അതാണ് സമൂഹം!!.

തീർച്ചയായും കാന്താരിക്കുട്ടിയുടെ അഭിപ്രായത്തോട് യോജിക്കുന്നു.

പ്രിയ said...

posted by പ്രിയ at 3:22 AM on Jun 7, 2008

ഇതാ ഇന്നും എനിക്കിതേ ഇമെയില്‍ കിട്ടിയിരിക്കുന്നു . 'ഇങ്ങനെ ആണ് മിസ്സ്കോള്‍ വര്‍ക്ക് ചെയ്യുന്നത്' എന്ന തലക്കെട്ടില്‍. ഇനി വന്നു വന്നു ആ പെണ്‍കുട്ടിയുടെ മക്കളുടെ മെയില്‍ബോക്സിലും ഈ ഫോറ്‌വേഡ് എത്തുമല്ലോ ഈശ്വരാ !!!

അനില്‍@ബ്ലോഗ് // anil said...

പ്രിയ ,
ഇതെന്താ ഇപ്പോള്‍ ഇതില്‍ ഒരു കമന്റ്റ്?

Loading